ചരിത്രം പലപ്പോഴും ചാരിത്ര്യമാകാറുണ്ട്,അത് ചരിത്രകാരന്റെ കുഴപ്പമല്ല ചരിത്രം പ്രചരിപ്പിക്കുന്നവരുടെ വിവരക്കേടാണ്.ചില ചരിത്രങ്ങള്‍ ചവറ്റുകുട്ടയിലുമാകാറുണ്ട് അത് ചരിത്രത്തിന്റെയും കൂടി കുറ്റമാണ്.ചരിത്രം പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് അതാത് കാലഘട്ടത്തില്‍ ജീവിക്കുന്ന ചരിത്രം അറിയാത്ത സാധാരണക്കാരനും,ചരിത്ര ഗ്രന്ഥകര്‍ത്താക്കളുമാണ്. മഹാനായ ജീസസിന്റെ നിരവധി ചിത്രങ്ങള്‍ ഇന്ന് ലഭ്യമാണ് അതില്‍ ഏതാണ് ജീസസ് എന്ന് കണ്ടെത്താന്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരാള്‍ക്കും കഴിയില്ല,അത് പോലെ തന്നെ ജീസസിന്റെ മാതാവായ മേരിയുടെയും.ഏതോ ചിത്രകാരന്റെ ഭാവനയില്‍ വിരിഞ്ഞ കേവലം ചിത്രം ചരിത്രമായി അതും ലോകത്ത് ഏറ്റവും കൂടുതല്‍ പ്രചാരണമുള്ള ചിത്രങ്ങളായി മാറി.ഇവിടെ ചരിത്രം തോറ്റു ചിത്രം വിജയിച്ചു!!അത് പോലെ തന്നെ ഹൈന്ദവ ദൈവങ്ങളും ആരാധനാ പാത്രങ്ങളുമായ ഹനുമാന്,ശ്രീ കൃഷ്ണന്,ശ്രീരാമന് അങ്ങനെ പോകുന്നവരുടെ മുഖവും ആകാരവും ചിത്രകാരന്റെ ഭാവനയിലും,ഐതിഹ്യങ്ങളുടെ സീരിയലിന്റെ സംവിധായകരും
ഉണ്ടാക്കപ്പെട്ടതാണ്,അത്തരം ചിത്രവും ചരിത്രമായി മാറി!!ഒരു ചിത്രത്തിനെന്റെയോ ബിംബത്തിന്റെയോ മുന്നില്‍ ആ ദൈവങ്ങളുമായി ഒരു ബന്ധവുമില്ലാത്തവരുടെ ചിത്രങ്ങളെ നമ്മള് ആരാധിക്കുന്നു,ബഹുമാനിക്കുന്നു!!ദൈവത്തെ കാണാതെ ഭാവനയില്‍ വരച്ചവര്‍ എത്ര ഭീകരര്‍!! സ്വന്തം മാതാപിതാക്കളെ കാണാത്ത നാം ഏതോ രണ്ടാള്‍ക്കാരുടെ ചിത്രമെടുത്ത് ഇത് അവര്‍ തന്നെയെന്നു കരുതി ബഹുമാനിച്ച് ചുവരില്‍ തൂക്കിയിടുമ്പോള്‍ നാം നമ്മോട് തന്നെ ചെയ്യുന്നത് ശുദ്ധ വിവരക്കേട് മാത്രം.അപ്പോള്‍ ദൈവങ്ങളോട് ചെയുന്നത് കൊടിയ അക്രമവും വിവരക്കേടും.
 |
വിവിധരാജ്യത്തുള്ള ജീസസിന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന വ്യത്യസ്ഥമായ ചിത്രങ്ങള്‍ |
അമീര്‍ ഖത്താബ് ഇസ്ലാമിലെ രണ്ടാമത്തെ ഖലീഫയായ ഉമറുല്‍ ഖത്താബ് എന്ന തുല്യതയില്ലാത്ത ഭരണാധികാരിയല്ല.ഉമറിന്റെ ഭരണമാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞ ഭരണാധികാരികള്‍ ധാരാളമുണ്ട്. അതില്‍ നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയും പെടും(രാഷ്ട്ര പിതാവല്ലെന്ന് ഈ അടുത്ത് അറിഞ്ഞു അത് ഒരു തീരുമാനം ആകുന്നതേക്ക് വരേയും കിടക്കട്ടെ പിതാവിന്റെ പട്ടം)അമീര്‍ ഖത്താബ് എന്ന മുസ്ലിം പോരാളിയും ചെഗുവേരയെന്ന കമ്മ്യൂണിസ്റ്റ് പോരാളിയും ഒരര്‍ത്ഥത്തില്‍ ഒരു പോലെ യുദ്ധമുറകള്‍ പരീക്ഷിച്ചവരായിരുന്നു.
 |
ചെയുടെ പ്രശസ്ഥമായ ചിത്രം |
“മുസ്ലിം പോരാളി“ എന്ന് കണ്ട് വല്ലവരും നെറ്റി ചുളിക്കേണ്ടതില്ല “തീവ്രവാദികള്‍,ഭീകരവാദികള്‍” എന്ന അതി മനോഹരമായ വാക്കുകള്‍ ഡിക്ഷ്നറിയില്‍ വരുന്നതിനു മുന്നേ പാശ്ചാത്യ മാധ്യമ നായകന്മാര് ഓശാനപാടി ചാര്‍ത്തി കൊടുത്ത പേരാണ് “വിപ്ലവകാരി”!! അതിന് ഭാഗ്യം അമീര്‍ ഖത്താബിനു ലഭിച്ചു.ഒരു തീവ്രവാദി പട്ടം ലഭിക്കാതെ പോരാളിയായി മരണപ്പെട്ടു!!സമീര്‍ സാലേഹ് അബ്ദുല്ല അല്‍ സുവൈലം എന്ന നാമമുള്ള അമീര്‍ ഖത്താബ് എന്ന കമാന്റര്‍ ഖത്താബ് എന്നറിയപ്പെടുന്ന അമീര്‍ ഖത്താബ് ഈ കാലഘട്ടത്തിലാണെങ്കില്‍ പക്ക ഒരു മുസ്ലിം ടിപ്പിക്കല്‍ തീവ്രവാദി തന്നെ!!
 |
ചെച്ന്യന്‍ പോരാളി കമാണ്ടര്‍ ഖത്താബ് |
സൌദിയ അറേബ്യന്‍ വംശജനും മുസ്ലിമുമായ അമീര്‍ ഖത്താബും അര്‍ജന്റീനക്കാരനായ കമ്മ്യൂണിസ്റ്റ്കാരനും ഗറില്ലാ യുദ്ധ തന്ത്രഞ്ജന് ചെഗുവേരയും തമ്മില്‍ ആദര്‍ശപരമായും,ആശയപരമായും രാവും പകലും തമ്മിലുള്ള വ്യത്യാസമുണ്ട് പക്ഷെ മുകളില്‍ പറഞ്ഞപോലെ ചില കാര്യങ്ങളില്‍ ഒരു പോലെ എന്ന് തോന്നിപ്പിക്കും.പ്രവര്‍ത്തനത്തിലും,മുഖഛായയിലും വരെ!ചെഗുവേര സാമ്രാജ്യത്വത്തിനെതിരെ പൊരുതിയ കമ്മ്യൂണിസ്റ്റ്കാരനാണ്.ഖത്താബ് കമ്മ്യൂണിസത്തിനെതിരെ പോരാടിയ മുസ്ലിം മത വിശ്വാസിയും.സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന അഫ്ഗാന് അധിനിവേശത്തിലും,ചെചെന്യന് അധിനിവേശത്തിലും,ബോസ്നിയന്‍ യുദ്ധത്തിലും മറ്റും മുസ്ലിംകള്ക്ക് വേണ്ടി പോരാടിയ വിപ്ലവകാരിയാണ് ഖത്താബ് എന്ന കമാന്റര്‍ ഖത്താബ്.ചിലപ്പോള്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനോട് യുദ്ധം ചെയ്യുന്നതിനാലാകാം ഖത്താബ് പാശ്ചാത്യ മാധ്യമ സാമ്രാട്ടുക്കള്ക്ക് ധീര“വിപ്ലവകാരി”യായത്?
