എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Friday, January 25, 2013

നബിദിനം ബഹു ജോറായി റാലികൾ അതിലും ബഹുജോറായി


സുഹുർത്തുക്കളെ   ഈ പ്രച്ഛന്ന വേഷങ്ങൾ കണ്ട്  ആരും  തെറ്റിദ്ധരിച്ചു പോകരുത്!!
ഈ കാട്ടിക്കൂട്ടലുകൾ നടത്തിയവർക്കു മാത്രമേ ഇതുമായി ബന്ധമുള്ളൂ!!പ്രവാചകന്‍ മുഹമ്മദ്  (സ)പഠിപ്പിച്ച ഇസ്ലമാമുമായി ഒരു ബന്ധം പോലും ഇല്ല എന്ന് പ്രവാചകന്‍ പഠിപ്പിച്ച ഇസ്ലാമിന്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇതിനാൽ അറിയിച്ച് കൊള്ളുന്നു 
നബി (സ) ജനിച്ച സൗദി അറേബ്യയിൽ പോലും നിയമം കൊണ്ട് നിരോധിച്ചതാണ് 
 നബിദിനാഘോഷത്തിന്‍റെ പേരില്‍ നടത്തുന്ന ഇത്തരം കാട്ടിക്കൂട്ടലുകള്‍ !!




ഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇക്കുറിയും സ്പിരിറ്റ്‌ മാപ്പിളമാർ നബിദിനം ബഹുജോറായി ആഘോഷിച്ചു...!!!

ബഹുവർണ്ണത്തിലുള്ള  (പച്ചയാ കൂടുതലും )   കുർത്തയും തലൈക്കെട്ടും ധരിച്ച് ചെക്കന്മാർ റോഡിൽ പ്രച്ഛന്ന വേഷം കെട്ടി  നബി ദിനത്തെ നാട്ടാരുടെ മുന്നിൽ ബഹുജോറാക്കി!!

എല്ലാ മുക്കിലും മൂലയിലും പിന്നെ റോഡിലും പച്ച വർണ്ണം കൊണ്ടും ,പച്ച ട്യൂബ് ലൈറ്റ് കൊണ്ടും ഗള്‍ഫ്കാരന്റെ  സ്പോൺസർഷിപ്പോടെ അലങ്കരിച്ചു !!

മദ്രസാ കുട്ടികൾ നടു റോട്ടിൽ നിന്നും എങ്ങനെ "ദഫ്" മുട്ടി കളിക്കാം എന്നും പഠിപ്പിച്ചു,മക്കളുടെ ദഫ്  മുട്ടുകള്‍  കൺ നിറയെ കണ്ടു മാതാപിതാക്കൾ പ്രവാചക സ്നേഹം ഒന്ന് കൂടി ഖല്‍ബില്‍ ഉറപ്പിച്ചു!!

എല്ലാ സമസ്ത പള്ളിയിൽ നിന്നും മദ്രസ്സയിൽനിന്നും പള്ളി പ്രസിഡന്റുമാര്‍  പാതകയും ഉയർത്തി പിന്നീട്   റോഡിലൂടെ ബൈക്കുകളുടെയും കാറുകളുടെയും മൈക്ക് കെട്ടിയ ജീപ്പിന്റെ അകമ്പടിയോടെ പാട്ടുകളുടെ താളത്തില്‍  പ്രവാചക സ്നേഹം ആകാശം മുട്ടെ ഉയരത്തില്‍ സ്വലാത്തും ചൊല്ലി നടന്നു.!!

പട്ടാളത്തില്‍ ചേരാന്‍ പറ്റാത്ത ബേജാറില്‍ ചെക്കന്മാര്‍ ബൂട്ടും കോട്ടും കെട്ടി നടുറോഡില്‍ ഭാരത്‌ മാതാ കീ ജയ്‌ പോലെ തക്ബീര്‍ മുഴക്കി ബേജാറില്ലാതാക്കി!!

അവസാനം  എല്ലാ കൊല്ലവും നടക്കുന്നപോലെ ബിരിയാണിയും  ഇറച്ചിയും വിളമ്പി!! സ്വാധീനം ഉപയോഗിച്ചും മറ്റും രണ്ടും മൂന്നും ബിരിയാണി,ഇറച്ചി പൊതികള്‍ സാദാരണ പോലെ കുറച്ചാളുകള്‍ കൈക്കലാക്കി പിന്നീട്  വയറ്റിലാക്കി.!!

പുതു പണക്കാരും ക്ലബ്ബുകാരും പിന്നെ നാട്ടിലെ മാപ്പിള  പ്രമാണിമാരും പ്രച്ചന്നവേശം കെട്ടി റോഡു ബ്ലോക്ക്‌ ആക്കി നടക്കുന്ന ചെക്കന്മാരുടെ നേരെ പച്ചലഡുവും ,പച്ച സർവത്തു വെള്ളം  ബിരിയാണി പൊതികള്‍ വാരിയും കോരിയും  എറിഞ്ഞു പ്രവാചക സ്നേഹം നാട്ടരുടെ മുമ്പില്‍ തെളിയിച്ചു!!

പല്ലും നഖവും കൊണ്ട് നബിദിനാഘോഷത്തിലെ കൂത്താട്ടത്തെ  എതിര്‍ത്ത 'പുത്തന്‍ വാദികള്‍' പോലും ക്ലബ്ബുകാരും,പുതുപ്പണക്കാരും വാരിയെറിഞ്ഞ ബിരിയാണിയുടെ മണം മൂക്കിലടിച്ചപ്പോള്‍ "സ്വാഹ" എന്നായിപ്പോയതായും വാര്‍ത്തയുണ്ട്!!

രാത്രിയിൽ "ഓപ്പണ്‍ ഗഗ്നം സ്റ്റൈല്‍"  എന്ന പാട്ടിന്റെ രീതിയില്‍ മുസ്ല്യാക്കന്മാർ രചിച്ച പ്രവാചക  "മദ്ഹു"  പാട്ടുകൾ കുട്ടികളെ കൊണ്ട് പാടിച്ചു കോളാമ്പി മൈക്കിലൂടെ നാടൊട്ടും  മുഴക്കി  !!
അങ്ങനെ പ്രവാചക സ്നേഹം വര്‍ഷത്തിലെ റബീഉല്‍ അവ്വല്‍ മാസത്തിലെ പ്രന്തണ്ടാം തിയ്യതിയിൽ " ഒതുക്കി "!!
പ്രവാചക സ്നേഹം ഇങ്ങനെയും കാണിക്കാം എന്നും പഠിപ്പിച്ചു!!
പ്രച്ഛന്ന വേഷം കെട്ടിയവര്‍ക്കും,സര്‍വത്തും വെള്ളം കോരികൊടുത്തവര്‍ക്കും,മദ്ഹു പാട്ടുകൾ എഴുതിയവര്‍ക്കും, പാടിയവര്‍ക്കും ,ബിരിയാണി തിന്നു ഉറങ്ങിയവര്‍ക്കും ഒരു കാര്യം ഓര്‍ക്കാന്‍ മറന്നു!!! “പ്രവാകചൻ മരണപ്പെട്ടതും ഇതേ ദിവസമാണെന്ന സത്യം“!!!
                           "മക്ക വിജയദിവസം പ്രവാജകന്‍ സമൂഹത്തോട് പറഞ്ഞു...
                                      "സത്യം ജയിച്ചു അസത്യം പരാജയപ്പെട്ടു "!!
                     ആരാ അതൊക്കെ കേള്‍ക്കാൻ അല്ലെ ....??നമ്മക്കും വേണം ബിരിയാണി ....!!

                                                     







പരേഡ് ആഗെ ചല്‍: ഇനി അടുത്ത കൊല്ലം ഇതേ ദിവസം,ഇതേ സമയം ഇന്ഷാ അല്ലാഹ്!!

ഈ കഥയും കൂടി വായിച്ചാലേ ആട്ടം മനസ്സിലാകൂ..
വരവായി ഇല്ലാത്ത നബിദിനാഘോഷം



Monday, January 21, 2013

രാഹുല്‍ ഗാന്ധിയോ,ഘണ്ടിയോ അതോ വെറും ചണ്ടിയോ?

ഇന്ത്യയെ കോപ്പറേറ്റ് കുത്തകകള്‍ക്ക് അടിയറവ് വെച്ച ഇന്ത്യന്‍ ഭരണകൂടം സത്യത്തില്‍ ചണ്ടികള്‍ തന്നെ!! പുതുതായി ചുമതലയേറ്റ രാഹുല്‍ എതായാലും എനിക്ക് ഇതുവരെ ചണ്ടിയല്ല.ഇനി മുന്നോടുള്ള യാത്രയില്‍ അദ്ദേഹം ചണ്ടിയാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു,ആശംസിക്കുന്നു!! ചണ്ടിയല്ലാത്ത രാഹുല്‍ പിന്നെ ആരാണ് ? കോണ്‍ഗ്രസ്സിന്റെ ഉപാധ്യക്ഷനായ ‘കുമാരന്‍‘ രാഹുല്‍ സത്യത്തിലാരാണ്? നമുക്കറിയുന്നത് ഇറ്റലിക്കാരിയായ അന്റോണിയ ആല്‍ബിന മെയ്നോ എന്ന സോണിയാ ഗാന്ധിയുടേയും, ഇന്ത്യയുടെ  സുമുഖനായ രാജീവ് ഗാന്ധിയുടേയും പുത്രന്‍!! എന്ത് കൊണ്ട് താങ്കള്‍ ഇറ്റലിക്കാരിയെ കല്യാണം കഴിക്കാന്‍ കാരണമെന്ന് രാജീവ് ഗാന്ധിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്    ഇന്ത്യയിലെ എല്ലാവരും എന്റെ ‘സഹോദരി സഹോദരന്‍ മാരാണ്‘ സഹോദരികളെ എങ്ങനെ വിവാഹം ചെയ്യുമെന്ന്?!! ഒരു ഒന്നൊന്നര ഉത്തരം!! ഇന്ത്യയുടെ പ്രതിജ്ഞയില്‍ പറയുന്നത് അപ്പടി ജീവിതത്തിലേക്ക് കോപ്പിയടിച്ച മഹാന്‍ :)

