എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Monday, October 8, 2012

ഉറുക്ക് കെട്ടിയ കിറുക്കന്‍ മാരേ,വാ‍രഫലം വായിച്ച് വാ പൊളിക്കുന്ന വട്ടന്‍ മാരേ..

മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു കൈപിടിച്ച് കൊണ്ടുവന്ന ആയിരത്തി തൊള്ളായിരത്തി തോണ്ണൂറിലെ ഇന്ത്യയുടെ സാമ്പത്തിക മന്ത്രിയായ, വിഭജനത്തിനു മുമ്പുള്ള പാക്കിസ്ഥാനിലെ പഞ്ചാബില്‍ ജനിച്ച,  ഇപ്പോഴത്തെ “വില കൂടിയ“ പ്രധാനമന്ത്രി ശ്രീമാന്‍ മന്മോഹന്‍ സിഗ് ഇന്ത്യയുടെ പ്രധാന മന്ത്രിയാവുമെന്ന് ലോകത്തിലെ ഒരു കുട്ടിക്കും ഉറപ്പുണ്ടായിരുന്നില്ല!! ഉറപ്പ് പോയിട്ട് ഒട്ടുമിക്കവര്‍ക്കും അറിയാത്ത അന്നത്തെ സാഹചര്യത്തിനുസരിച്ച് "ഒരു വിലയുമില്ലാത്ത" എന്നാല്‍ ഈ കാലഘട്ടത്തില്‍ ഏറ്റവും "വിലകൂടിയ"സാക്ഷാല്‍ മന്മോഹന്‍ജി ഇന്ത്യയുടെ പ്രധാനമന്ത്രി ആയത് ചന്ദ്ര, ശുക്ര, സൂര്യ ചലനങ്ങളേയും തകിടം മറിച്ച് കൊണ്ടാണ്.

കാലങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ്സിന്റെ കയ്യില്‍ ഭരണം കിട്ടിയപ്പോള്‍ ആരാണ് അടുത്ത പ്രധാന മന്ത്രി? എന്ന് കവടി നിരത്തി, വാരഫലം നോക്കി, ഇന്ത്യയിലെ സകലമാന ജ്യോതിഷികളും ആള്‍ ദൈവ കോമരങ്ങളും തലപുകഞ്ഞാടി.അതിന്റെ  ഫലമായി ഇന്ത്യയുടെ വില കൂടിയ മന്ത്രി പദം സോണിയാജിക്കും മകനും എന്തിനേറെ അറക്കല്‍ കുര്യച്ചനും വരെ വീതിച്ചു കൊടുത്തു കൊണ്ടേയിരുന്നു ജ്യോതിഷ് പണ്ഡിറ്റുകള്‍!!

ദിവസങ്ങള്‍ക്കൊടുവില്‍ ഒരു ചിരിമാത്രം സ്വന്തമായുള്ള Mr.Expensive Minister നീല തുണി തലയില്‍ ചുറ്റി രംഗ പ്രവേശനം ചെയ്തപ്പോള്‍ സകലമാന കവടി ഭഗവതികളുടേയും ജ്യോതിഷ് പണ്ഡിറ്റുകളുടേയും ഖല്‍ബില്‍  നിന്ന്‍  പൊന്നീച്ച പാറുകയും കഞ്ഞിയിലും കണ്ണിലും പാറ്റയും മണ്ണും വീഴുകയും ചെയ്തിരുന്നു !! അന്നേവരെ ഇന്ദ്രപ്രസ്ഥം വാണിരുന്നജ്യോതിഷ് പണ്ഡിറ്റുകള്‍ക്ക് 'സന്തോഷ്‌ പണ്ഡിറ്റിന്റെ'വിലപോലുമില്ലാതെയായി.ഇതൊരു കഥയല്ല നമ്മളിന്ത്യാക്കാര്‍ അനുഭവിച്ച അനുഭവമാണ്. ഇനി അടുത്ത 10 കൊല്ലത്തിനുള്ളില്‍ എത്ര വരെ ഡീസലിനും മറ്റും വില കൂട്ടും എന്ന് കവടി നിരത്തി വാരഫലം നോക്കി ജ്യോതിഷ് പണ്ഡിറ്റുകള്‍ക്ക്  പ്രവചിക്കാന്‍ പറ്റുമെങ്കില്‍ ആ കര്‍മ്മം എത്രയും പെട്ടെന്ന്‍ ചെയ്ത് എല്ലാ ഹര്‍ത്താലും ഒരുമിച്ച് അഘോഷിക്കാന്‍ നമ്മള്‍ കേരളാ ജനകോടികള്‍ക്ക് അവസരമുണ്ടാക്കണമെന്ന് ശക്തമായ ഭാഷയില്‍ ആഹ്വാനം ചെയ്യുന്നു.വല്ലതും നടക്ക്വോ പണിക്കരമ്മാവാ?
കുഴിമാടത്തിലേക്ക് ഇന്നോ നാളെയോ പോകാന്‍ തയ്യാറായി കട്ടിലില്‍ കിടക്കുന്ന 90 കഴിഞ്ഞ  അപ്പൂപ്പനും, ഉമ്മറത്ത് രാമനാമം ജപിച്ചു ദിനം കഴിച്ചു കൂട്ടുന്ന അമ്മൂമ്മയ്ക്കും വരെ വാഹനയോഗം, മംഗല്യ  ഭാഗ്യം എന്ന്‍ തട്ടി വിടുന്ന നക്ഷത്ര വാരഫലക്കാര്‍ സത്യത്തില്‍ ചെയ്യുന്ന പണിയുടെ പേരെന്താണ്? എല്ലാറ്റിന്റെയും വാലില്‍  "ശാസ്ത്രം" എന്ന് ഒട്ടിച്ച് വെച്ച് "ഒട്ടുമാവ്" പോലെയാക്കുന്ന ഇത്തരം പകല്‍ക്കൊള്ള തിരിച്ചറിയാതെ പോകുന്നു.സിഗരറ്റിന്റെ പേക്കറ്റില്‍ വെണ്ടക്കാ അക്ഷരത്തില്‍ 'പുക വലിക്കരുത് ക്യാന്‍സര്‍ പിടിപെടുമെന്നു' എഴുതിയത് വിശ്വസിക്കാന്‍ ആളില്ലാതായി. മറിച്ച്  നാലടി മുന്നോട്ട് പോയാല്‍ എട്ടടി മൂര്‍ഖന്‍ കൊത്തുമെന്നു വിവരദോഷികള്‍ പറയുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ ഭക്തജനലക്ഷങ്ങള്‍!!

വാ പൊളിക്കാന്‍   വട്ടന്മാരുള്ളടത്തോളം  കാലം സുന്ദരിയെ വിറ്റ്  ഞാന്‍ സുന്ദരനാകും 

ഭാവിയും ഭൂതവും പത്തിന്റെ ഗാന്ധി നോട്ടില്‍ ഒതുക്കുന്ന സമൂഹമേ, അതിന്റെ കൂടെ ഒരു ആയിരം പത്തിന്റെ ഗാന്ധി നോട്ടുകള്‍ എന്റെ വക തരാം,താഴെ കാണുന്ന ചെറിയ പ്രശ്നങ്ങള്‍ക്ക് വല്ല പരിഹാരവുമുണ്ടാക്വോ ആവോ?
ഇനി ഇന്ത്യയില്‍ സുനാമി എപ്പോഴാണുണ്ടാകുക? വര്‍ഗീയ ലഹള എപ്പോഴാണുണ്ടാകുക? മുല്ലപ്പെരിയാര്‍ ഏതു  കൊല്ലം തകരും? ദാവൂദ്  ഇബ്രാഹിമിനെ അടുത്തെങ്ങാനും പിടിക്ക്യോ? പോട്ടെ, എല്ലാം പോട്ടെ,  മദ്യം  കേരളത്തില്‍ നിരോധിക്ക്യോ?കേവലം കല്യാണം  കഴിക്കാന്‍ പോകുന്നവരുടെ ജ്യോതിഷം  മാത്രമാണോ ചന്ദ്ര  ശുക്ര  സൂര്യ ങ്ങളില്‍ കൂടി കണ്ടെത്താന്‍ പറ്റൂ എന്നുണ്ടോ?