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രചരിച്ച ഫോട്ടോകളില്‍ ഒന്നാണ് ചെഗുവേര എന്ന ലാറ്റിനമേരിക്കകാരുടെ “ചെ“യുടെ ചിത്രം. ആല് ബര്‍ട്ടോ കോര്‍ദ എന്നയാള്‍ എടുത്ത ചെയുടെ ചിത്രം വിപ്ലവത്തിന്റെ പ്രതീകമാകാന്‍ അതിക താമസം വേണ്ടി വന്നില്ല.അമേരിക്കന്‍ ചാരന്മാര് വിജാരണയില്ലാതെ കൊലപ്പെടുത്തിയ ചെഗുവേരയുടെ ചിത്രത്തെ ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്ന് പല ചരിത്രകാരന്മാരും വിശേഷിപ്പിച്ചിട്ടുണ്ട്.

മുടിയും താടിയും നീട്ടി വളര്‍ത്തിയ ചെ ശരിക്കും വിപ്ലവത്തിന്റെ പ്രതീകമാണെന്ന് പറയാതെ തന്നെ അറിയും.അതേ പോലെ താടിയും മുടിയും നീട്ടിയ വളര്‍ത്തിയയാളായിരുന്നു അമീര്‍ ഖത്താബും.മുടിയും താടിയും നീട്ടി വളര്‍ത്തുന്നത് പ്രവാചക ചര്യയുടെ ഭാഗമായിട്ടാണോ അതോ വിപ്ലവത്തിന്റെ പ്രതീകമായിട്ടാണോ അമീര്‍ ഖത്താബ് അനുകരിച്ചെതെന്ന് അദ്ദേഹത്തിന്റെ ആദര്‍ശവും,പ്രവര്‍ത്തനവും കൊണ്ട് മനസ്സിലാക്കിയാല്‍ ആദ്യം പറഞ്ഞതിനോടാണ് കൂടുതല്‍ സാമ്യം കാണുന്നത്.
 |
ലഭ്യമായ നൂറുകണക്കിനു ഹനുമാന്റെ രൂപങ്ങളില്‍ നിന്ന് ഒരെണ്ണം |
ചെയുടെ ചിത്രം പോലെ തന്നെ അറബി വംശജകര്ക്കിടയില് പ്രചാരം നേടിയ ചിത്രമാണ് ഖത്താബിന്റെ ചിത്രവും ഒറ്റ നോട്ടത്തില്‍ ചെയെന്ന് തോന്നിപ്പിക്കുന്ന ചിത്രം അറബി വിദ്വാന്മാരും ഉണ്ടാക്കിയിട്ടുണ്ട്.ആ ചിത്രമൊക്കെ ചെ യുടെ ചിത്രവുമായി കൂട്ടി കുഴഞ്ഞ് ചെ യോ ഖത്താബോ എന്ന് തിരിചറിയാന് പറ്റാത്ത രീതിയില്‍ പ്രചരിച്ചു. ഇന്നും നിരവധി അറബി വംശജര്‍ ചെ യുടെ ചിത്രം ഖത്താബിന്റേതാണെന്ന് തെറ്റിദ്ധരിച്ചു കൊണ്ട് നടക്കാറുണ്ട്.കുറച്ച് ദിവസം മുമ്പ് ഒരു സുഹൃത്ത് ഫൈസ്ബുക്കില്‍ കൂടി പറഞ്ഞ ഒരു കര്യാമാണ് ഇതെഴുതാന്‍ തന്നെ എന്നെ പ്രേരിപ്പിച്ചത്. ചെ യുടെ ചിത്രം പതിച്ച വണ്ടിയോ മറ്റ് കണ്ട് ചോദിച്ച സുഹൃത്തിനു കിട്ടിയ മറുപടിയില്‍ അദ്ദേഹം തരിച്ചു പോയി “ഇതാണ് ധീര ശഹീദ് എന്ന്!! (ശഹീദ് എന്നാല്‍ ഇസ്ലമിക മാര്‍ഗത്തില്‍ മരണപ്പെട്ടവര്‍) തെറ്റിദ്ധരിച്ചതിന്റെ ആഴം ഇതില്‍ നിന്നും അളക്കാവുന്നതേയുള്ളൂ.
 |
ചെ പട്ടാള വേഷത്തില്‍ |
നാം ഒരോരുത്തരും ചരിത്രകാരന്മാരാണ് പല വിധത്തിലും അര്‍ത്ഥത്തിലും നാം പറയുന്നതും പ്രവര്‍ത്തിക്കുന്നതും നാളെയുടെ തലമുറകള്‍ക്ക് ചരിത്രമാകും.അതു പോലെ തന്നെ മുസ്സോളനിയൂടെ ഏകാധിപത്യത്തില്‍ അധിനിവേശം നടത്തിയ ലിബിയയില്‍ മരുഭൂമിയിലെ സിംഹം എന്ന് ഇറ്റാലിയന്‍ പട്ടാളം വിശേഷിപ്പിച്ച ഉമര്‍ അല്‍ മുഖ്താറിനെ ഇറ്റാലിയന്‍ പട്ടാളം കയ്യും കാലും ചങ്ങല കൊണ്ട് ബന്ധിയാക്കിയ ചിത്രം കണ്ട് “വെളിയങ്കോട് ഉമര്‍ ഖാളി“ എന്ന് തെറ്റിദ്ധരിച്ച് വിളിച്ച് കൂവുമ്പോള്‍ സഹതാപം മാത്രമാണ്. അവര്‍ ചെയ്യുന്നത് അവരറിയുന്നില്ല അന്വേഷിക്കുന്നില്ല. പക്ഷെ എല്ലാം ചരിത്രമായി മാറുന്നു അവര്‍ പോലും അറിയാതെ,ജീസസിനെ,ഹനുമാനെ,ശ്രീ കൃഷ്ണണനെ,ശ്രീ രാമനെ നാം കണ്ടത് പോലെ “ചെഗുവേര ഖത്താബായത്“ പോലെ!!നമ്മുടെ കണ് മുന്നില്‍ നിന്നും ലോകം മാറാന്‍ നിമിശനേരങ്ങള് മതിയാവും.
 |
വെളിയങ്കോട് ഉമര്‍ ഖാളി എന്ന പേരില്‍ സോഷ്യല്‍ സൈറ്റില്‍ പ്രചരിക്കുന്ന ലിബിയന്‍ പോരാളി ഉമര്‍ മുഖ്താര്‍ |
എഴുതിയ അമ്പതാമത്തെ പോസ്റ്റ്!!ബൂലോകത്ത് ഒരു വര്‍ഷത്തോളം തുടരാന്‍ പറ്റിയതില്‍ സര്‍വ്വശക്തനായ ദൈവത്തോട് നന്ദിയും കൃതജ്ഞതയും!! എല്ലാവരോടും നന്ദിയും സ്നേഹവും മാത്രം!! ഇഷ്ടപ്പെട്ട് സുഹൃത്താക്കിയവര് ആയിരങ്ങള്‍,ഇഷ്ടപ്പെടാത്തത് കൊണ്ട് സുഹൃത്ത് വലയത്തില്‍ നിന്നും തട്ടിയവര്‍ വിരലിലെണ്ണാവുന്നവര്‍.....പടന്നക്കാരന് ഷബീര്‍
This Article Sponsored By:
KiCkEr- FoR MeN
 |
"TrEnDz NeVeR eNdZ" THE ULTIMATE GENTS SHOW ROOM Cheruvatthoor, Kasargod(Dt) Anez:919809502532 |
ഹഹ... വീണ്ടും കാണാം
ReplyDelete2 month vecation aano shabeer bai?
