എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Saturday, February 23, 2013

കമ്മ്യുണിസം Vs താലിബാനിസം

ആദ്യഭാഗം വായിക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക 

The Bloody History of Communism-ക്രൂരമായ കമ്മ്യൂണിസ്റ്റ് ചരിത്രം

തുടര്‍ച്ച...

സ്റ്റാലിന്‍ എന്ന കമ്മ്യുണിസ്റ്റ് നരഭോജിയുടെ ക്രൂരത "ഭീകര വാഴ്ച" എന്ന രീതിയാണെന്നും,കൃത്യമായ അടക്കി വാഴേണ്ട ഒരു "കൂട്ടം മൃഗങ്ങളാണ്" സമൂഹം എന്ന് സ്റ്റാലിന്റെ കമ്മ്യൂണിസം ലോകത്തിനു കാണിച്ചു കൊടുത്തു.അതിനിടയിലാണ് എല്ലാ ശാസ്ത്രജ്ഞന്‍മാരേയും ഉള്‍പ്പെടുത്തിക്കൊണ്ട് "വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദത്തോട്"കൂറ് പുലര്‍ത്തണം എന്ന ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിതരായി.അബന്ധമാണെന്ന് അറിഞ്ഞിട്ടും സ്റ്റാലിന്‍ എന്ന ഏകാധിപതിയുടെ മുന്നില്‍ പഞ്ച പുച്ചമടക്കി  അവര്‍ ഒപ്പിട്ടു. തികച്ചും തെറ്റായ ഈ ധാരണ അങ്ങനെ ഉന്നത സ്ഥാനത്ത് എത്തിക്കാന്‍ സ്റ്റാലിന്‍ എന്ന ഏകാധിപതിക്ക് കൂടുതല്‍ ഒന്നും ചെയ്യേണ്ടി വന്നില്ല.ക്രൂരതുടെ പര്യായം എന്ന സ്റ്റാലിന്‍ ആയിരത്തി തൊള്ളായിരത്തി അമ്പത്തി മൂന്നില്‍ അന്തരിക്കുമ്പോള്‍ ബാക്കി വെച്ചത് 'നാലപത്തി രണ്ട് ദശലക്ഷം'പച്ച മനുഷ്യരുടെ ശവശരീരങ്ങളും,അതിലിരട്ടി സ്വപ്നങ്ങളുമാണ്.സ്റ്റാലിന്റെ മരണ ശേഷവും ചെമ്പടയുടെ ക്രൂരത തുടര്‍ന്നു.പുതിയ സോവിയറ്റ് നേതാക്കള്‍ സ്വന്തം നാട്ടില്‍ കൂട്ടക്കുരുതിക്ക് അയവു വരുത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് കാപാലികത അവര്‍ മറ്റു നാടുകളിലേക്ക് കയറ്റുമതിചെയ്തു.1956ല്‍ ഹംഗറിയില്‍ ആരംഭിച്ച മോസ്കോയില്‍ നിന്നും സ്വാതന്ത്രമാവാനുള്ള  ശ്രമം ചെമ്പടയുടെ ടാങ്കുകള്‍ അടിച്ചമര്‍ത്തി.1968 ലെ ചെക്ലോസോവാക്യയിലെ ചെറുത്ത് നില്‍പ്പും ചെമ്പട രക്ത രൂക്ഷിതമാക്കി.ശേഷം ചെമ്പട തിരിഞ്ഞത് അഫ്ഗാനിലേക്കായിരുന്നു.

ഇന്ന്‍ ലോകത്തെ ഏറ്റവും വലിയ ഭീകരര്‍ എന്ന് നവ കമ്മ്യുണിസ്റ്റുകാരടക്കം വിളിച്ച് കൂവുന്ന 'താലിബാനികളുടെ' ക്രൂരത സ്റ്റേജിലും പേജിലും അലറുന്നവര്‍ ചരിത്രത്തെ "വ്യഭിചരിക്കുന്ന നവ സ്റ്റാലിനിസ്റ്റുകള്‍"ചരിത്രത്തിനു നേരെ 'ചന്തി തിരിഞ്ഞ്' നിന്ന്‍ മുതലക്കണ്ണീര്‍ പൊഴിക്കുമ്പോള്‍ അവരോടൊക്കെ തോന്നുന്നത് വീട്ടിലെ വളര്‍ത്തു മൃഗങ്ങളോട് തോന്നുന്ന സഹതാപം മാത്രം. താലിബാനികളുടെ പ്രവര്‍ത്തനം ഭീകരവാദം എന്ന്‍ പറഞ്ഞു വെള്ളരിപ്രാവുകളാവാന്‍ ശ്രമിക്കുന്ന ക്രൂരത മാത്രം കൈമുതലുള്ളവര്‍ തങ്ങളുടെ "അപ്പൂപന്മാരായ" കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ  ചെയ്തികളുടെ അനന്തരഫലഫലമാണ് താലിബാന്‍ എന്ന തീവ്രസംഘടന രൂപപ്പെട്ടത് എന്ന അറിവ് പോലുമില്ലാതെ നാഴികയ്ക്ക് നാല്പതു വട്ടം പുലമ്പുന്നു "ലോകത്ത് സമാധാനം പുലരണം". 

രക്ത ദാഹിയായ യക്ഷിയെ പോലെ ചെമ്പട1979 ല്‍ അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യം ആക്രമിച്ചു.അഫ്ഗാനിലെ കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകരുടെ സഹായത്തോടെ വിപ്ലവം സംഘടിപ്പിക്കുകയും മത നേതാക്കളെ കൂട്ടക്കുരുതിക്ക് ഇരയാക്കുകയും ചെയ്തു.പത്തു വര്‍ഷക്കാലം സോവിയറ്റ് രക്ത ദാഹികള്‍ നിരവധി അഫ്ഗാനി പൌരന്മാരെ കൂട്ടക്കുരുതിക്ക് വിധേയരാക്കി.അഫ്ഗാനിലെ നിരവധി ഗ്രാമങ്ങള്‍ സ്റ്റാലിന്റെ അനുയായികള്‍ ചുട്ട് ചാമ്പലാക്കുകയും ചെയ്തു.പ്രധിരോധത്തിനു കല്ലെടുത്തെറിഞ്ഞ കുട്ടികളുടെ വിരലുകള്‍ വെട്ടിമാറ്റുകയും,ചെവികളില്‍കൂടി വെടിയുണ്ട പായിച്ചും ചെമ്പടക്കാര്‍ കൈമുതലുള്ള എല്ലാ ക്രൂരതയും അഫ്ഗാനിലെ സാധാരണ ജനങ്ങളുടെ മേല്‍ പ്രയോഗിച്ചു കൊണ്ടിരുന്നു.അഞ്ച് ദശ ലക്ഷം അഫ്ഗാനിലെ ജനങ്ങള്‍ ക്രൂരതയുടെ പര്യായമായ ചെമ്പടയുടെ കൈകള്‍ കൊണ്ട് മരണം രുചിച്ചു.ഇതിലും വലിയ വിഭാഗം അയല്‍ രാജ്യങ്ങളിലേക്ക് അഭയം തേടി.കൊടും തണുപ്പില്‍ മലനിരകളിലും മറ്റും ആയിരക്കണക്കിന് താല്‍കാലിക ടെന്റുകളില്‍ ലക്ഷക്കണക്കിന്‌ അഫ്ഗാനികള്‍ മരണത്തെ കാത്ത് വര്‍ഷങ്ങളോളം ജീവിതം തള്ളി നീക്കി.സമത്വം,സമാധാനം,നീതി എന്നിവ നടപ്പാക്കാന്‍ ചെയ്ത മനുഷ്യ കശാപ്പുകള്‍ കമ്മ്യൂണിസം എന്ന 'തത്വശാസ്ത്രം' ഒരു 'കാശാപ്പ് ശാസ്ത്രം'മാത്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.

ഇത്രയൊക്കെ കിരാത ചെയ്തികള്‍ അഫ്ഗാനില്‍ നടമാടിയിട്ടും അഫ്ഗാന്‍ ജനതയുടെ ചെറുത്ത് നില്പില്‍ ചെമ്പടയ്ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല.ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ടില്‍ ചെമ്പട അഫ്ഗാന്‍ വിടാന്‍ നിര്‍ബന്ധിതരായി.കമ്മ്യൂണിസ്റ്റ് പട അഫ്ഗാന്‍ വിടുമ്പോള്‍ ലോകത്തിനു സമ്മാനിച്ചത് ലക്ഷക്കണക്കിനു നിരപരാധികളായ മനുഷ്യരുടെ ശവങ്ങളും 'താലിബാന്‍' എന്ന തീവ്ര സംഘടനയും.കമ്മ്യുണിസം എന്ന പ്രത്യയശാസ്ത്രം മാനുഷികതയ്ക്ക് മേല്‍ ചൊരിഞ്ഞ അക്രമങ്ങള്‍ക്ക് പിന്നീട് ചെമ്പട പല സാധാരണ വിശദീകരണങ്ങളുമുണ്ടാക്കി.

