എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Wednesday, November 21, 2012

ജൂതന്മാര്‍ അഥവാ 'ചതി' ക്കപ്പെട്ടവര്‍

സാമുവല്‍ പി ഹണ്ടിഗ്ട്ടണ്ണിന്റെ 1993-96 കാല ഘട്ടത്തില്‍ പുറത്തിറങ്ങിയ The Clash Of Civilization എന്ന ഗ്രന്ഥത്തില്‍ പറയുകയുണ്ടായി ഇനിയുള്ള കാലഘട്ടം ‘സംസ്കാരങ്ങള്‍‘ തമ്മിലുള്ള പോര്‍വിളികളും യുദ്ധങ്ങളുമായിരിക്കുമെന്ന്.അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ കാര്യം പിന്നീട് എല്ലാ അര്‍ത്ഥത്തിലും പുലരുകയാണുണ്ടായത്.ഇസ്ലാം എന്ന സംസ്കാരം ഒരു ഭാഗത്തും ജൂതരും,ക്രിസ്ത്യാനികളും ഭൂരിപക്ഷമുള്ള പാശ്ചാത്യര്‍  മറുഭാഗത്തും നിന്ന് കൊണ്ടുള്ള സംസ്കാരിക സംഘട്ടനം!!

അത്തരം ഒരു സംഘട്ടനം കണ്മുന്നില്‍ കണുന്ന പോലെ നാം ഓരോരുത്തരും ഇന്നിന്റെ കാലത്ത് കാണുകയാണ്,അനുഭവിച്ചറിയുകയാണ്.അത്തരം സംഘട്ടനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നാം ഓരോരുത്തരും അതീവ തല്പരരാണെന്ന് സോഷ്യല്‍ സൈറ്റുകളിലെ തുറന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ തെളിയിക്കുന്നു.പക്ഷെ അത്തരം ചര്‍ച്ചകള്‍ പലപ്പോഴും അവസാനിക്കുക പരസ്പരം പഴിചാരിയും മറ്റുമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അങ്ങനെ കണ്ടതും,പങ്കെടുത്തതുമായ ചര്‍ച്ചകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് എഴുതാന്‍ ശ്രമിക്കുന്നതാണ് “ജൂതര്‍ അഥവാ “ചതി” ക്കപ്പെട്ടവര്‍ എന്ന തലക്കെട്ടിന്റെ കീഴില്‍ നിന്നും.ഒരു പാട് തെറ്റുകളും ,കുറ്റങ്ങളുമുണ്ടാകും അവയൊക്കെ തിരുത്തി തരണമെന്നും,ചൂണ്ടിക്കാണിച്ച് തരണമെന്നും തുടക്കത്തിലേ ഓര്‍മ്മപ്പെടുത്തട്ടേ..


ഇസ്ലാമിലെ പ്രധാനപ്പെട്ട പ്രവാചകനാണ് ഇബ്രാഹീം നബി .ബൈബിളില്‍ ഈ പ്രവാചകനെ അബ്രഹാം എന്ന് വിളിക്കുന്നു.(ജനനം ബി സി 1861 നും 1900 നും ഇടയില്‍) എന്ന് കരുതപ്പെടുന്നു.ബിംബാരാധാകനും ,ബിംബക്കച്ചവടക്കാരനുമായ ;ആസര്‍‘ എന്നയാളാണ് പിതാവ്.
പ്രവാചകന്മാരായ ഇസ്മായേല്‍,ഇസ്ഹാഖ് എന്നിവര്‍ പുത്രന്മാരാണ്.പ്രവാചകന്‍ മാരുടെ പിതാവ് എന്നാണ് ഇബ്രാഹീമിനെ അറിയപ്പെടുന്നത്.തന്റെ രണ്ട് മക്കളും പ്രവാചകന്മാരായിരുന്നു.“ഖലീലുല്ലാഹ്“(അല്ലാഹുവിന്റെ സുഹൃത്ത്) അല്ലെങ്കില്‍ ‘ബ്റാഹീം‘ എന്നാണ് ഇബ്രാഹീം നബിയെ  വിശേഷിപ്പിക്കാറുള്ളത്.ഇസ്ലാം മതവും ക്രിസ്തുമതവും ജൂത മതവും ഇബ്രാഹീമിനെ  പ്രവാചകനായി അംഗീകരിക്കുന്നതിനാല്‍ ഈ മൂന്ന് മതങ്ങളേയും പലപ്പോഴും ‘അബ്രഹമിക്’ മതങ്ങള്‍ എന്ന് അറിയപ്പെടാറുണ്ട്.ഇബ്രാഹീം നബിയും അദ്ദേഹത്തിന്റെ പുത്രനായ  ഇസ്മായേലും കൂടി ചേര്‍ന്നാണ് മക്കയിലെ കഅബാലയം പണിതീര്‍ത്തത് എന്ന്  ഖുറാനില്‍ പറയുന്നു(അദ്ധ്യായം 2 വചനം 125)

രണ്ട് മക്കളുള്ള ഇബ്രാഹീമിനു രണ്ട് പത്നിമാരും ഉണ്ടായിട്ടുണ്ട് എന്നാണ് അറിയപ്പെടുന്നത്.പ്രവാചകന്‍ ഇബ്രാഹീമിനു സാറയിലുണ്ടായ  പുത്രന്‍ ഇസ്ഹാഖ്.ഹാജറയില്‍(ഹാഗാര്‍)ലുണ്ടായ പുത്രന്‍ ഇസ്മായേല്‍.ബൈബിള്‍ വിവരണ പ്രകാരം ഇബ്രാഹീമിനു നൂറു വയസ്സുള്ളപ്പോളാണ് സാറയില്‍ ഇസ്ഹാഖ്(ഇഷാഖ്,യീസേഖ്) ജനിക്കുന്നത്.അതിനു മുമ്പ് ഹാഗറില്‍(ഹാജറയില്‍) ഇസ്മായേല്‍ ജനിച്ചു.
ഇസ്മായേല്‍ നബിയുടെ പരമ്പരയിലാണു മുഹമ്മദ് നബി (സ).ഇഷാഖ്  നബിയുടെ പുത്രനായ യാക്കൂബ്(യാക്കോബ്,ജേക്കബ്)നബിയുടെ പരമ്പരയായി നസ്രാണികളും,ജൂതന്മാരും.യാക്കൂബ് നബിയുടെ മറ്റൊരു പേരാണ് “ഇസ്രായേല്‍” മാലാഖയുമായി മലപിടുത്തത്തില്‍ ഏര്‍പ്പെട്ട വിജയിച്ച യാക്കൂബിനെ “ദൈവത്തെ അതി ജയിച്ചവന്‍” എന്ന് അര്‍ത്ഥം വരുന്ന ഇസ്രായേല്‍  എന്ന് വിളിക്കപ്പെട്ടു എന്ന് ബൈബിള്‍ പ്രകാരം പറയുന്നു.എന്നാലിത് കേവലക്കെട്ടുകഥയാണെന്ന്  മുസ്ലിംകള്‍ വിശ്വസിക്കുന്നു. ഖുറാനില്‍ ബനൂ ഇസ്രായേല്‍ എന്നാണ് ജൂതരെ  അഭിസംബോധന ചെയ്യുന്നത്.(യാക്കൂബ് നബിയുടെ സന്താനങ്ങളേയെന്ന്)

യാക്കൂബ് പ്രവാചകനു ശേഷം നിരവധി പ്രവാചകന്മാര്‍ ജൂതന്മാരില്‍ അവതരിച്ചിട്ടുണ്ട് അതില്‍ പ്രമുഖനാണ് ‘മൂസ‘ അഥവാ ബൈബിളിലെ ‘മോസസ്‘.അയ്യൂബ് നബി,ഷുഐബ് നബി,യൂസുഫ് നബി എന്നിവര്‍ക്ക് ശേഷമാണ് മൂസാനബിയുടെ കാലഘട്ടം.ഈജിപ്തിലെ അന്നത്തെ ഭരണാധികാരിയായ ഫറോവ ചക്രവര്‍ത്തിമാരില്‍ നിന്നും ക്രൂരത അനുഭവിക്കേണ്ടി വന്ന കാലത്താണ് മൂസാ നബിയുടെ ജനനം.

ബൈബിള്‍,ഖുറാന്‍,തോറ  എന്നിവയില്‍  ഇസ്രായേലികരെ  കുറിച്ച് ധാരാളം  പറഞ്ഞിട്ടുണ്ട്. .മറ്റു മതങ്ങളില്‍ നിന്നും ജൂത മതം സ്വീകരിക്കാന്‍ പറ്റുകയില്ല.തോറ എന്ന ഗ്രന്ഥമാ‍ണ് ജൂതന്മാരുടേത്  ‘വഴികാട്ടുക’ എന്നാണ് അതിന്റെ അര്‍ത്ഥം.ശാബത്ത് എന്നറിയപ്പെടുന്ന ശനിയാഴ്ച ദിവസമാണ് അവരുടെ പ്രധാന ആരാധനാ ദിവസം.മുസ്ലിംകള്‍ക്ക് വെള്ളിയാഴ്ചയും,ക്രിസ്ത്യാനികള്‍ക്ക് ഞായറാഴ്ചയും.

ലോകത്ത് ആള്‍ ബലം കൊണ്ട് തുച്ചമായവരാണ് ജൂത വിഭാഗം എന്നാല്‍ സാന്നിധ്യം കൊണ്ട് കരുത്തറിയിച്ചവരും.ലോക ജനസംഖ്യയുടെ ഒരു ശതമാനം പോലുമില്ലാത്ത  ഈ വിഭാഗം  രാഷ്ട്രീയ -സാമൂഹിക -ശാസ്ത്ര  മേഖലകളില്‍  വന്‍ മുന്നേറ്റമാണ് നടത്തിയത് എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയത്.ശാസ്ത്രഞ്ജ്യന്‍ ഐസക് ന്യൂട്ടണ്‍ മുതല്‍ സിനിമാ നടി എലിസബത്ത് ടൈലര്‍ വരെ ജൂത മത വിഭാഗക്കാരാണ്.എന്തിനേറെ ഫൈസ്ബുക്കിന്റെ മുതലാളി സൂക്കര്‍ ബര്‍ഗും ഒരു ജൂത മതത്തില്‍ പെട്ടവനാണ് പക്ഷെ നിരീശ്വര വാദിയായിട്ടാണ് സൂക്കര്‍ അറിയപ്പെടുന്നത്.