ReplyDeleteമായം മറിമായം ..........എല്ലാം മറിമായം ...........
ReplyDeleteഷബീര്‍ എവിടെക്കാ യാത്ര ............??????
മടങ്ങി വരില്ലേ ?????
ഇതൊക്കെ സ്ഥിരം തന്നെ!
ReplyDeleteഇവിടെ നമ്മടെ സ്വന്തം തലസ്ഥാനനഗരിയില്‍ "മലയാള മഹോത്സവം" പരിപാടിയുടെ ഭാഗമായി സിറ്റിയില്‍ പലയിടത്തും സാഹിത്യകാരന്മാരുടെ പ്ളാസ്റിക് പ്രതിമകള്‍ സ്ഥാപിച്ചു. "മാര്‍ത്താണ്ഡവര്‍മ്മ" നോവല്‍ എഴുതിയ സി.വി.രാമന്‍പിള്ളയുടെ പ്രതിമ എന്ന പേരില്‍ സെക്രട്ടറിയെറ്റ്നു മുന്നില്‍ സ്ഥാപിച്ചത് ശാസ്ത്രജ്ഞന് ആയ സി.വി.രാമന്റെ പ്രതിമ!!!!
------------------------------
എന്തായാലും ഈ അവസരത്തില്‍ "Guerrillero Heroico" എന്ന പേരില്‍ പ്രശസ്തമായ ചെഗുവേരയുടെ "വിപ്ലവ" ഫോട്ടോയുടെ ഒറിജിനല്‍ ഫോട്ടോയും അതിനു പിന്നിലെ കഥയും കൂടി ഷെയര്‍ ചെയ്യട്ടെ :
------------------------------
1960 മാര്‍ച്ച് 5 നു ഒരു ബോംബ് സ്ഫോടനത്തില്‍ മരിച്ച 100 ക്യൂബന്‍ പൌരന്മാര്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ഫിദല്‍ കാസ്ട്രോ വിളിച്ചുകൂട്ടിയ സമ്മേളനവേദിയില്‍ ആണ് ഈ ഫോട്ടോ ജനിക്കുന്നത്. പ്രസംഗത്തിനിടെ ഫോട്ടോഗ്രാഫര്‍ പെട്ടെന്ന് എടുത്ത ഒരു ചിത്രം.
ഫോട്ടോഗ്രാഫര്‍ ഈ ചിത്രങ്ങള്‍ "Revolucion" എന്ന മാസികയ്ക്ക് അയച്ചിരുന്നു, എന്നാല്‍ അതിന്റെ എഡിറ്റര്‍ ആകട്ടെ, കാസ്ട്രോയുടെയും മറ്റു പ്രമുഖരുടെയും ഫോട്ടോകള്‍ മാത്രം സ്വീകരിച്ചു, ചെ-യുടെ ചിത്രം ഫോടോഗ്രഫര്‍ക്ക് തന്നെ തിരികെ നല്കി.
തിരികെ കിട്ടിയ ചെ-യുടെ ഈ ചിത്രത്തെ ആ ഫോട്ടോഗ്രാഫര്‍ ക്രോപ് ചെയ്തു തന്റെ ചുവരില്‍ പാബ്ലോ നെരൂദയുടെ ചിത്രത്തിന്റെ കൂടെ തൂക്കിയിട്ടു. പിന്നീട് 1986 ല്‍ മറ്റൊരു ഫോട്ടോഗ്രാഫര്‍ ഈ ചിത്രം പ്രിന്റ് ചെയ്യാനുള്ള ഒരു ഐഡിയ ഇടുകയും, പിന്നീട് ഈ ചിത്രം പ്രശസ്തമാവുകയും ചെയ്തു.
കൂടുതല്‍ വിവരങ്ങളും, ഇതിന്റെ ഒറിജിനല്‍ ഫോട്ടോയും, അതിന്റെ നെഗറ്റീവ് ഫിലിമുകളും, ഫോട്ടോ എടുത്ത ക്യാമറയും, എല്ലാം ഒരുമിച്ചു ഇവിടെ കാണാം - http://en.wikipedia.org/wiki/Guerrillero_Heroico
http://en.wikipedia.org/wiki/Guerrillero_Heroico
Deletethnx vishnu for valuable INFO!!
Deleteഇതാണ് ബ്ലോഗിന് മെച്ചം .. അറിവ് ഷെയറി വളരുന്നത് ... അച്ചടിയില്‍ ഇത് പറ്റുമോ ???
Deleteഇത് വരെ അറിയാതിരുന്ന അല്ലെങ്കില്‍ ശ്രദ്ധിക്കാതിരുന്ന ഒരു പാട് വിവരങ്ങള്‍ ഈ പോസ്റ്റില്‍ നിന്നും കിട്ടി.
ReplyDeleteഅവസാനം ചിലര്‍ക്കിട്ടു ഒരു കൊട്ടും....
നന്നായിരിക്കുന്നു...പടന്നക്കാരാ.........
നല്ല പോസ്റ്റ്.,
ReplyDeleteചാരിത്ര്യമില്ലാത്തവർ ചരിത്രത്തെ പല സമയത്തും വളച്ചൊടിച്ചിരിക്കുന്നതിൽ ചില ഉദാഹരണങ്ങൾ...
നന്നായി ...അഭിനന്ദനങ്ങള്‍ !
ReplyDeleteമുടിയും താടിയും നീട്ടി വളര്‍ത്തിയ ചെ ശരിക്കും വിപ്ലവത്തിന്റെ പ്രതീകമാണെന്ന് പറയാതെ തന്നെ അറിയും.അതേ പോലെ താടിയും മുടിയും നീട്ടിയ വളര്‍ത്തിയയാളായിരുന്നു അമീര്‍ ഖത്താബും.മുടിയും താടിയും നീട്ടി വളര്‍ത്തുന്നത് പ്രവാചക ചര്യയുടെ ഭാഗമായിട്ടാണോ അതോ വിപ്ലവത്തിന്റെ പ്രതീകമായിട്ടാണോ അമീര്‍ ഖത്താബ് അനുകരിച്ചെതെന്ന് അദ്ദേഹത്തിന്റെ ആദര്‍ശവും,പ്രവര്‍ത്തനവും കൊണ്ട് മനസ്സിലാക്കിയാല്‍ ആദ്യം പറഞ്ഞതിനോടാണ് കൂടുതല്‍ സാമ്യം കാണുന്നത്.
ReplyDeleteഇനി കാലങ്ങൾ കഴിയവെ മുടിയും താടിയും നീട്ടി വളർത്തിയതു കൊണ്ട് മാത്രം പടന്നക്കാരനും അറിയപ്പെടാൻ പോകുന്നു. ആശംസകൾ.
good post(y)
ReplyDeletevaalkashnam : appol ee bin laden ethil pedum mupparkkumundallo valiya thaadiyum mudiyum ayaalum oru poraaliyalle?