ചെമ്പടയുടെ അധിനിവേശ സമയത്ത് അഭയാര്‍ത്ഥികളായവര്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ചേക്കേറി. അവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തുടങ്ങിയ സ്വകാര്യ മത സ്ഥാപനങ്ങളാണ് 'താലിബാന്‍'.വിദ്യാര്‍ത്ഥി എന്ന്‍ അര്‍ത്ഥം വരുന്ന 'താലിബ്(طالب)എന്ന അറബി പദത്തില്‍ നിന്നുമാണ് 'താലിബാന്‍' അഥവാ 'വിദ്യാര്‍ത്ഥികള്‍' എന്ന കൂട്ടായ്മ രൂപപ്പെടുന്നത്.ചെമ്പടയെ നേരിടാന്‍ താലിബാന്‍ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയ്ക്ക് വേണ്ട സഹായം ആ സമയത്ത് നല്‍കിയത്  ഇന്നത്തെ ലോക പൊലീസായ 'ഫാദര്‍ ലസ്സ് അമേരിക്ക"യാണെന്ന സത്യവും ചരിത്രങ്ങളുടെ പിറകില്‍ മറഞ്ഞിരിപ്പുണ്ട്.സോവിയറ്റ് സേനയുടെ പിന്മാറ്റത്തിന് ശേഷം അവര്‍ വിട്ടേച്ച് പോയ സംസ്കാരശൂന്യമായ പ്രവര്‍ത്തികളും   കഞ്ചാവ്,മദ്യം തുടങ്ങിയ ലഹരി ഉപയോഗത്തിന്റെ അതിപ്രസരം കുറയ്ക്കാനും വേണ്ടി പ്രവര്‍ത്തിച്ച താലിബാന്‍ പെട്ടെന്ന് ക്ഷയിച്ച മട്ടിലേക്ക് എത്തിയിരുന്നു.പിന്നീട് താലിബാന്‍ എന്ന സംഘടന പുതിയ കെട്ടിലും,മട്ടിലും സോവിയറ്റ് അധിനിവേശസമയത്ത് നിരവധി പ്രധിരോധ കക്ഷികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച മുല്ല ഉമര്‍ എന്നയാളുടെ കീഴില്‍ ഒരു ചെറിയ സംഘമായി ആയിരത്തി തൊള്ളായിരത്തി തോന്നൂറ്റി നാലില്‍ വീണ്ടും രൂപം കൊണ്ടു.അതാണ്‌ ഇന്ന്‍ കാണുന്ന തീവ്രമായ താലിബാന്‍.ഈ തീവ്ര സംഘടനയെ ലോകത്തിനു സമ്മാനിച്ചത് കമ്മ്യുണിസ്റ്റ് എന്ന കിരാതമായ ത്വത്വശാസ്ത്രമാണ് അവരെ വളര്‍ത്തിയതാകട്ടെ ഫാദര്‍ ലസ്സ് അമേരിക്കയും.ആ സമയത്ത് അഫ്ഗാന്‍ ചെകുത്താന്റെയും,കടലിനുംഇടയില്‍ പെട്ടവരെപോലെയായി.

താലിബാനികളുടെ ക്രൂരതകള്‍ക്കെതിരെ ഇന്ന്‍ വാവിട്ട് കരയുന്ന നവ കമ്മ്യൂണിസ്റ്റ് ആശയം പേറുന്നവര്‍ മറക്കുന്ന സത്യമുണ്ട്.ലോകത്ത് അമ്പത് ദശലക്ഷം മനുഷ്യരെ പട്ടിണിക്കിട്ടും,ചുട്ട് ചാമ്പലാക്കിയും  കുരുതി കൊടുത്ത പ്രത്യയ ശാസ്ത്രത്തിലാണുള്ളത് എന്ന സത്യം. നീതിയുടെയും,സമത്വത്തിന്റെയും സുന്ദരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കമ്മ്യൂണിസം കടന്നുവന്നതെങ്കില്‍ അത് മനുഷ്യ വംശത്തിനു നല്‍കിയത് രക്തവും,മരണവും,ഭീതുയുമാണ് എന്നത് ചരിത്ര സത്യം.കമ്മ്യുണിസം സാഹിത്യ ഭാഷയില്‍ പറഞ്ഞാല്‍ ലോകത്തെ ഒരു ഒന്നാംന്തരം"അറവുശാലയാക്കി" മാറ്റി. അതിലെ കശാപ്പുകാര്‍ ,മാര്‍ക്ക്സ്,എന്കെല്സ് ,സ്റ്റാലിന്‍,ലെനിന്‍ പിന്നെ ഈ ഉത്തരവാദിത്വത്തില്‍ മുഖ്യ പങ്കുള്ളയാളാണ് ഡാര്‍വിന്‍.മാക്സ് സൂചിപ്പിച്ച പോലെ കമ്മ്യുണിസ്റ്റ് ആശയങ്ങള്‍ക്ക് പ്രകൃതി ചരിത്രത്തിന്റെ അടിത്തറ പാകിയ ആള്‍.രക്തം പുരണ്ട കൂട്ടക്കുരുതികള്‍ സംഘടിപ്പിക്കുമ്പോളും,വിപ്ലവങ്ങള്‍ സംഘടിപ്പിച്ച് കൂട്ടക്കൊലകള്‍ നടത്തുംമ്പോളും കമ്മ്യുണിസ്റ്റുകാര്‍ സത്യത്തില്‍ ഡാര്‍വിന്റെ സിദ്ധാന്തത്തെ ജീവിതത്തിലേക്ക് കൊണ്ട് വരികയാണ് ചെയ്യുന്നത്. ആ സിദ്ധാന്തം മനുഷ്യരെ മൃഗങ്ങളുടെ വര്‍ഗമായി കാണുകയും,സംഘര്‍ഷവും,സംഘട്ടനങ്ങളുമാണ് മാറ്റമില്ലാ പ്രകൃതി നിയമങ്ങള്‍ എന്ന്‍ വാദിക്കുകയും ചെയ്തു.

"അമ്പത്തൊന്ന് വെട്ട് വെട്ടിയില്ലെങ്കില്‍"  - അടുത്ത ഭാഗം തുടരും!!!


Tuesday, February 19, 2013

The Bloody History of Communism-ക്രൂരമായ കമ്മ്യൂണിസ്റ്റ് ചരിത്രം

ചരിത്രത്തിന്റെ മുഖം പലപ്പോഴും വികൃതമാണ് അതിനെ മണവാട്ടിയെപോലെ സുന്ദരിയാക്കി സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നവരാണ് ചതിയന്മാര്‍.സമാധാനം എന്തെന്ന് അറിയാത്തവര്‍ക്ക് സമാധാനത്തിന്റെ കിരീടവും,ചെങ്കോലും അണിയിച്ച് മാലഖമാരക്കുന്ന ലോകത്താണ് നാമുള്ളത്.സമാധാനത്തിന്റെ വെള്ളരിപ്രാവുകളുടെ വേഷം കെട്ടി ഇന്നത്തെ ചില  അഭിനവ കമ്മ്യൂണിസ്റ്റ്കാര്‍ സമാധാന ദാഹിയായി സമൂഹത്തില്‍ വിലസുമ്പോള്‍ സത്യത്തില്‍ 'പുച്ഛമെന്ന' വികാരം മാത്രമാണ് ആ സമയത്ത് അവരോട്  തോന്നാറുള്ളത്(മനസ്സില്‍ സമാധാനം കാംക്ഷിക്കുന്ന നല്ലവരായ കമ്മ്യൂണിസ്റ്റ് ആശയം പേറുന്നവര്‍ ഇതില്‍ ഉള്‍പ്പെടില്ല എന്നും ഓര്‍മ്മപ്പെടുത്തട്ടെ)കാറള്‍ മാക്ക്സിന്റെ കമ്മ്യൂണിസത്തെ  ഇന്ന് കാണുന്ന കേവല രാഷ്ട്രീയപാര്‍ട്ടിയായി ഒരാള്‍ക്കും നിര്‍വചിക്കാനോ,വിലയിരുത്താനോ സാധിക്കുകയില്ല.വല്ലവരും അങ്ങനെ കാണുന്നുവെങ്കില്‍  ഒന്നുകിലവര്‍  ചരിത്രമറിയാത്ത 'BLOODY  FOOL'അല്ലെങ്കില്‍ നേരത്തെ പറഞ്ഞപോലെ ചരിത്രത്തിന്റെ വികൃതമായ മുഖം മിനുസപ്പെടുത്തി മണ വാട്ടിയാക്കുന്നവര്‍.മത ഗ്രന്ഥങ്ങളും,മതാചാര്യന്മാരേയും കീറിമുറിച്ച് ചര്‍ച്ച ചെയ്യുന്നത് പോലെ തന്നെ കമ്മ്യൂണിസം എന്ന ത്വത്വശാസ്ത്രം കീറിമുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെ.