നാല്പതു നൂറ്റാണ്ട്  മുമ്പ്  ബാബിലോണില്‍ നിന്നും ഇന്ത്യയിലെ ഹൈന്ദവ സംസ്കാരത്തിലേക്ക് കടന്നു വന്ന ഒരു 'തട്ടിപ്പ് കലാരൂപമാണ്‌' ജ്യോതിഷം.ഭൂമിയും ചന്ദ്രനും ശുക്രനും സൂര്യനും അതിന്റെ ചലനമനുസരിച്ച്  മനുഷ്യ  ഭാവിയില്‍, ഭൂതത്തില്‍, വര്‍ത്തമാനത്തില്‍ ഒരു തരി പോലും ചലനമുണ്ടാക്കാന്‍ പറ്റുകയില്ല.ജ്യോതിഷത്തിന്റെ മുടിനാരു കീറി ആഗോള ബൂഗോളം പരിശോധിക്കുന്നില്ല.കാരണം ദൈവ നിഷേധികള്‍ ദൈവത്തെ മോര്‍ച്ചറിയില്‍ കിടത്തി പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന്റെ ഭാഗമായി ജ്യോതിഷത്തേയും പല"ഫുജി ഫ്ലോഗര്‍മാരും" പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് കൊണ്ട് അതിലേക്ക് ഞാന്‍ കത്തിയും കഠാരയുമായി  ചെല്ലുന്നില്ല.

കിറുക്കന്‍മാരണിയുന്ന  ഉറുക്കിന്റെയുള്ളിലെ  പൊള്ളത്തരം 

പണിക്കരുടേയും,തങ്ങളുടേയും വീട്ടുപടിക്കല്‍ ഭാവിയും ഭൂതവുമറിയാന്‍ കാവല്‍ നിന്ന ഭക്തജനകോടികള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് നമ്മുടെ നേരുകള്‍ മാത്രം പറയും നെറികേട് പറയില്ല എന്നൊക്കെ വീമ്പു  പറയുന്ന ചാനലുകളില്‍ ലൈവ്  ഷോയും ഉറുക്കും ഏലസ്സും ഫ്രീ ഡെലിവറിയും വരെ!! ഉമ്മറത്ത് ഉറുക്കുകള്‍ എത്തിച്ച് തരാന്‍ ഒരു പാട് കഷ്ടപ്പെടുന്നുണ്ട്.

അരയിലും കഴുത്തിലും കയ്യിലും ഉറുക്കും  ഏലസ്സും കെട്ടിത്തൂക്കി ഉള്ളാളത്തെ നേര്‍ച്ചക്കുള്ള  ആടിനെ പോലെ നടക്കുന്നവര്‍ക്ക് ഇതൊക്കെ വിശ്വാസത്തിന്റെ ഭാഗമാണ്. ഒരു  കാലത്ത്  ഇന്ത്യയിലെ  മൊത്തം മാപ്പിളമാരുടെയും കഴുത്തിലെ ഉറുക്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ "ഉറുക്ക്" സ്നേഹികളുടെ കണ്ണിലുണ്ണിയായിരുന്ന ക്രിക്കറ്റ് താരം സാക്ഷാല്‍ 'അസഹറുദ്ധീന്‍' ആണെന്ന കാര്യത്തില്‍ മാഫി സംശയം!!ചിലരുടെ  വിശ്വാസം അങ്ങനെയാണ് പ്ലാസ്റ്റിക്ക് പോലെ എങ്ങനേയും  വളയും എങ്ങനേയും ഉരുക്കി ഏതു പരുവത്തിലുമാക്കാം ഉറുക്ക്  പോലെ.

ഉറുക്ക് ഏലസ്സ് എന്നിവ ചിലര്‍ക്ക് ഫാഷനാണ് മറ്റു ചിലര്‍ക്ക് ആത്മീയ ചികിത്സയാണ് എനിക്ക് രണ്ടുമല്ലാത്ത ശുദ്ധ തട്ടിപ്പാണ്.സാധാരണയായി ഉറുക്ക് വ്യാപാരവും വ്യവസായവും ഉപയോഗവും കണ്ട് വരുന്നത് ഞാനടക്കമുള്ള  മാപ്പിള സമൂഹത്തിലാണ്.ഹൈന്ദവ നസ്രാണി മജൂസി വിഭാഗങ്ങളില്‍ പല രൂപത്തിലും ഭാവത്തിലും പേരുകളിലും 'ഉറുക്ക്, ഏലസ്സ്'  സര്‍വ്വ സാധാരണയായിട്ടുണ്ട്. ലോകത്ത് സമ്പൂര്‍ണ്ണ  മതേതരത്വം നിലനില്‍ക്കുന്ന മേഖലയാണ്  ഉറുക്ക്, ഏലസ്സ്, ചരട്, തന്ത്ര, മന്ത്ര പരിപാടികള്‍!! അറബിക് മാന്ത്രിക ഏലസ്സ് ധരിക്കാന്‍ ഹൈന്ദവനും കുബേര്‍  കുഞ്ചി  ധരിക്കാന്‍ മാപ്പിള നസ്രാണിയും കൈകോര്‍ക്കുന്ന ഗാന്ധിജി സ്വപ്നം കണ്ട കിനാശ്ശേരി പോലെയുള്ള ഇന്ത്യ!!

ലോകത്തിലെ മൊത്തം അറബിക്  മാന്ത്രികവും ഉറുക്ക്, ഏലസ്സ്, ചരട്  വ്യവസായത്തിന്റെ മൊത്ത  കച്ചവടക്കാരായ 'മഹാപിള്ളയായ' മാപ്പിള വിഭാഗത്തിന്റെ മത ഗ്രന്ഥങ്ങളില്‍ ശക്തമായ ഭാഷയില്‍ എതിര്‍ത്തതായിട്ടാണ് കാണുന്നത്. പിന്നെ എങ്ങനെ  ഇതിന്റെ മൊത്തക്കച്ചവടക്കാര്‍ മാപ്പിള  വിഭാഗത്തിന്റെ കൈവെള്ളയിലൊതുങ്ങി എന്ന്‍ ചോദിച്ചാല്‍ 'മദ്യം വിഷമാണ്‌' എന്ന്‍ പ്രചരിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ഭക്തന്മാര്‍ 'മദ്യ രാജക്കന്മാരായത്' പോലെയാണെന്ന് ചുരുക്കം!!

ഉദ്ദിഷ്ടകാര്യം സാധിക്കാന്‍, രോഗം മാറാന്‍ എന്നിവയാണ് സാധാരണ ഉറുക്കും ഏലസ്സും ധരിക്കുന്നവര്‍ ഉദ്ദേശിക്കുന്നത്."നന്മ വരുത്താനും തിന്മ തടുക്കാനും ദൈവത്തിനു മാത്രമേ സാധിക്കൂ" എന്ന്‍ കാക്കത്തൊള്ളായിരം വട്ടം ഉരുവിടുന്ന മാപ്പിള സമൂഹമാണ് ഇത്തരം മാരണങ്ങള്‍ കഴുത്തിലും, കാണാന്‍ പറ്റാത്ത പല സ്ഥലത്തും കെട്ടിത്തൂക്കി നടക്കുന്നത് എന്ന്‍ കാണുമ്പോള്‍  ഓര്‍മ്മ വരുന്നത്  നടേശ സ്വമിജിയുടെ ബര്‍ക്കത്തുള്ള മൊഞ്ചുള്ള പിരിശ മാക്കപ്പെട്ട മുഖമാണ്!!


ഹൈക്കല്ലുസ്സിഹാം:ചിലര്‍ക്ക് എല്ല്ലാം വിശ്വാസമാണ്,മറ്റു ചിലര്‍ക്ക് എല്ലാം അന്ധവിശ്വാസമാണ്. വേറെ ചിലര്‍ക്ക് വിശ്വാസം വേറെ അന്ധവിശ്വാസം വേറെയാണ്.എന്റെ വിശ്വാസം മറ്റുള്ളവര്‍ക്ക് അന്ധവിശ്വാസമാവാം അത് എന്റെ തെറ്റല്ല.അതു പോലെ നിങ്ങളുടെ വിശ്വാസം എനിക്ക് അന്ധവിശ്വാസവുമാവാം അത് നിങ്ങളുടെ തെറ്റുമല്ല!!