പോസ്റ്റ് വായിക്കുമ്പോള്‍ ഇന്ന് അപ്ഡേറ്റ് ചെയ്ത പടന്നക്കാരന്റെ താടിയും മുടിയും നീട്ടിയ മുഖമായിരുന്നു മനസ്സില്‍. കമന്റ് വായിച്ചു വന്നപ്പോള്‍ ദേ കെടക്കുന്നു മണ്ടൂസന്റെ വക അതേ കമന്റ്. പല ഹിന്ദു ദൈവങ്ങളുടെയും രൂപം പരിചയപ്പെടുത്തിയതിനു നമ്മള് രാജാ രവിവര്മ്മയോടാണ് കടപ്പെട്ടിരിക്കുന്നത്.
ReplyDeleteഅമ്പതാമത്തെ പോസ്റ്റ്! നല്ല കാര്യം. ഇത്രയും എഴുതാൻ കഴിഞ്ഞല്ലോ, കുറേയാൾക്കാർ അത് വായിച്ചല്ലോ!
ReplyDeleteനല്ല വിഷയം. ധൃതി പിടിച്ചെഴുതിയ പോലെ! സ്റ്റാര്‍ട്ടറായി വിളമ്പിയ ബിരിയാണി-മീന്‍ കോംബിനേഷന്‍ തീരെ ശരിയായിട്ടില്ല!
ഉമർ മുക്താറെ ഉമർ ഖാളിയാക്കുന്ന വിരുതന്മാരെക്കുറിച്ച് അറിയുന്നത് ആദ്യം!
ചീര,അത് പറയാതിരുന്നാല്‍ ഞാന്‍ ഏബ്ലക്കം വിഴുങ്ങി ശ്വാസം മുട്ടി മരിക്കും ....അത് കൊണ്ട് മാത്രമാണ്.
Deleteനന്നായി പറഞ്ഞു... വീണ്ടും കാണാം... അല്ലാഹു അനുഗ്രഹിക്കട്ടെ !!!
ReplyDelete
ReplyDeleteചെഗുവേരയെ ദൈവങ്ങല്ക്കൊപ്പം കൊണ്ട് നടക്കുന്നവരുണ്ട്,എനിക്കും ഇഷ്ടമാണ്, പക്ഷെ പലതിനോടും യോജിക്കാന്‍ എനിക്ക് കഴിയുന്നില്ല ...വായിച്ചിട്ടുണ്ട് 1956 ല്‍ വെറും 82 ആള്‍ക്കാരുമായി ഗ്രാന്മ എന്ന കപ്പലില്‍ ഇറങ്ങി സിയെറ മാസ്ത്രയില് എത്തിയ ചെഗുവേര രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ 36000 ക്യൂബന്‍ സൈനികരെ കുഴി ബോംബുകള്‍ വച്ചും ഉറങ്ങിക്കിടക്കുമ്പോള്‍ ടെന്റുകള്‍ക്ക് തീയിട്ടും ഇരുളിന്റെ മറവില്‍ തീ വച്ചും കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയും കൊന്നൊടുക്കാന്‍ ചെഗുവേരയ്ക്കു കഴിഞ്ഞു. തലമുറകള്‍ക്ക് പഠിപ്പിച്ചു കൊടുക്കാന്‍ കഴിയാത്ത നെറികെട്ട (UNETHICAL ) സമരമാര്‍ഗമായിരുന്നു അത്....
ആള് ബലമില്ലാത്തവര്‍ കാണിക്കുന്ന അവസാന മാര്‍ഗം...വിയറ്റ്നാമികള്‍ അമേരിക്കയോട് ചെയ്ത പോലെ...!!കേരളത്തിലെ പഴശ്ശി രാജാവ് ചെയ്ത ഒളൊപ്പോര് പോലെ...!! ഗറില്ലാ യുദ്ധം!!
Deleteആദ്യമേ അമ്പതാമത്തെ പോസ്റ്റിനു അഭിനന്ദനങ്ങള്‍ ..
ReplyDeleteഒരു വര്‍ഷത്തിനുള്ളില്‍ ബൂലോകത്തെ നിറസാന്നിധ്യമാകാന്‍ കഴിഞ്ഞു എന്നതിന് അഭിവാദ്യം.
ചെഗുവേരയും അമീര്‍ ഖതാബും തമ്മിലുള്ള സാമ്യം ശ്രദ്ധയില്‍ വരുന്നത് ഇതാദ്യം
ഉമർ മുക്താറെ ഉമർ ഖാളിയാക്കുന്നതിനെതിരെ ഫെയിസ്ബുക്കില് ഞാനും പ്രതികരിച്ചിരുന്നു. കാമെറ കണ്ടു പിടിക്കുന്നതിനു മുന്‍പത്തെ കാലഘട്ടത്തിലാണ് ഉമർ ഖാളി ജീവിച്ചിരുന്നത് എന്ന് പോലും ആലോചിക്കാതെ ഷെയര്‍ ചെയ്യാന്‍ അദ്ധേഹത്തിന്റെ നാട്ടുകാര്‍ അടക്കം ഏറെ പേര് !!
ലേഖനത്തില്‍ പറയുന്ന വിഷയങ്ങള്‍ പലതും പ്രസക്തമാണ്. എങ്കിലും ഒരു പാട് കാര്യങ്ങള്‍ ഒന്നിച്ചു പറയാന്‍ ശ്രമിച്ച പോലെ തോന്നി. ഘടനയും നന്നാക്കാമായിരുന്നു
ഘടന നന്നാക്കാന്‍ കുറേശ്രമിച്ചതാ നിസു...ബ്ലോഗിന്റെ പുതിയ സെറ്റിംഗ്സ് പറ്റിച്ചതാ..
Deleteചരിത്ര ശേഷിപ്പുകള്‍, ചിത്രങ്ങള്‍ ഇവയെല്ലാം വളച്ചൊടിക്കാന്‍ വളരെ എളുപ്പമാണ്. വളരെ വിഷമകരമായ കാര്യം എന്താണെന്ന് വെച്ചാല്‍ യാഥാര്‍ത്ഥ്യം എങ്ങനെ വേര്‍തിരിച്ചറിയും എന്നതാണ്. ചരിത്രത്തില്‍ ആഴത്തിലുള്ള അറിവ് കരഗതമാക്കിയാല് മാത്രമേ ഇത്തരം കാര്യങ്ങളില്‍ വ്യക്തമായ നിഗമനത്തില്‍ എത്തിച്ചേരാന്‍ കഴിയൂ. ദൌര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം പേരും ഇത്തരം കാര്യങ്ങള്‍ പഠിക്കാനോ, ഉള്‍ക്കൊള്ളാനോ ശ്രമിക്കാതെ കണ്മുന്നില് കാണുന്നതെന്തും തൊണ്ട തൊടാതെ വിഴുങ്ങുന്ന അവസ്ഥ പരിതാപകരം തന്നെ.
ReplyDeleteഈയിടെ എന്റെ ഒരു സുഹൃത്ത് വെളിയംകോട് ഉമര്‍ ഖാളിയുടെ ഫോട്ടോ സത്യമാണെന്ന് വിശ്വസിച്ചിരിക്കുകയായിരുന്നു.എനിക്ക് ഇതിനെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നതിനാല് ഞാന്‍ തിരുത്തി. പക്ഷെ ഇപ്പോഴും ഇതും വിശ്വസിച്ചു ഒരുപാട് പേര് ഉണ്ടാകും. എന്ത് ചെയ്യാം? കാര്യങ്ങള്‍ പഠിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മാത്രമേ നെല്ലും പതിരും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ കഴിയൂ..... ഭാവുകങ്ങള്‍
വളരെ നന്നായി ശബീര്ക !!