'ഭാരതം എന്റെ നാടാണ്,എല്ലാ ഭാരതീയരും എന്റെ സഹോദരി,സഹോദരന്മാരാണ്‘ എന്ന അതി സുന്ദരമായ എന്നാലൊട്ട് ഒരു മോനും,മോളും പിന്തുടരാത്ത ഈ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തിയത് രാജീവ് ഗാന്ധി മാത്രമല്ല അദ്ദേഹത്തിന്റെ മാതാവായ ഇന്ത്യയുടെ പ്രിയദര്‍ശിനി സാക്ഷാല്‍ ഇന്ദിരാ ഗാന്ധിയും !!! യൂറോപ്പിലെ പഠന സമയത്ത് പാര്‍സിയായ ഫിറോസ് ഗാന്ധി എന്നറിയപ്പെടുന്ന ഫിറോസ് ഘണ്ടിയായ മുസ്ലിം- പാര്‍സി വംശജനെ വിവാഹം ചെയ്തു.അതേ യൂറോപ്പിലെ ലണ്ടനില്‍ പഠന സമയത്ത് ഇറ്റലിക്കാരിയെ വിവാഹം ചെയ്ത് രാജീവ് ഗാന്ധി അമ്മയെ പിന്തുടരരുകയും,ഇന്ത്യയുടെ പ്രതിജ്ഞ ജീവിതത്തില്‍ പകര്‍ത്തുകയു ചെയ്തു.(പ്രതിജ്ഞ ജീവിതത്തില്‍ പകര്‍ത്തിയതാണെന്ന് എന്ന് ഒറ്റയടിക്ക് പറയാന്‍ ഞാനില്ല)

സറാത്തുസ്ര (സൊറോസ്റ്റര്‍) എന്ന ഇറാനിയന്‍ പ്രാവാചകന്റെ പ്രബോധനം പിന്തുടരുന്നവരാണ് പാര്‍സികള്‍ എന്നറിയപ്പെടുന്ന സൊറോസ്റ്റ് മതക്കാര്‍.അഹൂറ മസ്ദ എന്ന ദൈവത്തിന്റെ വെളിപാടുകളാണ് സറാത്തുസ്ര പ്രവാചകന്‍ പ്രചരിപ്പിച്ചിരുന്നത് അത് കൊണ്ട് മസ്ദ മതം എന്നും അറിയപ്പെടാറുണ്ട്.ഇന്ത്യയുടേയും,പാക്കിസ്ഥാന്റേയും ചില ഭാഗങ്ങളിലും ഇറാനിലുമായിട്ടാണ് ഈ മതക്കാരിന്നുള്ളത്.ഇന്ത്യയില്‍ കുടിയേറിയ  മസ്ദ മതക്കാരെ പാര്‍സികള്‍ എന്നറിയപ്പെടുന്നു.വിചിത്രമായ ആരാധനാ രീതികളാണ് ഈ മതക്കാര്‍ക്കുള്ളത്.ശവ ശരീരം ദഹിപ്പിക്കുകയോ,കുഴിവെട്ടി മൂടുകയോ ചെയ്യാത കഴുകന്മാര്‍ക്ക് തിന്നാനാണ് കൊടുക്കാറുള്ളത്. ഭൂമിയും,അഗ്നിയും വിശുദ്ധമാണെന്നും ശവങ്ങളെ ദഹിപ്പിച്ചാല്‍ അത് മോഷമാകുമെന്നുള്ള വിശ്വാസമാണ് ശവശരീരം കഴുകന്മാര്‍ക്ക് ഭക്ഷണമായി കൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്.ഇന്ത്യയിലെ വ്യവസായ പ്രമുഖന്‍ ടാറ്റാ അത് പോലെ ആദ്യകാല ഇന്ത്യന്‍ നേതാക്കളിലൊരാളായ ദാദഭായ് നവറോജി എന്നിവരൊക്കെ പാര്‍സി മത വിശ്വാസികളായിരുന്നു.അഗ്നിയെ ആരാധിക്കുന്ന വിഭാഗം എന്നും പാര്‍സികളെ അറിയപ്പെടാറുണ്ട്.

പാര്‍സി മതം അവിടെ നില്‍ക്കട്ടെ,നമുക്ക് രാഹുലിലേക്ക് വരാം.ഇന്ദിരാ ഗാന്ധി പ്രണയത്തിലായ ഫിറോസ് ഗാന്ധി മുകളില്‍ പറഞ്ഞ പാര്‍സി മതവിശ്വാസിയാണോ മുസ്ലിം മത വിശ്വാസിയാണോ എന്നതില്‍ സംശയമുണ്ട്.മുസ്ലിം -പാര്‍സി മത വിഭാഗക്കാരില്‍ ജനിച്ചവനായിരുന്നു ഫിറോസ് ഘാന്‍ എന്ന ഫിറോസ് ഘണ്ടി!! മുസ്ലിം ആചാരപ്രകാരം നിക്കാഹും,ഹൈന്ദവ ആചാരപ്രകാരം താലികെട്ടോട് കൂടിയുമാണ് ഇന്ദിരയുടെയും ഫിറോസിന്റേയും വിവാഹം നടന്നത്.സോഷ്യലിസ്സായ നെഹ്റു രണ്ട് വിഭാഗത്തേയും ചൊടിപ്പിക്കാതെ മംഗളകരമായി മംഗലം കഴിപ്പിച്ചു എന്ന് ചുരുക്കം.

അന്യ മതക്കാരനുമായി പ്രണയത്തിലായ പ്രമുഖനായ നെഹ്റുവിന്റെ മുഖം പൊതു സമൂഹത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ മാഹത്മാ ഗാന്ധി ഫിറോസിന്റെ വാലില്‍ ചേര്‍ത്ത പേരാണ് ഗാന്ധി എന്നാണ് അറിയപ്പെടുന്നത്.സ്വന്തം പേരിന്റെ വാല്‍ നെഹ്റുവിന്റെ മകളുടെ അന്യമതക്കാരനായ ഭര്‍ത്താവിന് നല്‍കിയ ഗാന്ധിയുടെ ഹൃദയ വിശാലതയെ സ്മരിക്കുന്നു.ഇതിനു മുമ്പും ഗാന്ധി എന്ന നാമം പാര്‍സികള്‍ക്കിടയിലും ഉപയോഗിക്കാറുണ്ട് എന്ന വാദവുമില്ലാതില്ല.ഘണ്ടിയെ ഗാന്ധിജി ഗാന്ധിയാക്കിയതാണെന്നും അതല്ല ഘണ്ടിയെ ഗാന്ധി എന്നും അറിയപ്പെടാറുണ്ടെന്ന വാദവും നിലവിലുണ്ട്.

ഫിറോസ് ഗാന്ധിയുടെ പുത്രന്മാരായ സഞ്ജയ് ഗാന്ധിയും,രാജീവ് ഗാന്ധിയും എല്ലാ അര്‍ത്ഥത്തിലും 'ഗാന്ധി' എന്ന നാമത്തിന്റെ പിന്‍ബലത്തില്‍ ലോകം അറിഞ്ഞവരാണ്.അവരുടെ മക്കളും അപ്പോള്‍ ഗാന്ധി എന്ന നാമത്തില്‍ അറിയാതിരിക്കില്ലല്ലോ? സഞ്ജയ് ഗാന്ധിയുടെ പുത്രന്‍ വരുണ്‍ ഗാന്ധിയും,രാജീവ് ഗാന്ധിയുടെപുത്രന്‍  രാഹുല്‍ ഗാന്ധിയും,പ്രിയങ്കാ ഗാന്ധി അറിയപ്പെടുന്നതും അതേ ഗാന്ധി നാമത്തില്‍ തന്നെ!! അര്‍ഹതയില്ലാതെ ‘ഗാന്ധി‘ എന്ന നാമം മറ്റുള്ളവര്‍ ഉപയോഗിക്കുന്നു എന്ന സങ്കടം മഹാത്മാഗാന്ധിയുടെ പുത്രന്‍ ഒരു കാലത്ത് ലോകത്തോട് വിളിച്ച് പറയുകയും കേസ് വരെ ഫയല്‍ ചെയ്തിട്ടുമുണ്ട് എന്നത് വേറൊരു സത്യം!!

രാഹുല്‍  ഘണ്ടിയായാലും,ഗാന്ധിയായാലും ചണ്ടിയാവാതിരുന്നാല്‍  അങ്ങേയ്ക്കും നമ്മള്‍ ഇന്ത്യക്കാര്‍ക്കും വളരെ നന്ന്!!പുതിയ കോണ്‍ഗ്രസ്സ് സ്ഥാനപതിക്ക് എല്ലാ വിധ ആശംസകളും എന്റെ സ്വന്തം വക!!



Saturday, January 12, 2013

ബെര്‍ലിന്‍ മുതല്‍ ഭാരതം വരെ!!