യൂറോപ്പിലും ,റഷ്യയിലുമായിരുന്നു ജൂത മതക്കരുടെ സമൂഹം രണ്ടാം ലോക മഹായുദ്ധകാലം വരെ നില നിന്നിരുന്നത്.അതിനു കാലങ്ങള്‍ക്ക് മുന്നേ യൂറോപ്പ്യന്‍ രാജ്യമായ ഫ്രാന്‍സ്,ഇംഗ്ലണ്ട് തുടങ്ങിയ രജ്യത്ത് നിന്നും ജൂത മത വിശ്വാസികളെ ആട്ടിയോടിക്കുന്ന കാല മുണ്ടായിരുന്നു.അന്നത്തെ ഇസ്ലാമിക രജ്യമായ സ്പൈനായിരുന്നു ജൂതര്‍ക്ക് തെല്ലെങ്കിലും സമാധാനം നല്‍കിയത് എന്നത് ചരിത്ര സത്യം.ചരിത്രം ചികഞ്ഞ് നോക്കിയാല്‍ ഒരര്‍ത്ഥത്തിലും ജൂതമത വിശ്വാസികളെ ക്രിസ്ത്യാനികള്‍ അംഗീകരിച്ചതായി കാണില്ല.എന്നാലാകട്ടെ ഇസ്ലാമുമായി വലുതല്ലാത്ത സമ്പര്‍ക്കത്തില്‍ ക്രിസ്ത്യാനികള്‍ മുസ്ലിംകളോട് പെരുമാറിയതായിട്ട് കാണുന്നു.അതിനുദാഹരണമാണ് മക്കയില്‍ നിന്നും അക്രമം നേരിടേണ്ടി വന്ന പ്രവാചക അനുചരന്മാര്‍ ഇപ്പോഴത്തെ ‘എത്യോപ്പിയയില്‍‘ അന്നതെ ‘അബ്സീനിയ‘ എന്നറിയപ്പെടുന്ന രാജ്യത്ത് അഭയാര്‍ത്ഥികളായി ഹിജറ പോയത്. നജ്ജാഷി(നേഗസ്) എന്ന ക്രിസ്ത്യന്‍ ഭരണാധികാരി മുസ്ലിംകളെ സ്വീകരിക്കുകയും ശത്രുക്കളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്തതായി ചരിത്രം(പക്ഷെ ഇന്ന് കാലം മാറി)

ജൂതരെ യൂറോപ്പില്‍ നിന്നും തുടച്ച നീക്കാന്‍ അന്നത്തെ ഭരണാധികാരികളും,പുരോഹിതന്മാരും മുന്നോട്ട് വെച്ച കാരണങ്ങളിലൊന്നായിരുന്നു അവര്‍ “പലിശക്കാരാണ്”!!അക്കാലത്ത് പലിശ എന്ന സംബ്രദായം ക്രിസ്ത്യന്‍ മതത്തിലും വ്യഭിചാരത്തെ പോലെ,കൊള്ളയെ പോലെ സമൂഹത്തിലെ നികൃഷ്ടമായ കാര്യമായിരുന്നു.(ആ നിയമങ്ങളൊക്കെ പിന്നീട് മാറ്റപ്പെട്ടതായി കാണുന്നത്) അക്കാലത്ത് ഇറങ്ങിയ നോവലുകളിലും,കഥകളിലും യൂറോപ്പില്‍ അവരുടെ പല ചെയ്തികള്‍ കാരണം അവര്‍ക്ക് ക്രൂരതയുടെ മുഖമാണ് കൊടുത്തത്.വില്ല്യം ഷേക്സ്പിയറിന്റെ ‘മര്‍ച്ചന്റ് ഓഫ് വെനീസ്’ എന്ന നോവലില്‍ കഠിന ഹൃദയനായ കണ്ണില്‍ കാരുണ്യമില്ലാത്തെ കൊള്ളപ്പലിശക്കാരനായി “ഷൈലോഖിനെ” പരിചയപ്പെടുത്തുമ്പോള്‍ ആന്റോണി എന്ന കഥാപാത്രത്തെ നല്ലവനായും,സത്യ ക്രീസ്ത്യാനിയായും പരിചപ്പെടുത്തുന്നു.കേവലം പലിശക്കരായത് കൊണ്ട് മാത്രമല്ല യൂറോപ്പിലെ ക്രിസ്ത്യാനികള്‍ക്ക് ജൂത വിരോധമുണ്ടാകാന്‍ കാരണമെന്നും മഹാനായ ഇസ്ലാമിക പ്രവാചകന്‍ ,ക്രീസ്ത്യാനികളുടെ ദൈവ പുത്രനെ വധിക്കാന്‍ കൂട്ടു നിന്നത് ജൂതന്മാരാണെന്ന കാരണവും കൂടി അതിനു പിന്നിലുണ്ടെന്നത് വേറൊരു ചരിത്രം.നിരവദി പ്രവാചകന്മാരെ ക്രൂരമായി കൊലപെടുത്തുകയും അവഹേളിക്കുകയും ചെയ്ത പാരമ്പര്യമുള്ള ജൂതന്മാര്‍ അക്കാരണം കൊണ്ടും എല്ലാവരാലു വെറുക്കപ്പെടുകയുണ്ടായി. പ്രാവചകന്‍മാരെ കൊന്നകാരണത്തല്‍ അവരെ പൈശാചികര്‍ എന്ന് പോലും വിശേഷിപ്പിച്ചു.

മദ്ധ്യ യുഗങ്ങളില്‍  ഒറ്റപ്പെട്ട് ജീ‍വിച്ച യഹൂദര്‍ക്കെതിരെ  ക്രിസ്തീയ സമൂഹങ്ങളില്‍ പല പേടിപ്പെടുത്തുന്ന കഥകളും പ്രചരിപ്പിച്ചു.യഹൂദര്‍ ക്രിസ്തീയ ശിശുക്കളുടെ രക്തം പെസഹാ അപ്പത്തില്‍  കലര്‍ത്തുന്നതായും,ക്രിസ്ത്യാനികള്‍ക്ക് അതിപൂജമായ  വിശുദ്ധകുര്‍ബാനയിലെ  ബലിയപ്പം മോഷ്ടിച്ചെടുത്ത് അവമതിക്കുന്നതായും ,ക്രിസ്ത്യാനികളുടെ കുടിവെള്ളത്തിലെ വിഷം യഹൂദ ചെയ്തികളാലെന്നുമുള്ള വിശ്വാസത്തില്‍ അവര്‍ അക്രമിക്കപ്പെട്ടു കൊണ്ടേയിരുന്നു.അങ്ങനെ യഹൂദരും ക്രിസ്ത്യാനികളും തമ്മിലുള്ള വിവാഹ ബന്ധം വിലക്കെപ്പെട്ടു.ക്രിസ്തീയ സ്തുതികര്‍മ്മിണികള്‍ യഹൂദരുടെ പേറെടുക്കുന്നത് വിലക്കി.അങ്ങനെ എല്ലാം കൊണ്ട് ജൂതരെ മാറ്റി നിര്‍ത്തപ്പെട്ടു.

മദ്ധ്യയുഗങ്ങളില്‍ ജൂതരെ യൂറോപ്പ്യന്‍ ഭരണകൂട നിയമം ജൂതരെ രണ്ടാം തരം പൊരന്മാരായും,പൊരാവകശമില്ലാത്തവരായും കണക്കാക്കി.കോടതി വ്യവഹാരങ്ങളില്‍ പങ്കെടുക്കുന്ന യഹൂദര്‍ ‘ മൊരേ ജൂദായ്ക്കോ’  എന്ന അപമാനകരമായ  പ്രതിഞ്ജയിലും  അതിന്റെ അനുബന്ധച്ചടങ്ങിലും  കൂടി  കടന്നുപോകാന്‍ നിര്‍ബന്ധിക്കപ്പെട്ടു.മൊഴി അസത്യമെങ്കില്‍  ബൈബിളിലെ  നിയമര്‍ത്തനപുസ്തകത്തിലെ ശാപങ്ങളെല്ലാം  യഹൂദര്‍  തലയിലേറ്റുന്നു  എന്ന മട്ടിലായിരുന്നു ആ പ്രതിഞ്ജ!!