ReplyDeleteഇത് വരെ ശ്രദ്ധിക്കാത്ത ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു..
വീണ്ടും വരിക ;-)
വീണ്ടും കാണാം.
ReplyDeleteഎന്തേ എന്തെങ്കിലും പരിപാടി?
പുതിയ അറിവുകള്‍ ... :)
ReplyDeleteആസ്വദിച്ചു വായിച്ച ഷബീറിന്റെ അപൂര്‍വം പോസ്റ്റുകളില്‍ ഒന്ന്.
ഒടുക്കം (ഈ വര്‍ഷത്തെ) എന്തായാലും ഒരുപാട് അറിവുകള്‍ പങ്കുവെച്ച ഒന്നായതില്‍ സന്തോഷം .
ഇനിയും കാണാം ...അല്ല കാണണം ..ഇന്‍ശാഅല്ലാഹ്
ഒരു പിതാവിന്റെയോ മാതാവിന്റെയോ ചിത്രം ചുവരില്‍ തൂക്കിയാല്‍ നാം ഓര്‍മ്മിക്കുന്നതും ആരാധിക്കുനതും ചിത്രത്തെയോ? അതോ വ്യക്തികളെയോ?
ReplyDeleteക്രൈസ്തവ സഭ പഠിപ്പിക്കുന്നത് ചിത്രവും ബിംബവും ഓര്‍മ്മിക്കാനുള്ള വെറും പ്രതീകങ്ങളായാണ്. അതില്ലാതെ മനസ്സുകൊണ്ട് ആരാധിക്കുന്നവരും അല്ലാത്തവരുടെയും ലക്ഷ്യം ദൈവാരാധന തന്നെയാണ്. പണ്ടുകാലത്ത് സാധാരണക്കാരായ ജനങ്ങളോട് തത്വങ്ങള്‍ ഉപമകളും കഥകളും വഴി പ്രവാചകന്‍ന്മാര്‍ സംവദിച്ചതും അത് ഗ്രഹിക്കാനുള്ള എളുപ്പം മനസിലാക്കിയല്ലേ? അതുതന്നെ ഐഡിയ! മൈക്കില്‍ ആഞ്ചലോയുടെ ഗ്ലാമറുള്ള ചിത്രങ്ങള്‍ക്ക് ആരാധര്‍ ഏറി എന്നേയുള്ളൂ :)
ചെയെ അറിയാം ഒമര്‍ മുഖതാരിനെ പരിചയപ്പെടുത്തിയതില്‍ സന്തോഷം!
ദൈവത്തെ കുറിച്ച് പറഞ്ഞ കാര്യം വാസ്തവമാണ്. ആരുടെയോ ഭാവനയില്‍ വിരിഞ്ഞ ഒരു രൂപമാണ് ഇന്ന് പലരുടെയും മനസ്സിലെ ദൈവത്തിന്റെ രൂപം. ദൈവത്തിനെ ഇന്ന് വരെ ആരും നേരിട്ട് കണ്ടിട്ടില്ലാത്തത് കൊണ്ട് കുഴപ്പമില്ല . അല്ലെങ്കില്‍ പണി പാളിയേനെ..ഹി ഹി..
ReplyDeleteഎന്താ ഈ പോസ്റ്റ് ഈ വര്‍ഷത്തെ അവസാന പോസ്റ്റ് എന്ന് പറയാന്‍ കാരണം. ? നീ ബ്ലോഗു മുതലാളിയോട് രണ്ടു മാസത്തേക്ക് ലീവ് ചോദിച്ചോ ?
മലയാളം ബ്ളോഗര്‍മാര്‍ക്കിടയില്‍ കാളിദാസന് എന്നൊരു ദുരാത്മാവുണ്ട്. അവനോട് പണ്ടൊരിക്കല്‍ പ്രവാചകണ്റ്റെ കാര്‍ട്ടൂന്‍ വരച്ചവരോടുള്ള മുസ്ളിമീങ്ങളുടെ പ്രതിഷേധത്തിണ്റ്റെ കാരണം മനസ്സിലാക്കാനായി, സ്വന്തം പിതാവിനെ കാണാത്ത ഒരാള്‍ക്ക് മറ്റൊരാള്‍ ഒരു മോശം ചിത്രം കാണിച്ച് ഇതാണ് നിണ്റ്റെ പിതാവ് എന്നു പറഞ്ഞാല്‍ ഉള്ള അവസ്ഥയെ ഒരു ഉദാഹരണമായി പറഞ്ഞിരുന്നു. ആളു കാളിദാസനായതു കൊണ്ട് അങ്ങോട്ട് പറയുന്നത് ആ മണ്ടയിലോട്ട് കേറിയില്ല. ഇന്നിപ്പോള്‍ താങ്കളുടെ ഈ പോസ്റ്റ് വായിക്കുമ്പോള്‍ ആ സംഭവം ഓര്‍ത്തു പോവുകയാണ്. മനുഷ്യരില്‍ എല്ലാ വിഭാഗം ആളുകള്‍ക്കിടയിലും ശുദ്ധ വിവരക്കേടുള്ളവര് ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു... നന്നായി പടന്നക്കാരാ.. നല്ലൊരു പോസ്റ്റ്..
ReplyDeleteഇതുവരെ ബ്ലോഗില്‍ വായിക്കാത്ത പ്രസക്തമായ ഒരു വിഷയം വളരെ തന്മയത്വത്തോടെ എഴുതി.
ReplyDeleteതികഞ്ഞ ബോധ്യതോടെയും ഗൌരവതോടെയും മുന്കരുതലുകളോടെയുമേ ഇത്തരം ഒരു പോസ്റ്റ് എഴുതാനോക്കൂ.അഭിനന്ദനം അര്‍ഹിക്കുന്നു
ഒപ്പം; പോസ്റ്റുമായി ബന്ധമില്ലാത്ത ,ആദ്യത്തെയും അവസാനത്തെയും ഖണ്ഡിക ഒഴിവാക്കിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന അഭിപ്രായവും ഉണ്ട്.
ചെ യെയും ഖത്താബിനേയും കുറിച്ചുള്ള ഭാഗം ശരിക്കും വിഞ്ജാനപ്രദവും ഇന്റ്രസ്റ്റിംങ്ങുമായി.
ReplyDeleteപക്ഷേ സാധാരണക്കാർ ക്ഷുഭിതയൗവനത്തിന്റെയും യോ യോ വുടെയും പ്രതീകമായി മാത്രമാണു ചെ യുടെ ചിത്രത്തെ കാണുന്നത് എന്നാണെന്റെ തോന്നൽ. അവർക്കെന്ത് ചരിത്രം. (ഈയിടെ ഒരു വീഡിയോ കണ്ടിരുന്നു, കെ എസ് യു വിന്റെ ഒരു സമ്മേളനത്തിൽ ചെഗുവേര ടീഷർട്ട് അണിഞ്ഞെത്തിയ ഒരു പ്രവർത്തകൻ ജയ് വിളിച്ച് പോകുന്നു)
സ്നേഹത്തോടെ പറയട്ടെ. ( മാറാൻ ചാൻസില്ലാല്ലേ ) പരമനാറി തുടങ്ങിയ പദപ്രയോഗങ്ങളില്ലെങ്കിലും ജനങ്ങൾക്ക് പടന്നക്കാരന്റെ ബ്ലോഗിഷ്ടമാവും...
well Noted and Changed...thnx
Deleteകുറച്ചുകൂടി ചേര്‍ക്കാമായിരുന്നു സംഭവങ്ങള്‍ നല്ല മൂഡില്‍ വന്നപ്പോഴേക്കും കഴിഞ്ഞു.വീണ്ടും എഴുതുക ആശംസകള്‍.ശുഭയാത്ര
ReplyDeleteനല്ലൊരു വിഷയം.. നല്ല രീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നു... :)
ReplyDeleteപടന്നക്കാരെന്റെ കുന്തമുനകളള് ....!