ചില സംഭവങ്ങള്‍ പറയണമെങ്കില്‍,എഴുതണമെങ്കില്‍  ചരിത്രത്തില്‍  നിന്നും ഉദ്ധരിക്കണം.എല്ലാ ചരിത്രവും ചരിത്രമല്ല അതില്‍ ചരിത്രങ്ങളുണ്ടാകും  എന്നത് മറ്റൊരു ചരിത്രം.
ചരിത്രം തിരുത്തിയ എല്ലാ മഹ പ്രസ്ഥാങ്ങള്‍ക്കു  പിന്നിലും പ്രസംഗം എന്ന കലയുടെ മാന്ത്രിക ശക്തിയുണ്ട്.മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും ആശയങ്ങള്‍ പൊതു സമൂഹത്തില്‍ എത്തിക്കുന്നതില്‍ പ്രസംഗമെന്ന കലയ്ക്ക് വലിയൊരു  പങ്കുണ്ട് .ഹിറ്റ്ലര്‍ പറയുകയുണ്ടായി “എഴുത്ത് തമ്പുരാക്കന്മരുടേയും സാഹിത്യ പൊങ്ങച്ചക്കാരുടേയും തൂലികയല്ല ഇവിടെ വിപ്ലവം സൃഷ്ടിച്ചത്   എന്ന് .മറ്റേതു ശക്തിയേക്കാളും പ്രഭാഷകന്റെ ഗാംഭീര്യമുള്ള വാക്കുകളായിരിക്കും ജനത്തെ കൂടുതല്‍ സ്വാധീനിക്കാനാവുക.എല്ലാ മഹാ പ്രസ്ഥാനങ്ങളും മനുഷ്യന്റെ അടക്കിവെച്ച വികാരങ്ങളേയും അഭിലാഷങ്ങളേയും വാക്കുകള്‍ കൊണ്ട്  അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍  കണക്കെ വിക്ഷുബ്ദ്ധമാക്കിയിരുന്നു.

വിപ്ലവങ്ങള്‍ക്കും,ജനകീയ സമരങ്ങള്‍ക്കും  പിന്നിലും ജനത്തിന്റെ ഹൃദയത്തില്‍ തുളച്ച് കയറുന്ന  ഒരു പാട് വാക്കുകളുണ്ട്.അതല്ലാതെ പാട്ടെഴുത്ത്കാരുടെ പഞ്ചാരപ്പാവുകൊണ്ട് ഇവിടെ ഒന്നും നടന്നിട്ടില്ല“.ഹിറ്റ്ലര്‍ ഈ  പറഞതില്‍ വലിയ ഒരു സത്യമുണ്ട് “കൈയ്യൂക്കുള്ളോന്‍ കാര്യക്കാരന്‍“ എന്ന പോലെ പ്രസംഗത്തില്‍ വൈഭവമുള്ളവര്‍ക്ക് വിപ്ലവം സൃഷ്ടിക്കാന്‍ പറ്റും!! ഹിറ്റലര്‍ നല്ല ഒരു പ്രാസംഗികനായത് കൊണ്ടും ആ കാലത്തെ എഴുത്ത്കാരും മറ്റും അദ്ദേഹത്തെ നിശിതമായി വിമര്‍ശിച്ചത് കൊണ്ടുമാവാം എഴുത്ത് കാരെ 'പഞ്ചാരപാട്ടുകാര്‍ ' എന്നദ്ദേഹം  വിശേഷിപ്പിച്ചത്.“ഒരു വരി പ്രസംഗിക്കണമെങ്കില്‍ ഒരു പേജ് വായിക്കണം എന്ന ത്വതം ഹിറ്റലര്‍ ഇവിടെ കാറ്റില്‍ പറത്തി എന്ന് വേണം പറായാന്‍.കാരണം  എഴുത്തില്ലാതെ  പ്രസംഗമില്ലല്ലോ!!

ഇന്ത്യ എന്ന മഹാ രാജ്യത്ത് ഒരു പാടാളുകള്‍  വളര്‍ന്നതും തളര്‍ന്നതും പ്രസംഗം എന്ന കലയെ ഉപയോഗിച്ച് കൊണ്ടാണെന്നതില്‍ സംശയമില്ല.ജനങ്ങളുടെ ഹൃദയത്തിലേക്ക് തുളച്ചകയറുന്ന വികാരം നിറഞ്ഞവാക്കുകളാണ് പലര്‍ക്കും ഉന്മേഷം നല്‍കിയത്.പ്രസംഗം എന്ന കലകൊണ്ട് തളര്‍ന്ന പ്രസ്ഥാങ്ങളും വ്യക്തികളും ഇല്ലാതില്ല.ഇന്ന് കാണുന്ന കവല പ്രസംഗങ്ങള്‍ക്ക് പോലും ജനങ്ങളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന വികാരത്തെ സടകുടഞെഴുന്നേല്‍പ്പിക്കാന്‍ വേണ്ട  ശക്തിയുണ്ടെന്ന് അത്തരം പല കവല പ്രസംഗങ്ങള്‍  കേട്ട നമുക്കറിയാവുന്ന കാര്യമാണ്.  പ്രസംഗമെന്ന കലയില്‍ വളര്‍ന്നവരുടേയും തളര്‍ന്നവരുടേയും ചരിത്രം വേറൊരവസരത്തില്‍ വര്‍ണ്ണിക്കാം.

കേശവ ബലിറാം ഹെഡ്ഗേവാര്‍ എന്ന ഡോക്ടര്‍ ജി


“അറിവ് സമാധാനത്തിന്“ എന്ന മുദ്രാവാക്യം ഇന്നുള്ള ഒട്ടു മിക്ക സംഘടനകളും,മത രാഷ്ട്രീയ ക്കാരും അറിയാതെ പേറി നടക്കുന്ന അറിയപ്പെട്ട വാക്കാണ്.എല്ലാ അറിവും സമാധാനത്തിനു വേണ്ടിയുള്ളതാണെന്നതില്‍  സംശയമില്ല.പക്ഷെ എല്ലാ സമാധാന വാദികളും അറിവുള്ളവരാണെന്ന വാദവും മിഥ്യയാണ്.അറിവ് ആയുധം പോലെയാണ് ശത്രുവിനെ കൊല്ലാനും,സ്വയം രക്ഷയ്ക്കും ,അത് പോലെ മിത്രത്തെ രക്ഷിക്കാനും അറിവിന്  സാധിക്കും.പക്ഷെ ഇന്നുള്ള അറിവുകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് നിരപരാധികളെ വേട്ടയാടാനാണെന്ന് ആരെങ്കിലും  പറഞാല്‍ അതിനെ പിന്തുണക്കാതെ തരമില്ല.

ഭാരതത്തില്‍ നിരവധി സംസ്കാരങ്ങളും അതോടപ്പം സംഘട്ടനങ്ങളും നില നിന്ന് പോന്നിരുന്നു.ഇപ്പോഴത്തെ ആധുനിക  ഇന്ത്യപോലെ തന്നെ. ശിലായുഗത്തില്‍ നിന്നും തുടങ്ങുന്ന  ഭാരതത്തിന്റെ സംസ്കാരം ചെന്നവസാനിക്കുന്ന ആധുനിക ഇന്ത്യയിലേക്ക് എത്തുമ്പോഴേക്കും ഏകദേശം ഇരുപത്തി അഞ്ചില്‍ പരം സംസ്കാരങ്ങള്‍,അതും ബൃഹത്തായ പല സംസ്കാരങ്ങളും കടന്ന് പോയി എന്നത് ചരിത്ര സത്യം.
1-ശിലായുഗ
2-മേര്‍ഘര്‍ സംസ്കാരം
3-സിന്ധു നദീതട സംസ്കാരം
4-ഹരപ്പന്‍ ശ്മശാന സംസ്കാരം.
5-വേദകാലഘട്ടം.
6-ലോഹയുഗ കാലഘട്ടം.
7-മഹാജനപാദങ്ങള്‍.
8-മഗധ സാമ്രാജ്യം.
9-മൌര്യ സാമ്രാജ്യം.
10-ഇടക്കാല സാമ്രാജ്യങ്ങള്‍.
11-ശതവഹന സാമ്രാജ്യം.
12-കഷാണ സാമ്രാജ്യം.
13ഗുപ്ത സാമ്രജ്യം.
14-പാല സാമ്രാജ്യം.
15-ചോള സാമ്രാജ്യം.
16-മുസ്ലിം ഭരണകാലഘട്ടം.
17-ദില്ലി സുല്‍ത്താന്‍.
18-ഡെക്കാന്‍ സുല്‍ത്താന്‍.
19-ഹൊയ്സാല സാമ്രാജ്യം.
20-കാകത്യ സാമ്രാജ്യം.
21-വിജയനഗര സാമ്രാജ്യം.
22-മുഗള്‍ സാമ്രാജ്യം.
23-മറാഠ സാമ്രാജ്യം-
24-കൊളോനിയല്‍ കാലഘട്ടം.
25-ആധുനിക ഇന്ത്യ.

മുകളില്‍ പറഞ്ഞ  സംസ്കാരങ്ങലിലോന്നും  ഭരണം വളരെ സുഖമായിട്ടൊന്നുമല്ല നടന്നിരുന്നത് എന്ന് ചരിത്രം പരതിയാല്‍ മനസ്സിലാകും.അതിനൊക്കെ അതിന്റേതായ കാരണവും കാര്യവുമുണ്ടായിരുന്നു.ദില്ലി സുല്‍ത്താനായിരുന്ന ഇബ്രാഹിം ലോധിയെ പരാചയപ്പെടുത്തി അധികാരം കയ്യിലാക്കിയ ബാബര്‍ എന്നറിയപ്പെടുന്ന സഹീറുദ്ധീന്‍  മുഹമ്മദ് എന്ന മദ്ധ്യേഷന്‍ ഭരണാധികാരിയായിരുന്ന  തിമൂറിന്റെ പിന്‍ഗാമികളായിരുന്നു ഇന്ത്യയില്‍ കൂടുതല്‍ കാലം ഭരിച്ചവര്‍.ബാബറില്‍ നിന്നും തുടങ്ങിയ ഭരണം ഹുമയൂണ്‍,ഷേര്‍ഷാ,അക്ബര്‍,ജഹാംഗീര്‍,ഷാജഹാന്‍,ഔറം ഗസീബില്‍ എത്തുന്നതോടെ  അവസാനിച്ചിരുന്നു. ഇതിലെ പല  രാജാക്കന്മാരും  കേവലം മുസ്ലിം നാമധാരികള്‍ മാത്രമായിരുന്നു എന്നത് വേറൊരു ചരിത്രം.ഇവരില്‍ പലരും  പരസ്പരം കൊന്നും മറ്റുമാണ് രാജഭരണം കയ്യാളിയത്.അക്ബര്‍ തന്റെ കാലത്തെ ഹിന്ദു,മുസ്ലിം,കൃസ്ത്യന്‍ തുടങ്ങി ചില പ്രാദേശികമതങ്ങളില്‍ നിന്നെല്ലാം അകബറിനു നല്ലതെന്നു തോന്നിയ വശങ്ങള്‍ കോര്‍ത്തിണക്കി ദീനി ഇലാഹി എന്ന പുതിയ മതം തന്നെ സ്ഥാപിച്ചു.

