എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Saturday, January 12, 2013

ബെര്‍ലിന്‍ മുതല്‍ ഭാരതം വരെ!!

ചില സംഭവങ്ങള്‍ പറയണമെങ്കില്‍,എഴുതണമെങ്കില്‍  ചരിത്രത്തില്‍  നിന്നും ഉദ്ധരിക്കണം.എല്ലാ ചരിത്രവും ചരിത്രമല്ല അതില്‍ ചരിത്രങ്ങളുണ്ടാകും  എന്നത് മറ്റൊരു ചരിത്രം.
ചരിത്രം തിരുത്തിയ എല്ലാ മഹ പ്രസ്ഥാങ്ങള്‍ക്കു  പിന്നിലും പ്രസംഗം എന്ന കലയുടെ മാന്ത്രിക ശക്തിയുണ്ട്.മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും ആശയങ്ങള്‍ പൊതു സമൂഹത്തില്‍ എത്തിക്കുന്നതില്‍ പ്രസംഗമെന്ന കലയ്ക്ക് വലിയൊരു  പങ്കുണ്ട് .ഹിറ്റ്ലര്‍ പറയുകയുണ്ടായി “എഴുത്ത് തമ്പുരാക്കന്മരുടേയും സാഹിത്യ പൊങ്ങച്ചക്കാരുടേയും തൂലികയല്ല ഇവിടെ വിപ്ലവം സൃഷ്ടിച്ചത്   എന്ന് .മറ്റേതു ശക്തിയേക്കാളും പ്രഭാഷകന്റെ ഗാംഭീര്യമുള്ള വാക്കുകളായിരിക്കും ജനത്തെ കൂടുതല്‍ സ്വാധീനിക്കാനാവുക.എല്ലാ മഹാ പ്രസ്ഥാനങ്ങളും മനുഷ്യന്റെ അടക്കിവെച്ച വികാരങ്ങളേയും അഭിലാഷങ്ങളേയും വാക്കുകള്‍ കൊണ്ട്  അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍  കണക്കെ വിക്ഷുബ്ദ്ധമാക്കിയിരുന്നു.

വിപ്ലവങ്ങള്‍ക്കും,ജനകീയ സമരങ്ങള്‍ക്കും  പിന്നിലും ജനത്തിന്റെ ഹൃദയത്തില്‍ തുളച്ച് കയറുന്ന  ഒരു പാട് വാക്കുകളുണ്ട്.അതല്ലാതെ പാട്ടെഴുത്ത്കാരുടെ പഞ്ചാരപ്പാവുകൊണ്ട് ഇവിടെ ഒന്നും നടന്നിട്ടില്ല“.ഹിറ്റ്ലര്‍ ഈ  പറഞതില്‍ വലിയ ഒരു സത്യമുണ്ട് “കൈയ്യൂക്കുള്ളോന്‍ കാര്യക്കാരന്‍“ എന്ന പോലെ പ്രസംഗത്തില്‍ വൈഭവമുള്ളവര്‍ക്ക് വിപ്ലവം സൃഷ്ടിക്കാന്‍ പറ്റും!! ഹിറ്റലര്‍ നല്ല ഒരു പ്രാസംഗികനായത് കൊണ്ടും ആ കാലത്തെ എഴുത്ത്കാരും മറ്റും അദ്ദേഹത്തെ നിശിതമായി വിമര്‍ശിച്ചത് കൊണ്ടുമാവാം എഴുത്ത് കാരെ 'പഞ്ചാരപാട്ടുകാര്‍ ' എന്നദ്ദേഹം  വിശേഷിപ്പിച്ചത്.“ഒരു വരി പ്രസംഗിക്കണമെങ്കില്‍ ഒരു പേജ് വായിക്കണം എന്ന ത്വതം ഹിറ്റലര്‍ ഇവിടെ കാറ്റില്‍ പറത്തി എന്ന് വേണം പറായാന്‍.കാരണം  എഴുത്തില്ലാതെ  പ്രസംഗമില്ലല്ലോ!!

ഇന്ത്യ എന്ന മഹാ രാജ്യത്ത് ഒരു പാടാളുകള്‍  വളര്‍ന്നതും തളര്‍ന്നതും പ്രസംഗം എന്ന കലയെ ഉപയോഗിച്ച് കൊണ്ടാണെന്നതില്‍ സംശയമില്ല.ജനങ്ങളുടെ ഹൃദയത്തിലേക്ക് തുളച്ചകയറുന്ന വികാരം നിറഞ്ഞവാക്കുകളാണ് പലര്‍ക്കും ഉന്മേഷം നല്‍കിയത്.പ്രസംഗം എന്ന കലകൊണ്ട് തളര്‍ന്ന പ്രസ്ഥാങ്ങളും വ്യക്തികളും ഇല്ലാതില്ല.ഇന്ന് കാണുന്ന കവല പ്രസംഗങ്ങള്‍ക്ക് പോലും ജനങ്ങളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന വികാരത്തെ സടകുടഞെഴുന്നേല്‍പ്പിക്കാന്‍ വേണ്ട  ശക്തിയുണ്ടെന്ന് അത്തരം പല കവല പ്രസംഗങ്ങള്‍  കേട്ട നമുക്കറിയാവുന്ന കാര്യമാണ്.  പ്രസംഗമെന്ന കലയില്‍ വളര്‍ന്നവരുടേയും തളര്‍ന്നവരുടേയും ചരിത്രം വേറൊരവസരത്തില്‍ വര്‍ണ്ണിക്കാം.

കേശവ ബലിറാം ഹെഡ്ഗേവാര്‍ എന്ന ഡോക്ടര്‍ ജി


“അറിവ് സമാധാനത്തിന്“ എന്ന മുദ്രാവാക്യം ഇന്നുള്ള ഒട്ടു മിക്ക സംഘടനകളും,മത രാഷ്ട്രീയ ക്കാരും അറിയാതെ പേറി നടക്കുന്ന അറിയപ്പെട്ട വാക്കാണ്.എല്ലാ അറിവും സമാധാനത്തിനു വേണ്ടിയുള്ളതാണെന്നതില്‍  സംശയമില്ല.പക്ഷെ എല്ലാ സമാധാന വാദികളും അറിവുള്ളവരാണെന്ന വാദവും മിഥ്യയാണ്.അറിവ് ആയുധം പോലെയാണ് ശത്രുവിനെ കൊല്ലാനും,സ്വയം രക്ഷയ്ക്കും ,അത് പോലെ മിത്രത്തെ രക്ഷിക്കാനും അറിവിന്  സാധിക്കും.പക്ഷെ ഇന്നുള്ള അറിവുകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് നിരപരാധികളെ വേട്ടയാടാനാണെന്ന് ആരെങ്കിലും  പറഞാല്‍ അതിനെ പിന്തുണക്കാതെ തരമില്ല.

ഭാരതത്തില്‍ നിരവധി സംസ്കാരങ്ങളും അതോടപ്പം സംഘട്ടനങ്ങളും നില നിന്ന് പോന്നിരുന്നു.ഇപ്പോഴത്തെ ആധുനിക  ഇന്ത്യപോലെ തന്നെ. ശിലായുഗത്തില്‍ നിന്നും തുടങ്ങുന്ന  ഭാരതത്തിന്റെ സംസ്കാരം ചെന്നവസാനിക്കുന്ന ആധുനിക ഇന്ത്യയിലേക്ക് എത്തുമ്പോഴേക്കും ഏകദേശം ഇരുപത്തി അഞ്ചില്‍ പരം സംസ്കാരങ്ങള്‍,അതും ബൃഹത്തായ പല സംസ്കാരങ്ങളും കടന്ന് പോയി എന്നത് ചരിത്ര സത്യം.
1-ശിലായുഗ
2-മേര്‍ഘര്‍ സംസ്കാരം
3-സിന്ധു നദീതട സംസ്കാരം
4-ഹരപ്പന്‍ ശ്മശാന സംസ്കാരം.
5-വേദകാലഘട്ടം.
6-ലോഹയുഗ കാലഘട്ടം.
7-മഹാജനപാദങ്ങള്‍.
8-മഗധ സാമ്രാജ്യം.
9-മൌര്യ സാമ്രാജ്യം.
10-ഇടക്കാല സാമ്രാജ്യങ്ങള്‍.
11-ശതവഹന സാമ്രാജ്യം.
12-കഷാണ സാമ്രാജ്യം.
13ഗുപ്ത സാമ്രജ്യം.
14-പാല സാമ്രാജ്യം.
15-ചോള സാമ്രാജ്യം.
16-മുസ്ലിം ഭരണകാലഘട്ടം.
17-ദില്ലി സുല്‍ത്താന്‍.
18-ഡെക്കാന്‍ സുല്‍ത്താന്‍.
19-ഹൊയ്സാല സാമ്രാജ്യം.
20-കാകത്യ സാമ്രാജ്യം.
21-വിജയനഗര സാമ്രാജ്യം.
22-മുഗള്‍ സാമ്രാജ്യം.
23-മറാഠ സാമ്രാജ്യം-
24-കൊളോനിയല്‍ കാലഘട്ടം.
25-ആധുനിക ഇന്ത്യ.

മുകളില്‍ പറഞ്ഞ  സംസ്കാരങ്ങലിലോന്നും  ഭരണം വളരെ സുഖമായിട്ടൊന്നുമല്ല നടന്നിരുന്നത് എന്ന് ചരിത്രം പരതിയാല്‍ മനസ്സിലാകും.അതിനൊക്കെ അതിന്റേതായ കാരണവും കാര്യവുമുണ്ടായിരുന്നു.ദില്ലി സുല്‍ത്താനായിരുന്ന ഇബ്രാഹിം ലോധിയെ പരാചയപ്പെടുത്തി അധികാരം കയ്യിലാക്കിയ ബാബര്‍ എന്നറിയപ്പെടുന്ന സഹീറുദ്ധീന്‍  മുഹമ്മദ് എന്ന മദ്ധ്യേഷന്‍ ഭരണാധികാരിയായിരുന്ന  തിമൂറിന്റെ പിന്‍ഗാമികളായിരുന്നു ഇന്ത്യയില്‍ കൂടുതല്‍ കാലം ഭരിച്ചവര്‍.ബാബറില്‍ നിന്നും തുടങ്ങിയ ഭരണം ഹുമയൂണ്‍,ഷേര്‍ഷാ,അക്ബര്‍,ജഹാംഗീര്‍,ഷാജഹാന്‍,ഔറം ഗസീബില്‍ എത്തുന്നതോടെ  അവസാനിച്ചിരുന്നു. ഇതിലെ പല  രാജാക്കന്മാരും  കേവലം മുസ്ലിം നാമധാരികള്‍ മാത്രമായിരുന്നു എന്നത് വേറൊരു ചരിത്രം.ഇവരില്‍ പലരും  പരസ്പരം കൊന്നും മറ്റുമാണ് രാജഭരണം കയ്യാളിയത്.അക്ബര്‍ തന്റെ കാലത്തെ ഹിന്ദു,മുസ്ലിം,കൃസ്ത്യന്‍ തുടങ്ങി ചില പ്രാദേശികമതങ്ങളില്‍ നിന്നെല്ലാം അകബറിനു നല്ലതെന്നു തോന്നിയ വശങ്ങള്‍ കോര്‍ത്തിണക്കി ദീനി ഇലാഹി എന്ന പുതിയ മതം തന്നെ സ്ഥാപിച്ചു.