ReplyDeleteതൊടുക്കുമ്പോള്‍ ഒന്ന് എയ്യുമ്പോള്‍ ആയിരം കൊള്ളുമ്പോള്‍ പതിനായിരം !!
അറിഞ്ഞതിലും കൂടുതല്‍ അറിയാത്ത ഒരുപാട് കാര്യങ്ങള്‍ !
നന്ദി അറിയിച്ചു തന്നതിന് കൂടെ ആശംസകളും നല്ലൊരു യാത്രക്ക് !
...........................അസ്രുസ്
വളരെ വളരെ നന്ദി പടന്നക്കാരാ. നന്നായിട്ടുണ്ട്. ചിത്രങ്ങള്‍ വച്ചുള്ള കളിയെക്കുറിച്ച് വളരെ നന്നായി പറഞ്ഞു. ഏതോ ബിസിനസ് മീറ്റിങ്ങിടെ എഴുതിയത് പോലെയുണ്ട്. അക്ഷരതെറ്റുകള്‍ നല്ലോണം ഉണ്ട്. തിരുത്തുമല്ലോ. അമ്പതാമത്തെ പോസ്റ്റിന് ഞാന്‍ ആശംസ പറയുന്നില്ല. നൂരമാത്തെതുമായി വാ. അപ്പൊ വേണമെങ്കി ഒരു ഗമണ്ടന്‍ ആശംസ തരാം
ReplyDeleteനല്ല പോസ്റ്റ്...
ReplyDeleteപുതിയ ചില കാര്യങ്ങള്‍ കിട്ടി
അപ്പോൾ അങ്ങനെയാണല്ലേ സൌദികളുടെ വണ്ടികളിൽ ചെഗുവേരയുടെ ഫോട്ടോ സ്ഥാനം പിടിച്ചത്...
ReplyDeleteപുത്തനറിവുകൾ നൽകിയ ലേഖനം നന്നായി. 50 ഉം 100ഉം പോസ്റ്റുകൾ പിന്നിട്ട് മുന്നോട്ട് കുതിക്കട്ടെ.,
ആശംസകൾ
കൊള്ളാം ..ഇസ്മായില്‍ കുറുമ്പടിനോട് യോചിക്കുന്നു
ReplyDeleteഅമ്പതാമത്തെ പോസ്റ്റിനു അഭിനന്ദനങ്ങള്‍ ..ഇനി അടുത്ത വര്‍ഷത്തിനു മുന്നേ നൂറു തികക്കുക ..
ReplyDelete>>മുടിയും താടിയും നീട്ടി വളര്‍ത്തുന്നത് പ്രവാചക ചര്യയുടെ ഭാഗമായിട്ടാണോ അതോ വിപ്ലവത്തിന്റെ പ്രതീകമായിട്ടാണോ <<
താന്‍ ആ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയപ്പോളെ കരുതി എന്തേലും
ഉണ്ടാവുമെന്ന് ..:)
നന്നായിരിക്കുന്നു ലേഖനം
ReplyDeleteആശംസകള്‍
ഒരുപാട് പുതിയ പുതിയ അറിവുകള്‍......
ReplyDelete:)
ഹാഫ് സെഞ്ചുറി അടിച്ചതിനുള്ള ആശംസകളോടൊപ്പം....നല്ലൊരു അവധിക്കാലവും നേരുന്നു...:)
പടന്നക്കാരന് ആളൊരു പട്ടാളക്കാരനാണ്,ഒറ്റയാള്‍ പട്ടാളം. ചെഗുവേരയുടെ ചിത്രം ഫലസ്തീനിലേയും ഇറാഖിലേയും ചെറുപ്പക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത് അമീര്‍ ഖത്താബ് ആണെന്ന് കരുതിയല്ല,സാമ്രാജ്യത്വ വിരുദ്ധതയുടെ പ്രതീകം എന്ന നിലയ്ക്കാണ് ബുഷിനെ ഷൂ കൊണ്ട് എറിഞ്ഞ ഇറാഖി പത്രപ്രവര്‍ത്തകന്റെ റൂമിലും ചെഗുവേരയുടെ ചിത്രമുണ്ടായിരുന്നു.
ReplyDeleteകോയാസ്,ഞാന്‍ എല്ലവ്രും തെറ്റിദ്ധരിച്ചാണെന്ന് പറഞ്ഞില്ലല്ലോ? തെറ്റിദ്ധരിച്ചവരാണ് കൂടുതലും എന്ന് മാത്രം!!
Deleteഒരിക്കല്‍ ഇവിടെ വന്നിരുന്നു ,,നല്ലോരു പോസ്റ്റ് വായിച്ച സന്തോഷമെല്ലാം ആ ആവസാന പാരഗ്രാഫില്‍ തീര്‍ന്നു ,അപ്പോള്‍ പിന്നെ ഒന്നും പറയാതെ പോയി ...ബൂലോകത്ത് അമ്പതിന് പകരം അയ്യായിരം പോസ്റ്റുകള്‍ ഈ തൂലികയില്‍ ചലിക്കട്ടെ ,,,ആശംസകള്‍ ഷബീര്‍ .!!
ReplyDeleteചരിത്രങ്ങളും ചിത്രങ്ങളും വളച്ചൊടിക്ക പെടുകയാണ് പലപ്പോയും
ReplyDeleteചരിത്രങ്ങള്‍ വെട്ടിച്ചുരുക്കുകയും നീളം കൂട്ടുകയും ചെയ്യുന്നുമുണ്ട്
ഇവിടെ ഈ പോസ്റ്റില്‍ തന്നെ വലിയ വായില്‍ സംസാരിച്ച പടന്ന ക്കാരനും അതിനു ശ്രമിച്ചിട്ടുണ്ട്
അമീറുല്‍ മുഹ്മിനീന്‍ ഉമറുല്‍ ഖത്താബു ഇതിനെ കൊണ്ട് പോയി വെറും അമീറുല്‍ ഖത്താബ് ആക്കിയതിലോടെ ഈ വിഷയം ആദ്യമായി കേള്‍ക്കുന്ന ഒരാളില്‍ യഥാര്‍ത്ഥ ഉമര്‍ ന്റെ നാമത്തെ തെറ്റി ധരിപ്പിക്കാന്‍ താങ്കളും ആവുംപോലെ ശ്രമിച്ചു
കൊമ്പന് ,ഞാന്‍ വിയോജിപ്പ് അറിയിക്കട്ടെ....കാരണം "അമീറുല്‍ മുഹ്മിനീന്‍" എന്നത് അദേഹത്തിന്റെ പ്രവര്‍ത്തനം കൊണ്ട് കൊടുത്ത സ്ഥാന പേരാണ് . ...ഉദാഹരണത്തിന് പ്രവാചകന് മുഹമ്മദ് സ യെ അല്‍ അമീന് എന്ന വിളിക്കുന്നത് പോലെ ..!! അല്‍ അമീന് എന്ന പറയാത്തത് കൊണ്ട് അത് പ്രവാചകന് അല്ലാതാവില്ലല്ലോ ? അത് പോലെ മോഹന്‍ ദാസ് എന്ന മഹാത്മാഗാന്ധിയെ നമ്മള് ഗാന്ധി എന്നു മാത്രം വിളിക്കാറുണ്ട് മഹാത്മാ എന്ന് ഒഴിവാക്കി കൊണ്ട് ...അത് കൊണ്ട് അദേഹം മഹാത്മാ ഗാന്ധി ആവാതിരിക്കില്ലല്ലോ ?