മുസ്ലിംകളായ മുഗളന്മാര്‍  ഭരണം കയ്യാളുന്ന ആ കാലത്തിന്റെ മധ്യത്തില്‍ തന്നെ ഛത്രപതി ശിവാജി സ്ഥാപിച്ച നാട്ടു രാജ്യമാണ്  'മറാഠ സാമ്രാജ്യം' എന്ന പേരില്‍ അറിയപ്പെടുന്നത്.മുസ്ലിംകളായ മുഗളന്മാരുമായുള്ള നിരന്തരം സംഘര്‍ഷത്തില്‍ നിന്നും രൂപം കൊണ്ട ഒരു പ്രാദേശിക വാദമാണ് മറാഠകളുടേത്.ദേശ്മുഖ് യുദ്ധവീരന്മാരുടെ സഹായത്തോടെ ശിവജി സുസ്ഥിരമായ സാമ്രാജ്യം സ്ഥാപിച്ചു.മുഗളന്മാരുടെ നിരവധി കോട്ടകൊത്തളങ്ങള്‍ ശിവജി പിടിച്ചടക്കി.കേവലം മറാഠകളും മുഗളന്മാരും തമ്മില്‍ നടന്ന ഒരു യുദ്ധമായി ഇതിനെ കാണേണ്ടതില്ല ഇന്ന് കാണുന്ന “മുസ്ലിം -ഹിന്ദു“ വേര്‍തിരിവ് പോലെതന്നെയെന്നതില്‍ സംശയമില്ല.ഇതില്‍ നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്- ഇന്നലെ പെയ്ത  മഴയ്ക്ക് ഇന്ന്  മുളച്ച തകര പോലെ  പെട്ടെന്ന് പൊട്ടിമുളച്ചതല്ല ഭാരതത്തിലെ വര്‍ഗീയ  സംഘര്‍ഷങ്ങ ളും,സംഘട്ടനങ്ങളും .ഇതിനൊക്കെ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.വരുണ്‍ ഗാന്ധിയും,ഒവൈസിനെ പോലുള്ളവര്‍ ബന്ധുത്വ രാഷ്ട്രീയത്തിന്റെ സ്വധീനം ഉപയോഗിച്ചാണ് ഭാരതത്തിലെ സകല പ്രശ്നങ്ങളും ഉണ്ടാകുന്നതെന്ന്   വല്ലവരും എഴുതിയാല്‍ പറഞ്ഞാല്‍ അതിനെ ചിരിച്ച് തള്ളുകയേ വകുപ്പുള്ളൂ .
മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ എന്ന ഗുരുജി

1925ല്‍ നാഗ്പൂരില്‍ വെച്ച് ആര്‍ എസ് എസ് എന്ന രഷ്ട്രീയ സ്വയം സേവക സംഘം രൂപികരിച്ച കേശവ ബലിറാം ഹെഡ്ഗേവാര്‍ എന്ന ഡോക്ടര്‍ ജി യുടെ ലക്ഷ്യം ഭാരത്തിന്റെ സംസ്കാരവും സ്വാതന്ത്ര്യവും നില നിര്‍ത്താന്‍ ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന ആശയമായിരുന്നു. .“വസുധൈവ കുടുംബകം“ അഥവ  "ലോകമേ തറവാട്" എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ച് ഭാരതത്തെ  ഹൈന്ദവ രാജ്യമാക്കുകയായിരുന്നു  അദ്ദേഹത്തിന്റെ പ്രധാന  ലക്ഷ്യം.ആര്‍ എസ് എസിന്റെ  നിര്‍വചനത്തില്‍ മുസ്ലിംകളും, കൃസ്ത്യാനികളും ഭാരതത്തിന്റെ സംസ്കാരവും  പിന്തുടരണമെന്നു  അപ്രഖ്യാപിത ലക്ഷ്യവുമുണ്ടായിരുന്നു. ഭാരത ജനതാ പാര്‍ട്ടി ഭരിക്കുന്ന വേളയില്‍  ഏകീകൃത സിവില്‍ കോഡ് നിയമം കൊണ്ട് വരാന്‍  മുറവിളി കൂട്ടിയത്  ആര്‍ എസ് എസ് അത് പോലെ സംഘപരിവാര്‍  സംഘടനകളുമാണെന്ന    കാര്യം പറയാതെ തന്നെ അറിയുന്ന കാര്യം.അതിലൂടെ വിശാല ഹൈന്ദവ രാജ്യം എന്ന ലക്ഷ്യപ്രാപ്തി നേടുക മാത്രമാണ് അവരുടെ ഉദ്ദേശം.

വിശാല ഹൈന്ദവ രാജ്യം സ്വപനം കണ്ട്   രാഷ്ട്രീയ സ്വയം സേവക സംഘം രൂപീകരിച്ച ആര്‍ എസ് എസ്സിന്റെ  പിതാവും ആദ്യത്തെ സര്‍സംഘചാലകനുമായിരുന്ന ഡോക്ടര്‍ ജി എന്ന അറിയപ്പെടുന്ന   കെ ബി ഹേഡ്ഗേവാര്‍ മഹാരാഷ്ട്രയിലെ ബ്രാഹ്മണ  കുടുംബത്തില്‍ ജനിക്കുന്ന അതേ വര്‍ഷം അതേ  മാസം  വിശാല ജര്‍മ്മന്‍ രാജ്യം സ്വപനം കണ്ട്, ലക്ഷണക്കിനു ജൂത  മത വിശ്വാസികളേയും അവരെ പിന്തുണക്കുന്ന കമ്മ്യൂണിസ്റ്റ്കാരേയും കൊന്നൊടുക്കിയ,ജനന സമയത്ത് മാതാപിതാക്കള്‍  "ഷിക്കില്‌ ഗ്രൂബര്‍"  എന്ന പേര് നല്‍കിയ   ലോകം അറിയപ്പെട്ട   ക്രൂരനും ഏകാധിപതിയുമായ  ജര്‍മ്മനിയുടെ ഭരണാധികാരിയായിരുന്ന  "അഡോള്‍ഫ്  ഹിറ്റ്ലര്‍" ജനിച്ചതും അതേ വര്‍ഷം  അതേ മാസം(1889 ഏപ്രില്‍) എന്നുള്ളത് തികച്ചും യാദൃഛികമാണ്.മാത്രമല്ല   രണ്ടുപേരുടെയും   ആശയങ്ങള്‍    ഒരു പോലെയായിരുന്നു എന്നതും  യാദൃഛികമായിരിക്കാം!!

ആര്‍ എസ് എസിന്റെ  വിശാല ഹൈന്ദവ രാജ്യം എന്ന ലക്ഷ്യത്തെ പിന്തുണക്കുന്നവരെ സംഘപരിവാര്‍ എന്നറിയപ്പെടുന്നു.ഭാരതത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ബി ജെ പി,ഹിന്ദു ഐക്യ വേദി,എ ബി വി പി,ബി എം എസ്,ബജ്രംഗദള്‍ തുടങ്ങി മുപ്പതോളം സംഘങ്ങള്‍ ചേര്‍ന്നതാണ് ഈ  സംഘപരിവാര്‍.ഭാരതത്തെ  ഹൈന്ദവ രാജ്യമാക്കുക  എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിനായി നില കൊള്ളുന്നവര്‍ എന്ന് ചുരുക്കം.ഇതിനായി  ചിട്ടയായ പ്രവര്‍ത്തന രീതിയിലൂടെ കായികവും,മാനസികവുമായ മറ്റ്  തയ്യാറെടുപ്പോടെ പൊതു സ്ഥലങ്ങളിലുള്ള   സംഘശാഖകളില്‍ ഇവര്‍ കൂടിച്ചേരുന്നു.

ഹിറ്റ്ലറിന്റെ നാസികളുടെ പ്രവര്‍ത്തനരീതിയുമായി ആര്‍ എസ് എസ്സിനു സാമ്യതകളുണ്ടായിരുന്നു എന്ന് വേണം പറയാന്‍.ദേശീയ വാദം പൊതു ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച് പൊതുവില്‍ ഒരു ശത്രുവിനെ കാണിച്ച് ഐക്യം “തകര്‍ക്കാന്‍” വരുന്നവര്‍ എന്ന സന്ദേശം സാദാരണക്കാര്‍ക്ക് കൊടുക്കുന്ന അതേ രീതി ഇന്ത്യയില്‍ ആര്‍ എസ് എസും   ഉപയോഗിച്ചിരുന്നു. ഹിറ്റലറിന്റെ പ്രവര്‍ത്തന രീതിയും  മറ്റും  കെ ബി ഹെഡ്ഗേവാര്‍ പഠിച്ചിരിക്കാനുള്ള  സാധ്യത  എത്രത്തോളമുണ്ടെന്ന് പറയാന്‍ പറ്റില്ല.ഒരേ വര്‍ഷം ഒരേ മാസം ജനിച്ച രണ്ട് സംസ്കാരത്തിലുള്ളവര്‍ ഒരുപോലെ  ചിന്തിച്ചു എന്ന് വേണം കരുതാന്‍.1918 നും 1925നും ഇടയിലാണ് “നാസി“ എന്ന  പാര്‍ട്ടി ജര്‍മ്മനിയില്‍ ജനിച്ചതെങ്കില്‍ അതിനോട് സമാനമായ കാലത്താണ് ആര്‍ എസ് എസും  ഭാരതത്തില്‍  രൂപം കൊണ്ടത്.കൃത്യമായി പറഞ്ഞാല്‍  1925ലെ വിജയദശമി  ദിവസം .