മുസ്ലിംകളായ മുഗളന്മാര്‍  ഭരണം കയ്യാളുന്ന ആ കാലത്തിന്റെ മധ്യത്തില്‍ തന്നെ ഛത്രപതി ശിവാജി സ്ഥാപിച്ച നാട്ടു രാജ്യമാണ്  'മറാഠ സാമ്രാജ്യം' എന്ന പേരില്‍ അറിയപ്പെടുന്നത്.മുസ്ലിംകളായ മുഗളന്മാരുമായുള്ള നിരന്തരം സംഘര്‍ഷത്തില്‍ നിന്നും രൂപം കൊണ്ട ഒരു പ്രാദേശിക വാദമാണ് മറാഠകളുടേത്.ദേശ്മുഖ് യുദ്ധവീരന്മാരുടെ സഹായത്തോടെ ശിവജി സുസ്ഥിരമായ സാമ്രാജ്യം സ്ഥാപിച്ചു.മുഗളന്മാരുടെ നിരവധി കോട്ടകൊത്തളങ്ങള്‍ ശിവജി പിടിച്ചടക്കി.കേവലം മറാഠകളും മുഗളന്മാരും തമ്മില്‍ നടന്ന ഒരു യുദ്ധമായി ഇതിനെ കാണേണ്ടതില്ല ഇന്ന് കാണുന്ന “മുസ്ലിം -ഹിന്ദു“ വേര്‍തിരിവ് പോലെതന്നെയെന്നതില്‍ സംശയമില്ല.ഇതില്‍ നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്- ഇന്നലെ പെയ്ത  മഴയ്ക്ക് ഇന്ന്  മുളച്ച തകര പോലെ  പെട്ടെന്ന് പൊട്ടിമുളച്ചതല്ല ഭാരതത്തിലെ വര്‍ഗീയ  സംഘര്‍ഷങ്ങ ളും,സംഘട്ടനങ്ങളും .ഇതിനൊക്കെ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.വരുണ്‍ ഗാന്ധിയും,ഒവൈസിനെ പോലുള്ളവര്‍ ബന്ധുത്വ രാഷ്ട്രീയത്തിന്റെ സ്വധീനം ഉപയോഗിച്ചാണ് ഭാരതത്തിലെ സകല പ്രശ്നങ്ങളും ഉണ്ടാകുന്നതെന്ന്   വല്ലവരും എഴുതിയാല്‍ പറഞ്ഞാല്‍ അതിനെ ചിരിച്ച് തള്ളുകയേ വകുപ്പുള്ളൂ .
മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ എന്ന ഗുരുജി

1925ല്‍ നാഗ്പൂരില്‍ വെച്ച് ആര്‍ എസ് എസ് എന്ന രഷ്ട്രീയ സ്വയം സേവക സംഘം രൂപികരിച്ച കേശവ ബലിറാം ഹെഡ്ഗേവാര്‍ എന്ന ഡോക്ടര്‍ ജി യുടെ ലക്ഷ്യം ഭാരത്തിന്റെ സംസ്കാരവും സ്വാതന്ത്ര്യവും നില നിര്‍ത്താന്‍ ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന ആശയമായിരുന്നു. .“വസുധൈവ കുടുംബകം“ അഥവ  "ലോകമേ തറവാട്" എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ച് ഭാരതത്തെ  ഹൈന്ദവ രാജ്യമാക്കുകയായിരുന്നു  അദ്ദേഹത്തിന്റെ പ്രധാന  ലക്ഷ്യം.ആര്‍ എസ് എസിന്റെ  നിര്‍വചനത്തില്‍ മുസ്ലിംകളും, കൃസ്ത്യാനികളും ഭാരതത്തിന്റെ സംസ്കാരവും  പിന്തുടരണമെന്നു  അപ്രഖ്യാപിത ലക്ഷ്യവുമുണ്ടായിരുന്നു. ഭാരത ജനതാ പാര്‍ട്ടി ഭരിക്കുന്ന വേളയില്‍  ഏകീകൃത സിവില്‍ കോഡ് നിയമം കൊണ്ട് വരാന്‍  മുറവിളി കൂട്ടിയത്  ആര്‍ എസ് എസ് അത് പോലെ സംഘപരിവാര്‍  സംഘടനകളുമാണെന്ന    കാര്യം പറയാതെ തന്നെ അറിയുന്ന കാര്യം.അതിലൂടെ വിശാല ഹൈന്ദവ രാജ്യം എന്ന ലക്ഷ്യപ്രാപ്തി നേടുക മാത്രമാണ് അവരുടെ ഉദ്ദേശം.

വിശാല ഹൈന്ദവ രാജ്യം സ്വപനം കണ്ട്   രാഷ്ട്രീയ സ്വയം സേവക സംഘം രൂപീകരിച്ച ആര്‍ എസ് എസ്സിന്റെ  പിതാവും ആദ്യത്തെ സര്‍സംഘചാലകനുമായിരുന്ന ഡോക്ടര്‍ ജി എന്ന അറിയപ്പെടുന്ന   കെ ബി ഹേഡ്ഗേവാര്‍ മഹാരാഷ്ട്രയിലെ ബ്രാഹ്മണ  കുടുംബത്തില്‍ ജനിക്കുന്ന അതേ വര്‍ഷം അതേ  മാസം  വിശാല ജര്‍മ്മന്‍ രാജ്യം സ്വപനം കണ്ട്, ലക്ഷണക്കിനു ജൂത  മത വിശ്വാസികളേയും അവരെ പിന്തുണക്കുന്ന കമ്മ്യൂണിസ്റ്റ്കാരേയും കൊന്നൊടുക്കിയ,ജനന സമയത്ത് മാതാപിതാക്കള്‍  "ഷിക്കില്‌ ഗ്രൂബര്‍"  എന്ന പേര് നല്‍കിയ   ലോകം അറിയപ്പെട്ട   ക്രൂരനും ഏകാധിപതിയുമായ  ജര്‍മ്മനിയുടെ ഭരണാധികാരിയായിരുന്ന  "അഡോള്‍ഫ്  ഹിറ്റ്ലര്‍" ജനിച്ചതും അതേ വര്‍ഷം  അതേ മാസം(1889 ഏപ്രില്‍) എന്നുള്ളത് തികച്ചും യാദൃഛികമാണ്.മാത്രമല്ല   രണ്ടുപേരുടെയും   ആശയങ്ങള്‍    ഒരു പോലെയായിരുന്നു എന്നതും  യാദൃഛികമായിരിക്കാം!!

ആര്‍ എസ് എസിന്റെ  വിശാല ഹൈന്ദവ രാജ്യം എന്ന ലക്ഷ്യത്തെ പിന്തുണക്കുന്നവരെ സംഘപരിവാര്‍ എന്നറിയപ്പെടുന്നു.ഭാരതത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ബി ജെ പി,ഹിന്ദു ഐക്യ വേദി,എ ബി വി പി,ബി എം എസ്,ബജ്രംഗദള്‍ തുടങ്ങി മുപ്പതോളം സംഘങ്ങള്‍ ചേര്‍ന്നതാണ് ഈ  സംഘപരിവാര്‍.ഭാരതത്തെ  ഹൈന്ദവ രാജ്യമാക്കുക  എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിനായി നില കൊള്ളുന്നവര്‍ എന്ന് ചുരുക്കം.ഇതിനായി  ചിട്ടയായ പ്രവര്‍ത്തന രീതിയിലൂടെ കായികവും,മാനസികവുമായ മറ്റ്  തയ്യാറെടുപ്പോടെ പൊതു സ്ഥലങ്ങളിലുള്ള   സംഘശാഖകളില്‍ ഇവര്‍ കൂടിച്ചേരുന്നു.

ഹിറ്റ്ലറിന്റെ നാസികളുടെ പ്രവര്‍ത്തനരീതിയുമായി ആര്‍ എസ് എസ്സിനു സാമ്യതകളുണ്ടായിരുന്നു എന്ന് വേണം പറയാന്‍.ദേശീയ വാദം പൊതു ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച് പൊതുവില്‍ ഒരു ശത്രുവിനെ കാണിച്ച് ഐക്യം “തകര്‍ക്കാന്‍” വരുന്നവര്‍ എന്ന സന്ദേശം സാദാരണക്കാര്‍ക്ക് കൊടുക്കുന്ന അതേ രീതി ഇന്ത്യയില്‍ ആര്‍ എസ് എസും   ഉപയോഗിച്ചിരുന്നു. ഹിറ്റലറിന്റെ പ്രവര്‍ത്തന രീതിയും  മറ്റും  കെ ബി ഹെഡ്ഗേവാര്‍ പഠിച്ചിരിക്കാനുള്ള  സാധ്യത  എത്രത്തോളമുണ്ടെന്ന് പറയാന്‍ പറ്റില്ല.ഒരേ വര്‍ഷം ഒരേ മാസം ജനിച്ച രണ്ട് സംസ്കാരത്തിലുള്ളവര്‍ ഒരുപോലെ  ചിന്തിച്ചു എന്ന് വേണം കരുതാന്‍.1918 നും 1925നും ഇടയിലാണ് “നാസി“ എന്ന  പാര്‍ട്ടി ജര്‍മ്മനിയില്‍ ജനിച്ചതെങ്കില്‍ അതിനോട് സമാനമായ കാലത്താണ് ആര്‍ എസ് എസും  ഭാരതത്തില്‍  രൂപം കൊണ്ടത്.കൃത്യമായി പറഞ്ഞാല്‍  1925ലെ വിജയദശമി  ദിവസം .

സ്വാതന്ത്ര്യ സമരത്തിനും മറ്റും ആര്‍ എസ് എസ്  എന്ന സംഘടന  പങ്കെടുത്തിരുന്നില്ല എന്നാല്‍ പ്രവര്‍ത്തകര്‍ക്ക് നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിക്കാന്‍ അനുമതിയുണ്ടായിരുന്നു.ഖിലാഫത്ത് പ്രസ്ഥാനവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സഹകരിക്കുന്നത് കൊണ്ടാണ് ആര്‍ എസ് എസ് എന്ന സംഘടനയെ ഹെഡ്ഗെവാര്‍  മാറ്റി നിര്‍ത്തിയതെന്ന് പറയപ്പെടുന്നു.ഡോക്ട്ടര്‍  ഹെഡ്ഗേവാറിന്റെ മരണ ശേഷം മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ എന്ന ഗുരുജി ആര്‍ എസ് എസ്സിന്റെ രണ്ടാമത്തെ സംഘചാലകനായി.ഭാരതം  മൊത്തം  സഞ്ചരിച്ച അദ്ദേഹം കൂടുതല്‍ കാലം സംഘചാലകാനായിരുന്ന നേതാവാണ്.സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതിരുന്നതിന്റെ കളങ്കവും ,ഗാന്ധിജിയെ വധിച്ചതില്‍ പങ്കുണ്ടായിരുന്നതിനാല്‍  നിരോധിച്ചിരുന്നു ആര്‍ എസ് എസ് എന്ന സംഘടനയെ  ഈ  കളങ്കത്തില്‍  നിന്നെല്ലാം കരകയറ്റാന്‍ ഗോള്‍വല്‍ക്കറിനു സാധിച്ചു.1962 ലെ ഇന്ത്യാ -ചൈനാ യുദ്ധത്തില്‍ സ്വയം സേവകരോട് രാജ്യ സുരക്ഷക്കയി നിലകൊള്ളാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.സൈനികര്‍ക്ക് വേണ്ട സഹായം എത്തിക്കാന്‍ സ്വയം സേവകര്‍ പരിശ്രമിച്ചു.ഹിറ്റ്‌ലറിന്റെ പ്രവര്‍ത്തനത്തെ  പുകഴ്ത്തുന്ന  രീതിയായിരുന്നു  ഗുരുജിയുടേത്  എന്നത്    വേറൊരു  ചരിത്ര  സത്യം !!


സ്വാതന്ത്ര സമരത്തില്‍  പങ്കെടുക്കാതിരുന്നതും ,ഗാന്ധി വധവുമായി  ബന്ധപ്പെട്ട മാനക്കേട്  പേറി  നടന്ന  അവര്‍  അവരുടെ  ശത്രുക്കള്‍ക്ക്  മധുരമായ മറുപടി  കൊടുത്തു .യുദ്ധത്തില്‍  സൈനികരെ  സഹായിച്ചു  എന്ന ഒറ്റ  കാരണത്താല്‍  മുമ്പ് ചെയ്ത  കളങ്കത്തില്‍  നിന്നും കരകയറാന്‍  1963 ലെ റിപ്ലബ്ബിക്ക് ഡേ  പരേഡില്‍ വെള്ള ഷര്‍ട്ടും കാക്കി ട്രൌസറും ധരിച്ച സ്വയം സേവകര്‍ക്ക്  പങ്കെടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു അവസരം  കൊടുത്തു .അവര്‍ക്ക്   പ്രതീക്ഷ  അംഗീകാരം തന്നെ കിട്ടി  എന്ന് വേണം പറയാന്‍.ഇതോടെ ഇന്ത്യന്‍  സമൂഹം ആര്‍ എസ് എസിനെ  ത്വത്തില്‍ അംഗികരിക്കുന്ന സാഹചര്യ മുണ്ടായി.