ചരിത്രത്തില്‍ എറ്റവും കൂടുതല്‍ രക്തം പുരണ്ടത് ഇരുപതാം നൂറ്റാണ്ടിലാണ് ഇരുന്നൂറ്റി അമ്പത് ദശലക്ഷം പച്ച മനുഷ്യര്‍ യുദ്ധം,കൂട്ടക്കുരുതി,രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ കൊല്ലപ്പെട്ടു. കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കപ്പെടുന്ന “ത്വത്വശാസ്ത്രത്തിനാണ്“ മാരകമായ ഈ പൈശാചികതയ്ക്ക് ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വമുള്ളത്.അവര്‍ മുഷ്ടിചുരുട്ടി പറയപ്പെടുന്ന പോലെ സമത്വവും,നീതിയും വാഗ്ദാനം ചെയ്യുന്ന ഈ പ്രത്യയശാസ്ത്രം പക്ഷെ ലോകത്തിനു നല്‍കിയത് മരണവും,ആശങ്കയും ഭീതിയും മാത്രമാണ്.രക്തക്കറ പുരണ്ട കമ്മ്യൂണിസത്തിന്റെ നൂറ്റാണ്ടുകള്‍ പരിശോധിച്ചാല്‍  ഈ ത്വത്വശാസ്ത്രം മനുഷ്യത്വത്തിന് വിതച്ച ദുരിദങ്ങള്‍ കണ്മുന്നില്‍കാണാന്‍ സാധിക്കും.ഭൂതകാലത്തില്‍ നിന്നും ഒന്നും പഠിക്കാക്കാത്ത പക്ഷം ഭാവിയില്‍ സമൂഹത്തിനു സമാനമായ ദുരന്തങ്ങളില്‍ ഒരിക്കലും ഒഴിവാക്കാനാവില്ല.അത് പോലെ കമ്മ്യൂണിസത്തിന്റെ രക്തം പുരണ്ട ചരിത്രം ഓര്‍ക്കാതെ തരമില്ല .

ഇംഗ്ലണ്ടില്‍ താമസിച്ചിരുന്ന രണ്ട്  ജര്‍മ്മന്‍ ത്വത്വജ്ഞാനികള്‍ ലോകത്തെ പിടിച്ച് കുലുക്കിയ പുതിയ ത്വത്വ ശാസ്ത്രം രൂപപെടുത്തി. അതാണു ഇന്ന്‍ കാണുന്ന "കമ്മ്യൂണിസം".കമ്മ്യൂണിസ്റ്റ് ത്വത്വശാസ്ത്രത്തിന്റെ രൂപീകരണം  പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. ആദ്യമായി ഇവര്‍ ഈ ത്വത്വ ശാസ്ത്രം അവതരിപ്പിച്ചത് അതിനു കുറച്ച് കാലം മുമ്പ് പ്രസിദ്ധീകരിച്ച "കമ്മ്യൂണിസറ്റ്  മാനിഫെസ്റ്റൊയിലാണ്".ഈ രണ്ട് ത്വത്വജ്ഞാനികളില്‍ ഒരാള്‍ "കാള്‍ ഹെണ്ട്രിക്ക്  മാക്സും,മറ്റെയാള്‍ "ഫ്രെഡറിക്ക്എന്കെല്സുമാണ്".ഇവര്‍ രണ്ടു പേരും ഭൌതികത എന്ന ത്വത്വശാസ്ത്രത്തില്‍ 'വിശ്വസിച്ചു'.ഇത് വസ്തുക്കള്‍ അല്ലാതെ മറ്റൊന്നും നിലനിന്നിരുന്നില്ലെന്നു അവകാശപ്പെട്ടു.യഥാര്‍ത്ഥത്തില്‍ ഭൌതികവാദം ഗ്രീക്ക് ചിന്തകനായിരുന്ന ദമോക്കിസ്റ്റ് മുന്നോട്ട് വെച്ച ഒരു പ്രമാണമായിരുന്നു.എന്തായാലും  ഫ്രഞ്ച് വിപ്ലവകാലത്ത് ധാരാളം യുറോപ്പ്യന്‍ ചിന്തകന്മാര്‍ ഭൌതിക വാദത്തെ അലമാരകളില്‍ നിന്നെടുത്ത് പൊടിത്തട്ടി വീണ്ടും പ്രചരിപ്പിക്കുവാന്‍ തുടങ്ങി.അവരുടെ ലക്ഷ്യമാവട്ടെ മത വിശ്വാസികളില്‍ നിന്നും അകലം പാലിക്കുക എന്നതും.മതത്തിനെതിരെ അവര്‍ക്ക് ഉയര്‍ത്തിപ്പിടിക്കാവുന്ന ഏക ത്വത്വശാസ്ത്രം ഭൌതികവാദം മാത്രമാണ്.ഭൌതിക വാദത്തെ പിന്തുണക്കുമ്പോള്‍ മാക്സും ,എന്കെല്സും വൈരുദ്ധ്യാധിഷിടിത രീതിയിലേക്ക് മാറി.ഇത് സംഘര്‍ഷമാണ് പ്രകൃതിയിലെ അടിസ്ഥാന നിയമമെന്ന്അവകാശപ്പെട്ടു.
എന്കെല്സ് & കാറല്‍ മാക്സ്


മതം,മൂല്യങ്ങള്‍,കുടുംബങ്ങള്‍ തുടങ്ങിയവയ്ക്ക് കമ്മ്യൂണിസ്റ്റ് സമൂഹത്തില്‍ സ്ഥാനമേതുമില്ല.ഏതായലും മാര്‍ക്ക്സും,എന്കെല്സും മനുഷ്യപ്രധാനമായ പ്രതിബന്ധത്തെ അഭിമുകീകരിച്ചു .അവര്‍ മനുഷ്യ സമൂഹത്തിന്‍റെ ചരിത്രത്തെ വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദമെന്ന ഭൂതക്കണ്ണാടിയിലൂടെ മാത്രം കണ്ടു.ഈ പ്രക്രിയയില്‍ അവര്‍ ചരിത്രത്തെ വളച്ചൊടിക്കുകയും ചെയ്തു.സ്വാഭാവിക ചരിത്രം ഇതിനു തികച്ചും വിഭിന്നവും.എങ്ങനെ ജീവ ജാലങ്ങള്‍ ഉണ്ടായി? എന്ന ചോദ്യത്തിന് ഭൌതികപരമായ ഉത്തരം നല്‍കിയേ പറ്റൂ.ആ സമയത്ത് ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന ഒരാളാണ് ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത്.അയാളാണ് ഡാര്‍വിന്‍ എന്ന ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍.അദ്ദേഹം "The Origin Of  Species" എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.ജീവി വര്‍ഗങ്ങള്‍ ഉണ്ടായത് ഭൌതികവാദം അവകാശപ്പെടുന്ന പോലെ അദ്ദേഹം വിഷയം ആവര്‍ത്തിച്ചു.ഏതാനും ആകസ്മികത മൂലമാണ് ജീവജാലങ്ങള്‍ ഉണ്ടായത് എന്ന്‍ മാത്രമല്ല നിരവധി വൈരുദ്ധ്യാധിഷ്ടിത സംഘര്‍ഷങ്ങളുടെ ഫലമായാണ് ഈ ആസ്മികതകളെന്നും അദ്ദേഹം യാതൊരു തെളിവുമില്ലാതെ സമര്‍ത്തിച്ചു.ആയത് കൊണ്ട്  പ്രസിദ്ധ ശാസ്ത്രജ്ഞരടക്കം പലരും  അദ്ദേഹത്തിന്‍റെ വാദങ്ങള്‍ ഗൌനിക്കാതിരുന്നത്.(രണ്ടു പേരൊഴികെ,)കാറല്‍ മാക്സും,എന്കെല്സും.ഒര്‍ജിന്‍ ഓഫ് സ്പീഷിയസ് വായിച്ച എന്കെല്സ് മാക്സിനു ഇങ്ങനെ എഴുതി "ഞാന്‍ ഇപ്പോള്‍ വായിക്കുന്ന ഡാര്‍വിന്റെ പുസ്തകം അതിശയകരം തന്നെ.
ഡാര്‍വിന്‍


കമ്മ്യൂണിസത്തിലൂടെ ശാന്തിയും ,നീതിയും എന്ന്‍ വിഭാവനം ചെയ്ത അവര്‍ക്ക് എത്ര മാത്രം അതൊക്കെ ലോകത്തിനു നല്‍കാന്‍ കഴിഞ്ഞു?മാര്‍ക്ക്സിന്റെയും ,എന്കെല്സിന്റെയും സിദ്ധാന്തം സത്യത്തില്‍ ലോകത്തിനു സമ്മാനിച്ചത് രക്തവും,മരണവും മാത്രമാണ്.ഡാര്‍വിന്റെ ആശയത്തോട് കൂടെ മാര്‍ക്കസിന്റെ കമ്മ്യൂണിസം റഷ്യയില്‍ ആദ്യ വിപ്ലവത്തിന് പ്രേരണയായി.വിപ്ലവത്തിന് ശേഷം അധികാരം ലഭിച്ച ലെനിന്‍ എകാധിപ്ത്യത്തിലൂടെ റഷ്യയുടെ മുക്കിലും മൂലയിലും ക്രൂരമായ അക്രമം അഴിച്ചു വിട്ടു.കമ്മ്യൂണിസത്തെ എതിര്‍ക്കുന്ന പതിനായിരകണക്കിന് മനുഷ്യരെ പീഡിപ്പിക്കുകയും,ക്രൂരമായി കൊന്ന് തള്ളുകയും ചെയ്ത ലെനിന് എതിരാളികളോട് തികഞ്ഞ പുച്ഛമായിരുന്നു എന്ന്‍ ഇന്ന്‍ ചരിത്രം പരതിയാല്‍ നമുക്ക് കാണാന്‍ പറ്റും.കമ്മ്യൂണിസത്തിലൂടെ പുതിയ ലോകം സ്വപനം കണ്ട  ക്രൂരനും,ഏകാധിപതിയുമായ ലെനിന്‍ വികലമായ നയങ്ങള്‍ മൂലം ഭക്ഷ്യക്ഷാമം മൂലം കൊല്ലപ്പെട്ടത്  അഞ്ചു ദശലക്ഷം പച്ച മനുഷ്യര്‍.പുരാവസ്തു ഗവേഷകര്‍ സ്ഥിരീകരിക്കുന്ന ഇത്തരം കണക്കുകള്‍ കമ്മ്യൂണിസത്തിന്‍റെ രക്തംപുരണ്ട ക്രൂരമായ ചരിത്രം പുറം ലോകത്തെ അറിയിക്കുന്നു.മതത്തിന്‍റെ ചെയ്തികളിലൂടെയാണ് ലോകത്ത് മനുഷ്യരാശിക്ക് കൂടുതല്‍ അപകടം ഉണ്ടായതെന്ന് തൊണ്ടക്കുഴല്‍  പൊട്ടുന്ന രീതിയില്‍ പേജിലും,സ്റ്റേജിലും കുരയ്ക്കുന്നവര്‍ കാണാതെ പോയ ക്രൂരമായ കൊലപാതകങ്ങള്‍.