ഇനി ചരിത്രം കുറേക്കൂടി പിറകോട്ട് തിരിച്ചാല്‍ സ്വന്തം സമുദായത്തെ ഫറോവയുടെ(ഫിറൌന്‍) അടിമത്വത്തില്‍ നിന്നും,സമാനതകളില്ലാത്ത ക്രൂരതയില്‍ നിന്നും  മോചിപ്പിച്ച മൂസ പ്രവാചകന്റെ ദൈവീക കല്പന തെറ്റിച്ചതായിട്ടാണ് കാണുന്നത്.നാലപതു ദിവസത്തെ യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ നിങ്ങള്‍ “ഏക ദൈവാരാധാന” കൈവെടിയരുത്  എന്ന ദൈവീക കല്പന പിന്‍ പറ്റാതെ ഒരു പശുക്കുട്ടിയെ അരാധിച്ച് കൊണ്ട് അവര്‍ അവരോട് തന്നെ അക്രമം കാണിച്ചിരിക്കുന്നു എന്ന് ഖുറാനില്‍  ആണയിട്ട് പറയുന്നു.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലഘട്ടത്തില്‍ മക്കയിലെ മുശ്രിക്കുകള്‍ക്ക് പുറമേയുണ്ടായിരുന്ന വിഭാഗമായിരുന്നു ജൂതന്മാര്‍. റോമക്കാരുടെ ആക്രമം സഹിക്കാനാവാതെ  എ ഡി  രണ്ടാം നൂറ്റാണ്ടിലാണ് ജൂതന്മാര്‍ ഹിജാസിലേക്ക് കുടിയേറിയത്.ഹിബ്രു ഭാഷ സംസാരിക്കുന്ന  അബ്റാനികളായിരുന്നു യഹൂദികള്‍.മദീനയിലെ ജൂ‍ത സമൂഹം കുറച്ച കൂടി നല്ല നിലയിലായിരുന്നു,പട്ടണവാസികളുടെ തലക്കനത്തോടെ ജീവിച്ചു പോയിരുന്നു.മദീനയിലെ പലയിടങ്ങളിലായി അവര്‍ താമസമാക്കി .പിന്നീട് വേഷത്തിലും,ഭാഷയിലും, നാഗരികതയിലും  അറബ് വല്‍ക്കരിച്ച ഇവര്‍ വ്യക്തിനാമങ്ങളും  ഗോത്രങ്ങളും വരെ അറബീകരിക്കുകയുണ്ടായി.തുടര്‍ന്ന അവര്‍ക്കും അറബികള്‍ക്കുമിടയില്‍ വൈവഹിക ബന്ധങ്ങളും നിലവില്‍ വന്നിരുന്നു.

തങ്ങളുടെ വംശീയതയും, ദേശീയതയും കൈയ്യൊഴിയാതെ  അവര്‍  പരിരക്ഷിക്കുകയും ചെയ്ത് പോന്നിരുന്നു.പ്രധാ‍നമായും ബനൂ ഖുറൈള,ബനൂ നളീര്‍ ,ബനൂ ഖൈനുഖാഅ  എന്നീ മൂന്ന് ഗോത്രങ്ങളായിരുന്നു.ബനൂ നളീര്‍,ബനൂ ഖുറൈള ഗോത്രങ്ങള്‍ മദീനയുടെ പ്രാന്തപ്രദേശങ്ങളിലായിരുന്നത് താമസിച്ചിരുന്നത്.കച്ചവടം ,കൃഷി, എന്നിവ  നല്ല രീതിയില്‍ നടത്തി ധനികരായ യഹൂദ വിഭാഗങ്ങള്‍ മദീനയിലുണ്ടായിരുന്നു.ജീവിതയോധന  മാര്‍ഗങ്ങളില്‍ നിപുണരായിരുന്ന  ഇവര്‍  മദീനയിലെ  വാണിജ്യ രംഗം ഏറെക്കുറെ കയ്യടക്കി വെച്ചിരുന്നു.

കൃഷി,കച്ചവടം  മുതലായ മാര്‍ഗങ്ങളിലൂടെ  ഏറെക്കുറെ  പട്ടണവാസികളുടെ ജീവിതമാണ് അവര്‍ നയിച്ചത്.കൃഷി സ്ഥലങ്ങളെല്ലാം ഇവരുടെ കീഴിലായിരുന്നു.വസ്ത്രങ്ങളും,ധാന്യങ്ങളും പിന്നെ മദ്യവും മദീനയിലേക്ക് ഇറക്കുമതി ചെയ്യുകയും ഈത്തപ്പഴം കയറ്റുമറ്റി ചെയ്യുകയും ഇതിനു പുറമെ മറ്റു ജോലികളിലും അവര്‍ ഏര്‍പ്പെട്ടിരുന്നു. റോമക്കാരില്‍ നിന്നും പീഡനം  നേരിടേണ്ടി വന്ന യഹൂദര്‍ എല്ലാ അര്‍ത്ഥത്തിലും സമ്പന്നതയിലായിരുന്നു.പ്രവാചകന്‍ മുഹമ്മദ് നബി മദീനയില്‍ ആഗതനായപ്പോള്‍ സ്വീകരണം നല്‍കിയവരില്‍ ജൂതന്മാരുമുണ്ടായിരുന്നു.തുടക്കത്തില്‍ നബിയുമായി വളരെ സൌഹൃദത്തിലായിരുന്നു ജൂതന്മാര്‍ പ്രവാചക പരമ്പര ഇസ്രായേലികള്‍ക്ക് മാത്രം അവകാശപ്പെടതാണെന്ന് ഭാവത്തില്‍ കാര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി.പലിശക്കെതിരേയും,മദ്യത്തിനെതിരേയുമിള്ള ഇസ്ലാമിലെ  കണിഷമായ നിയമങ്ങള്‍ ജൂതരില്‍ ഇസ്ലാമിനോടും മുഹമ്മദ് നബിയോടും ശത്രുത വളരാന്‍ കാരണമായി.റോമില്‍ നിന്നും ആട്ടിയകപ്പെട്ട ജൂതന്മാം മദീനയില്‍ വലിയൊരു സാമ്രാജ്യം തന്നെ പടുക്കുകയുണ്ടാ കാലത്താണിത്.

മക്കയില്‍ നിന്നും ഹിജറ വന്ന മുഹമ്മദ് നബിക്ക് ‘യത്രിബ്‘ (ഇപ്പോഴത്തെ മദീന) എന്ന സ്ഥലത്ത് അന്നാട്ടുകാരയ അന്‍സാറുകള്‍ ഭരണാവകാശവും മറ്റും നല്‍കി.പ്രവാചകന്റെ ഇസ്ലാമിക പ്രബോധനം അവിടത്തെ ജനങ്ങളിലുണ്ടായ മാറ്റം ജൂതന്മാരെ മുസ്ലിം വിരോധികളാക്കാന്‍ കാരണമായി.കള്ളിനും,പെണ്ണിനും വേണ്ടി യുദ്ധം ചെയ്ത സമൂഹം മാറ്റത്തിന്റെ നെറുകയ്യില്‍ വന്നത് ജൂതരെ ചൊടിപ്പിച്ചു.ഇസ്ലാമിലെ ശക്തമായ നിലപാടുകളില്‍ പോലും ജനങ്ങള്‍ മുഹമ്മദിന്റെ കൂടെ ഒഴുകുന്നത് ജൂതന്മാര്‍ക്ക് സഹിച്ചില്ല.കാരണം നേരത്തെ പറഞ്ഞപോലെ ഇസ്രായേലികളല്ലാത്ത ഒരു പ്രവാചകനെ അംഗീകരിക്കാന്‍ യഹൂദര്‍ക്ക് കഴിഞ്ഞില്ല.ഇസ്രായേല്‍ പരമ്പരയില്‍ മാത്രമേ പ്രവചകന്മാര്‍ അവതരിക്കൂ എന്ന് അവര്‍ വിശ്വസിച്ചിരുന്നു. പിന്നെ അവരുടെ കച്ചവടത്തിനെ സാരമായി ബാധിക്കുന്ന പല നിയമങ്ങളും(പലിശ,മദ്യം എന്നിവക്കെതിരെ)

മക്കയില്‍ നിന്നും ഹിജറ വന്ന് ഏറെക്കുറെ മദീനയെ സംസകാര സമ്പന്നതിയില്‍ അന്നാട്ടുകാരെ എത്തിച്ചിരുന്ന വേളയില്‍ മുഹമ്മദ് നബിയുടെ നാട്ടുകരും,ബന്ധുക്കളും,ശത്രുക്കളുമായ മുശ്രിക്കുകള്‍ മുഹമ്മദ് നബിയുടെ പതനത്തിനു വേണ്ടി സഹായിച്ചു.മദീനയുടെ ഭരണാധികാരിയെ ചതിയിലൂടെ  ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കാന്‍ കൂട്ട് നിന്ന ജൂതന്മരെ മദീനയുടെ ഭരണാധികാരിയായ മുഹമ്മദ് നബി അവരോട് മദീനവിട്ട് പോകാന്‍ കല്പന പുറപ്പെടുവിച്ചു.കാലങ്ങള്‍ക്ക് ശേഷം യൂറോപ്പില്‍ നിന്നും മറ്റും ജൂതന്മാരെ ആട്ടിയകറ്റാനുള്ള കാരണം നൂറ്റാണ്ടുകള്‍ക്ക് മുന്നേ തുടങ്ങിയതണെന്ന് ചരിത്രം.ചതി കൈമുതലുള്ളവര്‍ അനുഭവിക്കുമെന്ന് ചരിത്ര സത്യം!!

കുരിശുയുദ്ധമാണ് ജൂതന്മാര്‍ക്ക്  ഏറ്റവും കൂടുതല്‍ ദുരിതപൂര്‍ണ്ണമായ  ജീവിതം നല്‍കിയതെന്ന്  വില്‍ ഡുറാണ്ട് ‘സംസ്കാരത്തിന്റെ കഥ’ എന്ന പുസ്തകത്തില്‍  പറയുന്നു.യേശുവിന്റെ  ജീവിത മരണവുമയി ബന്ധപ്പെട്ട് മധ്യപൌരസ്ത്യദേശത്തെ ‘വിശുദ്ധനാടിന്റെ’ മേലുള്ള  ഇസ്ലാമിക  ആധിപത്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 11 മുതല്‍ 13 വരെ നൂറ്റാണ്ടുകളില്‍ പാശ്ചാത്യ ക്രിസ്തീയത നടത്തിയ കുരിശുയുദ്ധങ്ങള്‍  യഹൂദ ജനതക്ക് കണക്കില്ലാത്ത  ദുരിതങ്ങള്‍ വരുത്തിവെച്ചു.ജെറുസെലേമിലേക്കുള്ള വഴിയില്‍ യഹൂദരെ കൊന്നും കൊള്ളയടിച്ചും ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധപൂര്‍വ്വം മത പരിവര്‍ത്തനം നടത്തിയുമാണ്  കുരിശുയോദ്ധാക്കള്‍ മുന്നേറിയത്.യൂറോപ്പിലും മറ്റും കുരിശുയുദ്ധങ്ങളില്‍ തൂടക്കമിക്ക ഈ തരം അക്രമങ്ങള്‍ യുദ്ധങ്ങള്‍ക്ക് ശേഷവും യഹൂദര്‍ക്കെതിരെയുണ്ടായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ പോലും ഇത് തുടര്‍ന്നു.


