മുലക്കരം നല്‍കി ജീവിച്ച ഒരു സമൂഹം നമുക്കിടയില്‍ ഉണ്ടായിരുന്നു എന്ന ദുഖ:സത്യം എത്ര പേര്‍ക്കറിയാം? അവര്‍ണ യുവതികളില്‍ നിന്നും മുലക്കരം പിരിച്ചിരുന്ന ഒരു നാറിയ ഭൂതകാലം!! ഇതില്‍ പ്രതിഷേധിച്ച് ചേര്‍ത്തലയിലെ കണ്ടപ്പന്റെ ഭാര്യ നങ്ങേലി എന്ന സ്ത്രീ തന്റെ മുലകള്‍ അരിഞ്ഞെടുത്ത് കരം പിരിവുകാരുടെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തു. ചോര വാര്‍ന്നു മരിച്ച നങ്ങേലിയുടെ ചിതയിലേക്ക് എടുത്തുചാടി ഭര്‍ത്താവായ കണ്ടപ്പനും ധീരരക്തസാക്ഷിയായി!! മാറു മറക്കാന്‍ വേണ്ടി രക്തസാക്ഷികളായ ആ രണ്ടു ധീരര്‍ക്ക് ഒരു പിടി പുഷ്പങ്ങള്‍ സമര്‍പ്പിക്കുന്നു.
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തിരുവിതാംകൂറില്‍ പൊട്ടിപ്പുറപ്പെട്ട ലഹളയാണ് "ചാന്നാര്‍ ലഹള". മാറു മറക്കാന്‍ വേണ്ടി സ്വാതന്ത്ര്യപൂര്‍വ്വ കേരളത്തില്‍ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരമായി ചാന്നാര്‍ ലഹളയെ വിലയിരുത്തപ്പെടുന്നു. മുലയുടെ വളര്‍ച്ചക്കനുസരിച്ച് നാട്ടുരാജാക്കന്മാര്‍ക്കു "മുലക്കരം" കൊടുത്ത് ജീവിച്ച നാട്ടിലെ പുതുതലമുറക്കാരാണു നാം. അങ്ങനെയെങ്കില്‍ മുലകളെക്കുറിച്ച് രണ്ടു കാര്യം "മസാല" ഇല്ലാതെ എഴുതുന്നതില്‍ പ്രശ്നമില്ലെന്നു കരുതുന്നു.
മലയാളത്തില്‍ മാറിടം, സ്തനം, പിന്നെ നാടന്‍ ഭാഷയില്‍ അമ്മിഞ്ഞ എന്നൊക്കെ മുലയെ പറയാറുണ്ട്. പക്ഷെ നമ്മളാരും മാറിടപ്പാൽ, സ്തനപ്പാല്‍ എന്നൊന്നും പറയാറില്ല. എന്നാല്‍ അമ്മിഞ്ഞപ്പാൽ, മുലപ്പാല്‍ എന്നൊക്കെ ഉപയോഗിക്കാറുമുണ്ട്, വെറുമൊരു നാടനായി മാത്രം. സസ്തനികള്‍ക്കെല്ലാം മുലകളുണ്ട് സ്ത്രീയായാലും പുരുഷനായാലും. പുരുഷന്റേത് വളരുന്നില്ല, സ്ത്രീയുടേതു വളരുന്നു എന്നുമാത്രം.
അതുകൊണ്ട് തലക്കെട്ടില്‍ സംശയം വേണ്ട, അതിന്റെ ആവശ്യവുമില്ല. കാരണം മുലയുടെ ഗന്ധവും മുലപ്പാലിന്റെ മധുരവും അറിയാത്ത മനുഷ്യനുണ്ടാവില്ല എന്നുറപ്പ്. എന്നിട്ടും വല്ലവനും വല്ല സദാചാരബോധവും മൂക്കിന്‍ തുമ്പില്‍ നിന്നും ഇറ്റുന്നുണ്ടെങ്കില്‍ അവന്‍ മുലപ്പാലിന്റെ മധുരം അറിയാത്തവനായിരിക്കും."മുലകള്‍ എന്തിനു വേണ്ടിയാണ്?" എന്ന് വിശദീകരണത്തിന്റെ അവശ്യമില്ല്ലാതെ തന്നെ എല്ലവര്‍ക്കുമറിയാം. പക്ഷെ അതൊക്കെ എല്ലാവരും മറന്ന മട്ടാണിന്ന്.ചുറ്റിലുമുള്ള ‘ഉരിഞ്ഞ’ കാഴ്ചകള്‍ നല്‍കുന്ന സൂചനയും അതൊക്കെത്തന്നെ.