ലെനിനെപ്പോലെ തന്നെ ലോക ചരിത്രം കണ്ട ഏറ്റവും കൂടുതല്‍ മനുഷ്യരെ  കൊന്ന കൊടും ക്രൂരനായ ഏകാധിപതിയാണ് "സ്റ്റാലിന്‍".ലെനിന്റെ മരണ ശേഷം അടുത്ത ഏകാധിപതിയായിവാഴാന്‍ സ്റ്റാലിന്‍അധികാരത്തില്‍ വന്നു.മുപ്പതുവര്‍ഷക്കാലം ഏതൊരു ഏകാധിപതിയുംപോലെ തന്നെ ഭീതിയും,പീഡനവും  കൂടെ പ്പിറപ്പാക്കിസോവിയറ്റ് യൂണിയന്‍ ഭരിച്ചു.നാല്‍പത് ദശ ലക്ഷം കൊലപാതകങ്ങള്‍ക്ക് സ്റ്റാലിന്‍ ഉത്തരവാദിയായി.ഏതൊരു എകാധിപതിയേയും പോലെ അധികാരം ഉറപ്പിക്കാന്‍ സ്റ്റാലിന്‍ വളരെ ശ്രദ്ധാലുവായി.തന്റെ എതിരാളികള്‍ ആയിരിക്കുമെന്ന് തോന്നിയവരെയൊക്കെ രാജ്യദ്രോഹിയായും,കമ്മ്യൂണിസ്റ്റ് വിരുദ്ധനായും മുദ്രകുത്തി കൊന്നൊടുക്കി.ലെനിന്‍ തുടങ്ങിവെച്ച പല കാര്യങ്ങളും പൂര്‍ത്തിയാക്കുവാന്‍ സ്റ്റാലിനും തീരുമാനിച്ചു.രാഷ്ട്രത്തിലെ കൃഷിയും,വിളവുകളും കൂട്ടുത്തരവാദിത്വം എന്ന നയത്തിലൂടെ പിടിച്ചെടുത്തു.

ആ സമയം തന്നെ പല പ്രാചാര സിനിമകിളിലൂടെയും മറ്റും സ്റ്റാലിന്‍ തന്‍റെ മുഖം സമൂഹത്തിനു മുന്നില്‍ മിനുസപ്പെടുത്തി.'പൊതു ഉടമ സമ്പ്രദായം'  അടിച്ചേല്‍പ്പിച്ച അദ്ദേഹം കൂട്ടുത്തരവാദിത്വം എന്ന നയത്തിലൂടെ കൃഷിക്കാരുടെ വിളവുകള്‍ പിടിച്ചെടുത്തു. റഷ്യയുടെ കാര്‍ഷിക വിപ്ലവത്തിന്റെ നേതാവായി സ്വയം അവരോധിച്ച സ്റ്റാലിന്‍ അധികാരഭാവം അഭിനയിച്ച് ആര്‍ത്തിപൂണ്ട ചിരിയിലൂടെ പല പ്രചാര സിനിമകളിലും നിറഞ്ഞു നിന്ന് സോവിയറ്റ് കാര്‍ഷിക മേഖലയുടെ നായകനായി.പക്ഷെ സത്യം വളരെ വ്യത്യസ്ഥമായിരുന്നു.ആയിരത്തി തൊള്ളായിരത്തി മുപ്പതുകളില്‍ കാര്‍ഷിക വിളകള്‍ പിടിച്ചെടുക്കുവാന്‍ ആരഭിച്ചു.എല്ലാ കൃഷിയിടങ്ങളില്‍ നിന്നും സ്റ്റാലിന്റെ ചെമ്പട വിളവുകള്‍ പിടിച്ചെടുത്തു.ചില കര്‍ഷകര്‍ സ്വന്തം കുട്ടുംബത്തെ ഊട്ടാന്‍ ഒളിപ്പിച്ചുവെച്ചവയും പിടിച്ചെടുത്തു.കര്‍ഷകരുടെ പണിയായുധം ചെമ്പട കണ്ടുകെട്ടി.ഭക്ഷണം കഴിക്കുവാണോ അവരുടെ മണ്ണില്‍ ജോലി ചെയ്യുവാനോ ഒന്നും അവശേഷിപ്പിച്ചില്ല.

കമ്മ്യൂണിസത്തിനു വളരെ ഉപകാരപ്രദം എന്ന്‍ ലെനിന്‍ വിശേഷിപ്പിച്ച ആ ദുരന്ത ക്ഷാമം വീണ്ടും ഉയര്‍ന്നു വന്നു.ചുരുങ്ങിയ കാലം കൊണ്ട് ഉക്രൈനില്‍ മാത്രം ആറു ദശലക്ഷമാലുകള്‍ക്ക് പട്ടിണി ബാധിച്ചു.കസാഖിസ്ഥാനില്‍ രണ്ടു ദശ ലക്ഷം മനുഷ്യരും പട്ടിണി മൂലം പിടഞ്ഞു മരിച്ചു.റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ആ സമയം തന്നെ ദശലക്ഷകണക്കിനു മനുഷ്യര്‍ ജീവനു വേണ്ടി യാചിച്ചു മരണമടഞ്ഞിരുന്നു.എല്ലും തോലുമായി തീര്‍ന്ന കുട്ടികള്‍ ഒട്ടിയ വയറും,കവിളുമായി മൃഗങ്ങളെ പോലെ മരിച്ച് വീണു.സ്റ്റാലിന്‍ എന്ന ക്രൂരന്‍ തുടങ്ങിവെച്ച ക്ഷാമത്തിന് മറ്റൊരു ദാരുണമായ ഫലവുമുണ്ടായി."നരമാംസഭോജനം"വിശപ്പുമൂലം ഭ്രാന്തമായി അലഞ്ഞവര്‍ ചലവും,ചോരയും ഒലിക്കുന്ന അഴുകിയ ശവശരീരങ്ങള്‍ വരെ ആര്‍ത്തിയോടെ തിന്നാന്‍ തുടങ്ങി.ചില കര്‍ഷകര്‍ കുട്ടികളെ തട്ടികൊണ്ട് പോയി കൊന്നൊടുക്കിയും വിശപ്പടക്കിയ ധാരുണമായ സംഭവങ്ങള്‍ ഉടെലെടുത്തു. ഇത്തരം നരമാംസഭോജികളായ കര്‍ഷകരുടെയും അവര്‍ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ ശവശരീരങ്ങളുടെ ശേഷിപ്പുകള്‍ ബാക്കിയായി.കമ്മ്യുണിസ്റ്റ് ലക്ഷ്യം വെച്ചത് പോലെ സ്റ്റാലിന്റെ ഭരണകാലത്ത് മനുഷ്യര്‍ മൃഗങ്ങളായി മാറി.ഈ സമയങ്ങളിലൊക്കെയും കര്‍ഷകരെ പിടിച്ച് കൊണ്ടുപോയി തലയ്ക്ക് വെടിവെച്ച് കൊല്ലുകയുമുണ്ടായി.
അക്കാലത്ത് പിടിക്കപ്പെട്ട നരഭോജികള്‍


പിടിച്ചു കൊണ്ടുവന്ന കര്‍ഷകരെ ലേബര്‍ ക്യാമ്പുകളില്‍ അയച്ചു.രാഷ്ട്രത്തെ എതിര്‍ത്തിരുന്നവര്‍ എന്ന്‍ മുദ്രകുത്തി ലക്ഷക്കണക്കിന്‌ മനുഷ്യരെ മരണത്തിനു മുന്നില്‍ എറിഞ്ഞു കൊടുത്തു.ക്യാമ്പുകളിലൊക്കെ ഭയാനകമായ സാഹചര്യമൊരുക്കി അവരെ പീഡിപ്പിച്ചു കൊണ്ടിരുന്നു.കത്തുന്ന വെയിലത്തും,കൊടും തണുപ്പിലും യാതൊരു ദയയുമില്ലാതെ കൊല്ലങ്ങളോളം അടിമകളെ പോലെ പണിയെടുപ്പിച്ചു.പ്രതികൂല സാഹചര്യങ്ങളില്‍ പണിയെടുകുന്ന ഇവര്‍ ജീവിക്കുന്ന ശവങ്ങളായി മാറി.