എന്നാലും ജാതിയും ഉപജാതിയും വാഴുന്ന ഹൈന്ദവ സമൂഹത്തില്‍ ഇന്നും ആര്‍ എസ് എസിനു വേണ്ടത്ര  വേരോട്ടമില്ല എന്ന് തന്നെ പറയേണ്ടി വരും.സവര്‍ണ്ണനും,ബ്രാഹ്മണനും അടങ്ങുന്ന  മുന്തിയ ജാതികള്‍ക്ക്  ആര്‍ എസ് എസിന്റെ  സ്ഥാനമാനങ്ങള്‍ തീറെഴുതി വെച്ചതാണെന്നാണ്  അവരുടെ ചരിത്രം തന്നെ വെളിപ്പെടുത്തുന്നത്.ആ ജാതീയ വ്യവസ്ഥ ആര്‍ എസ് എസ്  എന്ന സവര്‍ണ്ണ സംഘടനക്ക് ഒരിക്കലും മാറ്റാനും പറ്റില്ല.ഒരിക്കല്‍ പോലും നേരിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിട്ടില്ലാത്ത ആര്‍ എസ് എസ് സമാന ചിന്താഗതിക്കാരെ പിന്തുണച്ചിരുന്നു .ബി ജെ പി യെയാണു മുഖ്യമായും പിന്തുണക്കുന്നതെങ്കിലും ഒരു പാട് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടും  ഹൈന്ദവ രാജ്യം എന്ന ലക്ഷ്യത്തിനായി സംഘകുടുംബമായി ഒന്നിച്ച് പോകുന്നു എന്ന മാത്രം.  ഭാരതതില്‍ നടന്ന ഒട്ടനവധി വര്‍ഗീയ കലാപങ്ങള്‍ക്കും,ബോംബ്  സ്ഫോടനങ്ങള്‍ക്കും ആര്‍ എസ് എസിനു നേരിട്ട് പങ്കുള്ളതായി അതൊക്കെ അന്വേഷിച്ച  കമ്മീഷനുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.വസുധൈവ കുടുംബം നിലനിര്‍ത്താന്‍ വേണ്ടി ചെയ്യുന്ന ഇത്തരം കലാപങ്ങള്‍ അവര്‍ക്ക് തിലകച്ചാര്‍ത്താണെങ്കിലും പൊതു സമൂഹത്തിലതൊക്കെ കണ്ണിലെ കരടായി തന്നെ നിലകൊള്ളുന്നത്.

ജൂതരേയും അവരെ  സഹായിച്ച  കമ്മ്യൂണിസ്റ്റ്കാരേയും നീചവും നികൃഷ്ടവുമായ രീതിയില്‍ കൊന്നൊടൊക്കി അവരുടെ രോദനത്തിന്റേയും,രക്തത്തിന്റേയും  മുകളില്‍ അധികാരക്കസേരയിലിരുന്ന ഹിറ്റ്ലര്‍ പറഞ്ഞത് ലക്ഷ്യം നേടണമെങ്കില്‍ "ഒരൊറ്റ ശത്രുവിനെ മാത്രം മുന്നില്‍ കാണുക" ആ വാക്കുകള്‍  അദ്ദേഹം പ്രാവര്‍ത്തികമാക്കുകയും ചെയ്തു.വെറും സേനാശക്തിയും അംഗബലവും കൊണ്ട് ശത്രുക്കളെ തുരത്താനാവില്ലെന്ന് നന്നായി അറിയുന്ന ഹിറ്റ്ലര്‍ പ്രയോഗിച്ച തന്ത്രം ഇതിനു മുമ്പും  ശേഷവും  ഒരു നേതാവും  പ്രയോഗിച്ചില്ല എന്ന് പറയാന്‍ സാധിക്കില്ല.

'ഗീബല്‍സിന്റെ തന്ത്രം' എന്നത് ലോക പ്രശസ്ഥിയാര്‍ജിച്ച  ഒരു തന്ത്രമായിരുന്നു . അഡോള്‍ഫ് ഹിറ്റലറിന്റെ പ്രചരണ മന്ത്രിയായിരുന്ന ജോസഫ്  ഗീബല്‍സ് വെറുമൊരു മന്ത്രി മാത്രമല്ല അടുത്ത സഹചാരിയും പ്രസംഗത്തില്‍ തന്റേതായ കഴിവ് തെളിയിച്ച വ്യക്തിയാണ് ഗീബല്‍സ്.ജൂതരെ എല്ലാ തരത്തിലും ആക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതില്‍ വ്യക്തമായ ലക്ഷ്യത്തോടെ തന്ത്രം മെനയുന്നവനാണ് ഗീബല്‍സ്. ഹിറ്റലറുടെ ‘വലിയ നുണ‘ "ഒരു നുണ നിരന്തരം ആവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്താല്‍ അത് പിന്നീട് പൊതുജനം വിശ്വസിക്കും" എന്ന തന്ത്രം അതി സമര്‍ത്ഥമായി അദ്ദേഹം  സമൂഹത്തില്‍ പരീക്ഷിച്ചു ,അത് നന്നായി വിജയിക്കുകയും ചെയ്തു.ഗീബല്‍ സിന്റെ തന്ത്രം ഇന്നും പലരൂപത്തിലും  ഭാവത്തിലുമായി  ഈ ആധുനിക ലോകത്ത് നമുക്ക് കാണാന്‌ സാധിക്കുമെന്നത്  നഗ്ന സത്യം.സ്വന്തം ആദര്‍ശം ആശയം മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്നതില്‍ ഇന്ന് ഒരു ഗീബല്‍സല്ല,ഒരുപാട്  ഗീബല്‍സ് മാരാണുള്ളത്. പത്ര,ദൃശ്യ ,ശ്രാവ്യ മാധ്യമങ്ങളും ,സോഷ്യല്‍  മീഡിയയും .മറ്റു  ആനുകാലികങ്ങളൊക്കെ ഇത്തരം  ‘നുണ‘ പ്രചരിപ്പിക്കുന്ന  ആധുനിക ഗീബല്‍സുമാരാണ്.ഹിറ്റലറിനു ഒരു ഗീബല്‍സിന്റെ സഹായമാണ് കിട്ടിയെതെങ്കില്‍ ഇന്നത്തെ അതേ ആശയം പേറുന്നവര്‍ക്ക് ഒരു കൂട്ടം ഗീബല്‍സ് മാ‍രാണുള്ളത് എന്ന് ചുരുക്കം.

ഹിറ്റലറിന്റെ സമാന ചിന്താഗതിയിലുള്ള മറ്റൊരു നേതാവായിരുന്നു ആധുനിക ഇന്ത്യയില്‍ ജീവിച്ച  ബാല്‍ത്താക്കറെ എന്ന മറാഠ വാദി.മറാഠവാദം ആളിക്കത്തിച്ച് ശിവസേന എന്ന ഹിന്ദു  സംഘടന 1966ല്‍  തുടങ്ങിയ ഈ ഹൈന്ദവ സംഘടന സംഘപരിവാരില്‍ അംഗമല്ല.താക്കറുടെ ലക്ഷ്യം ചിലപ്പോള്‍ മറ്റൊന്നായിരിക്കണം. ഛത്രപതി ശിവാജിയെ പോലെ മറ്റ് അയല്‍  സംസ്ഥാനങ്ങള്‍ താക്കറെ മറാഠയോട് ചേര്‍ക്കാന്‍ ശ്രമിച്ചില്ല പക്ഷെ മറാഠകളല്ലാത്തവര്‍ മറാഠയില്‍ നിന്നും വിട്ട് പോകണമെന്ന് ഇടയ്ക്കിടെ ആഹ്വാനം പുറപ്പെടുവിച്ച് അക്രമങ്ങളുണ്ടാക്കി ബോംബെ എന്ന മുംബൈയെ  അദ്ദേഹം  രക്ത ഭൂമിയാക്കിയിട്ടുണ്ട്.

ഹിറ്റ്ലറില്‍ നിന്നും കടമെടുത്ത ഒരുപാട് ആശയങ്ങള്‍ ബാല്‍ത്താക്കര്‍ പേറിയിരുന്നു എന്ന സത്യം ആധുനിക ഇന്ത്യയെ പരിചയപ്പെടുത്തേണ്ടതില്ല.ഹിറ്റ്ലറും ബാല്‍ത്താക്കറേയും ആശയം കൊണ്ടു മാത്രമല്ല സമാനര്‍ എന്നത് ഇവിടേയും ചിലപ്പോള്‍ അത്  യാദൃഛികമായിരിക്കാം ഹിറ്റലറും ബാല്‍താക്കറും  വരയ്ക്കുന്ന കലയില്‍ കഴിവ് തെളിയിച്ചവരായിരുന്നു!!അതേ പോലെ   മഅദനി ജനിച്ച(1966) അതേ വര്‍ഷത്തിലാണ്  "ശിവസേന" എന്ന സംഘടന  രൂപം കൊണ്ടത്  എന്നതും  മറ്റൊരു  സമാന യാദൃഛികത. ചരിത്ര പുരുഷന്മാര്‍ തമ്മിലുള്ള ചില സാമ്യതകള്‍ ചിലപ്പോള്‍ അമ്പരിക്കപ്പെടാറുണ്ട്!!

ബാല്‍ത്താക്കറുടെ ഈ വാദത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ അംഗബലവും  ആസൂത്രിത നീക്കങ്ങള്‍ ഇല്ലാത്തവരുമായ  മറ്റു മതക്കാരും  (മുസ്ലിം വിഭാഗത്തിലുള്ളവരായിരുന്നു കൂടുതലും) ചേര്‍ന്ന്‍ ബോംബെ  നഗരത്തെ  കുറേകാലം നരഗ  ഭൂമിയാക്കിയിട്ടുണ്ട്.ബോളിവുഡ്ഡിലും ലും,കള്ളക്കടത്തിലും മറ്റും രാജാവായി വാണിരുന്ന ദാവൂദ് ഇബ്രാഹീം എന്ന അധോലോക നായകന്‍ എങ്ങനെ  താക്കര്‍ക്കും കൂട്ടര്‍ക്കും ശത്രുവായി മാറി എന്നത് പഠിക്കാനുള്ള ചരിത്രം.ഇസ്ലാമിക  പ്രമാണങ്ങളിലൊ  ഗ്രന്ഥങ്ങളിലോ പാണ്ഡിത്യ മില്ലാത്ത  ദാവൂദ്  ഇബ്രാഹീം- "മുസ്ലിം" തീവ്രവാദികളുടെ  നേതാവ് !!


മുഗള്‍ രാജാവ് ബാബറിന്റെ ഗവര്‍ണര്‍ ജനലറായിരുന്ന  മീര്‍ബാഖി  നിര്‍മ്മിച്ച. ബാബരി മസ്ജിദ്, കോണ്‍ഗ്രസ്സിന്റെ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് മുരളി മനോഹര്‍ ജോഷിയുടേയും ,ലാല്‍  കൃഷ്ണ  അദ്വാനിയുടേയും കൂടെയുണ്ടായിരുന്ന സംഘപരിവാരങ്ങള്‍ വസുധൈവ കുടുംബകം എന്ന  ലക്ഷ്യ സാല്‍ക്കാരത്തിനു വേണ്ടി  പോലീസിനേയും മാധ്യമ പ്രവര്‍ത്തകരേയും സാക്ഷി  നിര്‍ത്തി  ബാബരി മസ്ജിദ് തകര്‍ത്തു.സ്വതന്ത്ര ഇന്ത്യയില്‍ നടക്കാന്‍ പാടില്ലാത്ത ഈ സംഭവം സംഘപരിവാര സംഘടനകള്‍ക്ക് നടക്കേണ്ട ഏറ്റവും വലിയ കാര്യമായിരുന്നു.അതിനു  വര്‍ഷങ്ങള്‍ക്ക്  മുന്നേ  രാമാജന്മ  ഭൂമി-ബാബരി  മസ്ജിദ്  പ്രശ്നം പുകഞ്ഞു  കൊണ്ടേയിരുന്നു അവസാനം 1992 ഡിസംബര്‍  ആറിനു  കത്തുന്നത് വരെ !!

