എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Saturday, February 2, 2013

കേരളം നാട്ടപ്പിരാന്താലായം തന്നെ!!

കേരളം ഭ്രാന്താലയമാണ്‌ എന്ന്  ഹൈന്ദവ സന്യാസിയും,ആചാര്യനുമായ സ്വാമി വിവേകാനന്ദന്‍ കേരളത്തിലെ നാറുന്ന ജാതീയ വ്യവസ്ഥകളെ വിമര്‍ശിച്ച്  പറയുകയുണ്ടായി.എത്രത്തോളമെന്നാല്‍ അവര്‍ണ്ണന്‍ തൊട്ട് ആശുദ്ധമാക്കിയത് നസ്രാണികളെ കൊണ്ട് തൊടീച്ച് അശുദ്ധി മറ്റിയിരുന്ന ഇരുണ്ട കാലഘട്ടത്തെ കുറിച്ചാണ് സ്വാമി അങ്ങനെ പറഞ്ഞെതെങ്കിലും  ഇന്നും അദ്ദേഹത്തിന്‍റെ വാക്കുകള്‍ എല്ലാ അര്‍ത്ഥത്തിലും  സത്യമായി പുലരുകയാണ്‌ ചെയ്യുന്നത്.

ജാതീയ ഉച്ചനീചത്വങ്ങളും മറ്റും നടമാടിക്കൊണ്ട് മനുഷ്യരെല്ലാരേയും ഒരു പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു കേരളത്തിലുണ്ടായിരുന്നത് എന്ന്‍ പറയാതെ തന്നെ എല്ലാവര്‍ക്കുമറിയാം.അന്ന്‍ ജാതി വിഷയമായെങ്കില്‍ ഇന്ന്‍ മതമാണ്  വിഷയയമാക്കി 'വിഷമാക്കുന്നത്' എന്ന വ്യത്യാസം മാത്രം.ഹൈന്ദവ മതം ഒരു മതം മാത്രമല്ല നല്ലൊരു സംസ്കാരംകൂടിയുള്ളതാണ് എന്ന്‍ എന്റെ സര്ട്ടിഫിക്കേറ്റിന്റെ ആവശ്യമില്ലാതെ തന്നെ അറിയാവുന്ന വേറൊരു സത്യം.

പണ്ടു കാലങ്ങളില്‍ നമ്മുടെ സ്വന്തം ദൈവത്തിന്‍റെ നാട്ടില്‍ വിചിത്രമായ ഒരു കൊലപാതക രീതിയുണ്ടായിരുന്നു "ചിത്രവധം" എന്ന പേരില്‍!! പൃഷ്ഠത്തില്‍ കമ്പി കയറ്റി നാട്ടി നിര്‍ത്തി കൊലചെയ്യുന്ന രീതിയാണ് ചിത്രവധം.ദിവസങ്ങളോളം ആ കമ്പിയില്‍ കിടന്ന്‍ ജീവനു വേണ്ടി യാചിച്ച് അവസാനം മരണത്തിനു കീഴടങ്ങും.കീഴാളന്‍മാരോട് മേലാളന്മാര്‍ ചെയ്തിരുന്ന ഇത്തരം ക്രൂരമായ രീതികള്‍ അറിഞ്ഞിട്ടായിരിക്കണം സ്വാമി വിവേകാനന്ദന്‍ കേരളം ഭ്രാന്താലയമാണ്‌ എന്ന്‍ തറപ്പിച്ച് പറഞ്ഞത്.ഇത്തരം 'ചിത്രവധങ്ങള്‍' വേറൊരു രീതിയില്‍ സമൂഹത്തില്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ചില പിരാന്തന്മാര്‍ അതും നാട്ടപ്പിരാന്തന്മാര്‍!! 