61 comments:

  1. എനി 10 കൊല്ലത്തിനുള്ളില്‍ എത്ര വരെ ഡീസലിനും മറ്റും വിലകൂട്ടും എന്ന് കവടി നിരത്തി വാരഫലം നോക്കി ജ്യോതിഷ് പണ്ഡിറ്റുകള്‍ക്ക് പ്രവചിക്കാന്‍ പറ്റുമെങ്കില്‍ ആ കര്‍മ്മം എത്രയും പെട്ടെന്ന്‍ പ്രവചിച്ച് എല്ലാ ഹര്‍ത്താലും ഒരു മിച്ച് അഘോഷിക്കാന്‍ നമ്മള്‍ കേരളാ ജനകോടികള്‍ക്ക് അവസരമുണ്ടാക്കണ മെന്ന് ശക്തമായ ഭാഷയില്‍ ആഹ്വാനം ചെയ്യുന്നു. വല്ലതും നടക്കോ പണിക്കരമ്മാവാ?

    ഹഹ...

    ReplyDelete
  2. ഹ ഹാ.. ഞാനും വാരഫലം വായിക്കാറുണ്ട്.. പക്ഷെ വാരത്തിന്റെ അവസാനമാണ് എന്നെ ഉള്ളു. പിന്നെ കുറെ ഏലസ്സും ഉരുക്കും ഒക്കെ കെട്ടി നടക്കുന്നവരെ അറിയാം.. പിന്നെ എല്ലാം ഓരോരുത്തരുടെ വിശ്വാസമല്ലേ നമുക്കെന്തു ചെയ്യാന്‍ കഴിയും? കുറെ സത്യങ്ങള്‍ ഇങ്ങനെ വിളിച്ചോതി നടക്കാം അത്ര തന്നെ..

    ReplyDelete
  3. ആ ഹാ ഞങ്ങടെ കഞ്ഞികുടി മുട്ടിച്ചേ...അടങ്ങൂ??
    ലോകം ടെക്നോളജിയുടെ അങ്ങേയറ്റം വരെയെത്തിയിട്ടും കാര്യമില്ല, ദാ ഇപ്പം ശരിയാക്കിത്തരാം എന്ന് പറഞ്ഞ് ഒരു സാധനം അങ്ങോട്ട്‌ ജപിച്ച് കൊടുത്ത് നോക്ക്, ഐ പാഡിന് മേലേ വരെ കെട്ടും ലവന്മാര്.

    ReplyDelete
  4. ചിലരുടെ വിശ്വാസങ്ങള്‍ മറ്റു ചിലര്‍ക്ക് അന്ധവിശ്വാസങ്ങള്‍ ആവാം...


    പക്ഷെ....അത് പറഞ്ഞു തിരുത്താനും...കപട പ്രവാചകരെ ഓടിചിട്ടടിക്കാനും സദാചാര പോലീസിന്റെ ഒരു വിഭാഗം കേരളത്തില്‍ തുറന്നുപ്രവര്‍ത്തി ക്കേണ്ട കാലം കഴിഞ്ഞു...

    ReplyDelete
  5. അന്ധവിശ്വാസങ്ങളേ കഠിനമായി എതിർക്കുന്ന, സരളസുന്ദരമായ, സമാധാനത്തിന്റെ മതമായ ഇസ്ലാമിലും വലിയൊരളവിൽ ആത്മീയ കച്ചവടം നടക്കുന്നത് കാണുമ്പോൾ, വല്ലാതെ വേദനിക്കുന്നു. എന്തു ചെയ്തിട്ടായാലും വേണ്ടില്ല, ആരെ കൂട്ടിക്കൊടുത്തിട്ടായലും വേണ്ടില്ല പണം മാത്രം മതിയെന്ന ചിന്താഗതിയുള്ള ഇന്നിന്റെ വക്താക്കളും, മാനുഷിക മൂല്യങ്ങൾക്കു പുല്ലുവില പോലും കൽപ്പിക്കാത്ത ആത്മീയനേതാക്കളും കൈ കോർക്കുമ്പോൾ ഇതല്ല ഇതിലപ്പുറവും നടക്കും..
    ശക്തമായ വരികൾ ആശംസകൾ...

    ReplyDelete
  6. സിഗരറ്റിന്റെ പെക്കേറ്റില്‍വേണ്ടക്ക അക്ഷരത്തില്‍ 'പുക വലിക്കരുത് ക്യാന്‍സര്‍ പിടിപെടുമെന്നു' എഴുതിയത് വിശ്വസിക്കാന്‍ ആളില്ലാതായി,മറിച്ച് നാലടി മുന്നോട്ട് പോയാല്‍ എട്ടടി മൂര്‍ക്കന്‍ കൊത്തുമെന്നുവിവരദോഷികള്‍ പറയുന്നത് അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ ഭകത ജനലക്ഷ ങ്ങള്‍!!.....
    <<<<<>>>>>>> ഇതാണ് സത്യം.പറഞ്ഞിട്ടെന്തു കാര്യം ആര് കേള്‍ക്കാന്‍.
    വളരെ പ്രസക്തമായ ലേഖനം. ആശംസകള്‍.

    ReplyDelete
  7. ചിലര്‍ക്ക് എല്ല്ലാം വിശ്വാസമാണ് , മറ്റു ചിലര്‍ക്ക് എല്ലാം അന്ധവിശ്വാസമാണ്.വേറെ ചിലര്‍ക്ക് വിശ്വാസം വേറെ അന്ധവിശ്വാസം വേറെയാണ്.എന്റെ വിശ്വാസം മറ്റുള്ളവര്‍ക്ക് അന്ധ വിശ്വാസമാവാം അത് എന്റെ തെറ്റല്ല. അതു പോലെ നിങ്ങളുടെ വിശ്വാസം എനിക്ക് അന്ധ വിശ്വാസവുമാവാം അത് നിങ്ങളുടെ തെറ്റുമല്ല!!

    >> യുക്തിയുടെ മാറ്റുരച്ചു നോക്കാൻ തയ്യാറാകുന്തോറും പല വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളായി മാറുന്നു. പക്ഷെ മിക്കവരും സ്വയം ഒരു പരിധി വച്ചിട്ടുണ്ട്. അതിനപ്പുറമുള്ള വിശ്വാസങ്ങളെ യുക്തി ഉപയോഗിച്ച് നിരീക്ഷിക്കാനും ചോദ്യം ചെയ്യാനും അവർ തയ്യാറല്ല.. അതു കൊണ്ട് അവരൊക്കെ വിശ്വാസികളായി നിലനിൽക്കുന്നു.മറ്റു ചിലർ ആ വിശ്വാസങ്ങൾക്ക് അയുക്തി കൊണ്ട് ഓട്ടയടക്കാൻ നോക്കുന്നു..
    വിശ്വാസം ചൂഷണചെയ്യപ്പെടാൻ സാധ്യതയില്ലെങ്കിൽ നിരുപദ്രവകരമാണ്. അല്ലാത്തതൊക്കെയും മാനവരാശിക്ക് അപകടകരം തന്നെ..

    വിശ്വാസമാണല്ലൊ എല്ലാം എന്നല്ലേ കല്യാൺ ജ്വല്ലേഴ്സ് പറയുന്നത്..

    ReplyDelete
  8. വളരെ പ്രസക്തമായ ലേഖനം. ആശംസകള്‍.