മതങ്ങളില്‍ മുലയൂട്ടലിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നമ്മെ തലക്കെട്ടിലേക്ക് നയിക്കും. ചരിത്രങ്ങള്‍ ഇങ്ങനെ;
ഹൈന്ദവത:
ഹൈന്ദവരുടെ ആരാധനാപാത്രമായ ശ്രീകൃഷ്ണഭഗവാന്റെ ചരിത്രം അറിയാത്ത ആരുമുണ്ടാവില്ല. അതുപോലെ തന്നെ കംസന്റെ ചരിത്രവും. കൃഷ്ണന്റെ ശത്രുവായിട്ടാണ് ഭാഗവതത്തില്‍ മഥുര രാജാവായ കംസനെ പരിചയപ്പെടുത്തുന്നത്. മുലകുടിക്കുന്ന പ്രായത്തില്‍ തന്നെ കൃഷ്ണനെ വധിക്കാന്‍ കംസന്‍ ‘പൂതന’ എന്ന രാക്ഷസിയെ ഏല്‍പ്പിച്ചു. രാജാവായ കംസന്‍ കൃഷ്ണനെ കൊല്ലാന്‍ പൂതനയെ തന്നെ ഏല്‍പ്പിച്ചതിന്റെ കാരണം മറ്റൊന്നുമല്ല, പൂതന ഒരു സ്ത്രീയും പിന്നെ ‘മുലകൾ’ ഉള്ളതുകൊണ്ടും തന്നെ എന്നതില്‍ ആര്‍ക്കുമൊരു സംശയവുമില്ല. അപ്പോള്‍ കാര്യം തികച്ചും വ്യക്തമാണ്.
ഇസ്ലാം:
പ്രവാചകന്‍ മുഹമ്മദ് (സ) യെ അന്നത്തെ അറബി ഗോത്ര സമ്പ്രദായം അനുസരിച്ച് ഒരു പ്രായമെത്തുന്നതു വരെ വളര്‍ത്തുന്നതിനു വേണ്ടി വേറൊരാളുടെ കയ്യില്‍ ഏല്‍പ്പിച്ചിരുന്നു. അതും സ്ത്രീകളെ മാത്രം. എങ്ങനെ ഉള്ള സ്ത്രീകളെ? മുലയൂട്ടാന്‍ കെല്‍പ്പുള്ള സ്ത്രീകളെ. (ഇത് പ്രവാചകനു മുമ്പുള്ള നിയമമാണ്. പിന്നീട് ഇത് തിരുത്തിയതായിട്ടാണ് ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണുന്നത്. മാതാവിന്‍റെ സ്നേഹം നഷ്ടപ്പെടുമെന്നതിനാല്‍ ഇപ്പോള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രം അനുവദനീയമാണ്.)
ഇസ്ലാമിലെ ഗ്രന്ഥങ്ങളില്‍ മുലകുടിയെക്കുറിച്ച് പറയുന്നത് ഇങ്ങനെ:
വിവാഹമോചിതരായ മാതാക്കളും മറ്റുള്ള മാതാക്കളും രണ്ടു വര്‍ഷം കുട്ടിക്ക് മുല കൊടുക്കണം.
പരിശുദ്ധ ഖുര്‍ആന്‍ സൂറ 46 :15 (അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു), സൂറ 31 :14 (അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്) എന്നീ സൂക്തങ്ങളിലും വ്യക്തമാക്കുന്നു. ഇവിടെയും കാര്യം വ്യക്തം.