സ്വാതന്ത്ര്യ സമരത്തിനും മറ്റും ആര്‍ എസ് എസ്  എന്ന സംഘടന  പങ്കെടുത്തിരുന്നില്ല എന്നാല്‍ പ്രവര്‍ത്തകര്‍ക്ക് നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിക്കാന്‍ അനുമതിയുണ്ടായിരുന്നു.ഖിലാഫത്ത് പ്രസ്ഥാനവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സഹകരിക്കുന്നത് കൊണ്ടാണ് ആര്‍ എസ് എസ് എന്ന സംഘടനയെ ഹെഡ്ഗെവാര്‍  മാറ്റി നിര്‍ത്തിയതെന്ന് പറയപ്പെടുന്നു.ഡോക്ട്ടര്‍  ഹെഡ്ഗേവാറിന്റെ മരണ ശേഷം മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ എന്ന ഗുരുജി ആര്‍ എസ് എസ്സിന്റെ രണ്ടാമത്തെ സംഘചാലകനായി.ഭാരതം  മൊത്തം  സഞ്ചരിച്ച അദ്ദേഹം കൂടുതല്‍ കാലം സംഘചാലകാനായിരുന്ന നേതാവാണ്.സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതിരുന്നതിന്റെ കളങ്കവും ,ഗാന്ധിജിയെ വധിച്ചതില്‍ പങ്കുണ്ടായിരുന്നതിനാല്‍  നിരോധിച്ചിരുന്നു ആര്‍ എസ് എസ് എന്ന സംഘടനയെ  ഈ  കളങ്കത്തില്‍  നിന്നെല്ലാം കരകയറ്റാന്‍ ഗോള്‍വല്‍ക്കറിനു സാധിച്ചു.1962 ലെ ഇന്ത്യാ -ചൈനാ യുദ്ധത്തില്‍ സ്വയം സേവകരോട് രാജ്യ സുരക്ഷക്കയി നിലകൊള്ളാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.സൈനികര്‍ക്ക് വേണ്ട സഹായം എത്തിക്കാന്‍ സ്വയം സേവകര്‍ പരിശ്രമിച്ചു.ഹിറ്റ്‌ലറിന്റെ പ്രവര്‍ത്തനത്തെ  പുകഴ്ത്തുന്ന  രീതിയായിരുന്നു  ഗുരുജിയുടേത്  എന്നത്    വേറൊരു  ചരിത്ര  സത്യം !!


സ്വാതന്ത്ര സമരത്തില്‍  പങ്കെടുക്കാതിരുന്നതും ,ഗാന്ധി വധവുമായി  ബന്ധപ്പെട്ട മാനക്കേട്  പേറി  നടന്ന  അവര്‍  അവരുടെ  ശത്രുക്കള്‍ക്ക്  മധുരമായ മറുപടി  കൊടുത്തു .യുദ്ധത്തില്‍  സൈനികരെ  സഹായിച്ചു  എന്ന ഒറ്റ  കാരണത്താല്‍  മുമ്പ് ചെയ്ത  കളങ്കത്തില്‍  നിന്നും കരകയറാന്‍  1963 ലെ റിപ്ലബ്ബിക്ക് ഡേ  പരേഡില്‍ വെള്ള ഷര്‍ട്ടും കാക്കി ട്രൌസറും ധരിച്ച സ്വയം സേവകര്‍ക്ക്  പങ്കെടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു അവസരം  കൊടുത്തു .അവര്‍ക്ക്   പ്രതീക്ഷ  അംഗീകാരം തന്നെ കിട്ടി  എന്ന് വേണം പറയാന്‍.ഇതോടെ ഇന്ത്യന്‍  സമൂഹം ആര്‍ എസ് എസിനെ  ത്വത്തില്‍ അംഗികരിക്കുന്ന സാഹചര്യ മുണ്ടായി.

എന്നാലും ജാതിയും ഉപജാതിയും വാഴുന്ന ഹൈന്ദവ സമൂഹത്തില്‍ ഇന്നും ആര്‍ എസ് എസിനു വേണ്ടത്ര  വേരോട്ടമില്ല എന്ന് തന്നെ പറയേണ്ടി വരും.സവര്‍ണ്ണനും,ബ്രാഹ്മണനും അടങ്ങുന്ന  മുന്തിയ ജാതികള്‍ക്ക്  ആര്‍ എസ് എസിന്റെ  സ്ഥാനമാനങ്ങള്‍ തീറെഴുതി വെച്ചതാണെന്നാണ്  അവരുടെ ചരിത്രം തന്നെ വെളിപ്പെടുത്തുന്നത്.ആ ജാതീയ വ്യവസ്ഥ ആര്‍ എസ് എസ്  എന്ന സവര്‍ണ്ണ സംഘടനക്ക് ഒരിക്കലും മാറ്റാനും പറ്റില്ല.ഒരിക്കല്‍ പോലും നേരിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിട്ടില്ലാത്ത ആര്‍ എസ് എസ് സമാന ചിന്താഗതിക്കാരെ പിന്തുണച്ചിരുന്നു .ബി ജെ പി യെയാണു മുഖ്യമായും പിന്തുണക്കുന്നതെങ്കിലും ഒരു പാട് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടും  ഹൈന്ദവ രാജ്യം എന്ന ലക്ഷ്യത്തിനായി സംഘകുടുംബമായി ഒന്നിച്ച് പോകുന്നു എന്ന മാത്രം.  ഭാരതതില്‍ നടന്ന ഒട്ടനവധി വര്‍ഗീയ കലാപങ്ങള്‍ക്കും,ബോംബ്  സ്ഫോടനങ്ങള്‍ക്കും ആര്‍ എസ് എസിനു നേരിട്ട് പങ്കുള്ളതായി അതൊക്കെ അന്വേഷിച്ച  കമ്മീഷനുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.വസുധൈവ കുടുംബം നിലനിര്‍ത്താന്‍ വേണ്ടി ചെയ്യുന്ന ഇത്തരം കലാപങ്ങള്‍ അവര്‍ക്ക് തിലകച്ചാര്‍ത്താണെങ്കിലും പൊതു സമൂഹത്തിലതൊക്കെ കണ്ണിലെ കരടായി തന്നെ നിലകൊള്ളുന്നത്.

ജൂതരേയും അവരെ  സഹായിച്ച  കമ്മ്യൂണിസ്റ്റ്കാരേയും നീചവും നികൃഷ്ടവുമായ രീതിയില്‍ കൊന്നൊടൊക്കി അവരുടെ രോദനത്തിന്റേയും,രക്തത്തിന്റേയും  മുകളില്‍ അധികാരക്കസേരയിലിരുന്ന ഹിറ്റ്ലര്‍ പറഞ്ഞത് ലക്ഷ്യം നേടണമെങ്കില്‍ "ഒരൊറ്റ ശത്രുവിനെ മാത്രം മുന്നില്‍ കാണുക" ആ വാക്കുകള്‍  അദ്ദേഹം പ്രാവര്‍ത്തികമാക്കുകയും ചെയ്തു.വെറും സേനാശക്തിയും അംഗബലവും കൊണ്ട് ശത്രുക്കളെ തുരത്താനാവില്ലെന്ന് നന്നായി അറിയുന്ന ഹിറ്റ്ലര്‍ പ്രയോഗിച്ച തന്ത്രം ഇതിനു മുമ്പും  ശേഷവും  ഒരു നേതാവും  പ്രയോഗിച്ചില്ല എന്ന് പറയാന്‍ സാധിക്കില്ല.

'ഗീബല്‍സിന്റെ തന്ത്രം' എന്നത് ലോക പ്രശസ്ഥിയാര്‍ജിച്ച  ഒരു തന്ത്രമായിരുന്നു . അഡോള്‍ഫ് ഹിറ്റലറിന്റെ പ്രചരണ മന്ത്രിയായിരുന്ന ജോസഫ്  ഗീബല്‍സ് വെറുമൊരു മന്ത്രി മാത്രമല്ല അടുത്ത സഹചാരിയും പ്രസംഗത്തില്‍ തന്റേതായ കഴിവ് തെളിയിച്ച വ്യക്തിയാണ് ഗീബല്‍സ്.ജൂതരെ എല്ലാ തരത്തിലും ആക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതില്‍ വ്യക്തമായ ലക്ഷ്യത്തോടെ തന്ത്രം മെനയുന്നവനാണ് ഗീബല്‍സ്. ഹിറ്റലറുടെ ‘വലിയ നുണ‘ "ഒരു നുണ നിരന്തരം ആവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്താല്‍ അത് പിന്നീട് പൊതുജനം വിശ്വസിക്കും" എന്ന തന്ത്രം അതി സമര്‍ത്ഥമായി അദ്ദേഹം  സമൂഹത്തില്‍ പരീക്ഷിച്ചു ,അത് നന്നായി വിജയിക്കുകയും ചെയ്തു.ഗീബല്‍ സിന്റെ തന്ത്രം ഇന്നും പലരൂപത്തിലും  ഭാവത്തിലുമായി  ഈ ആധുനിക ലോകത്ത് നമുക്ക് കാണാന്‌ സാധിക്കുമെന്നത്  നഗ്ന സത്യം.സ്വന്തം ആദര്‍ശം ആശയം മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്നതില്‍ ഇന്ന് ഒരു ഗീബല്‍സല്ല,ഒരുപാട്  ഗീബല്‍സ് മാരാണുള്ളത്. പത്ര,ദൃശ്യ ,ശ്രാവ്യ മാധ്യമങ്ങളും ,സോഷ്യല്‍  മീഡിയയും .മറ്റു  ആനുകാലികങ്ങളൊക്കെ ഇത്തരം  ‘നുണ‘ പ്രചരിപ്പിക്കുന്ന  ആധുനിക ഗീബല്‍സുമാരാണ്.ഹിറ്റലറിനു ഒരു ഗീബല്‍സിന്റെ സഹായമാണ് കിട്ടിയെതെങ്കില്‍ ഇന്നത്തെ അതേ ആശയം പേറുന്നവര്‍ക്ക് ഒരു കൂട്ടം ഗീബല്‍സ് മാ‍രാണുള്ളത് എന്ന് ചുരുക്കം.