പ്രശ്സ്ത ബ്രിട്ടീഷ്-ഇന്ത്യന്‍ പത്രപ്രവര്‍ത്തകയായ എഡ്ന ഫെര്‍ണാണ്ടദിന്റെ ‘കേരളത്തിലെ അവസാനത്തെ യഹൂദര്‍’ എന്ന ശ്രദ്ധേയമായ  ഒരു പുസ്തകമാണ്.പ്രവാചകന്‍ സുലൈമാന്‍ നബിയുടെ (ബൈബിളില്‍ സോളമന്‍) കാലം മുതല്‍ തന്നെ കേരളത്തില്‍ യഹൂദര്‍ കച്ചവടാര്‍ഥം വന്നിരുന്നുവെന്ന്.കൊച്ചിരജാക്കന്മാരുടെ കാലത്ത് വന്ന യഹൂദരെ  പൂര്‍ണ്ണ ഹൃദയത്തോടെ സ്വീകരിക്കുകയും എല്ലാ അവകാശങ്ങള്‍ നല്‍കുകയും ചെയ്തു.മട്ടാഞ്ചേരിയിലെ ജൂത സിനഗോഗ് അഗോള ശ്രദ്ധ നേടിയതാണ്.ഇന്നും മട്ടാഞ്ചേരിയിലെ പല കെട്ടിടങ്ങളും ജൂതന്മാരുടേതാണ്.സമുദായത്തില്‍ അവര്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ ലഭിച്ചു പക്ഷെ പല അസ്വാരസ്യങ്ങള്‍ അവര്‍ക്കിടയിലുണ്ടായി.മാളയിലുണ്ടായിരുന്ന കറുത്ത ജൂതന്മാരെ മട്ടാഞ്ചേരിയിലെ വെളുത്ത ജൂതന്മാര്‍ ജൂതരായി അംഗീകരിച്ചില്ലെന്നും കാണാം.

പറിങ്കികള്‍ കൊച്ചിയില്‍ തമ്പടിച്ച നൂറ്റമ്പത് വര്‍ഷങ്ങളാണ് മലബാറിലെ ജൂതന്മാരുടെ ഇരുണ്ടയുഗം.ക്രൈസ്തവരായ പറിങ്കികള്‍ ഗാമയുടെ നേതൃത്വത്തില്‍ ജൂതന്മാരെ  ഉന്മൂലനം ചെയ്തു.മതപരമായ സ്പര്‍ധ ഇതില്‍ വ്യക്തമയിരുന്നു.ഒരിക്കലും മുസ്ലിംകള്‍ക്ക് ജൂതന്മാരോട് ഇത്തരത്തിലുള്ള ഒരു സമീപനമുള്ളതായി എല്ലാ ചരിത്രവും പരതിയാല്‍ കാണില്ല.1948ല്‍ ജൂത രാഷ്ട്രം  സ്ഥാപിച്ചതിനു ശേഷം 1950 കളില്‍ ഇവിടെ നിന്ന് ഇസ്രായേലിലേക്ക്  വന്‍ തള്ളിക്കയറ്റമുണ്ടായി.വിശ്വാസത്തിന്റെ ഭാഗമായി വാഗ്ദത്ത ഭൂമിയില്‍ എത്തിച്ചേരണമെന്ന് അവര്‍ ധരിച്ചു.ജൂത തലമുറ നാമാവശേഷമാകും എന്ന് ചിലര്‍ താക്കീത് ചെയ്തെങ്കിലും ഭൂരിപക്ഷം കേരളത്തില്‍ നിന്നും പോയി.


വിശ്വംഭരദാസിന്റെ ‘ജൂതപ്പെരുമയുടെ അനുഭവം കാണാം’ എന്ന ലേഖനത്തില്‍ (പച്ചക്കുതിര2010 ഫെബ്രുവരി ലക്കം പേജ് 57) ല്‍ കാണാം ‘എന്നെ കൊണ്ട് ഇപ്പോഴത്തെ അവിടത്തെ സാഹചര്യങ്ങളുമയി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല;നിങ്ങള്‍ക്കറിയുമോ ഇസ്രായേലികള്‍ എത്രമാത്രം, അഹങ്കാരികളാണെന്ന്? മനുഷ്യപറ്റൊന്ന് തൊട്ടു തെറിച്ചിട്ടില്ലാത്തവര്‍!’ ബാബുവിന്റെ അനുഭവമുള്ള എത്രയോപേര്‍!! ബബു എന്നയാള്‍ കേരളത്തില്‍ നിന്നും ഇസ്രായേലിലേക്ക് പോയി അനുഭവിച്ചറിഞ്ഞതാണ് മുകളില്‍ പറഞ്ഞത്. പ്രശ്സ്ത സ്വാതന്ത്ര്യ സമര സേനാനി എബ്രഹാം ബാരക് സലേമിനെ ‘യഹൂദരുടെ ഗാന്ധിയെന്നാണ് ‘ വിശേഷിപ്പിക്കാറുള്ളത്.അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ വരെ കേരളത്തിലുണ്ടായിരുന്നു,എന്നിട്ട് വരെ അവരില്‍ പലരും പാലായനം ചെയ്തു.സ്വപനഭൂമിയെ പറ്റി ചിന്തിച്ചിട്ടായിരുന്നു!! അങ്ങനെ അവര്‍ വേരോടെ പിഴുതെറിയപ്പെട്ടുവെന്ന് പറയുന്നതിനേക്കാള്‍ ഭേദം അവര്‍ തന്നെ അവരുടെ ശവക്കുഴി തോണ്ടി എന്നാകും!!

രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു ജനതയും അനുഭവിക്കാത്തത്രയും ദുരിതപൂര്‍ണ്ണമായ ജീവിതമണ് യഹൂദര്‍ക്കുണ്ടായത്.ഫറോവയുടെ  കാലഘട്ടം മുതല്‍ ഹിറ്റലറിന്റെ കാലഘട്ടം വരെ!!അതിനുള്ള കാരണക്കാരും അവര്‍ തന്നെയാണെന്ന് ചരിത്രം!!സ്വന്തമായി ഒരു രാജ്യമോ നിയമമോ ഇല്ലാതെ ചിന്നിച്ചിതറിയ ജൂത സമൂഹം ഇങ്ങ് കേരളത്തില്‍ പോലും അഭയാര്‍ത്ഥികളാകേണ്ടി വന്നതില്‍ നിന്നും അളക്കാവുന്നതേയുള്ളൂ ജൂതന്മാര്‍ അനുഭവിച്ച യാതനകള്‍.ജൂതനായ ബാബു പറഞ്ഞപോലെ മനുഷ്യ പറ്റില്ലാത്തവരാണ് ഇസ്രായേലികള്‍ അതാവണം എല്ലാ സമൂഹത്തിനാലും,കാലഘട്ടത്തിലും അവര്‍ ആട്ടിയകപ്പെട്ടത്!!