ആയിരത്തി തൊള്ളായിരത്തി മുപ്പത്തിനാലില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെ അവസാനം നടന്ന വോട്ടെടുപ്പില്‍ അപ്രതീക്ഷിതമായ വിധിയാണ് ഉണ്ടായത്.രഹസ്യമായി നടന്ന വോട്ടെടുപ്പില്‍ ആയിരത്തി തൊള്ളായിരം പ്രധിനിധികളില്‍ മുന്നൂര്‍ പേര് സ്റ്റാലിന് എതിരായി വോട്ട് ചെയ്തത് അറിഞ്ഞ സ്റ്റാലിന്‍ ഞെട്ടിപ്പോയി.ബാലറ്റ്പേപ്പറുകള്‍ കത്തിക്കാന്‍ ഉത്തരവിട്ടു.വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സിക്രട്ടറിയായി സ്വയം അവരോധിച്ചു.ശേഷം  സ്റ്റാലിന്റെ രഹസ്യ പോലീസുകാരെ ഉപയോഗിച്ച് ആ 'ചതിക്ക്' സ്റ്റാലിന്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത ആയിരത്തിലധികം പേരെ ആഴ്ചകള്‍ കൊണ്ട്  കൊന്നുകളഞ്ഞു.എന്തിനേറെ തന്നെക്കാള്‍ കൂടുതല്‍ കൈയ്യടി നേടിയവര്‍ എന്ന്‍ തോന്നുന്ന പല നേതാക്കന്മാരേയും സ്റ്റാലിന്‍ കൊന്നുകഴിഞ്ഞിരുന്നു.തന്റെ എതിരാളികളാവുമെന്ന ഭീതിയില്‍ സ്റ്റാലിന്‍ പല നേതാക്കന്മാരെയും തരം താഴ്ത്തി.ഇതിനിടയില്‍ ജര്‍മ്മന്‍ നാസികളുടെ നേതാവും, ഏകാധിപതിയുമായും,ക്രൂരനായ ഹിറ്റ്‌ലര്‍ റഷ്യയെ ആക്രമിച്ചു.ലക്ഷക്കണക്കിന്‌ റഷ്യന്‍ ജനത ഈ യുദ്ധത്തില്‍ ജീവന്‍ വെടിയേണ്ടി വന്നു.ഇതിനിടയിലും സ്റ്റാലിന്‍ സാധാരണക്കാരെ മറുഭാഗത്ത് കൊന്നൊടുക്കികൊണ്ടിരുന്നു.സ്റ്റാലിന്റെ കാലത്തെ പല പൈശാചിക  നരഹത്യകളുടേയും ദൃശ്യങ്ങള്‍  ഈ നൂറ്റാണ്ടില്‍ വെളിച്ചം കണ്ടതാണ്.നിരവധി പൊതു കുഴിമാടത്തില്‍ തലയോട്ടികള്‍ വെടിവെച്ച് തകര്‍ത്ത ലക്ഷക്കണക്കിന്‌ ജനങ്ങളുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതം ഈ നൂറ്റാണ്ടില്‍.

കമ്മ്യുണിസമാണ് മഹത്വമെന്ന് വിളിച്ച് കൂവുന്ന കമ്മ്യൂണിസ്റ്റ്കാര്‍ ലോകത്തിനു നല്‍കിയ സമ്മാനം ഇതൊക്കെയാണ്.പച്ചമനുഷ്യര്‍ക്ക് മൃഗങ്ങളുടെ വിലപോലും കൊടുക്കാതെ പീഡിപ്പിപ്പിച്ചും,വെടിവെച്ചും ക്രൂരമായി കൊന്നൊടുക്കിയ കമ്മ്യൂണിസത്തിന്റെ യഥാര്‍ത്ഥ മുഖം എത്ര വികൃമാണ്.കൃത്യമായി അടക്കി വാഴേണ്ട ഒരു കൂട്ടം മൃഗങ്ങളാണ് സമൂഹമെന്നു കമ്മ്യൂണിസം കരുതി.അങ്ങനെ ജനങ്ങളെ ഭരിക്കുവാന്‍ ഭീതിയും,ഭീഷണിയുമാണെന്ന് അവര്‍ വിശ്വസിച്ചു.പല പാര്‍ട്ടി കോണ്‍ഗസ്സുകളിലും സ്റ്റാലിന് നിര്‍ത്താതെയുള്ള കയ്യടികള്‍ കിട്ടികൊണ്ടിരുന്നു.ആദ്യം നിര്‍ത്തുന്നത് താന്‍ ആവരുതേ എന്ന്‍ ഓരോരുത്തരും ഭീതിമൂലം ആഗ്രഹിച്ചു.

രണ്ടാംഭാഗം വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക 
കമ്മ്യുണിസം Vs താലിബാനിസം
The Bloody  History of Communism എന്ന ഡോക്യു മെന്ററിയുടെസഹായത്തോടെ


Sunday, February 10, 2013

വാലന്റൈന്‍ ആറാട്ടും തലയും വാലും പോയ കൌമും!!


തലയും വാലും പോയ  കുട്ട്യോള്‍ക്ക്  ഒരു  തലയും വാലില്ലാ ദിനവും കൂടി വരവായി .ഖല്‍ബില്‍ ഒളിപ്പിച്ചു വെച്ച മുഹബ്ബത്തിന്‍ പഞ്ചാര മുഠായി പിരിശത്തോടെയോഴുക്കാന്‍ കൌമാര കമിതാക്കള്‍ക്ക് ഒരു അസുലഭ നിമിഷം വരവായി!! പൊരയില്‍ നിന്നും ഇരന്നുവാങ്ങിയ പോക്കറ്റ് മണിക്ക് ഗ്രീറ്റിംഗ്സ് കാര്‍ഡും ,മുള്ളില്ലാത്ത റോസാപ്പൂവും കൂടെ കരളേ,മുത്തേ,ചക്കരേ,ചക്കേ എന്ന പരശുറാം മഴുവെറിയന്നതിനു മുന്നേ കേരളമാമല നാട്ടില്‍ പിറവി കൊണ്ട ഒലിപ്പിക്കല്‍ ഡയലോഗുകള്‍ പള പളാ മിന്നുന്ന മഷിയുള്ള പേന കൊണ്ടെഴുതി ഖല്‍ബിലൊളിപ്പിച്ചു വെച്ച സുബര്‍ഗത്തിലെ പുതുമണവാളനായ മജ്നൂനെ ഖല്‍ബില്‍ കിനാക്കണ്ട് തട്ടത്തിന്‍ മറയത്തെ ഒന്നും തിരിയാത്ത ഉമ്മച്ചി കുട്ട്യോള്‍ക്കും,പൊട്ടു തൊട്ട അമ്മച്ചി കുട്ട്യോള്‍ക്കും,ചട്ടയും മുണ്ടും കെട്ടാത്ത,കടുക്കയും കൊന്തയും തൂക്കാത്ത അച്ചായത്തി കുട്ട്യോള്‍ക്കും,ഒന്നുലുമില്ലാത്ത സഖാക്കള്‍ കുട്ട്യോള്‍ക്കും ഖല്‍ബിലെ പിരിശം മൊഞ്ചോടെ പുഞ്ചിരി തൂകി തുറന്ന്  കാണിക്കാന്‍  തലയും വാലും പോയ ന്യൂ ജനറേഷന്‍ ടീമിനൊരു വാലില്ലാ സുദിനം വരവായി!! ചുരുക്കി പറാഞാല്‍ അടുപ്പില്‍ നിന്നും ചേരപായുന്നവര്‍ക്കും,വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചവര്‍ക്കുമുള്ള പരേഡില്ലാ സ്വാതന്ത്ര്യ ദിനം വന്നെത്തി എന്നു ചുരുക്കം!!

ഇന്ന് കാണുന്ന അഘോഷങ്ങളൊക്കെ ആഭാസമാകാനും,ആക്കാനും പ്രത്യേക കാരണങ്ങളൊന്നും വേണ്ടതില്ല എന്ന് നമ്മളൊക്കെ കാണുന്നതും,അനുഭവിച്ചറിയുന്നതും!!സൈക്കിള്‍ അഗര്‍ബത്തിക്കാര്‍ പറഞപോലെ പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍ എന്ന പോലെ “ആഘോഷിച്ച് ആഭാസിക്കാന്‍” ഓരോരോ ഉഡായിപ്പ് കാരണങ്ങള്‍!! ഇന്ന് ലോകത്തുള്ള അഘോഷങ്ങളുടെ ചരിത്രവും മറ്റും പരതാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയക്കാരുടെ പീഡന കഥ പരതാന്‍ പോയ അവസ്ഥയാകും!!അത്തരം ആഘോഷ ആഭാസ കദന കഥകള്‍ മൊത്തമായും ചില്ലറയായും വ്യാപാരം ചെയ്യാന്‍ തീരെ സമയമില്ലാത്തത് കൊണ്ട് നമ്മക്ക് നേരെ പതിനാലാം രാവുദിച്ച പതിനാലാം തിയ്യതിയിലെ വാലില്ലാത്ത വാലന്റൈന്‍ മാമാങ്കത്തെ കുറിച്ച് ചര്‍ച്ചിക്കാം!!
ന്യൂ ജനറേഷന്‍ ടീംസ് യു ആള്‍ ആര്‍ റേഡി?