Deleteഈ ചെഗു മുസ്ലിം തന്നെയാണ്.
ReplyDeleteഅയാളുടെ മുയ്മന്‍ പേര് പോത്താംകണ്ടി ഉസ്മാന് ഹാജിയാരുടെ മകന് അബ്ദുല്‍ മജീദ് സെയ്തലവി എന്നായിരുന്നു. ഇതിലെ 'സെ' ആണ് പിന്നീട് ചെ ആയത്.
അറബികള്‍ ഇദ്ദേഹത്തെ അശ്ശൈഖ് അബ്ദുല്‍ മജീദ് 'ചെ'യ്തലവി ഇബ്നു ഉസ്മാന് വല്‍ ഹംകീയ്യ വലാ ഹയവാനീയ്യ എന്ന് വിളിക്കുന്നു.
(പോസ്റ്റിലെ പലതിനോടും യോജിക്കാന്‍ എന്റെ ആദര്‍ശ-വിശ്വാസം അനുവദിക്കുന്നില്ല. താടിയും മുടിയും വളര്‍ത്തിയാല്‍ പോരാളി ആവുമെങ്കില്‍ ഏറ്റവും വലിയ പോരാളി ബാബു ആന്റണി തന്നെ!) പിന്നെ ചെഗുവേരയെ കുറിച്ച് ഒരു പിണ്ണാക്ക് പോലും അറിയാത്ത DYFI പയ്യന്മാര് അവരുടെ ബാനറുകളിലും മറ്റും ഇദ്ദേഹത്തെ ചേര്‍ത്ത് കണ്ടിട്ടുണ്ട്)
പല വാചകങ്ങളും ആശയക്കുഴപ്പമുണ്ടാക്കുന്നു..
ReplyDeleteഅമീര്‍ ഖത്താബ് ഇസ്ലാമിലെ രണ്ടാമത്തെ ഖലീഫയായ ഉമറുല്‍ ഖത്താബ് എന്ന തുല്യതയില്ലാത്ത ഭരണാധികാരിയല്ല >> മനസ്സിലായില്ല.
നിമിശനേരങ്ങള് >> നിമിഷനേരം
ആരാണ് വെളിയങ്കോട് ഉമ്മർഖാളി ?
അദ്ദേഹത്തെ കുറിച്ച് ഒരു ചെറുവിവരണം നോട്ടായി നൽകാമായിരുന്നു..
ഇതൊന്നും മനസ്സിലാവാഞ്ഞതുകൊണ്ട് ആസ്വാദനം പൂർണ്ണമായില്ല..
അമീര്‍ ഖത്താബ് സൌദി വംശജനായ ഇസ്ലാമിക പോരാളി.സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന അഫ്ഗാന് അധിനിവേശം,ചെച്ന്യന്‍ യുദ്ധം,എന്നിവയ്ക്ക് വേണ്ടി മുസ്ലിം വിഭാഗത്തിനു വേണ്ടി പോരാടുകയും കമാന്റര്‍ പദവിയില്‍ എത്തുകയും ചെയ്ത ആള്.പ്രവാചകനു ശേഷം ഇസ്ലാമില്‍ വന്ന ഭരണാധികാരികളെ ഖലീഫ എന്ന് അറിയപ്പെടുന്നു.അതില്‍ ഒന്നാമത്തെ ഖലീഫയാണ് അബുബക്കര്‍ സിദ്ദീഖ്,രണ്ടാമത്തേത് അമീറുല്‍ മുഹ്മിനീന്‍ എന്നറിയപ്പെടുന്ന ഉമറുല്‍ ഖത്താബ്(അമീര്‍ ,ഉമര്‍ എന്ന സാമ്യതയുള്ളത് കൊണ്ടാവാം കണ്‍ഫ്യൂഷനായത്) ബ്രിട്ടിഷ് സാമ്രാജ്യത്വവിരോധിയും ഇസ്ലാമികപണ്ഡിതനുമായുമായിരുന്നു വെളിയങ്കോട് ഉമർ ഖാസി (ജനനം: 1765 മരണം:1857 ജൂലൈ 15 ) 18 ഉം 19 ഉം നൂറ്റാണ്ടുകളിൽ മലബാറിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ നികുതി നിഷേധമടക്കമുള്ള സമരങ്ങളിലൂടെ അദ്ദേഹം ചെറുത്തു നിന്നു. സൂഫിയും പാരമ്പര്യചികിത്സകനും അറബി മലയാളം ഭാഷയിൽ എഴുതിയിരുന്ന നിമിഷകവിയായും ഉമർ ഖാസി അറിയപ്പെടുന്നു.
Deleteദൈവത്തിന്റെ ഭൂമിക്ക് കരം പിരിക്കാൻ ബ്രിറ്റീഷുകാരന് യാതൊരു അർഹതയുമില്ല എന്നായിരുന്നു ഖാസി വാദിച്ചത്. 1819 ഡിസംബർ 18 ന് ഉമർ ഖാസിയെ തുറുങ്കിലടക്കാൻ അന്നത്തെ കലക്ടർ മെക്ലിൻ ഉത്തരവിട്ടു. ജയിൽ വാസ സമയത്ത് മമ്പുറം തങ്ങൾക്ക് അറബി ഭാഷയിൽ സന്ദേശകാവ്യമയച്ചു. മമ്പുറം സയ്യിദലവി തങ്ങൾ ജനമധ്യത്തിൽ ഖാസിയുടെ വിഷയമവതരിപ്പിക്കുകയും പൗരപ്രമുഖർ ചേർന്ന് നൽകിയ നിവേദനത്തെ തുടർന്നു കലക്ടർ ഖാസിയെ നിരുപാധികം വിട്ടയക്കുകയും ചെയ്തു.ടിപ്പുവിൻറെ പതനത്തിന് ശേഷം മലബാറിൽ ആധിപത്യമുറപ്പിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി ജന്മിത്ത അനുകൂല നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. മലബാറിലെ തൊഴിലാളികളിൽ അധികവും മാപ്പിളമാർ എന്നറിയപ്പെടുന്ന മുസ്ലിംകളായിരുന്നു.1772 നും 1822 നുമിടക്ക് 83 ലഹളകൾ മലബാറിൽ നടന്നു.ഉമർ ഖാസിയെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ബ്രിട്ടീഷ് വിരോധികളിൽ ഒരാളായാണ് അന്നത്തെ സ്വദർ അദാലത്ത് കോടതിയിലെ ജഡ്ജ് മദ്രാസ് ഗവർണർക്ക് റിപ്പോർട്ട് നൽകിയത്. കനോലി സായിപ്പിൻറെ ഭരണകാലത്ത് ബ്രിട്ടിഷ് വിരുദ്ധരായ നേതാക്കളെ തടവിലാക്കാനും നാടുകടത്താനും പദ്ധതികൾ ആസൂത്രണം ചെയ്തതോടെ ഉമർ ഖാസിയുടെ ബ്രിട്ടീഷ് വിരോധം വർദ്ധിച്ചു. ബ്രിട്ടീഷുകാർ ജനങ്ങളിൽ നിന്നും അമിതമായും അന്യായമായും നികുതി ഈടാക്കുന്നതിനെ അദ്ദേഹം ചോദ്യംചെയ്തു. 'ദൈവത്തിൻറെ ഭൂമിക്ക് കരം ചുമത്താൻ ബ്രിട്ടീഷ്കാർക്ക് അവകാശമില്ല' എന്നായിരുന്നു അദ്ദേത്തിന്റെ വാദം. വെളിയങ്കോട് അംശം അധികാരി ഉമർ ഖാസിയുടെ സ്വത്തിന് നികുതി ചുമത്തിയപ്പോൾ അദ്ദേഹം അത് നൽകാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് ചാവക്കാട് കോടതിയിലേക്ക് വിളിച്ചു വരുത്തപ്പെട്ട ഉമർ ഖാസി ജഡ്ജിയായ തുക്ടി നീബു സായിപ്പിൻറെ മുഖത്തേക്ക് കാർക്കിച്ച് തുപ്പി. തുക്ടിയുടെ കല്‍പ്പന പ്രകാരം ഉമർ ഖാസിയെ ജയിലിലടച്ചുവെങ്കിലും അദ്ദേഹം ജയിലിൽ നിന്നും രക്ഷപ്പെട്ടു.