ഹിറ്റലറിന്റെ സമാന ചിന്താഗതിയിലുള്ള മറ്റൊരു നേതാവായിരുന്നു ആധുനിക ഇന്ത്യയില്‍ ജീവിച്ച  ബാല്‍ത്താക്കറെ എന്ന മറാഠ വാദി.മറാഠവാദം ആളിക്കത്തിച്ച് ശിവസേന എന്ന ഹിന്ദു  സംഘടന 1966ല്‍  തുടങ്ങിയ ഈ ഹൈന്ദവ സംഘടന സംഘപരിവാരില്‍ അംഗമല്ല.താക്കറുടെ ലക്ഷ്യം ചിലപ്പോള്‍ മറ്റൊന്നായിരിക്കണം. ഛത്രപതി ശിവാജിയെ പോലെ മറ്റ് അയല്‍  സംസ്ഥാനങ്ങള്‍ താക്കറെ മറാഠയോട് ചേര്‍ക്കാന്‍ ശ്രമിച്ചില്ല പക്ഷെ മറാഠകളല്ലാത്തവര്‍ മറാഠയില്‍ നിന്നും വിട്ട് പോകണമെന്ന് ഇടയ്ക്കിടെ ആഹ്വാനം പുറപ്പെടുവിച്ച് അക്രമങ്ങളുണ്ടാക്കി ബോംബെ എന്ന മുംബൈയെ  അദ്ദേഹം  രക്ത ഭൂമിയാക്കിയിട്ടുണ്ട്.

ഹിറ്റ്ലറില്‍ നിന്നും കടമെടുത്ത ഒരുപാട് ആശയങ്ങള്‍ ബാല്‍ത്താക്കര്‍ പേറിയിരുന്നു എന്ന സത്യം ആധുനിക ഇന്ത്യയെ പരിചയപ്പെടുത്തേണ്ടതില്ല.ഹിറ്റ്ലറും ബാല്‍ത്താക്കറേയും ആശയം കൊണ്ടു മാത്രമല്ല സമാനര്‍ എന്നത് ഇവിടേയും ചിലപ്പോള്‍ അത്  യാദൃഛികമായിരിക്കാം ഹിറ്റലറും ബാല്‍താക്കറും  വരയ്ക്കുന്ന കലയില്‍ കഴിവ് തെളിയിച്ചവരായിരുന്നു!!അതേ പോലെ   മഅദനി ജനിച്ച(1966) അതേ വര്‍ഷത്തിലാണ്  "ശിവസേന" എന്ന സംഘടന  രൂപം കൊണ്ടത്  എന്നതും  മറ്റൊരു  സമാന യാദൃഛികത. ചരിത്ര പുരുഷന്മാര്‍ തമ്മിലുള്ള ചില സാമ്യതകള്‍ ചിലപ്പോള്‍ അമ്പരിക്കപ്പെടാറുണ്ട്!!

ബാല്‍ത്താക്കറുടെ ഈ വാദത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ അംഗബലവും  ആസൂത്രിത നീക്കങ്ങള്‍ ഇല്ലാത്തവരുമായ  മറ്റു മതക്കാരും  (മുസ്ലിം വിഭാഗത്തിലുള്ളവരായിരുന്നു കൂടുതലും) ചേര്‍ന്ന്‍ ബോംബെ  നഗരത്തെ  കുറേകാലം നരഗ  ഭൂമിയാക്കിയിട്ടുണ്ട്.ബോളിവുഡ്ഡിലും ലും,കള്ളക്കടത്തിലും മറ്റും രാജാവായി വാണിരുന്ന ദാവൂദ് ഇബ്രാഹീം എന്ന അധോലോക നായകന്‍ എങ്ങനെ  താക്കര്‍ക്കും കൂട്ടര്‍ക്കും ശത്രുവായി മാറി എന്നത് പഠിക്കാനുള്ള ചരിത്രം.ഇസ്ലാമിക  പ്രമാണങ്ങളിലൊ  ഗ്രന്ഥങ്ങളിലോ പാണ്ഡിത്യ മില്ലാത്ത  ദാവൂദ്  ഇബ്രാഹീം- "മുസ്ലിം" തീവ്രവാദികളുടെ  നേതാവ് !!


മുഗള്‍ രാജാവ് ബാബറിന്റെ ഗവര്‍ണര്‍ ജനലറായിരുന്ന  മീര്‍ബാഖി  നിര്‍മ്മിച്ച. ബാബരി മസ്ജിദ്, കോണ്‍ഗ്രസ്സിന്റെ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് മുരളി മനോഹര്‍ ജോഷിയുടേയും ,ലാല്‍  കൃഷ്ണ  അദ്വാനിയുടേയും കൂടെയുണ്ടായിരുന്ന സംഘപരിവാരങ്ങള്‍ വസുധൈവ കുടുംബകം എന്ന  ലക്ഷ്യ സാല്‍ക്കാരത്തിനു വേണ്ടി  പോലീസിനേയും മാധ്യമ പ്രവര്‍ത്തകരേയും സാക്ഷി  നിര്‍ത്തി  ബാബരി മസ്ജിദ് തകര്‍ത്തു.സ്വതന്ത്ര ഇന്ത്യയില്‍ നടക്കാന്‍ പാടില്ലാത്ത ഈ സംഭവം സംഘപരിവാര സംഘടനകള്‍ക്ക് നടക്കേണ്ട ഏറ്റവും വലിയ കാര്യമായിരുന്നു.അതിനു  വര്‍ഷങ്ങള്‍ക്ക്  മുന്നേ  രാമാജന്മ  ഭൂമി-ബാബരി  മസ്ജിദ്  പ്രശ്നം പുകഞ്ഞു  കൊണ്ടേയിരുന്നു അവസാനം 1992 ഡിസംബര്‍  ആറിനു  കത്തുന്നത് വരെ !!

ഈ പ്രശ്നങ്ങള്‍ക്ക് തുടര്‍ച്ചയെന്നോണം  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പൊട്ടി പുറപ്പെട്ട വര്‍ഗീയ കലാപങ്ങളിലും അക്രമങ്ങളിലും ചോര ചീന്തി പരസ്പരം പോരടിച്ച് മരണപ്പെട്ടവരുടെ കണക്കുകള്‍ വ്യകതമല്ല.തൊണ്ണൂറുകളില്‍ ആര്‍ എസ് എസ്  എന്ന ഹൈന്ദവ സംഘടനയ്ക്ക് ബദലായി മുസ്ലിം സമുദായത്തിന് സ്വയം പ്രധിരോധമെന്ന് വിളംബരം ചെയ്ത്  കേരളത്തിലെ മതപ്രഭാഷണങ്ങളില്‍ ഉറച്ച ശബദം കൊണ്ട് കഴിവ് തെളിയിച്ച അബ്ദുല്‍ നാസര്‍ മഅദനി രൂപം കൊടുത്ത സംഘടനയായിരുന്നു ഇസ്ലാമിക് സേവക് സംഘ് (ഐ എസ് എസ്).കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിച്ച് തന്റെ ഉറച്ച ശബ്ദം കൊണ്ട് കാര്യങ്ങള്‍ സമൂഹത്തില്‍ പറഞ്ഞ് ബോധിപ്പിച്ച മദനിക്ക് ആ കാലഘട്ടത്തില്‍ മുസ്ലിംകളുടെ വലിയൊരു  വിഭാഗത്തിന്റെ പിന്തുണനേടാന്‍ സാധിച്ചു  എന്നത്  സത്യം.

ആര്‍ എസ്  എസ് പ്രവത്തകരുടെ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹത്തിന്റെ വലതുകാല്‍ നഷ്ടപ്പെടുകയും  ബാബരി മസ്ജിദ് പ്രശ്നവുമായി അറസ്റ്റ് ചെയ്യപ്പെടുകയും  ചെയ്തു.ഐ എസ്  സില്‍ നിന്നും  രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയ അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടവന്റേയും,ദളിത രുടേയും ഉന്നമനത്തിനായി പി ഡി പി എന്ന  പുതിയ രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിച്ചു.അന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായകമായ ശക്തിയാവാന്‍ കഴിഞ്ഞ പിഡിപി പിന്നീട്  എല്ലാ അര്‍ത്ഥത്തിലും തകരുകയാണുണ്ടായത്.ഹിറ്റ്ലര്‍ പറഞ്ഞ പോലെ പ്രഭാഷണ ശക്തിയിലൂടെ ജനങ്ങള്‍ക്ക് കാര്യം ബോധിപ്പിക്കാന്‍ കഴിവുള്ള വാനാണ്  നേതാവ്  പക്ഷെ   മഅദനിക്ക് ഇവിടെ  പിഴച്ചു.വ്യക്തമായ ലക്ഷ്യവും  പ്രവര്‍ത്തന രീതിയും കൈമുതലുള്ള ആര്‍ എസ് എസി  നോട് മത്സരിക്കാന്‍ മത്രം സംഘശകതിയും ആള്‍ ബലവും അദ്ദേഹത്തിനുണ്ടായില്ല.മുസ്ലിം  സമുദായത്തിലെ  നല്ലൊരു  വിഭാഗം  അദ്ദേഹത്തെ  ആ കാലഘട്ടത്തില്‍  പിന്തുണച്ചിരുന്നു  പക്ഷെ  അതിലും വലിയൊരു  വിഭാഗം  അദ്ദേഹത്തിന്റെ  ആശയത്തോട്  പുരം തിരിഞ്ഞ് നടന്നിരുന്നു .ആര്‍ എസ്  എസ്  എന്നാ സംഘടനയോട് വലിയൊരു  ഹൈന്ദവര്‍  മുഖം തിരിഞ്ഞ്  നടക്കുന്നത്  പോലെ .