പെണ്ണ്,പിടക്കോഴി, പൂവന്‍ കോഴി എന്നിവയുടെ ഒക്കെ പിറകില്‍ നാട്ടിലെ പുരുഷ കേസരികള്‍ ഫുള്‍ ബുസിയായപ്പോള്‍ നമ്മടെ റോമിലെ ക്ലോയിഡസ് രണ്ടാമന്‍ എന്ന ചക്രവര്‍ത്തിക്ക് യുദ്ധം ചെയ്യാന്‍ ആളെ കിട്ടാതെ വന്നു.പുള്ളിക്ക് ഹാലിളകി കണ്ട്രി ആണുങ്ങള്‍സ് എന്നും ചീറി ആന്റ് ഹീ ഗോട്ട് വരി വരി ആന്‍ഗ്രി യു നോ,..!!ആന്‍ഗ്രിയുടെ പുറത്ത് പുള്ളി  ഇനി മുതല്‍ ഒരൊറ്റ ആണും, പെണ്ണൂം കെട്ടി പെണ്‍ കോന്തന്മാരാകേണ്ട എന്ന ആന്‍ഗ്രികമന്റ്സ് പാസാക്കി.കമന്റ് നിയമാമായി പുലിവാലായി എന്ന് പറാഞാല്‍ മതിയല്ലോ!! നിക്കാഹും,താലികെട്ടും അങ്ങനെ വേണ്ട സകലതും പുള്ളീ നിരോധിച്ചു എന്ന് ചുരുക്കം!! നിരോധിച്ചിട്ടും നിക്കാഹും കുലുമാലും  നടത്താന്‍ മുന്‍ കൈ എടുത്ത വാലന്റൈന്‍ എന്ന പള്ളീലച്ചനെ ജയിലിലാക്കി!!! അച്ചനാരാ മോന്‍? ജയില്‍ വാര്‍ഡന്റെ മോള്‍ക്ക് തന്നെ ഖലിബിലെ പിരിശം കാണിച്ച് കൊടുത്തു!! വാര്‍ഡന്റെ മോള്‍ പള്ളീലച്ചന്റെ   മൊഹബ്ബത്തില്‍ വീണു കണ്ണീരും കിനാവുമായി മാപ്പിളപ്പാട്ട് പോലെയായി!! ഇതാണു വാലില്ലാത്ത വാലന്റൈ ചരിത്രം!!

ഐ തിങ്ക് യു ആള്‍ ആര്‍ ഗോട്ട് ഇറ്റ്!!
ഏതോ റോമില്‍ അതും കുറേ പിരാന്തന്മാ‍ര്‍ നൂറ്റാണ്ടുകള്‍ മുന്നേ ഉണ്ടാക്കപ്പെട്ട ഉഡായിപ്പ് അഘോഷങ്ങള്‍ക്ക് പിറകെ പോയി ഖല്‍ബിലെ പിരിശം ന്യൂ ജനറേഷന്‍ ടീംസ് പഴം കഞ്ഞിപോലെയാക്കി!!സംസാകരമില്ലാത്ത സമ്പത്തുള്ളവര്‍ നാറിയ ഇത്തരം ആഘോഷങ്ങള്‍ പേറുന്നത് കാണുമ്പോള്‍  തന്നെ അറിയാതെ മൂക്കു പൊത്തിപോകും!!വീട്ടില്‍ നിന്നും ഇരന്നു വാങ്ങിയ പുളിക്കുന്ന വിയര്‍പ്പും,ചോരയും മണക്കുന്ന കായ ഇത്തിരി അതികം കയ്യിലുണ്ടെങ്കില്‍ മുറ്റത്തിറങ്ങിയാല്‍ നിങ്ങളുടെ ഭാഷയില്‍ പറഞാല്‍ കണ്ട്രി ഡേര്‍ട്ടി ഫെല്ലോസിനെ കാണും!! എന്തെങ്കിലും തുട്ട് നാണായം അവറ്റകള്‍ക്ക് എറിഞ് കൊടുത്താല്‍ അവറ്റകള്‍ വല്ലതും പള്ളയിലേക്കെറിയും!!കാമുകന്‍ ചാടിപ്പോയ കാമുകിക്ക് വേണ്ടി ഒരു ദിനം,പല്ലു പോയ അമ്മൂമ്മക്ക് പല്ലില്ലാ ദിനം,താടി നെരച്ച ഉപ്പുപ്പാക്ക് താടി ദിനം,അണ്ടിപോയ അണ്ണാനു വേണ്ടി ഒരു ദിനം,ഭാര്യയുടെ തല്ല് കൊള്ളുന്ന പുരുഷ കേസരികള്‍ക്ക് ഒരു ദിനം!!! അല്ല വേറെ പണിയില്ലേ പൊന്നാര മക്കളേ......!!! കണ്ണില്‍ കണ്ട ആട്ടത്തിന്റെ കൂടെ അങ്ങ് ഉരിഞ്ഞാടാന്‍!!

ഇതിലെ ചില വരികള്‍ കടം തന്ന ബഷീര്‍ വള്ളിക്കുന്നിന്  എന്റെ വക ഖല്‍ബില്‍ നിന്നും  വാലന്റൈന്‍  നന്ദി:) 


Friday, February 8, 2013

ഇസ് ദുനിയാമേ "കോയി" നഹീഹെ-इस दुनियामे कोई नहीहे ?

പ്രിയ " കായിക" മന്ത്രി ഗണേഷ് കുമാര്‍ ജി,
അറിയുന്ന ഹിന്ദിയില്‍ കേന്ദ്ര കായിക മന്ത്രിയായ ജിതേന്ദര്‍  സിംഗിന് കത്തെഴുതാന്‍ തുടങ്ങിയതാണ്‌ സ്കൂളില്‍ പഠിച്ച ഹിന്ദിയുമായി ഒരിക്കല്‍ ബോംബയില്‍ പോയിട്ട് പച്ചവെള്ളം കിട്ടിയില്ല.അത് പരീക്ഷക്ക് പഠിക്കാന്‍ മാത്രമുള്ള ഭാഷയാണെന്ന് അറിയാന്‍ വളരെ വൈകിയിരുന്നു. അത് കൊണ്ട്  മറുനാടനായ അദ്ദേഹത്തിനു മേരാ ഹിന്ദി  മാലൂം നഹി...അതാ നിങ്ങള്‍ക്ക് തന്നെ എഴുതാന്‍ തീരുമാനിച്ചത്.
ഇസ് ദുനിയാമേ കോയി നഹീഹെ -"ഈ ദുനിയാവില്‍ കോയികളേ ഇല്ല" പൂവന്‍ കോയികളേയുള്ളൂ എന്ന സത്യം അറിയിക്കാനും കൂടിയാണ് ഈ എഴുത്ത്.

താങ്കള്‍  മുജ്ജന്മ ശത്രുവായ സ്വന്തം അച്ഛനോടുള്ള മല്‍പിടുത്തത്തില്‍  ഫുള്‍ ബുസിയാണെന്ന് അറിയാം.ഇന്ന്‍ കേരളം നേരിട്ട് കൊണ്ടിരിക്കുന്ന 'നീറുന്ന നാറുന്ന കോയി' പ്രശ്നത്തില്‍ (തമിള്‍ നാട്ടിലെ ഇറച്ചിക്കോയി പ്രശ്നമല്ല കേരളത്തിലെ പൂവന്‍ ക്കോയി പ്രശ്നം) കേരളത്തെയും കേരള രാഷ്ട്രീയത്തേയും രക്ഷിക്കാന്‍ താങ്കള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ.തീവണ്ടിയില്‍ പത്തുരൂപക്ക് മൂന്ന് ക്രൈം മാഗസിന്‍ കിട്ടുന്ന കാലത്ത് അതിലെ  ഓരോ പേജും സ്ക്യാന്‍ ചെയ്യുക എന്നത് അക്കാലത്ത് എന്റെ  മെയിന്‍ ഹോബിയായിരുന്നു.അതില്‍ ഏതോ ഒരു ബുക്കില്‍  നിങ്ങളെ "നീലക്കുപ്പായക്കാരനായ" 'നീല'നീലക്കുറുക്കന്‍  എന്നൊക്കെ എഴുതി താങ്കളെ കാമാക്കണ്ണനായ നീല കുറുക്കനാക്കിയത് ഞാന്‍ വിശ്വസിച്ചിരുന്നു.നിങ്ങള്‍ ഒരു സില്‍മാക്കാരനയത് കൊണ്ട്  നിങ്ങളും ഒരു കള്ള കാമാക്കണ്ണന്‍ ആയിരിക്കുമെന്ന്  ഞാനും എല്ലാരേയും പോലെ  വിശ്വസിച്ചു.തലാഖിനോടടുത്ത്  ബീവിയെ മൊഴി ചൊല്ലാനിരക്കുന്ന  നിങ്ങള്‍ പിന്നീട് എല്ലാ പ്രശനവും ചൊല്ലി തീര്‍ത്ത് ബീവിയെ കൂടെകൂട്ടിയപ്പോള്‍ എന്റെ ഖല്‍ബിലും നിങ്ങളോട് പിരിശമുണ്ടായിരുന്നു.ആ ഒരു പിരിശം കൊണ്ട് മാത്രമാണ് ഈ കത്ത്.