ഈ പ്രശ്നങ്ങള്‍ക്ക് തുടര്‍ച്ചയെന്നോണം  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പൊട്ടി പുറപ്പെട്ട വര്‍ഗീയ കലാപങ്ങളിലും അക്രമങ്ങളിലും ചോര ചീന്തി പരസ്പരം പോരടിച്ച് മരണപ്പെട്ടവരുടെ കണക്കുകള്‍ വ്യകതമല്ല.തൊണ്ണൂറുകളില്‍ ആര്‍ എസ് എസ്  എന്ന ഹൈന്ദവ സംഘടനയ്ക്ക് ബദലായി മുസ്ലിം സമുദായത്തിന് സ്വയം പ്രധിരോധമെന്ന് വിളംബരം ചെയ്ത്  കേരളത്തിലെ മതപ്രഭാഷണങ്ങളില്‍ ഉറച്ച ശബദം കൊണ്ട് കഴിവ് തെളിയിച്ച അബ്ദുല്‍ നാസര്‍ മഅദനി രൂപം കൊടുത്ത സംഘടനയായിരുന്നു ഇസ്ലാമിക് സേവക് സംഘ് (ഐ എസ് എസ്).കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിച്ച് തന്റെ ഉറച്ച ശബ്ദം കൊണ്ട് കാര്യങ്ങള്‍ സമൂഹത്തില്‍ പറഞ്ഞ് ബോധിപ്പിച്ച മദനിക്ക് ആ കാലഘട്ടത്തില്‍ മുസ്ലിംകളുടെ വലിയൊരു  വിഭാഗത്തിന്റെ പിന്തുണനേടാന്‍ സാധിച്ചു  എന്നത്  സത്യം.

ആര്‍ എസ്  എസ് പ്രവത്തകരുടെ വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹത്തിന്റെ വലതുകാല്‍ നഷ്ടപ്പെടുകയും  ബാബരി മസ്ജിദ് പ്രശ്നവുമായി അറസ്റ്റ് ചെയ്യപ്പെടുകയും  ചെയ്തു.ഐ എസ്  സില്‍ നിന്നും  രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയ അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടവന്റേയും,ദളിത രുടേയും ഉന്നമനത്തിനായി പി ഡി പി എന്ന  പുതിയ രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിച്ചു.അന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായകമായ ശക്തിയാവാന്‍ കഴിഞ്ഞ പിഡിപി പിന്നീട്  എല്ലാ അര്‍ത്ഥത്തിലും തകരുകയാണുണ്ടായത്.ഹിറ്റ്ലര്‍ പറഞ്ഞ പോലെ പ്രഭാഷണ ശക്തിയിലൂടെ ജനങ്ങള്‍ക്ക് കാര്യം ബോധിപ്പിക്കാന്‍ കഴിവുള്ള വാനാണ്  നേതാവ്  പക്ഷെ   മഅദനിക്ക് ഇവിടെ  പിഴച്ചു.വ്യക്തമായ ലക്ഷ്യവും  പ്രവര്‍ത്തന രീതിയും കൈമുതലുള്ള ആര്‍ എസ് എസി  നോട് മത്സരിക്കാന്‍ മത്രം സംഘശകതിയും ആള്‍ ബലവും അദ്ദേഹത്തിനുണ്ടായില്ല.മുസ്ലിം  സമുദായത്തിലെ  നല്ലൊരു  വിഭാഗം  അദ്ദേഹത്തെ  ആ കാലഘട്ടത്തില്‍  പിന്തുണച്ചിരുന്നു  പക്ഷെ  അതിലും വലിയൊരു  വിഭാഗം  അദ്ദേഹത്തിന്റെ  ആശയത്തോട്  പുരം തിരിഞ്ഞ് നടന്നിരുന്നു .ആര്‍ എസ്  എസ്  എന്നാ സംഘടനയോട് വലിയൊരു  ഹൈന്ദവര്‍  മുഖം തിരിഞ്ഞ്  നടക്കുന്നത്  പോലെ .

ആര്‍ എസ് എസ് എന്ന ഭീമാകരനായ ഉറച്ച ലക്ഷ്യമുള്ള ഭാരതത്തിലെ സംഘശക്തികളെ പ്രധിരോധിക്കാന്‍ ഭാരതത്തില്‍ മറ്റ് മത വിഭാഗക്കാര്‍ക്ക്  ഒറ്റയും തെറ്റയുമായി നിരവധി സംഘടനകളുണ്ടായി .പ്രാദേശികമായി  രൂപം  കൊണ്ട  ഒട്ടനവധി  സംഘങ്ങള്‍ പിന്നീട്   കേരളത്തില്‍  എന്‍ ഡി എഫ് എന്ന സംഘടനക്ക്  രൂപം കൊടുത്തു .ഇപ്പോള്‍ തമിള്‍ നാട്ടിലെ മനിത നീതി പാസറെ,കര്‍ണാടകയിലെ ഫോറം ഫോര്‍ ഡിഗ്നിറ്റി,ആന്ധ്രാപ്രദേശിലെ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്,ഗോവയിലെ സിറ്റിസണ്‍ ഫോറം,രാജസ്ഥാനിലെ  കമ്മ്യൂണിറ്റി ആന്റ്  എഡുക്കേഷണല്‍  സൊസൈറ്റി.പശ്ചിമ ബംഗാളിലെ  നാഗരിക്  അധികര്‍ സുരക്ഷാ സമിതി ,മണിപ്പൂരിലെ ലൈലോങ്ങ് സോഷ്യല്‍ ഫോറം  എന്നീ സംഘടനകള്‍ ചേര്‍ന്ന് രൂപം കൊടുത്തു .ഇന്ന് കാണുന്ന പോപ്പുലര്‍ ഫ്രണ്ടാണു  ആര്‍ എസ്  എസിന് ചെറിയ  വെല്ലുവിളി  എന്ന്  പറയേണ്ടി  വരും.മറ്റു  സംഘടനയെപൊലെയോ  ആര്‍ എസ്  എസിനെ  പോലെയോ പേരെടുത്ത്  പറയാന്‍ പറ്റുന്ന  നേതാക്കന്മാരില്ലാത്ത ഒരു സംഘടനയാണ്  പോപ്പുലര്‍ ഫ്രണ്ട്..മഅദനി യുടെ  ശൈലി  ഒരുവേളയിലും എന്‍ ഡി എഫ് എന്ന  പോപ്പുലര്‍  ഫ്രണ്ട് പരീക്ഷിച്ചിട്ടില്ല.വളരെ  രഹസ്യമായ നീക്കങ്ങളിലൂടെയാണു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിച്ച്  പോകുന്നത് .

മഅദനി എന്ത് ലക്ഷ്യത്തിനു വേണ്ടിയാണോ ഇസ്ലാമിക് സേവക് സംഘം രൂപീകരിച്ചത് അതേ ലക്ഷ്യത്തിനായിട്ടാണ് ഇന്നുള്ള പോപ്പുലര്‍ ഫ്രണ്ടും നിലകൊള്ളുന്നത്.ആര്‍ എസ്  എസിന്റെ  പ്രവര്‍ത്തന രീതിക്ക്  സമാനമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവത്തനവും. ദിനേനയുള്ള ക്ലാസ്സുകളും മറ്റും കൊടുത്ത്  കൊണ്ട് കേഡറ്റ് സ്വാഭാവ രീതിയില്‍ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനവും.ഹൈന്ദവ രാജ്യം സ്വപ്നം കാണുന്ന ആര്‍ എസ് എസിനു  “പ്രധിരോധം അപരാധമല്ല“  എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണു ഇവരുടെ  പ്രവര്‍ത്തനം.സ്വാതന്ത്ര്യ ദിനത്തില്‍ പ്രവര്‍ത്തകരുടെ റൂട്ട് മാര്‍ച്ചും  "സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക" എന്നാ മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച്  പൊതു സമൂഹത്തില്‍ ശക്തിതെളിയിക്കുകയും മറ്റും ചെയ്താണ് പോപ്പുലര്‍ ഫ്രണ്ട്  അവരുടെ മുഖം പൊതു സമൂഹത്തില്‍ മിനുക്കറുള്ളത് .ഒട്ടനവധി അക്രമങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടിനു പങ്കുള്ളതായി പൊതു സമൂഹവും സര്‍ക്കാരും കരുതുന്നു.കൈവെട്ട് കേസ്,മറാട് കലാപം പിന്നെ നിരവധി ഒറ്റപ്പെട്ട ആക്രമണങ്ങളും.ആര്‍ എസിനെ പോലെ വലിയ  വര്‍ഗീയ കലാപങ്ങള്‍ക്കും  നേതൃത്വം  കൊടുത്തില്ലെങ്കിലും പൊതു സമൂഹം പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനവും, രീതിയും സംശയത്തോടേയും ഭീതിയോടെയുമാണ് കാണുന്നത് എന്നതില്‍ സംശയമില്ല.1977ല്‍  ഉദയം കൊണ്ട്  ഭാരതസര്‍ക്കാര്‍ നിരോധിച്ച  സിമി (സ്റ്റുഡന്റ് ഇസ്ലാമിക്  മൂവ്മെന്റ്  ഇന്ത്യ ) എന്ന സംഘടനയില്‍  പ്രവര്‍ത്തിച്ചവരും മറ്റും  കൂടിച്ചേര്‍ന്നാണ്  എന്‍ ഡി എഫ് രൂപ പ്പെടുത്തിയതെന്ന് പൊതുധാരണ.

കേരളത്തില്‍ പെട്ടെന്ന് ഉദയം കൊണ്ട ഹൈന്ദവരുടെ മഅദനി എന്നറിയപ്പെടുന്ന ശശികലടീച്ചറും,വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയും,വരുണ്‍ഗന്ധിയും പുതിയ താരം അകബറുദ്ധീന്‍ ഒവൈസും മറ്റും ലക്ഷ്യം വെക്കുന്നത് കേവലം സ്ഥാനമാനങ്ങളും മറ്റുമാണെന്ന കാര്യത്തില്‍ സംശയമില്ല.ഒരു കാലത്ത് മഅദനി ചെയ്ത അതേ ജോലിയാണ് ഹിന്ദു ഐക്യവേദിയുടെ ശശികലയും ചെയ്യുന്നത്.ഹിറ്റ്ലര്‍ പറഞ്ഞ  പോലെ പ്രസംഗമെന്ന മാന്ത്രിക ശകതിയിലൂടെ സ്വന്തം വാദം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ സാധിക്കും.പക്ഷെ ആ പ്രസംഗം കേള്‍ക്കുന്നത് അവരുടെ ആദര്‍ശപ്രേമികള്‍ മാത്രമല്ല എന്ന സത്യം എല്ലാ “വികാര പ്രസംഗ നികൃഷ്ട ജീവികളും“ മറക്കുന്നു.