ഹിറ്റലറിന്റെ സൈന്യത്തില്‍ മുഖ്യ പദവികള്‍ വരെ വഹിച്ചവര്‍ ജൂതന്മരിലുണ്ടായിരുന്നതായി ചരിത്രത്തില്‍ കാണാം.ഹിറ്റലറെ ജൂത വിരോധിയാക്കാനുള്ള കാരണമായി പറയപ്പെടുന്നത്,യുദ്ധ വേളയില്‍ മനപ്പൂര്‍വ്വം ആയുധം വൈക്കിച്ചതാണെന്ന് പറയപ്പെടുന്നു.തുടര്‍ന്നുള്ള രണ്ടാം ലോക മഹായുദ്ധത്തില്‍ ജൂതന്മര്‍ അനുഭവിച്ചത് നരകയാതനകളായിരുന്നു.ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പ് മാത്രം ഒരാവര്‍ത്തി വായിച്ചാല്‍ മതിയാകും.കോടിയിലതികം ജൂതന്മാര്‍ ജര്‍മ്മനിയിലും,ഹംഗറിയിലും ഫ്രാന്‍സിലും മറ്റുമായി കൊല്ലപ്പെട്ടുവെന്നാണ്  കണക്കുകള്‍!!
രണ്ടാം ലോക മഹായുദ്ധത്തിനു  ശേഷം ബാക്കി വരുന്ന ജൂതന്മാരെ എന്തു ചെയ്യണമെന്നറിയാതെ യുദ്ധം ചെയ്ത മോചിപ്പിച്ച കമ്മൂണിസ്റ്റ് റഷ്യക്കാരും,ജൂത വിരോധികളായ യൂറോപ്പുകാരും ചേര്‍ന്ന് കണ്ടെത്തിയ താവളമായിരുന്നു വാഗ്ദത്ത ഭൂമിയും മുസ്ലിംകള്‍ നൂറ്റാണ്ടുകളോളം താമസിക്കുന്ന ജറുസലേം ഉള്‍പ്പെടുന്ന പലസ്തീനിലേക്ക് പറിച്ച നട്ടപ്പെട്ടത്.അവിടുന്നു തുടങ്ങുകയാണ് ജൂതരുടെ പ്രയാണം ചോര മണക്കുന്ന പ്രയാണം!!
പിന്നെ സൌദി അറേബ്യ,യെമന്‍,സിറിയ,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്ന് പലസ്തീനിലേക്ക് അധിനിവേശം നടത്തിയ  ഇസ്രായേലിനെതിരെ യുദ്ധം ചെയ്തെങ്കിലും  അത് വിജയം കണ്ടെത്തിയില്ല.ചുരുങ്ങിയ കാലം കൊണ്ട് ഇസ്രായേല്‍ എന്ന രാജ്യം വളര്‍ന്നിരുന്നു. പിന്നീട് എല്ലാ അര്‍ത്ഥത്തിലും സയണിസം വളരുന്നതായിട്ടാണ് കണ്ടത്.അതിനു മാത്രം ശക്തിയില്ലാതിരുന്ന ജൂതര്‍ക്ക് പിന്നീട് സൈനികമായും,സാമ്പത്തികമായും ശക്തി പകര്‍ന്നത് നല്‍കിയത് നൂറ്റാണ്ടുകളോളം ജൂതരെ “വേട്ടയാടപ്പെട്ടവര്‍“ തന്നെയാണെന്നത് “നഗ്നസത്യം“!! അര നൂറ്റാണ്ടിന്റെയുള്ളില്‍ ശത്രുവിനെ ആത്മ മിത്രമാക്കുന്ന കാഴ്ചയാണ് ലോകര്‍ കണ്ടത്.
1905 ല്‍ ഹെത്സെല്‍ മരണമടഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞു മാത്രമാണ് ലോക ജൂത സമ്മേളനം ആ ചിന്തക്ക് പരിഗണന നല്‍കുന്നത്.“ജൂത രാജ്യം” എന്ന ചിന്ത!! തികച്ചും ആധുനികമാണ് ആ ചിന്ത എന്നര്‍ത്ഥം!! ഇനി ചരിത്രപരമായി ആ അവ്കാശ വാദത്തിന്റെ സത്യാവസ്ഥ പരിശോദിക്കാം.അറിയപ്പെടുന്ന ചരിത്രത്തില്‍ അവിടത്തെ ആദ്യത്തെ നിവാസികള്‍ ജെബുസ് (Jebusites) അറബികളാണ്.ജെറുസെലേം എന്ന ദേശത്തിന്റെ ആദ്യത്തെ നാമം തോറ(ബൈബിള്‍ പഴയ നിയമം) പ്രകാരം തന്നെ യബൂസാണ് അവരോടപ്പം കനാല്‍ ഗോത്രക്കാരായ അറബികള്‍ തെന്നയായിരുന്നു ആ ഭൂമി പങ്കിട്ടിരുന്നത്.ജെബുസ്തികളുടെ ആരാധനാ മൂര്‍ത്തിയായിരുന്ന ശാലമിനെ അനുസ്മരിപ്പിച്ച് കൊണ്ട് യബൂസ് പിന്നെ ശാലമിന്റെ നഗരം എന്നര്‍ത്ഥം വരുന്ന  ഓര്‍ശലേം എന്നി നാമകരണം ചെയ്യപ്പെട്ടു.അതാണ് പിന്നീട് ജെറുസലേം എന്നായത്.പീനേയും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് അബ്രഹാം പ്രവാചകന്‍ അവിടെ വരുന്നത്.അദ്ദേഹത്തിന്റെ മകന്‍ ഇഷാഖിന്റെ സന്തതികളാണല്ലോ യഹൂദികള്‍!!
പ്രവാചകന്മാരെ കൊന്ന് പരിചയമുള്ള യഹൂദരെ എല്ലാ കാലഘട്ടത്തിലും എല്ലാ സമൂഹവും പേടിയോടെയും,വെറുക്കപ്പെട്ടവരായും മറ്റുമാണ് കണ്ടത് എന്നത് ചരിത്ര സത്യം!! ആ ചെയ്തികള്‍ ഇന്നും  തുടരുന്നു എന്നു മാത്രം.
പ്രിയരേ, ചരിത്രങ്ങള്‍ ചികയാന്‍ ശ്രമിച്ച് എഴുതിയതാണ്.തെറ്റു കുറ്റങ്ങള്‍ ഞാന്‍ മുകളില്‍ പറഞ്ഞപോലെ ധാരാളമുണ്ടാകും.എന്റെ ആദര്‍ശം ശരിയാണ് എന്ന് സമര്‍ത്ഥിക്കാന്‍ വേണ്ടി  ചരിത്രം വളച്ചൊടിച്ച് ചാരിത്ര്യമാക്കിയിട്ടുമില്ല.കിട്ടിയവയില്‍ നിന്നും ,വായിച്ചവയില്‍ നിന്നും ഉദ്ധരിച്ചെഴുതി. 


കടപ്പാട്:
ഖുറാന്‍
ബൈബിള്‍(പഴയ നിയമം)
ഇസ്ലാമിക ചരിത്രങ്ങള്‍
ഷൈന്‍ ശൌക്കത്തലി(സ്നേഹ സംവാദം)
വിക്കി 
ആരിഫ് സൈന്‍
വില്‍ ഡുറാണ്ട്57 comments:

 1. അറിഞ്ഞതും അതില്‍ കൂടുതല്‍ അറിയാത്തതുമായ ജൂതായിസത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ ഉള്ള ചരിത്രം മനസ്സിലാക്കാന്‍ സഹായിച്ചു . നല്ല ലേഖനം ,, ആശംസകള്‍

  ReplyDelete
 2. കൊള്ളാം ഒരുപാട് അറിയാന്‍ കഴിഞ്ഞു, ജൂത മതത്തെക്കുറിച്ച്, ജൂതന്മാരെക്കുറിച്ച്, ചരിത്ര സത്യങ്ങളെക്കുറിച്ച് ..

  ഈ നല്ലറിവുകള്‍ നല്‍കിയതിനു ഹൃദ്യമായ നന്ദി ഷബീര്‍

  ReplyDelete
 3. ഇത് അവസാനിക്കും എന്ന് തോന്നുന്നില്ല .പ്രകൃതി വരെ യഹൂദ നു എതിരെ സാക്ഷി പറയുന്ന ദിനം വന്നുചേരും ഒരു മരമോഴികെ .,.,.,കാരണം എല്ലാവരാലും ആട്ടിയോടിക്കപ്പെട്ട ഒരു സമൂഹം അവസാനം കുതികാല്‍ വെട്ടി നേടിയെടുത്ത രാജ്യം .,.,അതിന്റെ അന്ത്യം അടുത്തിരിക്കുന്നു ,.,.,.നല്ല രീതിയില്‍ വിശദമായി അവതരിപ്പിച്ചിരിക്കുന്നു ചരിത്ര സത്യങ്ങള്‍ ,.,.,അറിവ് പകരുന്ന ഈ കുറിപ്പിന് അഭിനന്ദനങ്ങള്‍ ഷബീര്‍ .,.,.

  ReplyDelete
 4. നല്ലൊരു ശ്രമം.., ഒരു റഫറൻസ് ആയിത്തന്നെ ഉപയോഗിക്കാവുന്നത്..

  ReplyDelete
 5. കോപ്പി ചെയ്തു വെച്ച ഒരു ഭാഗവും ഞാന്‍ വായിച്ചിട്ടില്ല.. അക്ഷരങ്ങള്‍ തീരെ ചെറുതാണ്. പിന്നെ തുടക്കത്തിലെ സാംസ്കാരികം എന്നാ വാക്ക് തെറ്റിപ്പോയിട്ടുണ്ട് . സംസകാരിക എന്നായിട്ടുണ്ട്. ഇംഗ്ലീഷ് പുസ്തകങ്ങളുടെ പേര് പരാമര്‍ശിക്കുമ്പോള്‍ ഇംഗ്ലീഷില്‍ തന്നെ പറഞ്ഞുകൂടായിരുന്നോ? സിവിലൈസേഷന്‍ എന്നെഴുതിയതും തെറ്റി.
  അഭിസംബോദാന
  കെചട്ട് കഥയാണെന്ന്
  ബൈബളില്‍
  എന്നിവയും ശ്രദ്ധിക്കുമല്ലോ...

  പിന്നെ ഇതിലെ ഉള്ളടക്കത്തിലെ പലകാര്യങ്ങളും പുത്തന്‍ അറിവുകള്‍ തന്നെ.. പണ്ട് മോഹി ഇക്ക പറഞ്ഞ പോലെ "പുത്തന്‍ അറിവ് പകര്‍ന്നു നല്‍കിയതിനു നന്ദി" . :)

  ReplyDelete
  Replies
  1. SANGEETH thanks,i'm sorry yar i couldn't edit!! there is some issue with my pc!!

   Delete

 6. ഭായ്.. ഒരുപാട് പുത്തനറിവുകള്‍... നന്ദി !!

  ReplyDelete
 7. ഒരു ലേഖനം എഴുതുന്നതും അതിനെ വായിക്കുന്നതും ഇഷ്ട്ടമാണ് കാരണം പുതിയ അറിവുകള്‍ കിട്ടും അത്തരം ഒരു ലേഖനത്തിന് നന്ദി ഇക്ക...തുടരുക

  ReplyDelete
 8. നല്ലൊരു ശ്രമം.
  പുതിയ അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി.
  ആശംസകളോട

  ReplyDelete
 9. നല്ലൊരു ശ്രമം.
  പുതിയ അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി.
  ആശംസകളോടെ

  ReplyDelete
 10. നന്നായി എഴുതി പ്രിയാ
  നല്ല അറിവുകളാണ് ഇതിൽ മുഴുവനും

  പ്രവാചകന്മാരേയും മറ്റും കൊന്ന് പരിചയമുള്ള ജൂതരെ എല്ലാ കാലഘട്ടത്തിലും എല്ലാ സമൂഹവും വെറുക്കപ്പെട്ടവരായും,സമൂഹത്തിലെ നീചന്മാരുമായിട്ടാണ് കണ്ടത് എന്നത് ചരിത്ര സത്യം!! ആ നീചത കയ്യിലുള്ള ജൂതന്മാര്‍ ഈ കാലഘട്ടത്തിലും തുടരുന്നു എന്നു മാത്രം!!