സ്വയം കുളിച്ച് വൃത്തിയാക്കി  പരിസരംവൃത്തികേടാക്കുന്ന നാം മലയാളികള്‍ സാക്ഷരതയിലും,വൃത്തിയിലും മാത്രം ഒന്നാം സ്ഥാനത്ത് ആയാല്‍ മതിയോ ബഹു:കായിക മന്ത്രി?  കായികവിഭാഗത്തില്‍  നമ്മുക്ക് നമ്മുടേതായ കഴിവ് തെളിയിക്കേണ്ടതുണ്ട്.ഡല്‍ഹിയിലെ കുട്ടികളാണ് ഇപ്പോള്‍ അതില്‍ മുന്‍പന്തിയില്‍ നമ്മളാകട്ടെ  തൈക്കിളവന്‍മാരേ കൊണ്ട് നമ്മുടെ 'കായിക' ശക്തി  അഡ്ജസ്റ്റ് ചെയത്പോരുന്നു.ഇതൊരര്‍ത്ഥത്തിലും നമുക്ക് ഗുണംചെയ്യുന്ന  പരിപാടിയല്ല.യുവാക്കളിലൂടെ മാത്രമേ 'കായികഫലം' ലഭിക്കുകയുള്ളൂ എന്ന് ദല്‍ഹി നമ്മെ പഠി പ്പിച്ചിട്ടുണ്ട്.

നമ്മുടെ നാട്ടിലെ മന്ത്രിമാരും,തന്ത്രിയും അതി സാഹസികമായി നടത്തുന്ന 'പീഡന കായിക' മത്സരത്തിന്റെ ഫലം ഒരു ഡസനിനടുത്തുള്ള   മലയാളം ചാനല്‍ വഴി ഓരോ മിനുട്ടിലും നമ്മുടെ ഭാവി തലമുറ കണ്ട് പഠിച്ചു  വെച്ചിട്ടുണ്ട് .മത്സരം എങ്ങനെ തുടങ്ങണം,അവസാനിപ്പിക്കണം എന്ന പൂര്‍ണ്ണ  അറിവുകള്‍  ഇല്ലെങ്കില്‍ പോലും  മത്സരത്തിന്റെ നിയമ വശങ്ങളും,എങ്ങനെ റഫറിയേയും,കാണികളേയും ഒരുപോലെ  പറ്റിക്കാം എന്നൊക്കെയുള്ള 'പൊതു അറിവ്' ഏകദേശം പഠിച്ച് വെച്ചിട്ടുണ്ട്.ആയതിനാല്‍ ബഹു :കായിക മന്ത്രി,പീഡനം,ബലാല്‍സംഘം എന്നീ 'കഠിനാദ്വാനമുള്ള കായിക' ഇനങ്ങള്‍  കേരളത്തിലെ സ്കൂള്‍ തലം മുതല്‍ക്കുള്ള കുട്ടികള്‍ക്ക് മത്സരിക്കാനും ,സമ്മാനം നേടാനുമുള്ള ഒരു കായിക മത്സരമായി പ്രഖ്യാപിക്കണ മെന്ന് വിനീതമായി  അപേക്ഷിക്കിക്കുന്നു.ഡല്‍ഹിയിലെ കൌമാരക്കര്‍ക്കും,കേരളത്തിലെ തൈക്കിളവന്മാരായ  രാഷ്ട്രീയക്കാര്‍ക്കും മാത്രമുള്ളതല്ല ഈ കായികാഭ്യാസം എന്ന് താങ്കള്‍ കണ്ടെത്തി ഉചിതമായ തീരുമാനം എടുത്ത് കേരളത്തെ ലോകത്തിനു തന്നെ  മാതൃകയും,പാഠവുമാക്കണമെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തുന്നു.

പടന്ന ക്കാരന്‍ ഷബീര്‍ അലി
പി ഒ  പടന്ന
പിന്‍:671312
ചെറുവത്തൂര്‍ വഴി
കാസര്‍ഗോഡ്‌ ജില്ല
കേരളം
ഇന്ത്യ 


കൊക്കരെക്കോക്കോ:ആയിരക്കണക്കിന് 'ഇറച്ചിക്കോഴികളെ' ഇരുമ്പിന്‍  കൂട്ടില്‍കയറ്റിയാലും,ഒരൊറ്റ 'പൂവന്‍ കോഴിയെ' പോലും മരക്കൂട്ടില്‍ കയറ്റരുത്!!!


Saturday, February 2, 2013

കേരളം നാട്ടപ്പിരാന്താലായം തന്നെ!!

കേരളം ഭ്രാന്താലയമാണ്‌ എന്ന്  ഹൈന്ദവ സന്യാസിയും,ആചാര്യനുമായ സ്വാമി വിവേകാനന്ദന്‍ കേരളത്തിലെ നാറുന്ന ജാതീയ വ്യവസ്ഥകളെ വിമര്‍ശിച്ച്  പറയുകയുണ്ടായി.എത്രത്തോളമെന്നാല്‍ അവര്‍ണ്ണന്‍ തൊട്ട് ആശുദ്ധമാക്കിയത് നസ്രാണികളെ കൊണ്ട് തൊടീച്ച് അശുദ്ധി മറ്റിയിരുന്ന ഇരുണ്ട കാലഘട്ടത്തെ കുറിച്ചാണ് സ്വാമി അങ്ങനെ പറഞ്ഞെതെങ്കിലും  ഇന്നും അദ്ദേഹത്തിന്‍റെ വാക്കുകള്‍ എല്ലാ അര്‍ത്ഥത്തിലും  സത്യമായി പുലരുകയാണ്‌ ചെയ്യുന്നത്.

ജാതീയ ഉച്ചനീചത്വങ്ങളും മറ്റും നടമാടിക്കൊണ്ട് മനുഷ്യരെല്ലാരേയും ഒരു പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു കേരളത്തിലുണ്ടായിരുന്നത് എന്ന്‍ പറയാതെ തന്നെ എല്ലാവര്‍ക്കുമറിയാം.അന്ന്‍ ജാതി വിഷയമായെങ്കില്‍ ഇന്ന്‍ മതമാണ്  വിഷയയമാക്കി 'വിഷമാക്കുന്നത്' എന്ന വ്യത്യാസം മാത്രം.ഹൈന്ദവ മതം ഒരു മതം മാത്രമല്ല നല്ലൊരു സംസ്കാരംകൂടിയുള്ളതാണ് എന്ന്‍ എന്റെ സര്ട്ടിഫിക്കേറ്റിന്റെ ആവശ്യമില്ലാതെ തന്നെ അറിയാവുന്ന വേറൊരു സത്യം.

പണ്ടു കാലങ്ങളില്‍ നമ്മുടെ സ്വന്തം ദൈവത്തിന്‍റെ നാട്ടില്‍ വിചിത്രമായ ഒരു കൊലപാതക രീതിയുണ്ടായിരുന്നു "ചിത്രവധം" എന്ന പേരില്‍!! പൃഷ്ഠത്തില്‍ കമ്പി കയറ്റി നാട്ടി നിര്‍ത്തി കൊലചെയ്യുന്ന രീതിയാണ് ചിത്രവധം.ദിവസങ്ങളോളം ആ കമ്പിയില്‍ കിടന്ന്‍ ജീവനു വേണ്ടി യാചിച്ച് അവസാനം മരണത്തിനു കീഴടങ്ങും.കീഴാളന്‍മാരോട് മേലാളന്മാര്‍ ചെയ്തിരുന്ന ഇത്തരം ക്രൂരമായ രീതികള്‍ അറിഞ്ഞിട്ടായിരിക്കണം സ്വാമി വിവേകാനന്ദന്‍ കേരളം ഭ്രാന്താലയമാണ്‌ എന്ന്‍ തറപ്പിച്ച് പറഞ്ഞത്.ഇത്തരം 'ചിത്രവധങ്ങള്‍' വേറൊരു രീതിയില്‍ സമൂഹത്തില്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ചില പിരാന്തന്മാര്‍ അതും നാട്ടപ്പിരാന്തന്മാര്‍!! 

