എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Sunday, February 10, 2013

വാലന്റൈന്‍ ആറാട്ടും തലയും വാലും പോയ കൌമും!!


തലയും വാലും പോയ  കുട്ട്യോള്‍ക്ക്  ഒരു  തലയും വാലില്ലാ ദിനവും കൂടി വരവായി .ഖല്‍ബില്‍ ഒളിപ്പിച്ചു വെച്ച മുഹബ്ബത്തിന്‍ പഞ്ചാര മുഠായി പിരിശത്തോടെയോഴുക്കാന്‍ കൌമാര കമിതാക്കള്‍ക്ക് ഒരു അസുലഭ നിമിഷം വരവായി!! പൊരയില്‍ നിന്നും ഇരന്നുവാങ്ങിയ പോക്കറ്റ് മണിക്ക് ഗ്രീറ്റിംഗ്സ് കാര്‍ഡും ,മുള്ളില്ലാത്ത റോസാപ്പൂവും കൂടെ കരളേ,മുത്തേ,ചക്കരേ,ചക്കേ എന്ന പരശുറാം മഴുവെറിയന്നതിനു മുന്നേ കേരളമാമല നാട്ടില്‍ പിറവി കൊണ്ട ഒലിപ്പിക്കല്‍ ഡയലോഗുകള്‍ പള പളാ മിന്നുന്ന മഷിയുള്ള പേന കൊണ്ടെഴുതി ഖല്‍ബിലൊളിപ്പിച്ചു വെച്ച സുബര്‍ഗത്തിലെ പുതുമണവാളനായ മജ്നൂനെ ഖല്‍ബില്‍ കിനാക്കണ്ട് തട്ടത്തിന്‍ മറയത്തെ ഒന്നും തിരിയാത്ത ഉമ്മച്ചി കുട്ട്യോള്‍ക്കും,പൊട്ടു തൊട്ട അമ്മച്ചി കുട്ട്യോള്‍ക്കും,ചട്ടയും മുണ്ടും കെട്ടാത്ത,കടുക്കയും കൊന്തയും തൂക്കാത്ത അച്ചായത്തി കുട്ട്യോള്‍ക്കും,ഒന്നുലുമില്ലാത്ത സഖാക്കള്‍ കുട്ട്യോള്‍ക്കും ഖല്‍ബിലെ പിരിശം മൊഞ്ചോടെ പുഞ്ചിരി തൂകി തുറന്ന്  കാണിക്കാന്‍  തലയും വാലും പോയ ന്യൂ ജനറേഷന്‍ ടീമിനൊരു വാലില്ലാ സുദിനം വരവായി!! ചുരുക്കി പറാഞാല്‍ അടുപ്പില്‍ നിന്നും ചേരപായുന്നവര്‍ക്കും,വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചവര്‍ക്കുമുള്ള പരേഡില്ലാ സ്വാതന്ത്ര്യ ദിനം വന്നെത്തി എന്നു ചുരുക്കം!!

ഇന്ന് കാണുന്ന അഘോഷങ്ങളൊക്കെ ആഭാസമാകാനും,ആക്കാനും പ്രത്യേക കാരണങ്ങളൊന്നും വേണ്ടതില്ല എന്ന് നമ്മളൊക്കെ കാണുന്നതും,അനുഭവിച്ചറിയുന്നതും!!സൈക്കിള്‍ അഗര്‍ബത്തിക്കാര്‍ പറഞപോലെ പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍ എന്ന പോലെ “ആഘോഷിച്ച് ആഭാസിക്കാന്‍” ഓരോരോ ഉഡായിപ്പ് കാരണങ്ങള്‍!! ഇന്ന് ലോകത്തുള്ള അഘോഷങ്ങളുടെ ചരിത്രവും മറ്റും പരതാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയക്കാരുടെ പീഡന കഥ പരതാന്‍ പോയ അവസ്ഥയാകും!!അത്തരം ആഘോഷ ആഭാസ കദന കഥകള്‍ മൊത്തമായും ചില്ലറയായും വ്യാപാരം ചെയ്യാന്‍ തീരെ സമയമില്ലാത്തത് കൊണ്ട് നമ്മക്ക് നേരെ പതിനാലാം രാവുദിച്ച പതിനാലാം തിയ്യതിയിലെ വാലില്ലാത്ത വാലന്റൈന്‍ മാമാങ്കത്തെ കുറിച്ച് ചര്‍ച്ചിക്കാം!!
ന്യൂ ജനറേഷന്‍ ടീംസ് യു ആള്‍ ആര്‍ റേഡി?