  ReplyDelete
 11. എടോ ബൂര്‍ഷ്വാ മാപ്പിളേ,അക്ഷര തെറ്റുകള്‍ ഒരുപാട് കടന്നു കൂടീരിക്കണു.. ഒന്ന് ശ്രദ്ധിക്ക്യ .. ലേഖനം നന്നായിരിക്കണു ട്ട്വോ ..

  ReplyDelete
 12. ഒരുപക്ഷെ അവര്‍ അനുഭവിച്ച യാതനകളും വേദനകളും ആയിരിക്കും അവരെ ക്രൂരന്മാരും അഹങ്കാരികളും ആക്കുന്നത്. ഒരു ജനതയെ മുഴുവന്‍ കുറ്റ്വാളികള്‍ ആയി ചിത്രീകരിക്കാന്‍ ആവുമോ? അവര്‍ ചെയ്യുന്ന പ്രവര്‍ത്തികളെ വെറുക്കാം പക്ഷെ ഒരു ജനതയെ വേറുക്കാനവില്ല. പല ജൂതന്മാരും അക്രമനങ്ങല്‍ക്കെതിരായി പ്രതികരിക്കുന്നത് കാണാം. ഒരു ജൂത സ്ത്രീ പാലസ്തീന്നിയന്‍ കുട്ടിയെ ജൂത പട്ടാളക്കാരനില്‍ നിന്ന് രക്ഷിക്കുന്ന ചിത്രം കണ്ടിരുന്നു.വംശോന്മൂലനം പോലുള്ള പഴയ തീയരികള്‍ ഇപ്പോള്‍ ഇവിടെ സജീവമാണല്ലോ? അത്തരം അഹങ്കാരം അവരില്‍ നിലനില്‍ക്കുന്നെന്കില്‍ അവര്‍ സ്വയം നശിച്ചില്ലാതാകും.പിന്നെ ജന്മം ഏത് വര്‍ഗ്ഗത്തില്‍ എന്ന് നിശ്ചയിക്കാനുള്ള അവകാശം ആര്‍ക്കുമില്ലല്ലോ. ഹൈന്ദവ വിശ്വാസപ്രകാരം ഏതിനെ കുറിച്ച് ചിന്തിച്ച്ചാണോ ജീവന്‍ വെടിയുന്നത് അടുത്ത ജന്മം അവന്‍ അതായി തീരും.അങ്ങിനെയെങ്കില്‍ എപ്പോഴും ജൂതന്മാരെ കുറിച്ച് ചിന്തിച്ചിരുന്ന ഹിട്ലര്‍ ഒരു ജൂതനായി പുനര്‍ ജനിച്ചിരിക്കും.

  ReplyDelete
  Replies

  1. ഹിറ്റ്ലര്‍ ഗ്യാസ് ചേമ്പറുകളിലായി ഏകദേശം അറുപത് ലക്ഷത്തോളം ജൂതന്മാരെ ഉന്മൂലനം ചെയ്തിരുന്നു എന്നത് വസ്തുതയാണ്. ആര്യന്‍ വംശീയതയുടെ മേന്മ സ്ഥാപിക്കാന്‍ മാത്രമല്ല, ഹിറ്റ്ലര്‍ ഇത് ചെയ്തത്. മറ്റ് പല കാരണങ്ങള്‍കൂടി ഉണ്ടായിരുന്നുവെന്ന് ചരിത്രം ഗഹനമായി പഠിച്ചാല്‍ കാണാം. അതാണ് ഇവിടെ ഫോര്‍ഡ് പറയുന്നത്.
   ജൂതന്മാര്‍ സാമ്പത്തിക മേഖലയില്‍ സുഖലോലുപരായി എല്ലായിടത്തും വിരാജിച്ചിരുന്നു. എന്നാല്‍ ജര്‍മനിയില്‍ ചേക്കേറിയ അവര്‍ക്ക് അവിടെയതിന് സാധിച്ചില്ല. ജര്‍മനിയിലെ ഭരണ സംവിധാനത്തെ കാര്യമായി സ്വാധീനിച്ച് അവരുടെ പാട്ടിന് കൊണ്ടുവരാന്‍ സാധിക്കാത്തതിനാല്‍ അവര്‍ ഭരണകൂടത്തിനെതിരില്‍ തിരിഞ്ഞു. ഏതൊരു രാജ്യത്തും നിലനില്‍ക്കുന്ന അടിസ്ഥാന മര്യാദകളിലൊന്നാണ് ഭരണകൂടത്തിനോട് കൂറ് കാണിക്കുക എന്നത്. എന്നാല്‍ പല യുദ്ധങ്ങളിലും മറ്റും ജര്‍മനിയിലെ ഭരണം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ പല രഹസ്യങ്ങളും അവര്‍ ശത്രുരാജ്യങ്ങള്‍ക്ക് കൈമാറുകയും സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുകയും ചെയ്തു. സ്വാഭാവികമായി അവര്‍ വെറുക്കപ്പെട്ടവരായി മാറി. ന്യൂനപക്ഷമായ ജൂതന്മാര്‍ ജര്‍മനിയുടെ ഭരണം തങ്ങളുടെ കൈകളില്‍ ഒരുനാള്‍ വരുമെന്ന് സ്വപ്നം കണ്ടു. യഹൂദികളുടെ നിലപാട് കേവലം രാഷ്ട്രീയപരമല്ല, മറിച്ച് തങ്ങളുടെ ആദര്‍ശങ്ങള്‍ക്ക് വളമിട്ട് കൊടുക്കുക എന്നത് കൂടിയാണെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഹിറ്റ്ലര്‍ക്ക് അവരോട് തോന്നിയ അരിശം സ്വാഭാവികമാണ്. ഹിറ്റ്ലര്‍ നല്ലൊരു ദേശീയവാദിയായിരുന്നു. അതിനാല്‍, ജൂതന്മാര്‍ക്ക് നാടിനോട് കൂറില്ല എന്ന് മനസ്സിലാക്കിയ ഹിറ്റ്ലര്‍ അവര്‍ക്കെതിരില്‍ പ്രചരണങ്ങള്‍ അഴിച്ചുവിട്ടു. ഇത്തരം ക്രൂരതകള്‍ക്ക് ന്യായീകരണമില്ലെങ്കിലും ജൂതന്മാരുടെ രാജ്യസ്നേഹത്തിന്റെ അഭാവമാണ് ഹിറ്റ്ലറെ ചൊടിപ്പിച്ചത്.

   Delete
  2. ജൂതരുടെ സ്ഥാനത്ത് മുസ്ലിം എന്നും ഹിറ്റ്ലര്‍ടെ സ്ഥാനത്ത് മോഡി-ബിജെപി യെയും പ്രതിഷ്ഠിച്ചു കൊണ്ട് ചില കാവി രാഷ്ട്രീയക്കാര്‍ (രാഷ്ട്രീയ പ്രവര്‍ത്തകരല്ല, കാവി രാഷ്ട്രീയത്തിന്‍റെ ആരാധകരായ ചില അക്കാദമിക്കുകള്‍) ഇതേ ഡയലോഗ് പറഞ്ഞു നടക്കുന്നതു പലപ്പോഴും കേട്ടിട്ടുണ്ട്.. രാജ്യസ്നേഹം, ആദര്‍ശം എന്നീ വാക്കുകള്‍ ഇവര്‍ അടിക്കടി പ്രയോഗിക്കുന്നത് മുസ്ലിംകള്‍ക്ക് അതില്ല എന്നും അതിനാല്‍ അവര്‍ വെറുക്കപ്പെടേണ്ട ജനത ആണെന്നും പറയാനാണ്.

   Delete
  3. അത്തരം ആരോപണങ്ങള്‍ രണ്ടു ഭാഗത്തിനും എതിരെയുണ്ട്

   Delete
 13. കുറെ കാര്യങ്ങള്‍ അറിഞ്ഞു...ഇതെല്ലാം അറിയാന്‍ കുറെ കഷ്ടപെടുന്നുണ്ട് അല്ലെ??? ആശംസകള്‍

  ReplyDelete
 14. കുറെ അറിഞ്ഞു. ലേഖനം നന്നായിരിക്കണു

  ReplyDelete
 15. ചരിത്രാതീതകാലങ്ങളിലേയ്ക്ക് വേരുകളാഴ്ന്നിറങ്ങിയിരിക്കുന്ന ഒരു പ്രശ്നം.
  മതവും രാഷ്ട്രീയവും ദേശീയതയും മാനവികതയും എല്ലാം കൂടിക്കുഴഞ്ഞിരിക്കുന്നു

  ഇതിനെ തീര്‍ത്തുവയ്ക്കുവാന്‍ എന്നുവരും ഒരു രക്ഷകന്‍?

  ReplyDelete
 16. ഫലസ്തീന്‍ വിഷയത്തില്‍ സമാനമായ ബ്ലോഗര്‍ ബെന്ജാലി എഴുതിയ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞു നോക്കുന്ന അടുത്ത പോസ്റ്റ് ആണിത് .

  പടന്ന ക്കാരന്‍ ബ്ലോഗില്‍ സ്ഥിരം ശൈലിയില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്ന പോസ്റ്റ്‌ ..ആദ്യവാസനം ഒരു ചരിത്രബുക്ക് വായിക്കുന്നത് പോലെ വായിച്ചു പോയി ..കൂടതെ എനിക്കറിയാത്ത ഒരു പാട് വിവരങ്ങളും അറിവുകളും ...!! തീര്‍ച്ചയായും വായനക്ക് വിധേയമാക്കേണ്ട കാലിക പ്രസക്തമായ പോസ്റ്റ്‌ .