    ReplyDelete
  9. Please download and see the hindi film "Oh My God"
    from thepiratesbay.com

    ReplyDelete
  10. നന്നായിരിക്കുന്നു ലേഖനം.
    സ്വാര്‍ത്ഥതാല്പര്യം കുടിയേറും മനസ്സുകളില്‍ അന്ധവിശ്വാസങ്ങളും വാസം
    ആരംഭിച്ചിരിക്കുകയാണ്.
    ആശംസകള്‍

    ReplyDelete
  11. വിലപിടിപ്പുള്ള വാക്കുകള്‍

    ReplyDelete
  12. പ്രീയ ഷബീറേ ... ഹാറ്റ്സ് ഓഫ് യൂ ..
    യുവ സമൂഹങ്ങളില്‍ പൊലും നിഴലിച്ചു വരുന്ന
    ഈ പൊള്ളത്തരങ്ങളേ തുറന്നു കാട്ടുന്നതില്‍ ..
    ഇതിലുള്ള ചില കാര്യങ്ങള്‍ എന്താന്ന് വച്ചാല്‍ ഷബീ ..
    ഒന്ന് ഈ കവിടിയും കൊണ്ടിരിക്കുന്നവന്മാരൊക്കെ
    എന്തെങ്കിലുമൊക്കെ വിളിച്ചു പറയുമ്പൊള്‍
    നെഗറ്റീവ് ചിന്തകളായീ നമ്മളിലേക്ക് കടന്നു കൂടുന്നു ..
    അതും വിചാരിച്ച് നടന്നാല്‍ നാം അതിലേക്ക് തന്നെ നീങ്ങും ..
    നൂറു പേരില്‍ ഒരുത്തന് ശരിയായ് വരുമ്പൊള്‍ അതു
    ലോകത്തിന്റെ മൊത്തം ശരിയെന്ന് വിധിയെഴുതും ..
    ആദ്യം തല്ലേണ്ടത് , ഇതു കാണുമ്പൊള്‍ അത്യാഗ്രഹം
    കൊണ്ട് ചെന്നു മുന്നിലിരിക്കുന്ന മനുഷ്യന്മാരെയാണ് ..
    ഒരു പ്രവചനം നടത്തീ കല്ലേറു കൊണ്ട് തിരുവനന്തപുരത്ത് കാരന്‍
    തൊട്ടടുത്ത ദിവ്സം ഒരു ഉളിപ്പും ഇല്ലാതെ ടിവിയില്‍ കണ്ടു
    എന്നിട്ടും ആയാള്‍ക്കൊരു ആളു കുറവുമില്ല .. ഇതേ സംഭവം നാം
    പരിശോധിക്കണം , അശ്രദ്ധ കൊണ്ടല്ലാതെ പകുതിയും ദൈവത്തിലര്‍പ്പിച്ച്
    ശരീരം കീറി മുറിക്കുന്ന ഒരു ഡോക്ടര്‍ക്ക് കൈയ്യ് പിഴ വരുമ്പൊള്‍
    ഒരുകാലത്തും മറക്കാതെ ആ മനുഷ്യനേ തേജോവധം ചെയ്യുന്നൊരു
    സമൂഹം , എന്തേ ഇതൊക്കെ മറന്നു പൊകുന്നു ..
    ഷബീ ചൂണ്ടി കാട്ടിയ ഒന്ന് , വളരെ പ്രധാന്യവും , അതീവ ഗുരുതരവുമായ
    ഒന്നാണ് , മനുഷ്യനേ വിഷമയമാക്കുന്ന ചിലതിലേ മുന്നറിയിപ്പുകളേ
    പൂര്‍ണമായി അവഗണിച്ച് മറ്റു പലതിനേയും മനസേറ്റി നടക്കുന്ന അവസ്ഥ ..
    നമ്മുടെ ഉള്ളില്‍ കുടി കൊള്ളേണ്ട ആത്മധൈര്യത്തിനേ കെടുത്തുന്ന
    ചിലതാണിതൊക്കെ , നമ്മുക്ക് സ്വയം ഒന്നും ചെയ്യുവനാകുന്നില്ലെന്നും
    ദൈവത്തിനേ കൂട്ട് പിടിച്ചു നിര്‍ത്തുന്നു എന്നുമൊക്കെയുള്ള പൊള്ളയായ്
    പ്രചാരണങ്ങള്‍ .. വിശക്കുന്നവന് പത്ത് രൂപ കൊടുക്കാന്‍ മടിക്കുന്നവര്‍
    ഒരു മിനിട്ട് വൈകി പൊയാല്‍ , ഒന്നു വരിയില്‍ നിന്നാല്‍ ഒക്കെ ചൂടാകുന്ന
    ആളുകള്‍ പൊയീ നീണ്ട സമയം കാത്ത് നില്‍ക്കുവാനും , ചോദിക്കുന്നത്
    കൊടുക്കുവാനും കാണിക്കുന്ന മനസ്സ് കാണുമ്പൊള്‍ പുച്ഛം തൊന്നുന്നു
    വീട്ടില്‍ ഒന്നുനേരാവണ്ണം അപ്പിയിടുന്നതിന് വരെ സമയം നോക്കാന്‍
    ജ്യൊല്‍സനേ കാണുന്ന സമൂഹമാണ് ഈ നൂണ്ടാടിലും വളര്‍ന്നു വരുന്നത് ..
    ഷബീ , നിനക്കെന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്നും അഭിനന്ദനങ്ങള്‍ ..

    ReplyDelete
  13. ഇന്ന് പത്രങ്ങളിലും മാസികകളിലും കാണുന്ന വാരഫലം എന്ന് പറയുന്ന പരിപാടി ഓരോ ആഴ്ചകളിലും ശ്രദ്ധിച്ചാല്‍ അറിയാം , അതൊരു തട്ടിപ്പ് പരിപാടിയാണെന്ന്. അത് പോലെ തന്നെ ഭാഗ്യം , പണം ഒക്കെ കൊണ്ട് തരുമെന്ന് പറയുന്ന ഉറുക്കും എലസുമെല്ലാം തട്ടിപ്പ് വിഭാഗത്തിന്റെ മറ്റൊരു ഭാഗം തന്നെ. അംഗീകരിക്കുന്നു. അതെ സമയം ജ്യോതിഷം ഗണിതവുമായി ബന്ധപ്പെട്ട ഒരു ഗോള ശാസ്ത്രം ആണെന്ന വസ്തുത നമ്മള്‍ തിരിച്ചറിയണം.

    ബാബിലോണിയയില്‍ ആണ് ഈ ശാസ്ത്രം ഉദയം കൊണ്ടതെന്ന് പറയപ്പെടുന്നു എങ്കിലും, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തില്‍ പണ്ട് മുതലേ ഇതിനുള്ള പ്രചാരം വളരെ വലുതായിരുന്നു. ജ്യോതിഷം നല്ല രീതിയില്‍ മനസിലാക്കാനും പഠിക്കാനും സാധിച്ചാല്‍ ഒരു കാര്യം അറിയാന്‍ സാധിക്കും, അത് കൊണ്ടൊന്നും തന്നെ മനുഷ്യന്റെ വിധി മാറ്റി എഴുതാനോ , ദൈവ തീരുമാനങ്ങളെ മറി കടക്കാനോ സാധ്യമല്ല. അതെ സമയം യഥാര്‍ത്ഥ ജ്യോത്സ്യം അഭ്യസിച്ചവന് പല കാര്യങ്ങളെ കുറിച്ചുമുള്ള വ്യക്തമായ സൂചനകള്‍ നല്‍കാന്‍ സാധിക്കും. അത് എല്ലാവരും വിശ്വസിച്ചു കൊള്ളണമെന്നില്ല. അവര്‍ക്ക് അത് വെറും അന്ധ വിശ്വാസം മാത്രമാകും.

    ഭൂമിയുള്ള സര്‍വ ചാരാ ചരങ്ങളുടെ മേലും ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്വാധീനം ഉണ്ട്. കടലിലെ വേലിയേറ്റവും വേലിയിറക്കവും ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയാണ് നടക്കുന്നത്. മാസങ്ങളും നിമിഷങ്ങളും എല്ലാം ഇത് പോലെ ആകാശവും അതിലെ നക്ഷത്രങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

    അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും ജ്യോത്സ്യം ഉണ്ടായി എന്നത് മറ്റൊരു സത്യമാണ്. അത് എല്ലാ കാര്യങ്ങളിലും അങ്ങിനെയൊക്കെ തന്നെയല്ലേ . മതങ്ങളില്‍ പറയാത്ത പലതും പൊക്കി പിടിക്കാനും അതാണ്‌ മതം എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിലെ കപട മത വിശ്വാസികള്‍ക്ക് സാധിച്ചേക്കാം. അത് കരുതി ആ മതം തെറ്റാണു എന്ന് നമ്മള്‍ കരുതെണ്ടാതുണ്ടോ ? പലതും യുക്തിക്ക് അധീനമാണ്..പലതും യുക്തിക്ക് അപ്പുറം ഉള്ളതുമാണ് .. സത്യത്തെ തേടുക ..