പെണ്ണ്,പിടക്കോഴി, പൂവന്‍ കോഴി എന്നിവയുടെ ഒക്കെ പിറകില്‍ നാട്ടിലെ പുരുഷ കേസരികള്‍ ഫുള്‍ ബുസിയായപ്പോള്‍ നമ്മടെ റോമിലെ ക്ലോയിഡസ് രണ്ടാമന്‍ എന്ന ചക്രവര്‍ത്തിക്ക് യുദ്ധം ചെയ്യാന്‍ ആളെ കിട്ടാതെ വന്നു.പുള്ളിക്ക് ഹാലിളകി കണ്ട്രി ആണുങ്ങള്‍സ് എന്നും ചീറി ആന്റ് ഹീ ഗോട്ട് വരി വരി ആന്‍ഗ്രി യു നോ,..!!ആന്‍ഗ്രിയുടെ പുറത്ത് പുള്ളി  ഇനി മുതല്‍ ഒരൊറ്റ ആണും, പെണ്ണൂം കെട്ടി പെണ്‍ കോന്തന്മാരാകേണ്ട എന്ന ആന്‍ഗ്രികമന്റ്സ് പാസാക്കി.കമന്റ് നിയമാമായി പുലിവാലായി എന്ന് പറാഞാല്‍ മതിയല്ലോ!! നിക്കാഹും,താലികെട്ടും അങ്ങനെ വേണ്ട സകലതും പുള്ളീ നിരോധിച്ചു എന്ന് ചുരുക്കം!! നിരോധിച്ചിട്ടും നിക്കാഹും കുലുമാലും  നടത്താന്‍ മുന്‍ കൈ എടുത്ത വാലന്റൈന്‍ എന്ന പള്ളീലച്ചനെ ജയിലിലാക്കി!!! അച്ചനാരാ മോന്‍? ജയില്‍ വാര്‍ഡന്റെ മോള്‍ക്ക് തന്നെ ഖലിബിലെ പിരിശം കാണിച്ച് കൊടുത്തു!! വാര്‍ഡന്റെ മോള്‍ പള്ളീലച്ചന്റെ   മൊഹബ്ബത്തില്‍ വീണു കണ്ണീരും കിനാവുമായി മാപ്പിളപ്പാട്ട് പോലെയായി!! ഇതാണു വാലില്ലാത്ത വാലന്റൈ ചരിത്രം!!

ഐ തിങ്ക് യു ആള്‍ ആര്‍ ഗോട്ട് ഇറ്റ്!!
ഏതോ റോമില്‍ അതും കുറേ പിരാന്തന്മാ‍ര്‍ നൂറ്റാണ്ടുകള്‍ മുന്നേ ഉണ്ടാക്കപ്പെട്ട ഉഡായിപ്പ് അഘോഷങ്ങള്‍ക്ക് പിറകെ പോയി ഖല്‍ബിലെ പിരിശം ന്യൂ ജനറേഷന്‍ ടീംസ് പഴം കഞ്ഞിപോലെയാക്കി!!സംസാകരമില്ലാത്ത സമ്പത്തുള്ളവര്‍ നാറിയ ഇത്തരം ആഘോഷങ്ങള്‍ പേറുന്നത് കാണുമ്പോള്‍  തന്നെ അറിയാതെ മൂക്കു പൊത്തിപോകും!!വീട്ടില്‍ നിന്നും ഇരന്നു വാങ്ങിയ പുളിക്കുന്ന വിയര്‍പ്പും,ചോരയും മണക്കുന്ന കായ ഇത്തിരി അതികം കയ്യിലുണ്ടെങ്കില്‍ മുറ്റത്തിറങ്ങിയാല്‍ നിങ്ങളുടെ ഭാഷയില്‍ പറഞാല്‍ കണ്ട്രി ഡേര്‍ട്ടി ഫെല്ലോസിനെ കാണും!! എന്തെങ്കിലും തുട്ട് നാണായം അവറ്റകള്‍ക്ക് എറിഞ് കൊടുത്താല്‍ അവറ്റകള്‍ വല്ലതും പള്ളയിലേക്കെറിയും!!കാമുകന്‍ ചാടിപ്പോയ കാമുകിക്ക് വേണ്ടി ഒരു ദിനം,പല്ലു പോയ അമ്മൂമ്മക്ക് പല്ലില്ലാ ദിനം,താടി നെരച്ച ഉപ്പുപ്പാക്ക് താടി ദിനം,അണ്ടിപോയ അണ്ണാനു വേണ്ടി ഒരു ദിനം,ഭാര്യയുടെ തല്ല് കൊള്ളുന്ന പുരുഷ കേസരികള്‍ക്ക് ഒരു ദിനം!!! അല്ല വേറെ പണിയില്ലേ പൊന്നാര മക്കളേ......!!! കണ്ണില്‍ കണ്ട ആട്ടത്തിന്റെ കൂടെ അങ്ങ് ഉരിഞ്ഞാടാന്‍!!