വിവരമറിഞ്ഞ സായിപ്പ് മലബാർ കലക്ടർക്ക് സന്ദേശമയക്കുകയും അറസ്റ്റുചെയ്തു കലക്ടറുടെ അടുക്കൽ കൊണ്ടുചെല്ലാൻ ഉത്തരവിടുകയും ചെയ്തു. ഉമർ ഖാസിയെ അനുനയിപ്പിക്കാനും മാപ്പ് ചോദിക്കാനും നികുതിയടക്കാമെന്ന് സമ്മതിപ്പിക്കാനും കലക്ടർ ശ്രമിച്ചുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. 1819 ഡിസംബർ 18 ന് മെക്റിൻ സായ്പ് ഉമർ ഖാസിയെ ജയിലിലടച്ചു.
നികുതി ബഹിഷ്കരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തിൻറെ കാലത്തിനും പതിറ്റാണ്ടുകൾ മുമ്പ് ഒരു കേരളീയ ഗ്രാമത്തിൽ നികുതിനിഷേധ സമരം നടത്തി എന്നതാണ് ഉമർ ഖാസിയുടെ പ്രസക്തി.(കടപ്പാട്)
വിവരങ്ങൾക്ക് നന്ദി, ഷബീർ
ReplyDeleteഇത് വരെ അറിയാതിരുന്ന അല്ലെങ്കില്‍ ശ്രദ്ധിക്കാതിരുന്ന ഒരു പാട് വിവരങ്ങള്‍ ഈ പോസ്റ്റില്‍ നിന്നും കിട്ടി.
ReplyDeleteഅവസാനം ചിലര്‍ക്കിട്ടു ഒരു കൊട്ടും....
അറിവുലകത്തിനു നന്ദി ഷബീര്‍. കൊച്ചന് കലക്കന്ന്ണ് കേട്ടാ...! :)
ReplyDeleteവളരെ പ്രസക്തമായ കാര്യങ്ങളാണ് ഇതില്‍ പ്രതിപാതിച്ചിരിക്കുന്നത്. ഉമര്‍ മുഖ്താറിനെ ഉമര്‍ ഖാസിയാക്കിക്കൊണ്ടുള്ള ധാരാളം പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ കാണാറുണ്ട്. ഇവിടെ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും നാം അറിയാതെ പോയ അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പോയ വിഷയങ്ങളാണ്.
ReplyDeleteഈ അമ്പതാം പോസ്റ്റിനു പ്രത്യേക അഭിനന്ദനങ്ങള്‍
ചെ " ക്കാള്‍ എനിക്കിഷ്ട്ടം കിം കാടര്ഷിയാനെ ആണ്...(അതെന്താ എന്ന് ചോദിക്കല്ല്..ഞാന്‍ പറയൂല്ല ) എന്നെങ്കിലും ഒരു പടം തൂക്കിയാല്‍ അത് കിം ആയിരിക്കും ;)
ReplyDeleteഅന്‍പതാമത്തെ പോസ്റ്റിനു അഭിനന്ദനനാല്..ഇനിയും ഇനിയും നല്ല പോസ്റ്റുകള്‍ ഉണ്ടാകട്ടെ.. എല്ലാ ആശംസകളും..
അമ്പതാമത്തെ പോസ്റ്റിനു ആശംസകള്‍ ...
ReplyDeleteആടിനെ പട്ടിയാക്കുന്ന ജനതയ്ക്ക് ആരെയും മറ്റൊരാളാക്കി മാറ്റാം എന്നത് അയത്നകരമായി ചിത്രങ്ങള്‍ സഹിതം പടന്നക്കാരന് പറഞ്ഞു തന്ന ഈ പോസ്റ്റ് നന്നായി.
ആശംസകള്‍
well done Shabeerkkaa...
ReplyDeleteപ്രസക്തമായ അറിവ് പകര്‍ന്നു നല്‍കിയതിനു നന്ദി ഷബീര്‍,....എല്ലാ ഭാവുകങ്ങളും നേരുന്നു......
ReplyDeleteമലര്‍വാടി വാര്‍ഷിക പതിപ്പ് - ഉമര്‍ ഖാദിയെ ഓര്‍ക്കുമ്പോള്‍ - പേജ് 82 - ജമീല്‍ അഹമ്മദ് എഴുതിയത്
ReplyDeleteപടന്നക്കാരാ, അഭിനന്ദനം! സ്പോണ്സറെയും ലഭിച്ചു അല്ലെ!
ReplyDeleteഈ എഴുത്ത് എല്ലാ രീതിയിലും ഉയരങ്ങള്‍ കീഴടക്കി മുന്നേറട്ടെ എന്ന് ആശംസിക്കുന്നു..
informative....
ReplyDeleteവ്യത്യസ്ഥമായ അറിവുകൾ....
ReplyDeleteനല്ല ബാക്ക്ഗ്രൌണ്ട് സ്റ്റഡി നടത്തിയിട്ടുണ്ട് അല്ലെ??? ഉപകാരപ്രദമായ ഒരു പോസ്റ്റ്......; അവസാനം ഒരു ബ്രാക്കറ്റ് ക്ലോസ് ചെയ്യാന്‍ വിട്ടു.... അത് കൂടി ക്ലോസ് ചെയ്താല്‍ ശുഭം....
ReplyDeleteഇത് പറയാൻ താങ്കൾ കാണച്ച താങ്കളുടെ മികവ്, അതിന്ന് ആശംസകൾ
ReplyDeleteനന്നായി പറഞ്ഞു
മലപ്പുറത്തോക്കെ പൊങ്ങച്ചം കാണിക്കുന്നതിനെ തുക്കിടി സായ്പ്പ്, തുക്കിടി സായ്പ്പിന്റെ മോന് എന്നൊക്കെ വിളിക്കാറുണ്ട്. അതിന്റെ പിന്നിലുള്ള ചരിത്രം
ReplyDeleteവെളിയങ്കോട് ഉമർ ഖാസിയെ കുറിച്ച് ഷബീര്‍ നല്കിയ വിശദീകരണത്തില്‍ നിന്ന്നും മനസിലാക്കാന്‍ സാധിച്ചു. നന്ദി