    ഈ വിഷയത്തില്‍ ഒരുപാട് പറയാനുണ്ട്‌ ... കൂടുതല്‍ വിശദീകരിക്കുന്നില്ല ... ഈ പോസ്റ്റില്‍ പറയുന്നതിലെ അനാചാരങ്ങളും അന്ധ വിശ്വാസങ്ങളും എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്.

    ആശംസകളോടെ ..

    ReplyDelete
  14. ജ്യോതിശാസ്ത്രത്തിന്‍റെ അറ്റവും മൂലയും പഠിച്ചു പണം തട്ടാന്‍ നടക്കുന്ന ഉടായിപ്പ് ടീമുകളാണ് അധികവും. അതില്‍ കുറെ റിയല്‍എസ്റ്റേറ്റ്‌കാരും അടങ്ങുന്നു .... അത്തരതിലുള്ളവരുടെ വലയില്‍ പെടുന്നവരാണ് പിന്നീട് ഇത് കളവാണെന്നും പറഞ്ഞു നടക്കുന്നത്....

    ശരിയായ ജ്യോതിഷശാസ്ത്രം പഠിച്ചവര്‍ വളരെ കുറവാണ്.... അത്തരത്തിലുള്ള ഒരാളെ കണ്ടു പിടിക്കാനും സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകും....

    ഇനി അങ്ങനെ ഒരാളെ സമീപിച്ചിട്ടാണ് ജ്യോതിഷശാസ്ത്രം തെറ്റാണെന് അടച്ചാക്ഷേപിക്കുന്നതെങ്കില്‍, അതില്‍ കഴമ്പുണ്ടെന്ന് പറയാമാരുനു....

    വിശ്വാസങ്ങള്‍ വില്‍ക്കപെടുകയാണ് ഇപ്പോള്‍....., ... ഏറ്റവും ലാഭകരമായ ബിസിനസ്‌ ... ഇല്ലെങ്കില്‍ ടീവിയില്‍ പരസ്യം കാണുമ്പോള്‍ അതിലേക്കു തലയും കുത്തി വീഴില്ലലോ ആളുകള്‍..... .

    ReplyDelete
  15. വിട്ടേക്ക്....... ജീവിച്ചു പോയ്കോട്ടേ ....!!

    ReplyDelete
  16. തട്ടിപ്പിന്റെ വിവിധ മുഖങ്ങള്‍...
    വലമ്പിരി ശംഖ് മുതല്‍ അറബി മാന്ത്രികം വരെ...

    ReplyDelete
  17. തട്ടിപ്പിന്‍റെ വിവിധ മുഖങ്ങള്‍ ..സത്യം പറഞ്ഞാലും ആരും വിശ്വസിക്കുകയില്ല .,

    ReplyDelete
  18. ആരോ പറഞ്ഞത്‌ പോലെ തട്ടിപ്പിന് ഇരയാകാന്‍ ആളുകള്‍ ഉള്ളിടത്തോളം ഇത് തുടര്‍ന്നു കൊണ്ടേയിരിക്കും. കച്ചവടക്കാര്‍ കൂടുതല്‍ ശക്തിയോടെ പല രൂപത്തിലും പുതിയ വേഷങ്ങളില്‍ അവതരിച്ചു കൊണ്ടേയിരിക്കും.

    ReplyDelete
  19. ഈ തട്ടിപ്പിനെ തുറന്ന് കാണിച്ച ലേഖനം, അഭിനന്ദനങ്ങൾ ഷബീർ

    ReplyDelete
  20. ഹൈക്കുകാരന്‍ തീവ്രവാദി ( തീവ്രവാദം തിന്മക്കെതിരെ)!

    ReplyDelete
  21. ഇതെല്ലാം ശുദ്ധ തട്ടിപ്പാണ് എന്ന് അറിയുന്നവര്‍ പോലും അവസാനത്തെ വഴി എന്ന് പറഞ്ഞു ഇതിന്റെ പിറകെ പോവുന്നത് കാണുമ്പോള്‍ ചിലപ്പോള്‍ ചിരി വരാറുണ്ട് ,
    ഏതായാലും നല്ല ഒരു ലേഖനം തന്നെ

    ReplyDelete
  22. അടിപൊളി ഷബീര്‍ക്കാ.. എന്തും തുറന്നടിച്ച് പറയാനുള്ള ഈ ധൈര്യം സമ്മതിച്ചിരിക്കുന്നു.. :)

    ReplyDelete
  23. പ്രധാനമന്ത്രി മുതല് വലിയ ശാസ്ത്രകാരന്മാര് വരേ പൂച്ചയേയും പശുവിനെയും ചൂലുമൊക്കെ മാത്രം നോക്കി ശ്വാസം വിടുകയും അച്ചന്റെ പേര് മാറ്റിയാല് ഭാഗ്യം വരുമെന്ന് ഉറച്ചു വിശ്വസിക്കുന്ന താരങ്ങള് അരങ്ങുനിരങ്ങുകയും ചെയ്യുന്ന നമ്മുടെ നാട്ടിലെ ഈ പരമ്പരാഗത വ്യവസായത്തിനെതിരെ വാളോങ്ങിയത് തികച്ചും അപലപനീയം തന്നെ. ആയിരക്കണക്കിനാളുകൾ/കുടുംബങ്ങള് കഞ്ഞികുടിച്ചു പോകുന്ന ഈ "വ്യവസായ"ത്തെ തകര്ക്കാനുള്ള വിദേശശക്തികളുടെ ഗൂഡശ്രമത്തിന്റെ ഭാഗമാണൊ ഈ പോസ്റ്റ് എന്ന് കേരള ഐക്യജാതി സംഘം ബലമായി സംശയിക്കുന്നു.

    ReplyDelete
  24. യന്ത്ര തന്ത്ര മന്ത്രാധികളുടെ ശാപം മൂലം ഈ വാരം നിങ്ങള്ക്ക് വല്ലാതെ ബുദ്ധിമുട്ടുണ്ടാവാന്‍ സാധ്യതയുണ്ട്.

    മഹതായ ദിവ്യ യന്ത്രങ്ങള്‍ പാവപ്പെട്ടവന് നല്‍കി സേവനം ചെയ്യുന്നവരെയാണ് താങ്കള്‍ അപമാനിച്ചത്... ഈ ശാപം മാറാന്‍ എന്റെ ശാപ നിവാരണി യന്ത്രം ഒരെണ്ണം അയക്കട്ടെ....! പൈസ എം ഓ ആയി അയച്ചാല്‍ മതിയാവും...! ഹ ഹ

    നന്നായി ട്ടോ ആശംസകള്

    ReplyDelete
  25. പലരും ജ്യോതിഷവും ജ്യോതിശാസ്ത്രവും തമ്മിലുള്ള വ്യത്യാസം അറിയാതെ രണ്ടും ഒന്നാണെന്നും ജ്യോതിഷം ഒരു ശാസ്ത്രമാണെന്നുമെല്ലാം വാദിക്കുമ്പോള്‍ അവരോടു എന്താ പറയുക? വാരഫലം എന്നത് ശുദ്ധ തട്ടിപ്പാണെന്നറിയാന്‍ "മഷിയിട്ടു" നോക്കേണ്ട കാര്യമില്ല. രണ്ടോ മൂന്നോ വാരികയിലെ വാരഫലങ്ങള്‍ ഒന്നിച്ചു വച്ച് വായിച്ചാല്‍ മതി.