ക്രൈസ്തവത:
നസ്രാണിമാരുടെ
കര്‍ത്താവും മാപ്പിളമാരുടെ പ്രവാചകനുമായ മഹാനായ ജീസസ് (ഈസ-അ-സ) യുടെ
ചരിത്രം അറിയാത്തവര്‍ ഭൂലോകത്തു വിരളമായിരിക്കും. ഇപ്പോഴത്തെ ആധുനിക മനുഷ്യദൈവങ്ങള്‍ ചെയ്യുന്ന തത്തരികിട കോപ്രായങ്ങള്‍ പോലെ
യഥാര്‍ത്ഥ ദൈവത്തിനും ശൂന്യതയില്‍ നിന്ന് വിഭൂതിയും ആപ്പിളും ഉണ്ടാക്കുന്ന
പോലെ ഒരു കുട്ടിയെ ഭൂമിയിലേക്കു അയക്കാമായിരുന്നു. പക്ഷെ ദൈവം അങ്ങനെ
ചെയ്തില്ല. മേരി എന്ന മറിയത്തിന്റെ ഉദരത്തില്‍ സാധാരണ സ്ത്രീകളെ പോലെ
പ്രസവിപ്പിച്ചു. എന്തിനാണ് ദൈവം ഒരു സ്ത്രീയെ തിരഞ്ഞെടുത്തു
പ്രസവിപ്പിച്ചത് എന്ന് ഒരു വരി വിശദീകരണം പോലും ഇല്ലാതെ തന്നെ നമുക്ക്
മനസ്സിലാകും.
ഇനി തലക്കെട്ടിലേക്കു വീണ്ടും:
സ്വശരീരം
മറ്റുള്ളവര്‍ക്കു മുന്നില്‍ കാഴ്ച്ചവെക്കുന്ന കൊച്ചമ്മമാരും ഭാവിയില്‍
കൊച്ചമ്മമാര്‍ ആകേണ്ട ക്യാമ്പസ് കൊച്ചനുജത്തിമാരും മുകളില്‍ കൊടുത്ത മൂന്നു
ചെറു വിവരണങ്ങളില്‍ നിന്നും വ്യത്യസ്തമായ നിലപാടിലാണുള്ളത്. അവര്‍
ഉടുത്തൊരുങ്ങി തെരുവില്‍ അലയുന്നത് കാണുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍
അറിയാതെ വരുന്ന ചിന്തകള്‍ പലതാണ്.
പണ്ടൊക്കെ
പാശ്ചാത്യരാജ്യങ്ങളില്‍ ഒരു പാട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
സ്ത്രീകള്‍ക്കു “കഴുതപ്പുലിയുടെ” ബുദ്ധിയാണ്, അവള്‍ക്കു
ആത്മാവുണ്ടോ? ആത്മാവുണ്ടെങ്കില്‍ തന്നെ അത് മനുഷ്യന്റെ ആത്മാവാണോ?
എന്നൊക്കെ ആ ചര്‍ച്ചകളില്‍ വിഷയമായിട്ടുണ്ട് .
മുകളില്‍
അത് പറയാന്‍ കാരണം ആ ചര്‍ച്ചകള്‍ നടത്തിയ അതേ നാട്ടുകാര്‍ തന്നെ സ്ത്രീ
എന്ന അമ്മയെ, ഉമ്മയെ, സഹോദരിയെ വിഗ്രഹവല്‍ക്കരിച്ച കഴ്ചയാണു നാം കാണുന്നത്.
വിഗ്രഹവല്‍ക്കരണം എന്നതു കൊണ്ട് ഉദ്ദേശിച്ചത് അവരെ ആരാധനാപാത്രമാക്കി
എന്നല്ല, മറിച്ച് അവര്‍ പറഞ്ഞതു പോലെ കഴുതപ്പുലിയുടെ ബുദ്ധിയുള്ള
സ്ത്രീകളുടെ തൊലിവെളുപ്പും മുഴുത്ത ശരീരാവയവങ്ങളും പുരുഷന്റെ വികാരത്തെ
ഇക്കിളിപ്പെടുത്താന്‍ മാത്രം വേണ്ടിയുള്ള വേശ്യയാക്കി മാറ്റി, അവളറിയാതെ.