  ReplyDelete
 17. ചിന്തിക്കാനിഷ്ടപ്പെടാത്ത ഒരു ചരിത്രം. മനുഷ്യർ പരസ്പരം മനുഷ്യരായി കാണാത്തിടത്തോളം കാലം സംസ്കാരങ്ങൾ തമ്മിലുള്ള ഈ യുദ്ധം, അല്ല ഒരു സംസ്കാരം മറ്റു സംസ്കാരങ്ങളാൽ ആക്രമിക്കപ്പെടുന്ന ഈ അനീതി തുടർന്നു കൊണ്ടേയിരിക്കും.
  എനിക്കൊരപേക്ഷയേയുള്ളൂ, ദയവായി കുഞ്ഞുങ്ങളെ വെറുതേ കൊല്ലരുത്. മനുഷ്യരെ എന്നായിരുന്നു പറയേണ്ടിയിരുന്നത്, മോഹിക്കുന്നതിനും ഒരതിരില്ലേ!

  ReplyDelete
 18. പണിനന്നായെടുത്തിട്ടുണ്ടെന്നത്‌ ആദ്യവായനയിൽ തന്നെ മനസ്സിലാകുന്നുണ്ട്‌ ഷബീർ. കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ഇനിയും വായിക്കേണ്ടി വരും. നിരവധി അറിവുകൾ നിറഞ്ഞ ലേഖനം. അഭിനന്ദനങ്ങൾ.

  ReplyDelete
 19. പണിനന്നായെടുത്തിട്ടുണ്ടെന്നത്‌ ആദ്യവായനയിൽ തന്നെ മനസ്സിലാകുന്നുണ്ട്‌ ഷബീർ. കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ഇനിയും വായിക്കേണ്ടി വരും. നിരവധി അറിവുകൾ നിറഞ്ഞ ലേഖനം. അഭിനന്ദനങ്ങൾ.

  ReplyDelete
 20. ഹൊ! അറിവുകളുടെ കുത്തൊഴുക്ക്. കുറച്ചുകൂടി സമയമെടുത്ത് എഴുതിയിരുന്നെങ്കിൽ ഈ ബ്ലോഗിലെ മാസ്റ്റർപീസ് ആയേനെ ഇത്.

  ReplyDelete
 21. http://samvadammonthly.com/article.php?a=354

  ReplyDelete
  Replies
  1. യഹൂദര്‍: ഹെന്‍ട്രി ഫോര്‍ഡിന്റെ വീക്ഷണത്തില്‍
   [The International Jew, the World's Foremost Problem]

   Delete
  2. ചുരുക്കത്തില്‍ കച്ചവടത്തിലൂടെയുള്ള സാമ്പത്തിക നേട്ടത്തിനേക്കാളുപരി സമുദായത്തില്‍ യഹൂദ സ്വാധീനം ചെലുത്തുക എന്നതാണ് അവര്‍ നൂറ്റാണ്ടുകളായി സ്വപ്നം കണ്ടത്. അമേരിക്കയിലെ ബാങ്കുകള്‍, തിയേറ്ററുകള്‍, മദ്യശാലകള്‍, റിയല്‍ എസ്റേറ്റ്, മാധ്യമം, സിനിമാ വ്യവസായം, സംഗീതവ്യവസായം തുടങ്ങിയവയെല്ലാം മുഖ്യമായും നിയന്ത്രിക്കുന്നത് യഹൂദികളാണ്. തങ്ങളുടെമേല്‍ക്കോയ്മ അടിച്ചേല്‍പിക്കാന്‍ സാധിക്കുന്ന മേഖലകളില്‍ നുഴഞ്ഞുകയറുന്ന യഹൂദികള്‍ പതുക്കെ പതുക്കെ അമേരിക്കയുടെ നിയന്ത്രണം ഏറ്റെടുത്തു എന്ന് കാണാന്‍ സാധിക്കും. കോണ്‍ഗ്രസിന്റെ മുന്‍ എം.എല്‍.എ ആയിരുന്ന മരണപ്പെട്ട സുജനപാല്‍ എഴുതിയ പൊരുതുന്ന ഫലസ്തീന്‍ എന്ന യാത്രാവിവരണത്തില്‍ അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഫണ്ടിലെ നല്ലൊരു ഭാഗവും യഹൂദികളുടെ സംഭാവനകളായിരുന്നുവെന്ന് പ്രസ്താവിക്കുന്നുണ്ട്. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പിനെപോലും സ്വാധീനിക്കാന്‍ ഉതകുന്ന ശക്തിയാണ് അമേരിക്കയിലെ ന്യൂനപക്ഷമായ യഹൂദികള്‍. ഫോര്‍ഡിന്റെ കണക്ക് പ്രകാരം അമേരിക്കന്‍ ജനസംഖ്യയുടെ കേവലം മൂന്ന് ശതമാനമാണ് യഹൂദികള്‍. പക്ഷെ, ഇവര്‍ ബാക്കി തൊണ്ണൂറ്റിയേഴ് ശതമാനത്തേയും നിയന്ത്രിക്കുന്നു. അമേരിക്ക സോവിയറ്റ് യൂണിയനുമായുള്ള ശീതസമരം അവസാനിച്ചതിന് ശേഷം ലോകത്തെ നിയന്ത്രിക്കുന്ന സൂപ്പര്‍ പവര്‍ തന്നെയാണ്. അമേരിക്കയെ നിയന്ത്രിക്കുന്ന ഇവര്‍ ലോകത്തെതന്നെ അക്ഷരാര്‍ഥത്തില്‍ നിയന്ത്രിക്കുന്നു എന്നതാണ് രസകരമായ ഒരു വസ്തുത!
   http://samvadammonthly.com/article.php?a=354

   Delete
  3. ഒരു ജൂതനെ വിമര്‍ശിച്ചാല്‍ അത് മതപരമായ രീതിയിലാണ് അവര്‍ കാണുന്നത് എന്ന വസ്തുത ഫോര്‍ഡ് പറയുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ സാധിക്കും. വംശീയ മഹിമയില്‍ അഭിമാനം കൊള്ളുന്ന ജൂതന് ജൂതായിസം പലപ്പോഴും മതമല്ല വംശീയതയാണ്. അതുകൊണ്ടുതന്നെ ജൂത വിമര്‍ശനം ആ തലത്തിലാണ് ജൂതന്‍ കാണുന്നത്. ഈ മനോഭാവം അവനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന ചിന്താധാര രൂപീകരിക്കുന്നു.

   Delete
 22. ചരിത്രമിഷ്ടപ്പെടുന്ന ചരിത്ര കുതുകികൾക്ക് പ്രയോജനപ്പെടുന്ന, പടന്നക്കാരന്റെ മികച്ച ഒരു പോസ്റ്റ്.. നാസർ പറഞ്ഞത് പോലെ ഒന്ന് കൂടി ഹാർഡ് വർക്ക് ചെയ്തിരുന്നെങ്കിൽ ഇത് ഈ ബ്ലോഗിലെ മികച്ച പോസ്റ്റായേനെ...

  ഏതായാലും ചരിത്രം ഇവിടെ രേഖപ്പെടുത്തിയത് നന്നായി, ഈ പോസ്റ്റ് കൂടുതൽ പേരിലേക്കെത്തിക്കുക. ആശംസകൾ ഷബീർ

  ReplyDelete
 23. സന്പുഷ്ട്ടമായ വിവരണം ,
  പടന്നക്കാരന്റെ കഠിനാധ്വാനത്തെ നമിക്കുന്നു.....!

  ReplyDelete
 24. കാലിക പ്രസക്തമായ ലേഖനം. ജൂത സമൂഹം ഉണ്ടായ കാലം തൊട്ടേ അവര്‍ ചെയ്തു കൂട്ടിയ ക്രൂരതകള്‍ വ്യക്തമായി തുറന്നു കാട്ടി. അതിന്റെ ബാക്കി പത്രമാണ് ഇന്നും ഫലസ്തീനില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്.ഭാവുകങ്ങള്‍...

  ReplyDelete
 25. വളരെ അറിവ് നല്‍കുന്ന ഒരു ബ്ലോഗ്‌ തന്നെ.
  ഓരോ യുദ്ധങ്ങളും തീര്‍ക്കുന്നത് അശാന്തിയുടെ പുകയുന്ന കനലുകളെയാണ് അത് തലമുറകളെ ശ്വാസം മുട്ടിച്ചു കൊണ്ടേയിരിക്കും.
  എല്ലാ യുദ്ധങ്ങളും തികച്ചും രാഷ്ട്രീയമാണ് ,അധിനിവേത്തോടുള്ള ആസക്തിയും,വംശവലിപ്പം കാണിക്കുവാനുള്ള ഉപാധിയും മാത്രം.
  വീഴുന്ന ഓരോതുള്ളി ചോരക്കു പുറകെയും ഓരോതുള്ളി കണ്ണുനീര്‍ കൂടി പൊഴിയുന്നു എന്നറിയുക.

  ആശംസകള്‍ പടന്നക്കാര

  ReplyDelete
 26. പ്രസക്തമായ ലേഖനം മികച്ച ഭാഷയില്‍ പറഞ്ഞിരിക്കുന്നു.

  ReplyDelete
 27. ഒരു രണ്ടു മൂന്ന് വട്ടം കൂടി വായിക്കണം , ഹ സംശയം ബാകി ആകുന്നു പിന്നേം ....

  നല്ല വിവരണം ചേട്ടായി , ആശംസകള്‍ .... ♥♥

  ReplyDelete
 28. കാലങ്ങളായി കേട്ട് കൊണ്ടിരിക്കുന്ന ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ വായിക്കാനും അറിയാനും പ്രേരിപ്പിക്കുന്ന ലേഖനം... നന്ദി ഷബീര്‍ ഭായ്....

  ReplyDelete
 29. സമകാലികമായ ഒരു പോസ്റ്റ് !!!

  ആശംസകൾ ചെങ്ങായീ :)

  ഓ: ടോ: അക്ഷരങ്ങൾ / പാരഗ്രാഫ് വലുതും ചെറുതുമായിരിക്കുന്നതിനാൽ / ബോൾഡ് ചെയതിരിക്കുന്നതിനാൽ വായനയുടെ ഒഴുക്കിനെ ബാധിക്കുന്നു... പലയിടങ്ങളിൽ നിന്നും എടുത്തൊട്ടിച്ചതിനാലാകണം അതെന്നു കരുതുന്നു..