    ഒരു ഉദാഹരണം. ഒരു വാരഫലത്തില്‍ എനിക്ക് വിദേശയാത്രാ യോഗം. (നല്ലത്, ആ വാരത്തില്‍ വിദേശത്തിലേക്കെന്നല്ല അടുത്ത സംസ്ഥാനത്തിലേക്ക് പോലും ഞാന്‍ പോയില്ല എന്നത് വേറെ കാര്യം) അതേ വാരഫലത്തില്‍ എന്റെ ഭാര്യയുടെ നാളിനു ദാമ്പത്യ സുഖവും. പോരേ പൂരം? ഞങ്ങള്‍ രണ്ടു പേരും വായിച്ചു ചിരിച്ചതിനു കണക്കില്ല. പിന്നെ ശ്രദ്ധിക്കേണ്ടതാണ് ജ്യോതിഷ പണ്ഡിറ്റുമാരുടെ ഭാഷ. തീരെ വ്യക്തതയില്ലാതെയേ അവര്‍ പറയൂ..
    "അ.. ആ... അടുത്ത കുട്ടി ആണാണെന്നാണ് കാണുന്നത് ട്ടോ... എന്നാല്‍ പെണ്ണായിക്കൂടാന്നുംല്ല്യാ...."
    എന്റെ മനസ്സില്‍ വന്ന മറുപടി "സന്തോഷം.... അപ്പൊ നപുംസകം ആവില്ല്യാന്നുറപ്പായി.."

    ReplyDelete
    Replies
    1. ഏട്ടാ അവിടെ ചെറിയ ഒരു തെറ്റ് പറ്റി എന്ന് ഞാന്‍ പറയും. അല്പം കൂടി ലോജിക് ആയി ഒന്ന് ചിന്തിച്ചുനോക്കീട്ട് പറഞ്ഞെ.... ആ വാരഫലത്തില്‍ എവിടെ എങ്കിലും എടുത്ത് എഴുതിയിരുന്നോ അരുണ്‍ കപ്പൂര്‍ ഏട്ടന്‍റെ മാത്രം ആണ് പ്രവചിക്കുന്നത് എന്ന്? വാരഫലം എന്നത് ഒരു രാശിയില്‍ വരുന്ന നക്ഷത്രങ്ങളുടെ ആകെ തുകയാണ്. ചേട്ടന്‍റെ കാര്യത്തില്‍ ശരി ആയില്ലെങ്കില്‍ ചിലപ്പോള്‍ ശരിയായ ഒരു 100 പേര്‍ വേറെ കാണും.പ്രവചനങ്ങള്‍ തെറ്റാം പക്ഷേ ഒരിക്കലും കണക്കുകള്‍ തെറ്റില്ല...

      Delete
    2. Aarude kanakku?,,,ninne polullavarku nashtapettathinte kanakko atho kanakku nokkunnavarku kittiyathinte kanakko?..randu kanakkanu...

      Delete
  26. "വിശ്വാസം അതല്ലേ എല്ലാം,"

    ReplyDelete
  27. ഇതെല്ലാം ശുദ്ധ തട്ടിപ്പാണ് :)

    ReplyDelete
  28. നന്നായിരിക്കുന്നു ഷബീര്‍.. വിശ്വാസമാകാം പക്ഷേ അന്ധമായാലോ.. കഷ്ടം തന്നെ..

    ReplyDelete
  29. കലക്കി ...ഷബീര്‍ ജീ ...
    അവസാനം പറഞ്ഞ ഏലസ്സ് വചനം
    കിരുക്കന്മാരുടെ ചൂടൊന്നു തണുക്കാനും...അടിക്കാനെതെങ്കിലും കൈ ഓങ്ങിയിട്ടുന്ടെങ്കില്‍
    "അതങ്ങനെയങ്ങു താതിക്കൊളീം " എന്ന് പറഞ്ഞതും കൂടെയാണോ.. :))

    ReplyDelete
  30. ഇക്കാ... വളരെ നല്ല ഒരു ലേഖനം. എന്നത്തെം പോലെ കപടജീവികളെ ഉന്നം വെച്ചുള്ള എഴുത്ത് ഇഷ്ടമായി. പക്ഷേ ഇത്തവണ ഞാന്‍ എല്ലാ രീതിക്കും ഇക്കയോട് യോജിക്കുന്നില്ല. ജ്യോതിഷം എന്നത് എങ്ങുനിന്നും വന്നതല്ല. ഇവിടെ ഉണ്ടായിരുനത് തന്നെ ആണ്. പിന്നെ അതില്‍ തെറ്റ് പറ്റുന്നത് വിവരം ഇല്ലാത്ത ആളുകള്‍ പ്രവചനത്തിന് ഇറങ്ങുന്നത് കൊണ്ടാണ്. അത് കാലാവസ്ഥ പ്രവചനം മാതിരി ആവുന്നു.ഭാരതീയ ജ്യോതിഷം യഥാര്‍ഥ ആസ്ട്രോണമി തന്നെ ആണ്. അതില്‍ വരുന്ന തെറ്റ് കുറെ കള്ളന്‍മാര്‍ കാരണം ആണ്. വീണ്ടും ഞാന്‍ പറയുന്നു. കണക്കില്‍ തെറ്റ് വരില്ല. വരുനത് പ്രവചനത്തില്‍ മാത്രം. അതിന്‍റെ കാരണം എല്ലാം ഇവിടെ പറയാന്‍ പോയാല്‍ മറ്റൊരു പോസ്റ്റ്‌ ആകും. അതിനാല്‍ ഞാന്‍ പറയുന്നില്ല. പിന്നെ ഞാനും ഇങ്ങനെ തന്നെ ആയിരുന്നു ആദ്യം വിചാരിച്ചിരുന്നത്. അങ്ങനെ ഈ കള്ളത്തിന്റെ ആഴം അറിയാന്‍ ആയി ഇത് പഠിക്കാന്‍ ഞാനും പോയി. പഠിച്ചപ്പോള്‍ ആണ് അറിഞ്ഞത് ഞാന്‍ വിചാരിച്ചത് എത്ര തെറ്റ് എന്ന്. അപ്പോള്‍ ആണ് മറ്റൊരു കാര്യവും അറിഞ്ഞത് ഇതിന്റെ പേരില്‍ ചൂഷണം നടത്തുന്ന ആളുകള്‍ തന്നെ ആണ് ജ്യോതിഷം എന്ന പരമമായ ശാസ്ത്രത്തിന്‍റെ നാശം എന്ന്. ഇക്കാ ഇത്തരം കാര്യങ്ങള്‍ ഞാന്‍ വെറുതെ പറയില്ല എന്ന് ഇക്കക് അറിയാലോ... ഞാന്‍ പഠിച്ചു ഞാന്‍ അറിഞ്ഞു. പഠിക്കാത്തവര്‍ വീണ്ടും ചതികളില്‍ പോയി വീഴുന്നു...
    ഇത്തരം കള്ളന്മാരെ പറ്റി പറഞ്ഞ ഈ ലേഖനം വളരെ പ്രശംസ അര്‍ഹിക്കുന്നു... ആശംസകള്‍

    ReplyDelete
    Replies
    1. വിഗ്നേഷ്,ബാബിലോണില്‍ നിന്നും ഭാരത സംസ്കാരത്തിലേക്ക് വന്നതാണ് ജ്യോതിഷം എന്നതില്‍ സംശയമില്ല(ചരിത്രത്തില്‍ രേഖൊപ്പെടുത്തിയിരിക്കുന്നത് അങ്ങനെയാണ്)ഇന്ന് ജ്റ്യോതിഷം പഠിച്ചവര്‍ ആരൊക്കെയുണ്ട്...ആര്‍ക്കൊക്കെ ആധികാരികമായി അതിനെ കുറിച്ച് സംസാരിക്കാന്‍ പറ്റും? ഒറ്റവാക്കില്‍ ആരുമില്ല എന്ന് പറയേണ്ടി വരും!!കണ്‍ക്കില്‍ തെറ്റുവരില്ല എന്ന് സമ്മതിച്ച വിഗ്നേഷ് പ്രവചനത്തില്‍ തെറ്റുവരുമെന്ന് പറഞ്ഞു? അതില്‍ നിന്നും കാര്യം വ്യക്തം!! ജീവിതം കണക്കുകളില്‍ കൂട്ടി കുറച്ച് ഹരിച്ച് പ്രവചനങ്ങള്‍ കേട്ടു വാ പൊളിക്കാനുള്ളതല്ല എന്ന സത്യം നാം ഒരോരുത്തരും അറിയുന്നത് “ഇതൊക്കെ ശുദ്ധ തട്ടിപ്പാണെന്ന് അറിയുമ്പോള്‍ മാത്രമാണ്!