ഇന്ന്‍ കീഴാളന്‍ മാരില്ല ആ യുഗം ചരിത്രങ്ങളില്‍ കത്തിയമര്‍ന്നു.ഇന്ന്‍ ജാതിക്ക് പകരം മതം!!
അതിനുള്ള ഏറ്റവും 'വലിയ പുതിയ'  ഉദാഹരണമാണ്  ആലുവാ മണപ്പുറം സംഭവം !!
ഒരു ഡസനോളം ചാനലും അത്ര തന്നെ പത്രങ്ങളും അതിനേക്കാള്‍ ഏറെ രാഷ്ട്രീയ നപുംസകങ്ങളും വാഴുന്ന ഈ കേരളത്തില്‍  ഭാവി തലമുറകളിലേക്ക് വര്‍ഗീയത അടിച്ച് കയറ്റുന്ന പ്രവണതകളെ ഒറ്റക്കെട്ടായി ചെറുക്കാന്‍ സാധിക്കുന്നില്ല? പുരകത്തുമ്പോള്‍ വാഴ വെട്ടി ഇത് നമ്മുടെ മാത്രം ചാനലിന് കിട്ടിയതാണെന്ന് അവകാശപ്പെടാന്‍ മത്സരിക്കുന്ന മാധ്യമ മാമാര്‍ എന്തെ ഇത്തരം നട്ടപിരാന്ത് കാണാതെ പോകുന്നു?അടിവസ്ത്രത്തിലും മറ്റും ക്യാമറ തിരുകി കയറ്റി 'ഇലനക്കി പട്ടികളുടെ ചിറിനക്കി പട്ടികളായി' ജീവിക്കുന്നവന്റെ അണ്ണാക്കിലേക്ക് ക്യാമറ തിരുകി കയറ്റി എക്സ്ക്ലൂസിവ് വാര്‍ത്തയാക്കാന്‍ കഷ്ടപ്പെടുന്ന  മാധ്യമ വേശ്യകള്‍ എന്തെ ഇത്തരം മേലാള വാഴ്ചകള്‍ കാണാതെ പോകുന്നു?

കേരളത്തെ മതത്തിന്‍റെയും,സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ കീറി മുറിച്ച് കിരീടം ചൂടി ചെങ്കോല്‍ കൈകളിലേന്താന്‍ വേണ്ടി  അഹോരാത്രം മതനേതാക്കന്മാര്‍ക്ക്   ദാസ്യവേല ചെയ്യുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ക്ക് ഇത്തരം വാര്‍ത്ത ഗ്രഹണി പിടിച്ച പിള്ളേര്‍ക്ക് ചക്കര കിട്ടിയ പോലെയാണ്.അവര്‍ ഒരിക്കലും ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കില്ല പകരം  എണ്ണയോഴിച്ച് കൂടുതല്‍ ആളിക്കത്തിക്കുകയെയുള്ളൂ. 

കേരളത്തില്‍ നിന്നും തുടച്ച് നീക്കപ്പെട്ട തൊട്ട് കൂടായ്മയും തീണ്ടിക്കൂടായ്മയും പുതിയകുപ്പായമിട്ട് സമൂഹത്തില്‍ വിലസുന്നത് നൂറു ശതമാനം സാക്ഷരത നേടിയ സമൂഹം എന്ന്‍ വീമ്പു പറയുന്ന നമ്മുടെ കണ്മുന്നില്‍.മനുഷ്യ സംസ്കാരത്തിന് ചേരാത്ത ഇത്തരം ചെയ്തികള്‍ കൊണ്ട് ഒരു ചുക്കും നേടാനില്ല കുറെ വികാരെ ജീവികളെ കൊണ്ട് ച്ചുടുചോര്‍ വാരിച്ച് ചുടു രക്തം ഭൂമിയില്‍ ഒഴുക്കാം !!

ഭാവിയില്‍ ആശുദ്ധമാകാനും ,പിടിച്ചടക്കാനും പോകുന്ന സ്ഥലങ്ങള്‍. 
ശ്രീ ലങ്ക-പണ്ട് ഹനുമാന്‍ പറന്നു പോയ സ്ഥലമല്ലേ?
കേരളത്തിലെ സകല റോഡുകളും-ശോഭായാത്രകളും മറ്റു ആഘോഷങ്ങളും നടക്കുന്ന സ്ഥലമല്ലേ?
ഇനി പരശുരാമന്‍ മാഴുവെറിഞാ കേരളം ഉണ്ടായത് അത് കൊണ്ട് മൊത്തം അന്യമാതക്കാരെയും തമിളന്‍നാട്ടിലേക്കോമറ്റോ അയച്ച് ശുദ്ധീകരിച്ചെക്കല്ലേ ചങ്ങായിമാരേ..
ഭാരതം മാതാവാണ് മാതാവാണ് എന്ന്‍ പുട്ടിനു തേങ്ങയിടുന്ന പോലെ വിളമ്പുന്നവര്‍ ഭാരതത്തില്‍ അപ്പിയിടാറില്ലേ? അതോ അപ്പിയൊക്കെ ഭൂമിയില്‍  സ്പര്‍ശിക്കാതെ അണ്ണാക്കിലേക്ക് ഉരുട്ടി വാരി വിഴുങ്ങുകയാണോ സോദരന്‍ മാരേ ചെയ്യുന്നത് ?ചില പ്രവര്‍ത്തികള്‍  കാണുമ്പോള്‍ അങ്ങനെയാതോന്നുന്നത്.