ഇന്ന്‍ കീഴാളന്‍ മാരില്ല ആ യുഗം ചരിത്രങ്ങളില്‍ കത്തിയമര്‍ന്നു.ഇന്ന്‍ ജാതിക്ക് പകരം മതം!!
അതിനുള്ള ഏറ്റവും 'വലിയ പുതിയ'  ഉദാഹരണമാണ്  ആലുവാ മണപ്പുറം സംഭവം !!
ഒരു ഡസനോളം ചാനലും അത്ര തന്നെ പത്രങ്ങളും അതിനേക്കാള്‍ ഏറെ രാഷ്ട്രീയ നപുംസകങ്ങളും വാഴുന്ന ഈ കേരളത്തില്‍  ഭാവി തലമുറകളിലേക്ക് വര്‍ഗീയത അടിച്ച് കയറ്റുന്ന പ്രവണതകളെ ഒറ്റക്കെട്ടായി ചെറുക്കാന്‍ സാധിക്കുന്നില്ല? പുരകത്തുമ്പോള്‍ വാഴ വെട്ടി ഇത് നമ്മുടെ മാത്രം ചാനലിന് കിട്ടിയതാണെന്ന് അവകാശപ്പെടാന്‍ മത്സരിക്കുന്ന മാധ്യമ മാമാര്‍ എന്തെ ഇത്തരം നട്ടപിരാന്ത് കാണാതെ പോകുന്നു?അടിവസ്ത്രത്തിലും മറ്റും ക്യാമറ തിരുകി കയറ്റി 'ഇലനക്കി പട്ടികളുടെ ചിറിനക്കി പട്ടികളായി' ജീവിക്കുന്നവന്റെ അണ്ണാക്കിലേക്ക് ക്യാമറ തിരുകി കയറ്റി എക്സ്ക്ലൂസിവ് വാര്‍ത്തയാക്കാന്‍ കഷ്ടപ്പെടുന്ന  മാധ്യമ വേശ്യകള്‍ എന്തെ ഇത്തരം മേലാള വാഴ്ചകള്‍ കാണാതെ പോകുന്നു?

കേരളത്തെ മതത്തിന്‍റെയും,സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ കീറി മുറിച്ച് കിരീടം ചൂടി ചെങ്കോല്‍ കൈകളിലേന്താന്‍ വേണ്ടി  അഹോരാത്രം മതനേതാക്കന്മാര്‍ക്ക്   ദാസ്യവേല ചെയ്യുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ക്ക് ഇത്തരം വാര്‍ത്ത ഗ്രഹണി പിടിച്ച പിള്ളേര്‍ക്ക് ചക്കര കിട്ടിയ പോലെയാണ്.അവര്‍ ഒരിക്കലും ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കില്ല പകരം  എണ്ണയോഴിച്ച് കൂടുതല്‍ ആളിക്കത്തിക്കുകയെയുള്ളൂ. 

കേരളത്തില്‍ നിന്നും തുടച്ച് നീക്കപ്പെട്ട തൊട്ട് കൂടായ്മയും തീണ്ടിക്കൂടായ്മയും പുതിയകുപ്പായമിട്ട് സമൂഹത്തില്‍ വിലസുന്നത് നൂറു ശതമാനം സാക്ഷരത നേടിയ സമൂഹം എന്ന്‍ വീമ്പു പറയുന്ന നമ്മുടെ കണ്മുന്നില്‍.മനുഷ്യ സംസ്കാരത്തിന് ചേരാത്ത ഇത്തരം ചെയ്തികള്‍ കൊണ്ട് ഒരു ചുക്കും നേടാനില്ല കുറെ വികാരെ ജീവികളെ കൊണ്ട് ച്ചുടുചോര്‍ വാരിച്ച് ചുടു രക്തം ഭൂമിയില്‍ ഒഴുക്കാം !!

ഭാവിയില്‍ ആശുദ്ധമാകാനും ,പിടിച്ചടക്കാനും പോകുന്ന സ്ഥലങ്ങള്‍. 
ശ്രീ ലങ്ക-പണ്ട് ഹനുമാന്‍ പറന്നു പോയ സ്ഥലമല്ലേ?
കേരളത്തിലെ സകല റോഡുകളും-ശോഭായാത്രകളും മറ്റു ആഘോഷങ്ങളും നടക്കുന്ന സ്ഥലമല്ലേ?
ഇനി പരശുരാമന്‍ മാഴുവെറിഞാ കേരളം ഉണ്ടായത് അത് കൊണ്ട് മൊത്തം അന്യമാതക്കാരെയും തമിളന്‍നാട്ടിലേക്കോമറ്റോ അയച്ച് ശുദ്ധീകരിച്ചെക്കല്ലേ ചങ്ങായിമാരേ..
ഭാരതം മാതാവാണ് മാതാവാണ് എന്ന്‍ പുട്ടിനു തേങ്ങയിടുന്ന പോലെ വിളമ്പുന്നവര്‍ ഭാരതത്തില്‍ അപ്പിയിടാറില്ലേ? അതോ അപ്പിയൊക്കെ ഭൂമിയില്‍  സ്പര്‍ശിക്കാതെ അണ്ണാക്കിലേക്ക് ഉരുട്ടി വാരി വിഴുങ്ങുകയാണോ സോദരന്‍ മാരേ ചെയ്യുന്നത് ?ചില പ്രവര്‍ത്തികള്‍  കാണുമ്പോള്‍ അങ്ങനെയാതോന്നുന്നത്.

ചങ്ങായിമാരെ  കേരളം വീണ്ടും നാട്ടപ്പിരാന്താലയമാക്കല്ലേ ശ്രീ നാരയണ ഗുരുവും,സ്വാമി വിവേകാനന്ദനും,അയ്യങ്കാളിയും,ചട്ടമ്പിസ്വാമിയൊന്നും ഇന്ന്‍ ജീവിച്ചിരിപ്പില്ല ഉപദേശങ്ങള്‍ തന്ന്‍  നിങ്ങളുടെ നട്ടപ്പിരാന്ത്‌  നേരെയാക്കാന്‍ !!

മണല്‍ മാഫിയ വചനം:ആലുവാ മണപ്പുറം എന്ന്‍ വല്ലപ്പോഴും പറയാനുള്ള അവകാശം ബൂര്‍ഷ്വാ മാപ്പിളയായ എനിക്ക് അനുവദിച്ച് തരണമെന്ന്‍ നാട്ടപ്പിരാന്തന്മാരോടു വിനീതമായി അപേക്ഷിക്കുന്നു.നീ പോടാ പാക്കിസ്ഥാനിലേക്ക് എന്നൊന്നും സഹോദരന്മാര്‍ ആക്രോശിച്ചേക്കല്ലേ :D അത് കേള്‍ക്കാനുള്ള ത്രാണി ഈശരീരത്തിലില്ല!!

നല്ല ഒരു സംസ്കാരം പിന്തുടരുന്ന ജനകോടികള്‍ ഇത്തരം പിരാന്തന്‍ ചിന്താഗതിയോട് പുച്ഛവും ,വെറുപ്പുമാണുള്ളതെന്ന പരമ സത്യം മറച്ച് വെക്കുന്നില്ല!!


Friday, February 1, 2013

ദര്‍ശനയെ ദര്‍ശിച്ചപ്പോള്‍

ദര്‍ശന ടി വിയിലെ ഇ ലോകം എന്ന ബ്ലോഗര്‍മാരെ പരിചയപ്പെടുത്തുന്ന പരിപാടിയില്‍ ബ്ലോഗര്‍ ഓഫ് ദ വീക്കായി  തെരഞ്ഞെടുത്ത് നടത്തിയ അഭിമുഖത്തില്‍ നിന്നും.

 
 
വീഡിയോ അപ്ലോഡ് ചെയ്ത സുഹൃത്ത് അമീര്‍ അലിക്ക് നന്ദി!!


അസ്രൂസ് ചതിച്ചപ്പോള്‍

ബൂലോക ചിത്രകാരനും,കാര്‍ട്ടൂണിസ്റ്റുമായ അസ്രൂസ് ഇരുമ്പുഴി ചതിച്ചപ്പോള്‍.
അസ്രൂസിന്റെ ASRUs WORLD ഇവിടെ ക്ലിക്കിയാല്‍ കാണാം.
അസ്രൂസിന്റെ ഫൈസ്ബുക്ക് പ്രൊഫൈല്‍ ഇവിടെ ക്ലിക്കിയാല്‍ കാണാം.
വരയന്‍ റിയാസിന്റെ വിരുത്

ദര്‍ശന ടി വി അവതാരകനും എന്റെ വര എന്ന ബ്ലോഗറുമായ റിയാസ് ടി അലിയുടെ കരവിരുത്.
റിയാസ് ടി അലിയുടെ ബ്ലോഗ്‌ "വരയും വരിയും" ഇവിടെ ക്ലിക്കിയാല്‍ കാണാം.
ഫിസ്ബുക്ക് പ്രൊഫൈല്‍  ഇവിടെ ക്ലിക്കിയാല്‍ കാണാം.

 


കോയാസ് "ബ്ലോഗ്‌ വാദിയാക്കിയപ്പോള്‍"


ബൂലോകത്തെ സജീവ കാര്‍ട്ടൂണിസ്റ്റ് കോയാസ് എന്ന കൊടിഞ്ഞിക്കാരന്‍ എന്നെ "ബ്ലോഗ്‌ വാദിയാക്കിയപ്പോള്‍"!!
കോയാസ് കാര്‍ട്ടൂണ്‍ ഇവിടെ ക്ലിക്കിയാല്‍ കാണാം.
കോയാസ് ഫൈസ്ബുക്ക് പ്രൊഫൈല്‍ ഇവിടെ ക്ലിക്കിയാല്‍ കാണാം.