ഇതിലെ ചില വരികള്‍ കടം തന്ന ബഷീര്‍ വള്ളിക്കുന്നിന്  എന്റെ വക ഖല്‍ബില്‍ നിന്നും  വാലന്റൈന്‍  നന്ദി:) 


19 comments:

 1. ഇത് ന്യൂ ജനറേഷനാ ഭായി
  ഇപ്പൊ ഇങ്ങനൊക്കെയാ ഭായി ഫൂ ഫൂ ഫൂ

  ReplyDelete
 2. പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളെ...അല്ലാതെ എന്ത് വാലന്‍

  ReplyDelete
 3. ഗ്രീറ്റിംഗ് കാര്‍ഡ് കച്ചവടക്കാര്‍ക്ക് കച്ചവടത്തിന് ഓരോരോ കാരങ്ങളെ ...

  ReplyDelete
 4. സകല അമൂല്‍ വലന്റൈന്‍സിനും വേണ്ടി,പടനക്കാരന്‍ വക പാലുപോലത്തെ ആശംസകള്‍!!! ആനന്ദലബ്ധിക്കിനി എന്തുവേണം??

  ReplyDelete
 5. പിരാന്തിനു കയ്യും കാലും വച്ച ടീമും കച്ചടക്കാരുടെ ചില പിരാന്തും.. കുറിപ്പ് നന്നായി..

  ReplyDelete
 6. സുടപികളും സങ്ങികളും ഒരു പോലെ എതിര്കുന്ന ഒരേ ഒരു അഗോഷം . ഇ കാര്യത്തിലെങ്കിലും അവരു നല്ല ഐയ്ക്യതില ...

  ReplyDelete
 7. സുടപികളും സങ്ങികളും ഒരു പോലെ എതിര്കുന്ന ഒരേ ഒരു അഗോഷം . ഇ കാര്യത്തിലെങ്കിലും അവരു നല്ല ഐയ്ക്യതില ...

  ReplyDelete
 8. ബില്യനുകൾ മറിയുന്ന കച്ചവടമാ ബായീ, ഇതൊക്കെ ഇനിയും പുരോഗമിക്കാനിരിക്കുന്നതേയുള്ളു.

  ReplyDelete
 9. കച്ചോടം മാത്രം ലക്ഷ്യം

  ReplyDelete
 10. പൂവാലന്റൈന്‍ ദിനാശംസകള്‍ ഞമ്മളും നേരുന്നു... :D

  ReplyDelete
 11. ഈ പണ്ടാരം നമ്മള്‍ പണ്ടൊക്കെ കുറെ ചര്‍ച്ചിയതല്ലെ? ഇനിയും മിണ്ടാതിരിക്കുന്നതല്ലെ കൂടുതല്‍ നല്ലത്.

  ReplyDelete
 12. ഇതൊക്കെ കച്ചവട തന്ത്രങ്ങള്‍ മാത്രം ഇതിനെ ഒക്കെ പറഞ്ഞു മനസിലാക്കി വരുന്ന തലമുറകളെ നമ്മള്‍ തിരുത്തണം

  ReplyDelete
 13. നല്ല ശൈലി.....അവതരണം......ഇഷ്ട്ടായി കേട്ടോ.......!!

  ReplyDelete
 14. വാലന്റൈൻ ദിനം മഹാശ്ചര്യം; എനിക്കും കിട്ടണം പണം!
  ഇരുപതുകൊല്ലം മുൻപ് വരെ നമ്മൾ കേട്ടിട്ടേ ഉണ്ടായിരുന്നില്ല. ഇന്നിപ്പോ എല്ലാ മുക്കിലും മൂലയിലും വാലന്മാരും വാലികളും നിറഞ്ഞു. കച്ചോടത്തിനായി മാർക്കറ്റ് ചെയ്തെടുത്ത ഒരു ദിനം!

  ReplyDelete
 15. 'ലവര്‍ക്കും' ഇല്ലേ വികാരങ്ങള്‍???

  ReplyDelete
 16. ജോറായി :)

  ReplyDelete
 17. ആ ഫാന്‍സി കടക്കാര്‍ greeting card വിറ്റ് ജീവിച്ചു പൊക്കോട്ടെ, അവര്‍ക്ക് ആകെ കിട്ടുന്ന കച്ചവടം ഇങ്ങനെയൊക്കെയല്ലേ? :D

  ReplyDelete
 18. പ്രണയം ചീറ്റി പോയവര്‍ക്കും പ്രണയത്തിനു അപേക്ഷ നല്കി കാത്തിരിക്കുന്നവര്‍ക്കും കൂടി വരട്ടെ ഒരു ദിനം .എന്നാലല്ലേ നമ്മുടെ "പ്രണയ സാമഗ്രികളുടെ " കച്ചോടം പൊടി പൊടിക്കൂ :)

  ReplyDelete