ആര്‍ എസ് എസ് എന്ന ഭീമാകരനായ ഉറച്ച ലക്ഷ്യമുള്ള ഭാരതത്തിലെ സംഘശക്തികളെ പ്രധിരോധിക്കാന്‍ ഭാരതത്തില്‍ മറ്റ് മത വിഭാഗക്കാര്‍ക്ക്  ഒറ്റയും തെറ്റയുമായി നിരവധി സംഘടനകളുണ്ടായി .പ്രാദേശികമായി  രൂപം  കൊണ്ട  ഒട്ടനവധി  സംഘങ്ങള്‍ പിന്നീട്   കേരളത്തില്‍  എന്‍ ഡി എഫ് എന്ന സംഘടനക്ക്  രൂപം കൊടുത്തു .ഇപ്പോള്‍ തമിള്‍ നാട്ടിലെ മനിത നീതി പാസറെ,കര്‍ണാടകയിലെ ഫോറം ഫോര്‍ ഡിഗ്നിറ്റി,ആന്ധ്രാപ്രദേശിലെ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്,ഗോവയിലെ സിറ്റിസണ്‍ ഫോറം,രാജസ്ഥാനിലെ  കമ്മ്യൂണിറ്റി ആന്റ്  എഡുക്കേഷണല്‍  സൊസൈറ്റി.പശ്ചിമ ബംഗാളിലെ  നാഗരിക്  അധികര്‍ സുരക്ഷാ സമിതി ,മണിപ്പൂരിലെ ലൈലോങ്ങ് സോഷ്യല്‍ ഫോറം  എന്നീ സംഘടനകള്‍ ചേര്‍ന്ന് രൂപം കൊടുത്തു .ഇന്ന് കാണുന്ന പോപ്പുലര്‍ ഫ്രണ്ടാണു  ആര്‍ എസ്  എസിന് ചെറിയ  വെല്ലുവിളി  എന്ന്  പറയേണ്ടി  വരും.മറ്റു  സംഘടനയെപൊലെയോ  ആര്‍ എസ്  എസിനെ  പോലെയോ പേരെടുത്ത്  പറയാന്‍ പറ്റുന്ന  നേതാക്കന്മാരില്ലാത്ത ഒരു സംഘടനയാണ്  പോപ്പുലര്‍ ഫ്രണ്ട്..മഅദനി യുടെ  ശൈലി  ഒരുവേളയിലും എന്‍ ഡി എഫ് എന്ന  പോപ്പുലര്‍  ഫ്രണ്ട് പരീക്ഷിച്ചിട്ടില്ല.വളരെ  രഹസ്യമായ നീക്കങ്ങളിലൂടെയാണു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിച്ച്  പോകുന്നത് .

മഅദനി എന്ത് ലക്ഷ്യത്തിനു വേണ്ടിയാണോ ഇസ്ലാമിക് സേവക് സംഘം രൂപീകരിച്ചത് അതേ ലക്ഷ്യത്തിനായിട്ടാണ് ഇന്നുള്ള പോപ്പുലര്‍ ഫ്രണ്ടും നിലകൊള്ളുന്നത്.ആര്‍ എസ്  എസിന്റെ  പ്രവര്‍ത്തന രീതിക്ക്  സമാനമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവത്തനവും. ദിനേനയുള്ള ക്ലാസ്സുകളും മറ്റും കൊടുത്ത്  കൊണ്ട് കേഡറ്റ് സ്വാഭാവ രീതിയില്‍ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനവും.ഹൈന്ദവ രാജ്യം സ്വപ്നം കാണുന്ന ആര്‍ എസ് എസിനു  “പ്രധിരോധം അപരാധമല്ല“  എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണു ഇവരുടെ  പ്രവര്‍ത്തനം.സ്വാതന്ത്ര്യ ദിനത്തില്‍ പ്രവര്‍ത്തകരുടെ റൂട്ട് മാര്‍ച്ചും  "സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക" എന്നാ മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച്  പൊതു സമൂഹത്തില്‍ ശക്തിതെളിയിക്കുകയും മറ്റും ചെയ്താണ് പോപ്പുലര്‍ ഫ്രണ്ട്  അവരുടെ മുഖം പൊതു സമൂഹത്തില്‍ മിനുക്കറുള്ളത് .ഒട്ടനവധി അക്രമങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടിനു പങ്കുള്ളതായി പൊതു സമൂഹവും സര്‍ക്കാരും കരുതുന്നു.കൈവെട്ട് കേസ്,മറാട് കലാപം പിന്നെ നിരവധി ഒറ്റപ്പെട്ട ആക്രമണങ്ങളും.ആര്‍ എസിനെ പോലെ വലിയ  വര്‍ഗീയ കലാപങ്ങള്‍ക്കും  നേതൃത്വം  കൊടുത്തില്ലെങ്കിലും പൊതു സമൂഹം പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനവും, രീതിയും സംശയത്തോടേയും ഭീതിയോടെയുമാണ് കാണുന്നത് എന്നതില്‍ സംശയമില്ല.1977ല്‍  ഉദയം കൊണ്ട്  ഭാരതസര്‍ക്കാര്‍ നിരോധിച്ച  സിമി (സ്റ്റുഡന്റ് ഇസ്ലാമിക്  മൂവ്മെന്റ്  ഇന്ത്യ ) എന്ന സംഘടനയില്‍  പ്രവര്‍ത്തിച്ചവരും മറ്റും  കൂടിച്ചേര്‍ന്നാണ്  എന്‍ ഡി എഫ് രൂപ പ്പെടുത്തിയതെന്ന് പൊതുധാരണ.

കേരളത്തില്‍ പെട്ടെന്ന് ഉദയം കൊണ്ട ഹൈന്ദവരുടെ മഅദനി എന്നറിയപ്പെടുന്ന ശശികലടീച്ചറും,വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയും,വരുണ്‍ഗന്ധിയും പുതിയ താരം അകബറുദ്ധീന്‍ ഒവൈസും മറ്റും ലക്ഷ്യം വെക്കുന്നത് കേവലം സ്ഥാനമാനങ്ങളും മറ്റുമാണെന്ന കാര്യത്തില്‍ സംശയമില്ല.ഒരു കാലത്ത് മഅദനി ചെയ്ത അതേ ജോലിയാണ് ഹിന്ദു ഐക്യവേദിയുടെ ശശികലയും ചെയ്യുന്നത്.ഹിറ്റ്ലര്‍ പറഞ്ഞ  പോലെ പ്രസംഗമെന്ന മാന്ത്രിക ശകതിയിലൂടെ സ്വന്തം വാദം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ സാധിക്കും.പക്ഷെ ആ പ്രസംഗം കേള്‍ക്കുന്നത് അവരുടെ ആദര്‍ശപ്രേമികള്‍ മാത്രമല്ല എന്ന സത്യം എല്ലാ “വികാര പ്രസംഗ നികൃഷ്ട ജീവികളും“ മറക്കുന്നു.

ബാബരി മസ്ജിദിനു  ശേഷം  ഇനി എന്ത്? എന്ന  ചോദ്യത്തിനു  ഏകദേശം  ഉത്തരം കിട്ടിയിട്ടുണ്ട് . ആന്ധ്രാ പ്രദേശിലെ  ചാര്‍മിനാര്‍ !!1591ല്‍ കുതുബ്  ഷാഹി  രാജ വംശത്തിലെ  സുല്‍ത്താന്‍ മുഹമ്മദ് ഷാഹി  കുതുബ് ഷാ  എന്നയാളാണ്  നാല് മിനാരം  എന്നര്‍ത്ഥം  വരുന്ന  ചാര്‍മിനാര്‍ നിര്‍മ്മിച്ചത്.ഈ അടുത്ത  കാലത്തായി  സംഘപരിവാര  സംഘടന ചാര്‍മിനാറിനു  മുന്‍വശം  അവരുടെ പതാക നാട്ടി  അവകാശ വാദം  ഉന്നയിക്കും പോലെയുള്ള  ശ്രമങ്ങള്‍  നടത്തി  പോരുന്നു.ഇതോടെ  സമാധാനന്തരീക്ഷം  തകരുന്ന പല ചെയ്തികളും  നാള്‍ക്ക് നാള്‍  കണ്ട് വരുന്നു.ഇതുമായി  ബന്ധപ്പെട്ട്  പ്രവീണ്‍  തൊഗാഡിയ  എന്ന  വിശ്വ  ഹിന്ദു  പരിശത്ത്  നേതാവ്  നടത്തിയ വര്‍ഗീയ  പ്രഭാഷണങ്ങള്‍ക്ക്   മറുപടി  എന്നോണം  ആള്‍  ഇന്ത്യാ  മജ്ലിസി ഇത്തിഹാദി  മുസ്ലിമീന്‌  എന്ന പാര്‍ട്ടിക്കാരനും  എം എല്‍  യുമായ   അക്ബറു ദ്ധീന്‍  ഒവൈസി  പറഞ്ഞ  വര്‍ഗീയ പ്രസംഗ മാണ്  അതുമായി  ബന്ധപ്പെട്ട്  അവസാനം  നടന്നത് .ചാര്‍മിനാറിന് മാത്രമല്ല  ഭാരതത്തിലെ  എല്ലാ വിഭാഗത്തിലും  പെട്ടവരുടെ  ആരാധനാലയ ങ്ങള്‍ക്ക്  ബാബരി  മസ്ജിദിനു  സംഭവിച്ച  ഗതി  വരാതിരിക്കട്ടെ  എന്ന് പ്രാര്‍ത്ഥിക്കാം,പ്രയത്നിക്കാം.