      Delete
    2. ആധികാരികമായി ജ്യോതിഷത്തിനെ കുറിച്ച് സംസാരിക്കാന്‍ ആരുമില്ലെന്ന് ആര് പറഞ്ഞു മാഷേ ??

      കാണിപയ്യൂരും , ചെറുവള്ളി തിരുമേനിയുമൊക്കെ ഈ കേരളത്തില്‍ തന്നെയല്ലേ????

      Delete
    3. അവര്‍ എന്ത് സംസരിച്ചെന്നാ മഹേഷ് പറഞ്ഞ് വരുന്നത്? എന്നാല്‍ അവരൊക്കെ പ്രവചിക്കട്ടെ ലോകത്തിന്റെ ആനുകാലിക സംഭവ വികാസങ്ങള്‍!! വിവാഹവും,,ജാതകവും മാത്രമേ പ്രവചിക്കൂ എന്നുണ്ടോ?ഒരാളുടെ ഭാവി പ്രവചിക്കാന്‍ കഴിവുള്ളവരല്ലേ പ്രവചിക്കട്ടേ ഓസാമയുടെ മൃതുദേഹം എവിടെയുണ്ടെന്ന്? പ്രവചിക്കട്ടേ ദാവൂദ് ഇബ്രാഹീം എവിടെയുണ്ടെന്ന്? പ്രവചിക്കട്ടേ ഇന്ത്യയില്‍ അടുത്ത 5 കൊല്ലത്തില്‍ എത്ര തവണ പെട്രോളിനു വിലകൂടുമെന്ന്? ശുദ്ധ തട്ടിപ്പല്ലാതെ ഒന്നുമല്ല മഹേഷ്!! ആളെ പൊട്ടീസാക്കി കീശവീര്‍പ്പിക്കുന്ന കലാപരിപാടി!!

      Delete
  31. ശുദ്ധ തട്ടിപ്പ് ആണ് എന്നറിഞ്ഞിട്ടും എന്തൊക്കെയോ മാനസിക സുഖത്തിനു വേണ്ടി ഇതിന്റെ പുറകെ കൂടുന്നവരാണ് ഏറെയും. സ്വന്തത്തെ കുറിച്ചുള്ള അമിത ആശങ്ക തന്നെ കാരണം. ഒരു പ്രൌഡ ലേഖനം

    ReplyDelete
  32. അപകര്‍ഷതാ ബോധവും തെറ്റ് ധാരണകളും കൊണ്ട് മൂടപെട്ട ഒരുപാട് ഹൃദയങ്ങള്‍ക്ക്‌ ഇതൊക്കെ വലിയ ആശ്വാസം ആണ്
    അതില്‍ ചില കപടതയും ഉണ്ട് എന്ന് പറയാം അവര്‍ അങ്ങനെ ജീവിക്കട്ടെ

    ReplyDelete
  33. വിശ്വാസം അതാണല്ലോ എല്ലാം..... ആശംസകള്‍ .

    ReplyDelete
  34. gud 1 shabeer...abhinandhanangal.....

    ReplyDelete
  35. നാട്ടില്‍പ്പോയി പണിയെടുക്കാതെ ജീവിക്കാന്‍ ഇപ്പൊ ഇതൊക്കെ തന്നെ മാര്‍ഗ്ഗമുള്ളൂ.. ഒരു സിദ്ധന്‍ ആയി ഒരാശ്രമം കെട്ടി ഇരിക്കണം എന്ന് കുറെ നാളായി വിചാരിക്കുന്നു. വെറുതെ ഉള്ള സത്യങ്ങള്‍ വിളിച്ചു പറഞ്ഞ് എന്നെപ്പോലെ പണിയെടുക്കാതെ ജീവിക്കാന്‍ കൊതിക്കുന്ന പാവങ്ങളുടെ വയറ്റത്തടിക്കരുത്!!!!!

    ReplyDelete
  36. കാലികപ്രസക്തമായ ലേഖനം. കൈനോട്ടക്കാരും മഷിനോട്ടക്കാരും ഏലസ്സുകച്ചവടക്കാരും ഒക്കെ നമ്മുടെ നാട്ടില്‍ തഴച്ച് വളരുന്നത് അത്ഭുതമുളവാക്കുന്ന ഒന്നു തന്നെ. എത്ര പട്ടിണി കിടന്നാലും ഇവര്‍ക്ക് വേണ്ട കാശുകൊടുക്കാന്‍ ആള്‍ക്കാര്‍ മത്സരിക്കുകയാണെന്നത് വിരോധാഭാസം എന്നേ പറയേണ്ടൂ..

    അഭിനന്ദനങ്ങള്‍ പടന്നക്കാരാ..

    ReplyDelete
  37. ഏലസ്സ് വചനം :ചിലര്‍ക്ക് എല്ല്ലാം വിശ്വാസമാണ് , മറ്റു ചിലര്‍ക്ക് എല്ലാം അന്ധവിശ്വാസമാണ്. വേറെ ചിലര്‍ക്ക് വിശ്വാസം വേറെ അന്ധവിശ്വാസം വേറെയാണ്. എന്റെ വിശ്വാസം മറ്റുള്ളവര്‍ക്ക് അന്ധവിശ്വാസമാവാം അത് എന്റെ തെറ്റല്ല. അതു പോലെ നിങ്ങളുടെ വിശ്വാസം എനിക്ക് അന്ധവിശ്വാസവുമാവാം അത് നിങ്ങളുടെ തെറ്റുമല്

    urukku braanthanmaar

    ReplyDelete
  38. നിങ്ങള്‍ ഞങ്ങളുടെ വിശ്വാസത്തെയും ദൈവങ്ങളെയും ആചാരങ്ങളെയും കളിയാക്കി എഴുതി . പക്ഷെ നജ്ങ്ങള്‍ ഒരക്കലും അതിന്റെ പേരില്‍ കലാപത്തിണോ ആളുകളെ കൊല്ലുകയോ ഇല്ല .അത് ഞങ്ങളുടെ ഔനത്യം .

    പക്ഷെ ഇതുപോലെ ഞങ്ങള്‍ ഇസ്ലാമിലെ അചാര്ങ്ങളെയോ വിശ്വാസത്തെയോ കളിയാക്കിയാല്‍ അല്ലെങ്കില്‍ വിമര്‍ശിച്ചാല്‍ നിങ്ങള്‍ നരഭോജികള്‍ ആയീ മാറും .

    തമ്മില്‍ ഭേദം ഞങ്ങള്‍ തന്നെ

    ReplyDelete
    Replies
    1. വായിക്കാതെ കമന്റഭിഷേകം നടത്തിയ അങ്ങേയ്ക്ക് എന്റെ സ്ത്രോത്രം സ്ത്രോത്രം...ഹലേലുയാ...!!!

      Delete
    2. നിങ്ങള്‍ തന്നെ പറയുന്നു നിങ്ങളുടെ വിശ്വാസം എന്റെ അന്ധവിശ്വസമാകം അപ്പോള്‍ ഞാന്‍ നിങ്ങളുടെവിശ്വാസതെ കളിയാകീ എഴുതിയാല്‍ നിങ്ങള്‍ ഇങ്ങനെ അല്ല പ്രതികരിക്കുക. നിങ്ങള്‍ പറഞ്ഞ ഹല്ലേലുയ ക്കാരും ഇത് തന്നെ യാണ് ചെയ്യുനത്. അവര്‍ പറയുന്ന വിശ്വാസം സത്യം മറ്റുള്ളവര്‍ വിഡ്ഢികള്‍

      എന്തുകൊണ്ടന്നാല്‍ ഞാന്‍ ജോതിഷതിലും ഉറുക്കിലും വിശസിക്കുന്നു .

      അല്ല എങ്കില്‍ എല്ലവിശ്വാസവും അന്ധവിശ്വസമാണ്

      ഞാന്‍ അനോണിയായ് കമന്ടിടുനത് തന്നെ എന്റെ കയ്യും കാലും എനിക്ക് വേണം എന്നുള്ളത് കൊണ്ടാണ്

      Delete
    3. വീണ്ടും ഹലേലുയാ ഹലേലുയാ!!!