ബാബരി മസ്ജിദിനു  ശേഷം  ഇനി എന്ത്? എന്ന  ചോദ്യത്തിനു  ഏകദേശം  ഉത്തരം കിട്ടിയിട്ടുണ്ട് . ആന്ധ്രാ പ്രദേശിലെ  ചാര്‍മിനാര്‍ !!1591ല്‍ കുതുബ്  ഷാഹി  രാജ വംശത്തിലെ  സുല്‍ത്താന്‍ മുഹമ്മദ് ഷാഹി  കുതുബ് ഷാ  എന്നയാളാണ്  നാല് മിനാരം  എന്നര്‍ത്ഥം  വരുന്ന  ചാര്‍മിനാര്‍ നിര്‍മ്മിച്ചത്.ഈ അടുത്ത  കാലത്തായി  സംഘപരിവാര  സംഘടന ചാര്‍മിനാറിനു  മുന്‍വശം  അവരുടെ പതാക നാട്ടി  അവകാശ വാദം  ഉന്നയിക്കും പോലെയുള്ള  ശ്രമങ്ങള്‍  നടത്തി  പോരുന്നു.ഇതോടെ  സമാധാനന്തരീക്ഷം  തകരുന്ന പല ചെയ്തികളും  നാള്‍ക്ക് നാള്‍  കണ്ട് വരുന്നു.ഇതുമായി  ബന്ധപ്പെട്ട്  പ്രവീണ്‍  തൊഗാഡിയ  എന്ന  വിശ്വ  ഹിന്ദു  പരിശത്ത്  നേതാവ്  നടത്തിയ വര്‍ഗീയ  പ്രഭാഷണങ്ങള്‍ക്ക്   മറുപടി  എന്നോണം  ആള്‍  ഇന്ത്യാ  മജ്ലിസി ഇത്തിഹാദി  മുസ്ലിമീന്‌  എന്ന പാര്‍ട്ടിക്കാരനും  എം എല്‍  യുമായ   അക്ബറു ദ്ധീന്‍  ഒവൈസി  പറഞ്ഞ  വര്‍ഗീയ പ്രസംഗ മാണ്  അതുമായി  ബന്ധപ്പെട്ട്  അവസാനം  നടന്നത് .ചാര്‍മിനാറിന് മാത്രമല്ല  ഭാരതത്തിലെ  എല്ലാ വിഭാഗത്തിലും  പെട്ടവരുടെ  ആരാധനാലയ ങ്ങള്‍ക്ക്  ബാബരി  മസ്ജിദിനു  സംഭവിച്ച  ഗതി  വരാതിരിക്കട്ടെ  എന്ന് പ്രാര്‍ത്ഥിക്കാം,പ്രയത്നിക്കാം.

ഇത്രോയൊക്കെ  പറഞ്ഞിട്ടും ആധുനിക  ഇന്ത്യയില്‍   'നാസീ  തന്ത്രം'  പ്രയോഗിച്ച  മോഡിയെ ഓര്‍ക്കാതിരുന്നാല്‍  എഴുത്ത്  പൂര്‍ണ്ണ മാകില്ല. "ഇന്ത്യയിലേക്ക്  ഹിറ്റ്ലര്‍  വരുന്ന  വഴി" എന്ന തലക്കെട്ടില്‍ എം എന്‍ വിജയന്റെ ലേഖനവും  പ്രസംഗവും  ആസ്പദമാകി  ഹിറ്റ് ലറിന്റെ   ആത്മ  കഥയ്ക്ക് എഴുതിയ  ആദ്യ  വരി തന്നെ  ഇങ്ങനെ യായിരുന്നു  "ബെര്‍ലിനില്‍  നിന്നും  ഗുജറാത്തിലേക്ക് എത്ര ദൂരമുണ്ട് ?അതെല്ലെങ്കില്‍  ഹിറ്റ്‌ ലറില്‍ നിന്നും  നരേന്ദ്ര  മോഡിയിലേക്ക്,മെയ്ന്‍  കാംഫില്‍  നിന്നും "വിചാരധാര" യിലേക്ക്? ഇവിടെ വിവരിക്കാതെ  തന്നെ കാര്യം വ്യക്തം.തീച്ചൂള പോലെ ചൂടുള്ള ചോദ്യമാണ്  അദ്ദേഹം ചോദിച്ചത്.ഗുജറാത്ത്‌  വെറുമൊരു  പരീക്ഷണമാണെന്നും  അത് ഇന്ത്യ  ഒട്ടാകെ വ്യാപിക്കാനുള്ളതാണെന്നും  ഇന്ത്യന്‍  ഫാഷിസ്റ്റ്‌  പറയുമ്പോള്‍  അത് വെറുമൊരു  വീരവാദമായി  തള്ളി ക്കള യേണ്ടന്നും  അദ്ദേഹം  ഓര്‍മ്മപ്പെടുത്തുന്നു.ഇന്ത്യയില്‍  ഹിറ്റ്ലറുടെ നാസീ  തന്ത്രം  ബാല്‍ത്തക്ക റെയാക്കാള്‍  നന്നായി പരീക്ഷിച്ചത് "ഭാവി പ്രധാനി"യായി  വാഴ്ത്തപ്പെടുന്ന മോഡി തന്നെ!!

ഭയത്തെ നിങ്ങളുടെ  തലയ്ക്ക്  മുകളില്‍ ഒരൊറ്റ  നൂലില്‍ കെട്ടി നിര്‍ത്തി ബാബരി മസ്ജിദ്  തകര്‍ത്തത്  അനുഷ്ഠാനമാക്കി ,ഓരോ ഡിസംബര്‍  ആറിനും  വിജദിവസമായി ആഘോഷിക്കുന്നതും  കേവലമായ  ആഹ്ലാദത്തിനല്ല   എന്ന് അദ്ദേഹം  നമ്മെ  ഓര്‍മ്മ പ്പെടുത്തുന്നു.അത് നിങ്ങളെ പേടിപ്പിക്കാനാണ്  'നാം മറക്കാതിരിക്കുക' എന്ന് ന്യുനപക്ഷ  തീവ്രവാദികള്‍  പോസ്റ്റര്‍  ഒട്ടിക്കുമ്പോള്‍  നമ്മള്‍  കരുതും ഇതൊക്കെ ആര്‍ക്കോ ഭീഷണിയെന്നാണെന്ന്.സത്യത്തില്‍ അവര്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണു നിങ്ങള്‍  മറക്കരുത്.

ഇങ്ങനെ  എതിരാളികളില്‍  ഭയം ജനിപ്പിച്ച്  കീഴടക്കുക  എന്നത്  ഒരു ഫാഷിസ്റ്റ്‌  തന്ത്രമാണ് വര്‍ഷ ങ്ങള്‍  മുന്നേ ഹിറ്റ്‌ലര്‍  നടത്തിയ  തന്ത്രം !!നമ്മുടെ സംസ്കാര  കുരുക്കള്‍  ഉപയോഗിച്ച്,ഭയമുണ്ടാക്കുന്ന  മന്ത്രവാദ ശക്തികള്‍ പേക്കാച്ചി വരുന്നു,ഭൂതം വരുന്നു എന്ന്  കുട്ടികളെ ഭയപ്പെടുത്തുന്ന  പോലെയാണ്  രക്ത  കുലിഷിതമാവാന്‍  പോകുന്നു  എന്ന പറഞ്ഞ് ഹിറ്റ്‌ലര്‍ അന്നും ഇന്ത്യന്‍  ഫാഷിസ്റ്റുകള്‍  ഇന്നും  ഇന്ത്യയിലെ  ജനങ്ങളെ  ഭയപ്പെടുത്തി  കൊണ്ടിരിക്കുന്നത്.

മിക്ക വര്‍ഗീയ ശക്തികളും തിങ്ങി നിറഞ്ഞ പുരുഷാരത്തെ കാണുമ്പോള്‍ രോമാഞ്ച പുളകിതരായി, അധിക വര്‍ഗീയ ശക്തികളും തൊണ്ടനാളത്തിന്റെ സഹായത്തോടെ അലറുന്നത് സ്ഥാനമാനങ്ങള്‍ക്ക്  വേണ്ടിയാണെന്നതില്‍  സംശയമില്ല.അവരൊക്കെ  സ്വന്തം വാദം മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുമ്പോളുണ്ടാകുന്ന സ്വാഭാവിക പ്രതിഭാസമാണ് “തീവ്രവദം”!! അത് പ്രസംഗത്തിലൂടേയും,എഴുത്തിലൂടേയും,ഇന്നുള്ള സോഷ്യല്‍ മീഡിയയിലൂടേയും,മറ്റു മാധ്യമങ്ങളിലൂടേയും മതക്കാരും ,മദമിളകിയവരും,മതമില്ലാത്തവരും ചെയ്യുന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്ന് തന്നെ പറയാം.വാദം ഏതായാലും അത് മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്നവരാണ് തീവ്രവാദികള്‍!!

"നന്മയും തിന്മയും  തുല്യമല്ല,തിന്മയെ നന്മ കൊണ്ട് പ്രധിരോധിച്ചാല്‍ നിങ്ങളുടെ  കഠിന  ശത്രു  പോലും ആത്മ  മിത്രമാകും" -ഖുറാന്‍

ലോകമേ തറവാട്,ലോകമേ  സമാധാനം !!

പടന്നക്കാരന്‍ ഷബീര്‍ അലി

ജയ്‌  ഹിന്ദ്‌

തീവ്രവാദം :മുകളില്‍  എഴുതി പിടിപ്പിച്ച  അക്ഷരങ്ങള്‍ മൊത്താമായും വായിക്കാതെ ചില്ലറയായി വായിച്ച് ഭാരതത്തില്‍ നിന്നും,ഇന്ത്യയില്‍  നിന്നും  എന്നെ ആക്രമിക്കരുത്!! 


62 comments:

  1. Best Blog post ever Read Online
    Akhil

    ReplyDelete
    Replies

    1. ദേശീയപതാകയെക്കുറിച്ച് ഗോള്‍വാള്‍ക്കര്‍ എഴുതി: “നമ്മുടെ രാജ്യത്തിന് വേണ്ടി നമ്മുടെ നേതാക്കള്‍ ഒരു പുതിയ പതാക നിര്‍മിച്ചിരിക്കുകയാണ്. അവരെന്തിനാണ് അത് ചെയ്തത്? ” (M.S.Golwalkar, Bunch of Thoughts, Bangalore, 1996. P.237-238)

      ഇയാളിന്റെ കപട ദേശീയതയ്ക്ക് വേറെ എന്ത് തെളിവ് വേണം ??

      Delete
  2. തീവ്രവാദം യഥാര്‍ഥത്തില്‍ സാമ്രാജ്യത്വത്തിന്റെ കുതന്ത്രങ്ങളില്‍ ഒന്നാണ്. മുതലാളിത്ത കുത്തകകളുടെ ആയുധ ശേഖരങ്ങള്‍ വിറ്റഴിക്കണമെങ്കില്‍ മൂന്നാം ലോക രാജ്യങ്ങളില്‍ തീവ്രവാദം ഒരു ഭീഷണിയാണെന്ന് അവര്‍ക്ക് സ്ഥാപിക്കണമായിരുന്നു. അതിനാണവര്‍ ഇന്ത്യയില്‍ ആദ്യം ഹൈന്ദവ തീവ്രവാദത്തെ പണം നല്‍കി പ്രോത്സാഹിപ്പിച്ചത്. കാലക്രമത്തില്‍ അതിനെ എതിരിടാന്‍ കുറെ വിവരമില്ലാത്ത മുസ്ലിം ന്യൂനാല്‍ ന്യൂനപക്ഷം ഇറങ്ങിപ്പുറപ്പെട്ടതോടെ സാമ്രാജ്യത്വം സന്തോഷിക്കുകയായിരുന്നു. കാരണം അവരുടെ തന്ത്രങ്ങള്‍ നൂറു ശതമാനം വിജയം കണ്ടിരിക്കുന്നു. ഇത് യഥാര്‍ഥത്തില്‍ ഒരു ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. സ്വാതന്ത്ര സമര കാലത്ത് ഹിന്ദു മുസ്ലിം ഐക്യ പ്രസ്ഥാനത്തെ ഭയന്ന ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് ലോകത്ത് ആദ്യമായി ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം പയറ്റിയത്. അന്ന് വിവരമുള്ള ഇന്ത്യന്‍ സമൂഹം അതിനെ പുറം കാല് വെച്ച് ചവിട്ടിത്തെറിപ്പിച്ചുവെങ്കില്‍ ഇന്നിന്റെ ഇന്ത്യയുടെ മക്കള്‍ സാമ്രജ്യത്വത്തിന്റെ കുത്സിതമായ മസ്തിഷ്‌ക പ്രക്ഷാളനങ്ങള്‍ക്ക് പാത്രങ്ങളായി മാറിയിരിക്കുന്നു. ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിച്ച് വ്യാപാര ലാഭമുണ്ടാക്കുന്ന സാമ്രാജ്യത്വത്തിന്റെ തന്ത്രം ഇന്ത്യന്‍ ജനത തിരിച്ചറിയാത്തിടത്തോളം കാലം ഞാനും നിങ്ങളും രക്ഷപ്പെടാന്‍ പോകുന്നില്ല എന്നുള്ള സത്യം തിരിച്ചറിയുക..... ജയ് ഹിന്ദ്‌

    ReplyDelete
  3. എല്ലാം വായിച്ചു .......എല്ലാം സത്യത്തോട് കൂറ് പുലര്‍ത്തുന്നു .......
    ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊല്ലാത്ത്തവര്‍ ചരിത്രത്തിന്റെ ചവറ്റു കോട്ടയില്‍ എടുത്ത് ഏറിയ പ്പെടുക തന്നെ ചെയ്യും ,തീര്‍ച്ച .