ഇത്രോയൊക്കെ  പറഞ്ഞിട്ടും ആധുനിക  ഇന്ത്യയില്‍   'നാസീ  തന്ത്രം'  പ്രയോഗിച്ച  മോഡിയെ ഓര്‍ക്കാതിരുന്നാല്‍  എഴുത്ത്  പൂര്‍ണ്ണ മാകില്ല. "ഇന്ത്യയിലേക്ക്  ഹിറ്റ്ലര്‍  വരുന്ന  വഴി" എന്ന തലക്കെട്ടില്‍ എം എന്‍ വിജയന്റെ ലേഖനവും  പ്രസംഗവും  ആസ്പദമാകി  ഹിറ്റ് ലറിന്റെ   ആത്മ  കഥയ്ക്ക് എഴുതിയ  ആദ്യ  വരി തന്നെ  ഇങ്ങനെ യായിരുന്നു  "ബെര്‍ലിനില്‍  നിന്നും  ഗുജറാത്തിലേക്ക് എത്ര ദൂരമുണ്ട് ?അതെല്ലെങ്കില്‍  ഹിറ്റ്‌ ലറില്‍ നിന്നും  നരേന്ദ്ര  മോഡിയിലേക്ക്,മെയ്ന്‍  കാംഫില്‍  നിന്നും "വിചാരധാര" യിലേക്ക്? ഇവിടെ വിവരിക്കാതെ  തന്നെ കാര്യം വ്യക്തം.തീച്ചൂള പോലെ ചൂടുള്ള ചോദ്യമാണ്  അദ്ദേഹം ചോദിച്ചത്.ഗുജറാത്ത്‌  വെറുമൊരു  പരീക്ഷണമാണെന്നും  അത് ഇന്ത്യ  ഒട്ടാകെ വ്യാപിക്കാനുള്ളതാണെന്നും  ഇന്ത്യന്‍  ഫാഷിസ്റ്റ്‌  പറയുമ്പോള്‍  അത് വെറുമൊരു  വീരവാദമായി  തള്ളി ക്കള യേണ്ടന്നും  അദ്ദേഹം  ഓര്‍മ്മപ്പെടുത്തുന്നു.ഇന്ത്യയില്‍  ഹിറ്റ്ലറുടെ നാസീ  തന്ത്രം  ബാല്‍ത്തക്ക റെയാക്കാള്‍  നന്നായി പരീക്ഷിച്ചത് "ഭാവി പ്രധാനി"യായി  വാഴ്ത്തപ്പെടുന്ന മോഡി തന്നെ!!

ഭയത്തെ നിങ്ങളുടെ  തലയ്ക്ക്  മുകളില്‍ ഒരൊറ്റ  നൂലില്‍ കെട്ടി നിര്‍ത്തി ബാബരി മസ്ജിദ്  തകര്‍ത്തത്  അനുഷ്ഠാനമാക്കി ,ഓരോ ഡിസംബര്‍  ആറിനും  വിജദിവസമായി ആഘോഷിക്കുന്നതും  കേവലമായ  ആഹ്ലാദത്തിനല്ല   എന്ന് അദ്ദേഹം  നമ്മെ  ഓര്‍മ്മ പ്പെടുത്തുന്നു.അത് നിങ്ങളെ പേടിപ്പിക്കാനാണ്  'നാം മറക്കാതിരിക്കുക' എന്ന് ന്യുനപക്ഷ  തീവ്രവാദികള്‍  പോസ്റ്റര്‍  ഒട്ടിക്കുമ്പോള്‍  നമ്മള്‍  കരുതും ഇതൊക്കെ ആര്‍ക്കോ ഭീഷണിയെന്നാണെന്ന്.സത്യത്തില്‍ അവര്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണു നിങ്ങള്‍  മറക്കരുത്.

ഇങ്ങനെ  എതിരാളികളില്‍  ഭയം ജനിപ്പിച്ച്  കീഴടക്കുക  എന്നത്  ഒരു ഫാഷിസ്റ്റ്‌  തന്ത്രമാണ് വര്‍ഷ ങ്ങള്‍  മുന്നേ ഹിറ്റ്‌ലര്‍  നടത്തിയ  തന്ത്രം !!നമ്മുടെ സംസ്കാര  കുരുക്കള്‍  ഉപയോഗിച്ച്,ഭയമുണ്ടാക്കുന്ന  മന്ത്രവാദ ശക്തികള്‍ പേക്കാച്ചി വരുന്നു,ഭൂതം വരുന്നു എന്ന്  കുട്ടികളെ ഭയപ്പെടുത്തുന്ന  പോലെയാണ്  രക്ത  കുലിഷിതമാവാന്‍  പോകുന്നു  എന്ന പറഞ്ഞ് ഹിറ്റ്‌ലര്‍ അന്നും ഇന്ത്യന്‍  ഫാഷിസ്റ്റുകള്‍  ഇന്നും  ഇന്ത്യയിലെ  ജനങ്ങളെ  ഭയപ്പെടുത്തി  കൊണ്ടിരിക്കുന്നത്.

മിക്ക വര്‍ഗീയ ശക്തികളും തിങ്ങി നിറഞ്ഞ പുരുഷാരത്തെ കാണുമ്പോള്‍ രോമാഞ്ച പുളകിതരായി, അധിക വര്‍ഗീയ ശക്തികളും തൊണ്ടനാളത്തിന്റെ സഹായത്തോടെ അലറുന്നത് സ്ഥാനമാനങ്ങള്‍ക്ക്  വേണ്ടിയാണെന്നതില്‍  സംശയമില്ല.അവരൊക്കെ  സ്വന്തം വാദം മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുമ്പോളുണ്ടാകുന്ന സ്വാഭാവിക പ്രതിഭാസമാണ് “തീവ്രവദം”!! അത് പ്രസംഗത്തിലൂടേയും,എഴുത്തിലൂടേയും,ഇന്നുള്ള സോഷ്യല്‍ മീഡിയയിലൂടേയും,മറ്റു മാധ്യമങ്ങളിലൂടേയും മതക്കാരും ,മദമിളകിയവരും,മതമില്ലാത്തവരും ചെയ്യുന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്ന് തന്നെ പറയാം.വാദം ഏതായാലും അത് മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്നവരാണ് തീവ്രവാദികള്‍!!

"നന്മയും തിന്മയും  തുല്യമല്ല,തിന്മയെ നന്മ കൊണ്ട് പ്രധിരോധിച്ചാല്‍ നിങ്ങളുടെ  കഠിന  ശത്രു  പോലും ആത്മ  മിത്രമാകും" -ഖുറാന്‍

ലോകമേ തറവാട്,ലോകമേ  സമാധാനം !!

പടന്നക്കാരന്‍ ഷബീര്‍ അലി

ജയ്‌  ഹിന്ദ്‌

തീവ്രവാദം :മുകളില്‍  എഴുതി പിടിപ്പിച്ച  അക്ഷരങ്ങള്‍ മൊത്താമായും വായിക്കാതെ ചില്ലറയായി വായിച്ച് ഭാരതത്തില്‍ നിന്നും,ഇന്ത്യയില്‍  നിന്നും  എന്നെ ആക്രമിക്കരുത്!! 


Saturday, January 5, 2013

വരവായി ‘ഇല്ലാത്ത‘ നബിദിനാഘോഷം!!

മാപ്പിളമാരുടെ പ്രവാചകനും നസ്രാണികളുടെ ദൈവവും,ദൈവ പുത്രനും,പുരോഗമന വാദികളുടെ വിപ്ലവകാരിയും,യഹൂദന്മാരുടെ ശത്രുവുമായ മഹാനായ ഈസ (അദ്ദേഹത്തിനു ശാന്തിയും സമാധാനവും ഉണ്ടാകട്ടെ) ജന്മദിനം നക്ഷത്രങ്ങള്‍ കെട്ടി തൂക്കിയും,ഭകതിയോടെ പാതിരാത്രിയില്‍ പാതിരാ കുര്‍ബാന ചൊല്ലിയും പകലില്‍ ഭക്തിയില്ലാതെ കള്ള് മോന്തിയും (വീഞ്ഞ് എന്നും ചൊല്ലുണ്ട്) ആഘോഷിച്ചതിന്റെ ഹാംഗ് ഓവര്‍ നാട്ടില്‍ നിന്നും  മാറിയിട്ടില്ല!! ദാ വരുന്നു, ഇസ്ലാമിലെ അവസാനത്തെ പ്രവാചകനും,ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യര്‍ പിന്തുടരുന്ന,ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന നാമവുമുള്ള  മുഹമ്മദ് നബിയുടെ(അദ്ദേഹത്തിനു ശാന്തിയും സമാധാനവും ഉണ്ടാകട്ടെ) ജന്മ ദിനാഘോഷം! അതും ഇല്ലാത്ത ജന്മദിനാഘോഷം!!

റോഡുകളും ,തെരുവുകളും,പൊതു വഴികളും ‘പച്ചവല്‍ക്കരിച്ച്‘  ഹൈന്ദവനും,നസ്രണിക്കും നിരീശ്വരവാദിക്കും മാപ്പിള കൌമിന്റെ ശക്തി തെളിയിക്കാകാന്‍ തലയിലും അരയിലും പച്ചത്തുണികള്‍ വെലിച്ചു കെട്ടി പച്ചയായി പുച്ഛത്തോടെ നടക്കാന്‍ നല്ലൊരു അവസരം കൂടി നമുക്ക് വരവായി!!