      Delete
  39. മനുഷ്യ മനസ്സിന്റെ ബലഹീനതകളെ ചൂഷണം ചെയ്യുന്ന ഈ നെറികേടിനെതിരെ പ്രതികരിച്ചു കണ്ടത്തില്‍ വളരെ സന്തോഷം. മനുഷ്യന്‍ ചൊവ്വയില്‍ എത്തുവാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം കാപട്യങ്ങള്‍ക്കു പിറകെ കൂടാന്‍ താല്പര്യം കൂടി വരുന്നു എന്നാതാണ് അതിശയം. പ്രതികരിക്കുക ... ആശംസകള്‍

    ReplyDelete
  40. സാമൂഹ്യമോ -രാഷ്ട്രീയമോ ആയ ലക്ഷ്യബോധം ഇല്ലാത്തവര്‍ അന്ധവിശ്വാസത്തിന്റെ ഇരകള്‍ ആകുന്നു ....

    ReplyDelete
  41. നന്നായിട്ടുണ്ട്

    ReplyDelete
  42. ഹഹ.... വാരഫലം ഞാനും സ്ഥിരമായി വായിക്കും... എന്തിനെന്നോ...?

    നല്ലത് വല്ലതും ഉണ്ടെങ്കില്‍ എനിക്ക് സന്തോഷം. സന്തോഷിക്കാന്‍ ഒരു കാരണം!

    മോശപ്പെട്ടത്‌ ഉണ്ടെങ്കിലോ? അന്ന് ആ പ്രവചിച്ച ജ്യോല്‍സ്യന് തെറി അഭിഷേകം ആയിരിക്കും. (സഭ്യമായി പറഞ്ഞാല്‍, "താന്‍ ആര് ഉവാ എന്റെ കാര്യം പറയാന്‍ ?? ഒന്ന് പോടോ" എന്നുള്ള രീതിയില്‍ )

    പിന്നെ എലസും ചരടും ഒക്കെ നമ്മുടെ വിശ്വാസം വര്‍ധിപ്പിക്കാന്‍ ഉള്ള ഒരു ഉപാധി മാത്രമായെ തോന്നുന്നുള്ളൂ. പൂജിച്ച പെന്‍സില്‍ കൊണ്ട് എഴുതുമ്പോള്‍ ജയിക്കും എന്ന ആത്മവിശ്വാസം പോലെ... അത്രേ ഉള്ളൂ!

    ഇതുപോലുള്ള രണ്ടു ലേഖനങ്ങള്‍ ഇടയ്ക്കിടെ വേണം!

    ReplyDelete
  43. പടന്നക്കാരാ ..
    വായിച്ചു ചിരിച്ചു ..
    ഇത് ഞാനടക്കമുള്ള എല്ലാരും ചെയ്യുന്ന പരിപാടിയാണ്.
    വാരഫലം .. നക്ഷത്രഫലം ഒക്കെ വായിച്ചു നെടുവീര്‍പ്പിടുന്നവര്‍ ഈ യുഗത്തിലും ഉണ്ട് എന്നത് ഒരു നഗ്ന സത്യം മാത്രം...

    അതാണല്ലോ കേരളം പോലൊരു സാക്ഷരസംസ്ഥാനം ഇത്രയധികം ആള്‍ദൈവങ്ങളെ ചുമക്കുന്നത്....

    ഞങ്ങള്‍ ഇത്തരം കാര്യങ്ങള്‍ നോക്കുക പോലും ചെയ്യില്ല എന്നു പറയുന്ന പലരും അന്ധവിശ്വാസം കായ്ക്കുന്ന മരങ്ങള്‍ ആണ് !!

    നല്ല എഴുത്ത്

    ReplyDelete
  44. പ്രശ്നവശാല്‍, പടന്നക്കാരന്റെ സമയം അത്ര നല്ലതായി കാണുന്നില്ല. ബ്ലോഗും കമന്‍റും ശുക്രനില്‍ ആണെകിലും, ജോതിഷ ശാപം ഉള്ളതായി കാണുന്നു.

    അറബിക് മാന്ത്രിക ഏലസ്സ് കഴുത്തില്‍ അണിഞ്ഞും, കുബേര്‍ കുഞ്ചി അരയില്‍ അണിയുകയും ചെയ്തു, 'ഇനി മേലാല്‍ ഞാന്‍ ജോതിഷത്തെ കളിയാക്കില്ല' എന്ന് ശങ്കര ശാസ്ത്രികള്‍ക്ക് മുന്നില്‍ നൂറ്റൊന്നു തവണ ഏതമിടുകയും ചെയ്താല്‍ പാപപരിഹാരം വരുന്നതായി കാണുന്നു.

    ഇതൊന്നും ചെയ്യാത്ത പക്ഷം, ശരീരത്തില്‍ മുറിവ്, ചതവ് എന്നിവ കൂടാതെ ആശുപത്രി വാസവും ഫലം.

    ശ്യാമ ശാസ്ത്രികള്‍,
    ജോതിഷ വിദ്യ പീഠം

    ReplyDelete
  45. നല്ല ലേഖനം... പിന്നെ വിശ്വാസം അത് കല്യാണ്‍ ജ്വല്ലറിക്കാര്‍ പറഞ്ഞ പോലെ തന്നെ.

    ReplyDelete
  46. "ചിലര്‍ക്ക് എല്ല്ലാം വിശ്വാസമാണ് , മറ്റു ചിലര്‍ക്ക് എല്ലാം അന്ധവിശ്വാസമാണ്. വേറെ ചിലര്‍ക്ക് വിശ്വാസം വേറെ അന്ധവിശ്വാസം വേറെയാണ്. എന്റെ വിശ്വാസം മറ്റുള്ളവര്‍ക്ക് അന്ധവിശ്വാസമാവാം അത് എന്റെ തെറ്റല്ല. അതു പോലെ നിങ്ങളുടെ വിശ്വാസം എനിക്ക് അന്ധവിശ്വാസവുമാവാം അത് നിങ്ങളുടെ തെറ്റുമല്ല!!"...:))

    ReplyDelete
  47. Mohammed Razik ThajudheenOctober 23, 2012 at 10:44 PM

    Shabeerkakaa valare nannaayittund.. eniyum ithupoleyulla pollatharangal polichezhuthaan sarva shakthanaaya allahu anugrahikkatte.. :)

    ReplyDelete
  48. ജ്യോതിഷ്യമെന്നാല്‍ ശാസ്ത്രമാണ്.. അതുകൊണ്ട് വാകിനു സ്ഥിരത ഇല്ലാത്ത സമൂഹത്തിന്റെ കണക്ക് നിശ്ചയിക്കാന്‍ പറ്റില്ല.. പിന്നെ.. പെട്രോളിന് വില കൂടുന്നതും,ഒസാമയെ കണ്ടുപിടിക്കുന്നതിനുമല്ല ജ്യോതിഷ്യം. ജ്യോത്സ്യം വെറും കപടമാനെങ്കില്‍ പിന്നെ എന്തിനു ഹിന്ടുക്കലെക്കള്‍ അധികം മുസ്സ്ലിമുകള്‍ ആരുമറിയാതെ പൂജകള്‍ നടത്തുന്നു... അതും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ചിരട്ടകളില്‍ തീയിട്ട് ... ഇതുവരെ ജ്യോത്സ്യം നോക്കാത്ത ആളുകള്‍ എങ്ങിനെയാണ് ജോത്സ്യം തട്ടിപാണ് എന്ന് പറയുക? അവര്‍ക്കെന്ത വല്ല മാന്ത്രിക വിദ്യയും അറിയുമോ?

    ReplyDelete
  49. ഈ ശബ്ദം ഉയരട്ടെ....

    ReplyDelete
  50. ഇതൊന്നും വേണ്ട ഇനി പടന്നക്കാരൻ എന്തിനെ പറ്റിയാ എഴുതുക എന്ന് ഒന്ന് പ്രവചിക്കാമൊ .

    ReplyDelete
  51. ദൈവത്തിൽ വിശ്വസിക്കുന്ന പോലെ തന്നെ ഇതും... രണ്ടും കണക്കാ.. ഹിഹിഹിഹി..

    ReplyDelete