    ReplyDelete
  4. r.s.s നെ പ്പറ്റി എനിക്ക് അത്രത്തോളം അറിവില്ല. എന്തായാലും നല്ല ലേഖനം.അഭിനന്ദനങ്ങള്‍.. പോപ്പുലര്‍ ഫ്രോന്റും ആര്‍ എസ് എസ്ഉം ഒന്നും അധികം വിഷം വമിക്കതിരിക്കട്ടെ. വസുധൈവ കുടുംബകം

    ReplyDelete
  5. മനസ്സില്‍ വിങ്ങി നില്‍ക്കുന്ന കാര്യങ്ങള്‍ എല്ലാം കൂടി ഒരുമിച്ചങ്ങു പറഞ്ഞു അല്ലെ? രണ്ട് മൂന്ന് പോസ്റ്റിനുള്ള കാര്യങ്ങള്‍ ഓരൊറ്റൊന്നില്‍ ഒതുക്കി. ആശംസകള്‍

    ReplyDelete
  6. വളരെ വലിയൊരു വിഷയം കൃത്യതയോടെയും സംക്ഷിപ്തമായും അവതരിപ്പിച്ചു. കൂട്ടത്തില്‍ കൊച്ചു കൊച്ചു വലിയ കണ്ടെത്തലുകളും. അഭിനന്ദനങ്ങള്‍...
    ഇതിനോടൊപ്പം കൂട്ടിവായിക്കാന്‍ ഒരു ലിങ്ക് താഴെ കൊടുത്തിരിക്കുന്നു ...
    http://samvadammonthly.com/article.php?a=102

    ReplyDelete
  7. "എന്നാലും ജാതിയും ഉപജാതിയും വാഴുന്ന ഹൈന്ദവ സമൂഹത്തില്‍ ഇന്നും ആര്‍ എസ് എസിനു വേരോട്ടമില്ല എന്ന് തന്നെ പറയേണ്ടി വരും"അല്ലെങ്കില്‍ എന്നേ ഈ ഭാരതം അറബ് രാഷ്ട്രങ്ങള്‍ പോലെയായി.എവിടെ എല്ലാവരും ഒരുമിച്ചു തന്നെ എന്നും വാഴട്ടെ.

    ReplyDelete
  8. ഒരുപാട് കാര്യങ്ങള്‍ അടുക്കോടെ പറഞ്ഞു. നല്ല ലേഖനം.

    ReplyDelete
  9. പടന്നക്കാരാ അഭിനന്ദനങ്ങള്‍ വെക്തവും വിശദവുമായ പോസ്റ്റ്

    ReplyDelete

  10. അറിഞ്ഞതും അറിയാത്തതുമായ ചരിത്രങ്ങള്‍ കുറെ പറഞ്ഞു തന്നതിന് നന്ദിയുണ്ട്.
    ഇപ്രാവശ്യം നാട്ടില്‍ പോയി വന്നപ്പോള്‍ കുറെ പുസ്തകങ്ങള്‍ കൊണ്ട് വന്നു അല്ലെ?
    ആശംസകള്‍.

    ReplyDelete
  11. പണ്ടേ ഞാന്‍ ചരിത്രത്തില്‍ മോശമാണേ...!

    ReplyDelete
  12. വളരെ മികച്ച കുറിപ്പ്.. ചരിത്രം ഉദ്ധരിച്ചു തുടങ്ങിയുള്ള അവതരണം നന്നായി...

    നീണ്ടതെങ്കിലും കാലോചിതമായ ഓർമ്മപ്പെടുത്തലുകൾ ...

    ReplyDelete
  13. എന്തായാലും അഞ്ചാം മന്ത്രി ഉള്‍പെടെയുള വിഷയങ്ങല്കൊണ്ട് പുറം തിരിഞ്ഞു നിന്ന എന്‍ എസ് എസ്സിനെയും എസ് എന്‍ ഡി പിയെയും ഒരേ കുടക്കീഴില്‍ കൊണ്ടുവന്നതിനു മുസ്ലിം സമുദായത്തെ സമ്മതിക്കണം

    ReplyDelete
    Replies
    1. അതിനും കുറ്റം മുസ്ലീം 'സമുദായത്തിന്' !

      Delete
  14. നല്ല പോസ്റ്റ്‌ .. വൃത്തിയായ്‌ കാര്യങ്ങള്‍ പറഞ്ഞു

    ReplyDelete
  15. ഇപ്രാവശ്യം നാട്ടില്‍ പോയി വന്നപ്പോള്‍ കുറെ പുസ്തകങ്ങള്‍ കൊണ്ട് വന്നു അല്ലെ
    പടന്നക്കാരാ

    ReplyDelete
  16. ആര്‍.എസ്.എസ്സിന്റെ താത്വികാചാര്യനും സ്ഥാപകനേതാക്കളില്‍ പ്രമുഖനുമായ ഗോള്‍വാള്‍ക്കര്‍ രാമഭക്തനോ കൃഷ്ണഭക്തനോ ആയിരുന്നില്ല, മറിച്ച് ഒന്നാന്തരം ഹിറ്റ്ലര്‍ ഭക്തനായിരുന്നു. അദ്ദേഹം എഴുതുന്നത് കാണുക: “ജര്‍മന്‍ വംശാഭിമാനം ഇപ്പോള്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. വംശശുദ്ധിയും സംസ്കാരവും കാത്ത് സൂക്ഷിക്കുന്നതിന് സെമിറ്റിക് വംശങ്ങളെ-ജൂതന്‍മാരെ- നിര്‍മാര്‍ജനം ചെയ്യുക വഴി ജര്‍മനി ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നു. വംശശുദ്ധി അതിന്റെ ഉന്നതിയില്‍ പ്രകടമാക്കപ്പെട്ടിരിക്കുകയാണവിടെ. വേരുകളിലെത്തുന്ന വ്യത്യാസങ്ങളുള്ള വംശങ്ങളും സംസ്കാരങ്ങളും ആഴത്തില്‍ പോയി ഒന്നായിത്തീരുക എന്നത് എത്രമാത്രം അസാധ്യമാണെന്നും ജര്‍മനി കാണിച്ചുകൊടുത്തു. ഹിന്ദുസ്ഥാനില്‍ നമുക്ക് പഠിക്കാനുള്ള മികച്ച പാഠമാണിത്.” (M.S.Golwalkar, We or our Nation hood Defined,Bharath Publications, Nagpur, 1939, P.35) ഹിറ്ലറുടെയും മുസ്സോളിനിയുടെയും ചിന്തകള്‍ക്ക് ഹിന്ദുഭീകരവാദികളുടെ ആശയങ്ങളുമായി സാന്ദര്‍ഭികമായ സാദൃശ്യമല്ല ഉള്ളത്. മറിച്ച് കൃത്യവും വ്യക്തവുമായി ഫാഷിസ-നാസിസ ചിന്തകളെ പരിപൂര്‍ണമായും ഉള്‍കൊള്ളുകയും സ്വാംശീകരിക്കുകയും പ്രയോഗവല്‍കരിക്കുകയും ചെയ്തവരാണ് ആര്‍.എസ്.എസ് എന്നത് തര്‍ക്കമറ്റ കാര്യമാണ്. കെ.ബി.ഹെഡ്ഗെവാര്‍, വി.ഡി.സവര്‍ക്കര്‍, ബി.എസ്.മുണ്‍ജി എന്നിവരുടെ കുബുദ്ധിയുടെ സൃഷ്ടിയായിരുന്നു ആര്‍.എസ്.എസ് എന്ന വിഷച്ചെടി. ഫാഷിസ്റ് സര്‍ക്കാരിന്റെ ആസ്ഥാനമായ പലാസോവെന്‍സിയയില്‍ വെച്ച് മുണ്‍ജി, മുസ്സോളിനിയെ നേരിട്ട് കണ്ടിരുന്നു. 1931 മാര്‍ച്ച് 19ന് പകല്‍ 3 മണിക്കായിരുന്നു പ്രസ്തുത കൂടിക്കാഴ്ച. മുസ്സോളിനിയുടെ ക്രൂരതകളെ മുണ്‍ജി അഭിനന്ദിക്കുകയും മുസ്സോളിനിയില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാവുകയും ചെയ്തു. മുസ്സോളിനി, മുണ്‍ജിയെ വിജയാശംസകള്‍ നേര്‍ന്ന് കൊണ്ടാണ് യാത്രയാക്കിയത്.


    ദേശീയപതാകയെക്കുറിച്ച് ഗോള്‍വാള്‍ക്കര്‍ എഴുതി: “നമ്മുടെ രാജ്യത്തിന് വേണ്ടി നമ്മുടെ നേതാക്കള്‍ ഒരു പുതിയ പതാക നിര്‍മിച്ചിരിക്കുകയാണ്. അവരെന്തിനാണ് അത് ചെയ്തത്? ” (M.S.Golwalkar, Bunch of Thoughts, Bangalore, 1996. P.237-238)
    അദ്ധേഹത്തിന്റെ കപട ടെശീയതയ്ക്ക് വേറെ എന്ത് തെളിവ് വേണം ??

    ReplyDelete
    Replies
    1. ഇതൊരു പുതിയ അറിവാണ് പാലക്കാടാ പങ്ക് വെച്ചതിന് നന്ദി

      Delete
  17. Ente charithra pusthkathinte pejukalil eriyapankum njaan cheenthi erinjirunnu , kaaranam athil nirachum yudhathinteyo, adhiniveshathinteyo, mathaandhathayudeyo maduppikkunna ganthamaayirunnu .
    Athukonduthanne padannakkarante eee postinodu enikku ottum mamatha illa , ithineyum njaan ozivaakkunnu.
    Snehathinte charithram maathram urakke vilichu parayu angane ellaavarum snehikkaan padikkatte.

    ReplyDelete
  18. ചരിത്രം അറിയുക തന്നെ വേണം... നന്മയുടെ ചരിത്രം രചിക്കാനെങ്കിലും...
    നന്നായി എഴുതി...