ചങ്ങായിമാരെ  കേരളം വീണ്ടും നാട്ടപ്പിരാന്താലയമാക്കല്ലേ ശ്രീ നാരയണ ഗുരുവും,സ്വാമി വിവേകാനന്ദനും,അയ്യങ്കാളിയും,ചട്ടമ്പിസ്വാമിയൊന്നും ഇന്ന്‍ ജീവിച്ചിരിപ്പില്ല ഉപദേശങ്ങള്‍ തന്ന്‍  നിങ്ങളുടെ നട്ടപ്പിരാന്ത്‌  നേരെയാക്കാന്‍ !!

മണല്‍ മാഫിയ വചനം:ആലുവാ മണപ്പുറം എന്ന്‍ വല്ലപ്പോഴും പറയാനുള്ള അവകാശം ബൂര്‍ഷ്വാ മാപ്പിളയായ എനിക്ക് അനുവദിച്ച് തരണമെന്ന്‍ നാട്ടപ്പിരാന്തന്മാരോടു വിനീതമായി അപേക്ഷിക്കുന്നു.നീ പോടാ പാക്കിസ്ഥാനിലേക്ക് എന്നൊന്നും സഹോദരന്മാര്‍ ആക്രോശിച്ചേക്കല്ലേ :D അത് കേള്‍ക്കാനുള്ള ത്രാണി ഈശരീരത്തിലില്ല!!

നല്ല ഒരു സംസ്കാരം പിന്തുടരുന്ന ജനകോടികള്‍ ഇത്തരം പിരാന്തന്‍ ചിന്താഗതിയോട് പുച്ഛവും ,വെറുപ്പുമാണുള്ളതെന്ന പരമ സത്യം മറച്ച് വെക്കുന്നില്ല!!


12 comments:

 1. ഇത് ഇവിടം കൊണ്ടെങ്ങും തീരില്ല.ഇപ്പം പോകും ചിലര്‍ വത്തിക്കാനിലും,സൌദിയിലും.

  ReplyDelete
 2. 'ചങ്ങായിമാരെ കേരളം വീണ്ടും നാട്ടപ്പിരാന്താലയമാക്കല്ലേ ശ്രീ നാരയണ ഗുരുവും,സ്വാമി വിവേകാനന്ദനും,അയ്യങ്കാളിയും,ചട്ടമ്പിസ്വാമിയൊന്നും ഇന്ന്‍ ജീവിച്ചിരിപ്പില്ല ഉപദേശങ്ങള്‍ തന്ന്‍ നിങ്ങളുടെ നട്ടപ്പിരാന്ത്‌ നേരെയാക്കാന്‍ !!'

  ആ കാലത്ത് ജീവിച്ചിരുന്നവർ ആ ഉപദേശങ്ങൾ കേട്ട് നേർവഴിക്ക് നടന്നിരുന്നെങ്കിൽ, കേരളം ഇന്നത്തെ അവസ്ഥയിൽ എത്തില്ലായിരുന്നു.!
  ആശംസകൾ.

  ReplyDelete
 3. മതം കൊണ്ട് വട്ടായവർ
  ഇത് പകരുമോ ആവോ

  ReplyDelete
 4. ഇന്ന്‍ കീഴാളന്‍ മാരില്ല ആ യുഗം ചരിത്രങ്ങളില്‍ കത്തിയമര്‍ന്നു.ഇന്ന്‍ ജാതിക്ക് പകരം മതം!!

  വായ് മൂടി കെട്ടാതെയുള്ള തുറന്നു പറച്ചിലുകള്‍ ഇനിയും ഉണ്ടാകട്ടെ .....ആശംസകള്‍.......

  ReplyDelete
 5. മീന്‍ പിടിയ്ക്കാന്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ അവകാശമുള്ളു എന്ന് പറഞ്ഞ ഭ്രാന്തന്മാരുള്ള കാലം
  ഇതും ഇതിലപ്പുറവും നടക്കും.
  എന്തായാലും കോടതി വിവേകപൂര്‍വമായി തീരുമാനമെടുത്തു എന്ന് വാര്‍ത്ത വായിച്ചു

  ReplyDelete
 6. എന്റെ പിരാന്തൊക്കെ മാറി. ഉലക്ക എടുക്കൂ. ഇനി ഞാന്‍ ഒന്ന് കോണാന്‍ ഉടുക്കട്ടെ..