  ReplyDelete
 30. ഷബീര്‍ ചരിത്ര രചന നന്നായിരിക്കുന്നു. സമകാലീന സംഭവങ്ങളുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ ഈ പോസ്റ്റിന്റെ പ്രാധാന്യം കൂടുന്നു.

  (ഫോണ്ടുകള്‍ പല സൈസില്‍ വരുന്നത് എന്ത് കൊണ്ട് ?)

  ReplyDelete
 31. ജൂത ചരിത്രത്തെ കുറിച്ച് കൂടുതല്‍ എവിടെ നിന്ന് അറിയും എന്ന് അന്വേഷിക്കുമ്പോഴാണ് ഇവിടെയെത്തിയത്.എന്റെ അന്വേഷണത്തെ ഏറെ കുറെ ത്രിപ്തിപെടുത്താന്‍ ഈ ലേഖനത്തിനു കഴിഞ്ഞിരിക്കുന്നു.
  നന്ദി....ഷബീര്‍........

  ReplyDelete
 32. വളരെ തന്ത്ര പരമായ ലേഖനം ;)

  ജൂതര്‍ ഗ്രീക്കുകാരെ ഉപയോഗിച്ച് ക്രിസ്ത്യാനികളെ കഷ്ടപ്പെടുത്തിയത് ഈ ലേഖനത്തില്‍ എവിടെയോ കണ്ടോ? ഗ്രീക്കുകാര്‍ ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ സാഭാവികമായും തിരിച്ചടിച്ചു... പിന്നീട് മുസ്ലീം ഭരണം വന്നു... കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ചിതറി കിടന്ന ജൂതര്‍ക്ക് ഒരു രാജ്യം വേണമെന്നായി... അവര്‍ ആഫ്രിക്ക ഉള്‍പ്പെടെ പല സ്ഥലങ്ങളും ലക്ഷ്യമിട്ടു.. എന്നാല്‍ ബ്രിട്ടന്റെ സഹായത്തോടെ പാലസ്തീനില്‍ കയറി പറ്റി... ബ്രിട്ടണ്‍ ഇന്ത്യയ്ക്കിട്ട് ചെയ്തത് പോലെ പാലസ്തീനിലും ചെയ്തതിന്റെ ബാക്കി പത്രം നാം ഇന്ന് കാണുന്നു..

  എപ്പോഴൊക്കെ ഇസ്രയേലില്‍ തെരഞ്ഞെടുപ്പ് അടുക്കുന്നുവോ അപ്പോഴെല്ലാം ഗാസ കത്തിയമരുന്നു :( ഈ പ്രാവശ്യം ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് പിഴച്ചു.. അമേരിക്കക്കാര്‍ ഒബാമയെ തെരഞ്ഞെടുക്കില്ല എന്ന ഒരു വെളിപാടു കിട്ടിയെന്ന് തോന്നുന്നു... പക്ഷേ അമേരിക്കക്കാര്‍ കരുതി വെച്ചത് മറ്റൊന്നായിരുന്നു... അതിന്റെ ക്ഷീണം തീര്‍ത്തില്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കുവാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് കഴിയില്ല..

  ഇനിയും തെരഞ്ഞെടുപ്പുകള്‍ വരും അപ്പോഴൊക്കെ ദൈവ വാഗ്ദ്ധാനങ്ങള്‍ ഉയര്‍ത്തി കാട്ടി കൊന്ന് കൊലവിളിക്കുന്നത് ഇനിയും തുടരും...

  ReplyDelete
 33. വളരെ നല്ല ലേഖനം .. അറിവ് പകരുന്നത് .. പക്ഷെ ഇസ്രേയേല്‍ എന്ന രാജ്യം എങ്ങനെ രൂപം കൊണ്ടു എന്ന് പറയാന്‍ ഷബീര്‍ തിരക്കിനിടയില്‍ വിട്ടു പോയി എന്ന് കരുതുന്നു ...ജൂതര്‍ എന്നാ ജനത ഒരു വശത്തും ഈജിപ്റ്റ്‌ , ജോര്‍ദാന്‍ , ലബനോന്‍ , ഇറാഖ , സൌദി എന്നാ രാജ്യങ്ങള്‍ എതിര്‍ പക്ഷത്തും ഉണ്ടായിരുന്ന 1948 അറബ് ഇസ്രേയേല്‍ യുദ്ധം കൂടി ഉള്പെടുതമായിരുന്നു ... http://en.wikipedia.org/wiki/1948_Arab%E2%80%93Israeli_War

  ReplyDelete
 34. മികച്ച ലേഖനം. പല കാര്യങ്ങളും പുതുതായി അറിയുന്നത്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വളരെ കാര്യങ്ങളും അജ്ഞമായതുകൊണ്ട് വലിയ അഭിപ്രായപ്രകടനത്തിനൊന്നും മുതിരുന്നില്ല. അഭിനന്ദനങ്ങള്‍...

  ReplyDelete
 35. വിക്ഞാന പ്രദമായ പോസ്റ്റ് ആശംസകള്‍ പടന്ന ക്കാരാ

  ReplyDelete
 36. വളരെ നല്ല ഒരു ലേഖനം... രക്ഷിക്കാന്‍ വന്നവരെ പോലും കൊന്നു തള്ളിയവരാന് ജൂതന്മാര്‍.. ചരിത്രം അവരിലൂടെ ഇപ്പോഴും തുടരുന്നു.. ഒരുപാട് കാര്യങ്ങള്‍ പുതിയ അറിവായിരുന്നു.. ഒരുപാട് പഠിച്ചു എഴുതിയിട്ടുണ്ട്.. തുടരുക.. സ്നേഹാശംസകള്‍...

  ReplyDelete
 37. അറിവ് പകര്‍ന്ന വായന തന്നതിനു നന്ദി...
  അഭിനന്ദനങ്ങള്‍..

  ReplyDelete
 38. നല്ല ലേഖനം.
  ആശംസകള്‍

  ReplyDelete
 39. ക്രിസ്തുവും പ്രവാചകന്മാരും എല്ലാം യഹൂദര്‍ തന്നെയല്ലേ?

  ReplyDelete
  Replies
  1. അതെ അവരില്‍ ഭൂറിഭാഗം പേര്‍ ഇസ്രേല്‍ സന്തതികള്‍ തന്നെ ...
   പക്ഷെ മുഹമ്മദ്‌ നബി ഇസ്രേലിയോ യഹൂദ വംശജനോ അല്ല..അറേബ്യയിലെ ഖുറൈഷി വംശജന്‍ ആണ് മുഹമ്മദ്‌ .മോശയ്ക്ക് തന്റെ സഹോദരനില്‍ ഉണ്ടായ പ്രവാചകന്‍ തന്നെയാണ് മുഹമ്മദും.

   Delete
 40. after benjali, an informative post which i have read related to Israel and palestine till now. appreciable hard work and excellent attempt...but, please correct the spelling mistakes.... expecting more posts like this...

  ReplyDelete
 41. നല്ല വിശദമായ ലേഖനമായിരുന്നു. ധൃതി പിടിച്ചു എഴുതിയത് കൊണ്ട് ഒരുപാട് അക്ഷരതെറ്റുകള്‍ കണ്ടു. അവഒന്ന് ശരിയാക്കാന്‍ ശ്രമിക്കൂ....

  ലേഖനം മികച്ചതായിരുന്നു എന്നതില്‍ ഒരു തര്‍ക്കവും ഇല്ല. ആശംസകള്‍

  ReplyDelete
 42. നല്ല വിവരണം ..കുറെകൂടി അറിയാന്‍ കഴിഞ്ഞു ..തിരയുടെ ആശംസകള്‍

  ReplyDelete
 43. എന്റെ പടോ...ആദ്യം തൊട്ടു അവസാനം വരെ വായിച്ചു വന്നപ്പോള്‍ ഒരു മഴ പെയ്തു തോര്‍ന്ന പോലെ... വായിക്കുന്നത് മുഴുവന്‍ പുതിയ അറിവുകളായിരുന്നു എന്നത് കൊണ്ട് തന്നെ സ്വന്തമായൊരു അഭിപ്രായം പറയാനോ വീക്ഷണം പങ്കു വക്കാനോ പറ്റുന്നില്ല .. നീ വല്ല സിനിമാ കാര്യവും ആണ് എഴുതിയിരുന്നതെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു...ഇതിപ്പോ മനുഷ്യനെ വിജുംബ്രിച്ചു കളഞ്ഞു...കൊള്ളാം ..നന്നായി ഈ എഴുത്ത് ...എഴുത്തുകാരന്‍ സദാ അന്വേഷിക്കണം , സദാ നിരീക്ഷിക്കണം...അതില്‍ നിന്നായിരിക്കണം ചിന്തകളും യുക്തിയും ഉരുത്തിരിയേണ്ടത് ...ഈ വിജയകരമായ ശ്രമത്തിനു ഒരായിരം അഭിനന്ദനങ്ങള്‍ ...

  ReplyDelete
 44. വളരെ നല്ല ശ്രമം, അത് വളരെ ഭംഗിയായിത്തന്നെ എല്ലാവരിലും എത്തിച്ചു. ഇതിന്റെ പിന്നിലെ ഹാര്‍ഡ് വര്‍ക്കിനു എല്ലാവിധ പ്രോത്സാഹനവും ആശംസകളും നേരുന്നു.

  ReplyDelete
 45. വളരെ വിജ്ഞാനം നല്‍കുന്ന ലേഖനം, ഇനിയും ഇത്തരം ശ്രമങ്ങള്‍ നടക്കട്ടെ

  ReplyDelete
 46. വളരെ നല്ല ലേഖനം ഉപശീർഷകങ്ങൾ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. അക്ഷരത്തെറ്റുകൾ വായന മുറിയ്ക്കുന്നു ... ശ്രദ്ധിക്കുമല്ലേ?

  ReplyDelete