    ReplyDelete
  19. പടന്നക്കാരാ...
    താങ്കള്‍ ഒരു നല്ല ശ്രമം നടത്തിയിരിക്കുന്നു... ഇന്ത്യയില്‍ വര്‍ഗ്ഗീയ ചേരിവ് ഉണ്ടാക്കാനുള്ള ശ്രമിച്ചവര്‍ കൈവെച്ച പ്രധാനപ്പെട്ട ഒരിടം ചരിത്ര 'നിര്‍മ്മിതി' തന്നെയായിരുന്നു, ചരിത്രത്തെ 25 കാല ഘട്ടങ്ങളായി താങ്കള്‍ വേര്‍ തിരിച്ചത് നോക്കുക, അതില്‍ ഒരു മുസ്ലിം കാലഘട്ടം ഉണ്ട്, പക്ഷേ ഒരു ഹിന്ദു കാലഘട്ടമോ ക്രിസ്ത്യന്‍ കാലഘട്ടമോ ഉണ്ടോ?
    മുസ്ലിം ഭരണാധികാരികള്‍(((( --.,(ഇസ്ലാമും ആയി ഇവര്‍ക്ക് കാര്യമായി ബന്ധം ഇല്ലായിരുന്നു എന്ന്‍ താങ്കളും പറയുന്നു) ഇന്ത്യ ഭരിച്ച കാലഘട്ടത്തെ മുസ്ലിം കാലഘട്ടം എന്ന് വിളിക്കാമെങ്കില്‍ ഹിന്ദു ഭരണാധികാരികള്‍ ഭരിച്ച കാലഘട്ടത്തെ ഹിന്ദു കാലഘട്ടം എന്നും ക്രിസ്ത്യന്‍ ഭരണാധികാരികള്‍ ഭരിച്ച കാലഘട്ടത്തെ ക്രിസ്ത്യന്‍ കാലഘട്ടം എന്നും ന്യായമായും വിളിക്കേണ്ടതല്ലേ? പക്ഷേ സംഭവിച്ചത് എങ്ങനെയാണ്, ഹിന്ദുകാലഘട്ടത്തെ അതാത് രാജവംശത്തിന്‍റെ പേരിലും, കൃസ്ത്യന്‍ ഘട്ടത്തെ കൊളോണിയല്‍ ഘട്ടം എന്നും വിശേഷിപ്പിച്ചു അതാണ് ശരി, ഈ ശരിയില്‍ നിന്ന് മുസ്ലിം കാലഘട്ടത്തെ പുറത്താക്കിയത് ഭിന്നിപ്പിക്കല്‍ തന്ത്രത്തിന്റെ ഭാഗം ആണെന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോയതാണ് 'ഭാരതീയന്‍' എന്ന ഇന്ത്യാക്കാരന് പറ്റിയ അമളി.

    രണ്ടു പുസ്തകങ്ങള്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു.
    1.സ്വാതന്ത്രം വിഭജനത്തില്‍ (ഡോ. ഹുസൈന്‍ രണ്ടത്താണി, പൂങ്കാവനം ബുക്ക്സ് )
    2.ഇന്ത്യന്‍ ഫാസിസത്തിന്‍റെ ബലിയാടുകള്‍ (പി എം ബഷീര്‍)),പ്രസാധകനെ ഓര്‍മ്മയില്ല )

    ഈ രണ്ടു പുസ്തകങ്ങളും ശ്രദ്ധേയം ആകുന്നത്, എഴുത്തുകാരന്‍ കാര്യമായി ഇടപെടാതെ, അറിയപ്പെടുന്ന ചരിത്രകാരന്‍ മാരുടെയും നേതാക്കളുടെയും അഭിപ്രായങ്ങളളും സംഭവങ്ങളും ഉദ്ധരിച്ചുകൊണ്ട് ചരിത്രത്തെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നത് കൊണ്ടാണ്.

    ReplyDelete
    Replies
    1. ബ്ലോഗറേ, ഛത്രപതി ശിവാജിയുടെ കാലഘട്ടം ഏതാണെന്ന് അറിയോ? മറാഠാ വാദം എന്ന് പറഞ്ഞ് പടന്നക്കാരന്‍ കൈയൊഴിഞ്ഞു...ചരിത്രം വായിക്ക്..പിന്നെ പടന്നക്കാരാ എന്തെ ആര്‍ എസ് എസിന്റെ ചരിത്രം മുഴുവനായി വിളമ്പിയില്ല? തലശ്ശേരി കലാപം ആരുടെ സൃഷ്ടി? ബൊംബെ കലാപം ആരുടെ സൃഷ്ടി?ഗുജറാത്ത് കലാപവും ഗോദ്രയും അരുടെ സൃഷ്ടി?ബീഹാര്‍ കലാപം ആരുടെ സൃഷ്ടി? ആസാമിലെ ക്രിസ്ത്യാനികളെ ചുട്ട് കൊന്നത് ആരുടെ സൃഷ്ടി? മംഗലാപുരം ഇടയ്ക്കിടെ കലാപം നടത്തുന്നത് ആരണ്? മാറാട് കലാപം തുടങിയത് ആരാണു?ആ കലാപമൊക്കെ ഭാരതത്തില്‍ അല്ലായിരിക്കും അല്ലേ? ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനത്തും കലാപം നടത്തുന്ന ആര്‍ എസ് എസ് എന്ന ഇന്ത്യന്‍ നാസികളെ കുറിച്ച് ഇത്രമാത്രമേ ചരിത്രം കിട്ടിയുള്ളൂ പടന്നക്കാരാ? ലോകത്തിന് ഹിറ്റ്ലര്‍ ഭീഷണിയായത് പോലെ ആര്‍ എസ് എസും ഭീഷണിയാണ്...

      Delete
  20. good post

    ഇതുമായി ചേര്‍ത്ത് വായിക്കാവുന്ന ഒരു പോസ്റ്റ്‌
    http://absarmohamed.blogspot.com/2011/09/rss-ndf.html

    ReplyDelete
  21. പടന്നക്കാരാ അഭിനന്ദനങ്ങള്‍......., നന്നായി എഴുതി...

    ReplyDelete
  22. എഴുത്ത് പലരുടേയും ചങ്കിന് കൊള്ളും

    ReplyDelete
  23. തീവ്രമായ ആശയങ്ങൾക്കെന്നും മാർക്കറ്റുണ്ട്.വളരേ കുറച്ചാൾക്കാർ മാത്രമേ പലപ്പോഴും അതിന്റെ ആൾക്കാരായി മാറുന്നുള്ളൂ. പക്ഷേ അടുത്തകാലത്തായി മനസ്സുകൾ തമ്മിലുള്ള അന്തരം കൂടിക്കൊണ്ടിരിക്കുന്ന ദു:ഖകരമായ കാഴ്ചയാണ് കാണുന്നത്. അതിൽ തീവ്രരാഷ്ട്രീയക്കാരെപ്പോലെത്തന്നെ മറ്റു രാഷ്ട്രീയ മത നേതാക്കൾക്കും നല്ല പങ്കുണ്ട്.
    ചരിത്രപരമായ ഒരുപാട് കാര്യങ്ങൾ ഇവിടെ പ്രതിപാദിച്ചു. 

    ഒരു കമന്റ് യുദ്ധം പ്രതീക്ഷിച്ചിരുന്നെങ്കിലും എന്തോ.....?

    ReplyDelete
  24. വലിയ വായനയായിരുന്നു, അതുകൊണ്ടെന്താ ഇക്കാര്യത്തില്‍ കുറച്ചൊരു അറിവ് കിട്ടി.. സന്തോഷം നന്ദി..

    വളരെ നന്നായി എഴുതി ... പലതും കുറിക്കു കൊള്ളുന്നത്‌ തന്നെ

    ReplyDelete
  25. ആര്‍ എസ് എസ് എന്ന സംഘടനയെ കുറിച്ച് വിശദമായി ഒന്നും അറിയില്ലായിരുന്നു. ഷബീറിന്റെ ഈ പോസ്റ്റ്‌ വളരെ വലിയ അറിവുകള്‍ നല്‍കി. ശ്രീ അജിത്‌ പറഞ്ഞ പോലെ ചരിത്രത്തില്‍ ഞാനും മോശാ .....

    "നന്മയും തിന്മയും തുല്യമല്ല,തിന്മയെ നന്മ കൊണ്ട് പ്രധിരോധിച്ചാല്‍ നിങ്ങളുടെ കഠിന ശത്രു പോലും ആത്മ മിത്രമാകും" -ഖുറാന്‍

    മഹത്തായ ആ ഖുറാന്‍ വചനം തന്നെയാണ് പരമമായ സത്യം

    ReplyDelete
  26. ആര്‍ എസ് എസിനെ പറ്റി മനസ്സിലാക്കാന്‍ ചിലപ്പോള്‍ ഈ പോസ്റ്റ് ഉപകരിച്ചേക്കും


    http://www.khadikaram.blogspot.in/2011/09/blog-post_9630.html

    ReplyDelete
  27. പടോ...നല്ല പോസ്റ്റ്..വ്യക്തമായി തന്നെ എഴുതിയിട്ടുണ്ട് ... വിശദമായി അഭിപ്രായം പറയാനുള്ള ആരോഗ്യവാസ്ഥയില്‍ അല്ല ഞാനിപ്പോള്‍ ..അല്ലേല്‍ ഓരോ പോയിന്റിനും നല്ല അനുകൂല മറുപടികള്‍ തന്നു തന്നെ എഴുതാമായിരുന്നു... ഈ പോസ്റ്റിന്റെ ശീര്‍ഷകം ഒന്ന് മാറ്റി ഒരു ലേഖനത്തിന് ഉതകുന്ന ഒന്നാക്കി മാറ്റാമായിരുന്നു .. ആശംസകളോടെ ..

    ReplyDelete
  28. കൊള്ളാം ...ആര്‍ എസ് എസ് നെ പറ്റി അതികം അറിയില്ലായിരുന്നു ...ആശംസകള്‍

    ReplyDelete
  29. ഏറെ കുറെ നല്ല അവലോകനം..പോസ്റ്റ് ഇഷ്ടമായി...
    എനിക്ക് പറയാനുള്ളത് ലളിതമായി പറയാം..
    rss ഉം ndf ഉം സമമാണ്.. ചെകുത്താന്‍റെ രണ്ടു കൊമ്പു പോലെ...

    ReplyDelete
  30. കൊള്ളാം... കുറെ അറിവുകൾ ലഭിച്ചു. നല്ല അടുക്കും ചിട്ടയുമുള്ള അവതരണം. മനസ്സിൽ നന്മയുള്ളവർക്ക് നല്ലതു വരട്ടേ... ആശംസകൾ..

    ReplyDelete
  31. ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. നല്ല ലേഖനം.

    ReplyDelete
  32. പറയാന്‍ മടിക്കുന്ന വിഷയം നല്ല അവലോകനം

    ReplyDelete
  33. മഅദനിക്ക് ഒരു ഭയപ്പെടുത്തുന്ന ഭൂതമുണ്ടായിരുന്നു എന്നത് സത്യം.അതിനൊക്കെ അദ്ദേഹം ശിക്ഷ അനുഭവിച്ച് കഴിഞു.ഇന്നും ഇന്ത്യയില്‍ വര്‍ഗീയ വിഷം തുപ്പുന്ന ഭൂരിപക്ഷവും ന്യൂനപക്ഷവുമായവരെ തുരത്താന്‍ നിയമത്തിനു പറ്റുന്നില്ല എന്ന സ്ത്യം മറക്കരുത്.

    ReplyDelete
  34. മൊത്താമായും വായിക്കാതെ ചില്ലറയായി വായിച്ചതു കൊണ്ട് ഒന്നും പറയാതെ പോകുന്നു ..

    ReplyDelete
  35. ഇന്നലെ പകുതിക്ക് മുറിഞ്ഞുപോയ വായന ഇന്നു പൂര്‍ത്തിയാക്കി.:)

    ഒന്ന് പറയാതെ വയ്യ!! ഇതുവരെ ഞാന്‍ വായിച്ചിട്ടുള്ള ഷബീറിന്റെ ലേഖനങ്ങളില്‍ എനിക്കേറ്റം ഇഷ്ടമായത് ഇതാണ്.കാരണം വിഷയത്തില്‍ നിന്നും വ്യതിചലിക്കാതെ, ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് കാടുകയറിപ്പോകാതെ,ദൃഡമായ ഭാഷ ഉപയോഗിച്ചുകൊണ്ട് ആത്യന്തം അന്തസത്ത ഒട്ടും ചോരാതെ എഴുതിയിരിക്കുന്നു.
    മിക്ക പോസ്റ്റുകളിലും വിഷയത്തിന്റെ ചൂടുകൂടി സാധാരണ കാണാറുള്ള വൈകാരിക തള്ളല്‍, അതിനോപ്പിച്ചുള്ള പദപ്രയോഗങ്ങള്‍ എന്നിവ ഒന്നുമില്ലാതെ,മി കച്ച എഡിറ്റിങ്ങും ഈ പോസ്റ്റിനെ വേറിട്ട്‌ നിര്‍ത്തുന്നു.