ഒരു
ചാണ്‍ വയര്‍ നിറക്കാന്‍ വേണ്ടി തെരുവുകളിലെ അരണ്ട മഞ്ഞ മെര്‍ക്കുറി
വെളിച്ചത്തില്‍ സ്വശരീരം വില്‍ക്കുന്നവരെയും, ആധുനിക ക്യാമറയുടെ സഹായത്തോടെ
ഫ്ലാഷ് ലൈറ്റില്‍ സെന്റീമീറ്ററുകള്‍ മാത്രം വലിപ്പമുള്ള തുണികളില്‍
തൊലിവെളുപ്പും കുഞ്ഞുങ്ങള്‍ക്കു പാല്‍നുകരാന്‍ വേണ്ടി ദൈവം
കനിഞ്ഞരുളിക്കൊടുത്ത അവയവങ്ങള്‍ മുഴപ്പിച്ച് കാണിച്ച് ഉളുപ്പില്ലാതെ
പകര്‍ത്തി, വീടുകളിലെ സല്‍ക്കാര മുറിയില്‍ തൂക്കിവെച്ച എല്‍ സി ഡി
സ്ക്രീനില്‍ ഉരിഞ്ഞാടുന്നവരെയും സമൂഹം രണ്ട് പേരില്‍
വിളിക്കുന്നു, തെരുവിലെ പെണ്ണിനെ 'വേശ്യ' എന്നും സ്ക്രീനില്‍ ആടുന്നവളെ
'മോഡൽ' എന്നും! തെരുവിലെ പെണ്ണിനെ ഒരു മഹതിയും അനുകരിക്കാറില്ല. കാരണം
വയര്‍ വിശക്കാത്തത് കൊണ്ടാവും. പക്ഷേ, സ്ക്രീനില്‍ ഉരിഞ്ഞു തുള്ളുന്നവളെ
അനുകരിക്കാന്‍ ലക്ഷങ്ങള്‍ വരെ പൊടിക്കും. അവള്‍ ആടിയതുപോലെ ഉരിഞ്ഞാടാൻ!
അവള്‍ കാണിച്ച പോലെ മുഴപ്പിച്ചു കാണിക്കാൻ!!
ലോകോത്തര
കുത്തക കമ്പനികളുടെ ബുദ്ധിയില്‍ നിന്നുമുദിച്ച ഇത്തരം ഫാഷന്‍
ചിന്തകള്‍ക്ക് അടിമയായ സ്ത്രീസമൂഹത്തോട് പറയാനുള്ളത് ..... നിങ്ങളെ
നല്ലപിള്ളയാക്കാനൊന്നും പറ്റില്ല. എന്നാലും...ചുരുക്കിപ്പറഞ്ഞാല്‍
നിങ്ങള്‍ നന്നാവാനല്ല ഈ എഴുത്ത്. നമ്മള്‍ പുരുഷ കേസരികള്‍
മോശമാകാതിരിക്കാന്‍ വേണ്ടി മാത്രം. ദര്‍ശിച്ച് കാമവികാരം കൊണ്ട് കഴുതകളെ
പോലെ കരയാന്‍ എല്ലാ പുരുഷകോമളന്മാര്‍ക്കും ആവണമെന്നില്ല. അവര്‍ ചിലപ്പോള്‍
ആക്രോശിക്കും, പരിസരം മറന്ന്. അതിനുദാഹരണങ്ങള്‍ പലതുണ്ട് എണ്ണിയാല്‍
ഒടുങ്ങാത്തത്ര!
ചാന്നാര്‍
ലഹള എന്തിനു വേണ്ടി നടന്നോ അതിനു വിപരീതമായ സമരപരിപാടികള്‍ അതേ നാട്ടില്‍
നടക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്!! അന്ന് മറക്കാനുള്ള സമരം ഇന്ന്
ഉരിയാനുള്ള സമരം.