  ReplyDelete
 7. അതിബുദ്ധിമാന്മാര്‍ക്ക് ഭ്രാന്തേറിയ കാലം!!!
  ആശംസകള്‍

  ReplyDelete
 8. കേരളം മതഭ്രാന്തിന്റെ ദുർഗന്ധം വമിക്കുന്ന ആഴങ്ങളിലേക്ക് മൂക്കുകുത്തിവീഴുന്ന അത്യന്തം അപകടകരമായ അവസ്ഥയാണ് നാമിന്ന് കാണുന്നത്. സകല മത/ജാതി/രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമങ്ങൾക്കും അതിൽ നല്ല പങ്കുണ്ട്. ഇതിന്ന് തടയിടാൻ നമുക്കൊരു നേതാവില്ലാതെ പോയി.

  ReplyDelete
 9. ആര്‍ത്തി ഭ്രാന്താക്കുന്നതാണ്.

  ReplyDelete
 10. ആദ്യം നിങ്ങള്‍ക്ക് മത ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന് പറയുക.ഏതെങ്കിലും ഒരു മുസല്മാന് അവന്റെ സ്വന്തം ഇഷ്ടമനുസരിച്ച് മതം വേണമെന്നോ വേണ്ടന്നോ വയ്കാനുള്ള അവകാശം ഇസ്ലാമില്‍ ഉണ്ടോ.ഒരിക്കലും കേരളത്തിലെ എന്നല്ല ഇന്ത്യയിലെ ഒരു ഹിന്ദുവും മറ്റൊരു മതം ഇവിടെ വേരുറക്കുന്നതിനു എതിര് നിന്നിട്ടില്ല.പക്ഷെ ഇസ്ലാം ഇവിടെ ശക്തരായതോടെ എന്തും ഞങ്ങളുടെ രീതിയില്‍ നടപ്പാക്കും എന്നാ സ്ഥിതി വന്നു.മറ്റു മതസ്തരോട് സഹിഷ്ണുതയില്ലതായി.മുസ്ലിം മുസ്ലിമിനോട്‌ മാത്രം കൂട്ട് കൂടുന്ന സ്ഥിതിയിലേക്ക് വന്നു കാര്യങ്ങള്‍.... ഓരോ മുസ്ലിമിന്റെ ഉള്ളിലും ഹിന്ദുവിനോടുള്ള പക നിറയ്ക്കുന്നതിനു നേതൃത്വം കൊടുക്കുന്നവരും മ്അദനിയെപോലെയുള്ള തീവ്ര ചിന്താഗതിക്കാരും വിജയിച്ചു.ഹിന്ദു അവന്റെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് മനസിലാക്കി സംഘടിച്ചു,അതില്‍ എപ്പോള്‍ എന്താണ് തെറ്റ്.ഹിന്ദു ഇത്രയും നാള്‍ പിതൃ തര്പണ൦ നടത്തിയിരുന്നിടത് തന്നെ ഞങ്ങള്ക് കഴുവേറ്റണ൦ എന്ന് പറയുന്നതിലെ സാങ്കേതികത മനസിലാവുന്നില്ല.നിങ്ങള്‍ ശ്രമിച്ചാല്‍ എത്രയും പെട്ടെന്ന് കേരളം തന്നെയല്ല ഇന്ത്യ തന്നെ ഭ്രാന്താലയം ആകും.

  ReplyDelete
 11. ചങ്ങായിമാരെ കേരളം വീണ്ടും ഗുരു
  നാട്ടപ്പിരാന്താലയമാക്കല്ലേ ശ്രീ നാരയണ
  ഗുരുവും,സ്വാമി വിവേകാനന്ദനും,അയ്യങ്കാളിയും,
  ചട്ടമ്പിസ്വാമിയൊന്നും ഇന്ന്‍ ജീവിച്ചിരിപ്പില്ല ഉപദേശങ്ങള്‍
  തന്ന്‍ നിങ്ങളുടെ നട്ടപ്പിരാന്ത്‌ നേരെയാക്കാന്‍ !!

  അല്ലേ ഈ ഭ്രാന്ത് ഒരു പാരമ്പര്യ
  അസുഖമാണല്ലോ അല്ലേ ഭായ്
  എന്ത് ചെയ്യാം.....

  ReplyDelete
 12. കേരളം നാട്ടപ്പിരാന്താലായം തന്നെ

  I like your title......

  ReplyDelete