    ഇതിനായി ചെയ്തിടുള്ള ഹോം വര്‍ക്ക്‌ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.

    ReplyDelete
  36. എന്ന് സംഘടനകള്‍ ഒരു വ്യക്തിയെ മതത്തിന്നതീതനായി, ഒരു മനുഷ്യനായി, കാണുന്നുവോ, അന്നേ ഈ രാജ്യം പുരോഗതിയിലേക്ക് നയിക്കപ്പെടൂ.

    ReplyDelete
  37. ചിട്ടയായി തയ്യാറാക്കിയ നല്ലൊരു അവലോകനം.
    ആശംസകള്‍

    ReplyDelete
  38. അറിയേണ്ട കാര്യങ്ങള്‍ .. ഒരു പാട് പറഞ്ഞു ..
    നേരും നെറിയും നിര്‍ഭയം നിലനില്‍ക്കട്ടെ ..
    നമ്മുടെ നാടിന്റെ ഐക്യ അടിത്തറ ഇളകാതെ ലോകാവസാനം വരേയ്ക്കും നില നില്‍ക്കട്ടെ...

    ReplyDelete
  39. പറഞ്ഞ പല സത്യങ്ങളും എന്നാല്‍ പറയാതെ ചില സത്യങ്ങളും ഇനിയും ഉണ്ടെന്നു തോന്നുന്നു. പോരട്ടെ അടുത്ത ഒരു പോസ്റ്റായി. പെട്ടെന്ന് തന്നെ പ്രതീക്ഷിക്കുന്നു,

    ReplyDelete
  40. ചരിത്രങ്ങള്‍ കീറി മുറിച്ച യാത്ര ഇഷ്ടപ്പെട്ടു.യുവാക്കളുടെ കണ്ണുകള്‍ തുറക്കേണ്ടിയിരിക്കുന്നു.കൂടുതല്‍ പേരിലേക്ക് ഈ ലേഖനം എത്തട്ടേ.

    ReplyDelete
  41. പുതിയതായി പല അറിവുകളും കിട്ടി.നന്നായി എഴുതി. അഭിനന്ദനങ്ങൾ. അക്ഷരത്തെറ്റുകളും വ്യാകരണത്തെറ്റുകളുമുണ്ട്. ശ്രദ്ധിക്കണം.

    ReplyDelete
  42. പുതിയ അറിവുകള്‍ പലതും . ലേഖനം നന്നായി ഷബീര്‍ .

    ReplyDelete
  43. വര്‍ഗ്ഗീയതയുടെ മൂര്‍ത്തികളെ മതം നോക്കാതെ എതിര്‍ത്ത്
    തോല്‍പ്പിക്കാന്‍ ഓരോ ഭാരതീയനും കഴിയട്ടെ ....
    ഇന്ത്യ ഇന്ത്യകാരന്റെതാവാന്‍ ശ്രമിക്കുന്ന നേത്രത്വം വരട്ടെ...


    ഷബീര്‍ ..... ഇങ്ങളുടെ എഴുത്തിന്റെ തീവ്രത പുതുതലമുറയുടെ കണ്ണ്തുറപ്പിക്കട്ടെ...

    ReplyDelete
  44. വർഗീയതയും തീവ്രവാദവും രാഷ്ട്രീയവും ഒരേ കളിയുടെ വിവിധ സ്റ്റേജുകളാണ്. ഇതിൽ ഏതെങ്കിലും ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽപ്പില്ല. ഭരണകൂട രാഷ്ട്രീയത്തിന്റെ നിലനിൽപ്പിന് മറ്റ് രണ്ട് അരങ്ങുകളേയും സജീവമാക്കി നിർത്തേണ്ടത് അവരുടെ ആവശ്യമാണ്. കാലഘട്ടങ്ങൾക്കനുസരിച്ചുള്ള വ്യതിയാനമല്ലാതെ ലക്ഷ്യം അന്നും ഇന്നും എവിടെയും ഒന്ന് തന്നെ..

    ReplyDelete
  45. ഒട്ടനവധി അക്രമങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടിനു പങ്കുള്ളതായി പൊതു സമൂഹവും സര്‍ക്കാരും കരുതുന്നു.

    ഒരു കരുതലില്‍ അവസാനിച്ചല്ലേ??

    ഈ അടുത്ത കാലത്തായി സംഘപരിവാര സംഘടന ചാര്‍മിനാറിനു മുന്‍വശം അവരുടെ പതാക നാട്ടി അവകാശ വാദം ഉന്നയിക്കും പോലെയുള്ള ശ്രമങ്ങള്‍ നടത്തി പോരുന്നു.ഇതോടെ സമാധാനന്തരീക്ഷം തകരുന്ന പല ചെയ്തികളും നാള്‍ക്ക് നാള്‍ കണ്ട് വരുന്നു.ഇതുമായി ബന്ധപ്പെട്ട് പ്രവീണ്‍ തൊഗാഡിയ എന്ന വിശ്വ ഹിന്ദു പരിശത്ത് നേതാവ് നടത്തിയ വര്‍ഗീയ പ്രഭാഷണങ്ങള്‍ക്ക് മറുപടി എന്നോണം ആള്‍ ഇന്ത്യാ മജ്ലിസി ഇത്തിഹാദി മുസ്ലിമീന്‌ എന്ന പാര്‍ട്ടിക്കാരനും എം എല്‍ യുമായ അക്ബറു ദ്ധീന്‍ ഒവൈസി പറഞ്ഞ വര്‍ഗീയ പ്രസംഗ മാണ് അതുമായി ബന്ധപ്പെട്ട് അവസാനം നടന്നത് .


    അത് ഒരു മറുപടിയിലും അവസാനിച്ചു...

    ആര്‍ എസ് എസ് ന്‍റെ കപട മുഖം വലിച്ചു കീറുന്ന എഴുത്തിലെ ഉത്സാഹം മറ്റു വര്‍ഗീയ പാര്‍ട്ടികളുടെ കാര്യത്തില്‍ കണ്ടില്ല..


    പടന്നക്കാരന് ഒരു ചായ്‌വ് ഉണ്ടെന്നു തോന്നി ..

    ReplyDelete
    Replies
    1. വിനീത്,എന്റെ ജാതകവും,നക്ഷത്രവും പ്രവചിച്ച വിനീതിനോട് ഇനി എന്ത് പറയണം?!! എന്‍ ഡി എഫ് കാരൊക്കെ എന്റെ ഏളേപ്പാന്റെ മൂത്താപ്പനറ്റെ കാര്‍ണോന്റെ മക്കളാണെന്ന് പറഞ്ഞാല്‍ ങ്ങക്ക് സമാധാനമാവുമോ? ആര്‍ എസ് എസ് ചെയ്ത തെമ്മാടിത്തരത്തെ ചാണകം തേച്ച് ശുദ്ധീകരിക്കാന്‍ എനിക്ക് മനസ്സില്ല!! എന്തേ? സുഹൃത്തേ ആദ്യം ചരിത്രം പഠിക്ക് ഭൂരിപക്ഷ വര്‍ഗീയതയും,നൂനപക്ഷ വര്‍ഗീയതയും തീവ്രവാദവും ഒരു പോലെ വിഷ വസ്തു തന്നെ!! ആര്‍ എസ് എസ് ചെയ്താല്‍ അത് ആര്‍ഷ ഭാരത്വും എന്‍ ഡി എഫ് ചെയ്താല്‍ ഇസ്ലാമിസ്റ്റും എന്ന ചിറ്റമ്മ നയം മാറ്റി കണ്ണ് തുറന്ന് കാണുക!! യുവത്വം കണ്ട നാറുന്ന കവല പ്രസംഗ കോമാളികള്‍ക്ക് ചുടു ചോര കുടിക്കാന്‍ കൊടുത്ത് ജീവിതം നായ നക്കിയത് പോലെയാക്കണ്ട!! ലോകാ സമസ്ഥാ സുഖിനോ ഭവന്തു!!ഓം ഹ്രീ എല്ലാ തീവ്രവാദികളായ ന:മ!!

      Delete
  46. ആര്‍ എസ് എസ് ചെയ്താല്‍ അത് ആര്‍ഷ ഭാരത്വും എന്‍ ഡി എഫ് ചെയ്താല്‍ ഇസ്ലാമിസ്റ്റും എന്ന ചിറ്റമ്മ നയം മാറ്റി കണ്ണ് തുറന്ന് കാണുക!!
    ചായ്‌വ് ഉണ്ടെന്നു തോന്നിയവനു കൊടുത്ത മറുപടി ഇഷ്ടായി :)
    എനിക്കിഷ്ടായി ഇ ലേഖനം ഒരുപാട് കാര്യങ്ങള്‍ ഒരു പോസ്റ്റില്‍ ഉള്‍പെടുത്തി എഴുതി

    ReplyDelete
  47. മുസ്ലിംകളായ മുഗളന്മാര്‍ ഭരണം കയ്യാളുന്ന ആ കാലത്തിന്റെ മധ്യത്തില്‍ തന്നെ ഛത്രപതി ശിവാജി സ്ഥാപിച്ച നാട്ടു രാജ്യമാണ് 'മറാഠ സാമ്രാജ്യം' എന്ന പേരില്‍ അറിയപ്പെടുന്നത്.മുസ്ലിംകളായ മുഗളന്മാരുമായുള്ള നിരന്തരം സംഘര്‍ഷത്തില്‍ നിന്നും രൂപം കൊണ്ട ഒരു പ്രാദേശിക വാദമാണ് മറാഠകളുടേത്.ദേശ്മുഖ് യുദ്ധവീരന്മാരുടെ സഹായത്തോടെ ശിവജി സുസ്ഥിരമായ സാമ്രാജ്യം സ്ഥാപിച്ചു.മുഗളന്മാരുടെ നിരവധി കോട്ടകൊത്തളങ്ങള്‍ ശിവജി പിടിച്ചടക്കി.കേവലം മറാഠകളും മുഗളന്മാരും തമ്മില്‍ നടന്ന ഒരു യുദ്ധമായി ഇതിനെ കാണേണ്ടതില്ല ഇന്ന് കാണുന്ന “മുസ്ലിം -ഹിന്ദു“ വേര്‍തിരിവ് പോലെതന്നെയെന്നതില്‍ സംശയമില്ല.ഇതില്‍ നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്- ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് മുളച്ച തകര പോലെ പെട്ടെന്ന് പൊട്ടിമുളച്ചതല്ല ഭാരതത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങ ളും,സംഘട്ടനങ്ങളും .ഇതിനൊക്കെ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.വരുണ്‍ ഗാന്ധിയും,ഒവൈസിനെ പോലുള്ളവര്‍ ബന്ധുത്വ രാഷ്ട്രീയത്തിന്റെ സ്വധീനം ഉപയോഗിച്ചാണ് ഭാരതത്തിലെ സകല പ്രശ്നങ്ങളും ഉണ്ടാകുന്നതെന്ന് വല്ലവരും എഴുതിയാല്‍ പറഞ്ഞാല്‍ അതിനെ ചിരിച്ച് തള്ളുകയേ വകുപ്പുള്ളൂ .

    വളരെ കറക്റ്റ്‌....

    ReplyDelete
  48. ella tharathilum mikaveriya oru lekhanam.nannayittund.

    ReplyDelete
  49. നല്ല ഹോം വർക്ക് നടത്തിയെഴുതിയ നല്ല ലേഖനം..!

    ReplyDelete
  50. പുതിയ അറിവുകള്‍..!!

    അഭിനന്ദനങ്ങള്‍

    ReplyDelete
  51. നല്ല എഴുത്ത് നിശ്പക്ഷമായി എഴുതി എന്ന് തോന്നുന്നു
    James

    ReplyDelete
  52. കണ്ടു....വായിച്ചൂ........................നല്ല നമസ്കാരം.......

    ReplyDelete