എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Friday, February 8, 2013

ഇസ് ദുനിയാമേ "കോയി" നഹീഹെ-इस दुनियामे कोई नहीहे ?

പ്രിയ " കായിക" മന്ത്രി ഗണേഷ് കുമാര്‍ ജി,
അറിയുന്ന ഹിന്ദിയില്‍ കേന്ദ്ര കായിക മന്ത്രിയായ ജിതേന്ദര്‍  സിംഗിന് കത്തെഴുതാന്‍ തുടങ്ങിയതാണ്‌ സ്കൂളില്‍ പഠിച്ച ഹിന്ദിയുമായി ഒരിക്കല്‍ ബോംബയില്‍ പോയിട്ട് പച്ചവെള്ളം കിട്ടിയില്ല.അത് പരീക്ഷക്ക് പഠിക്കാന്‍ മാത്രമുള്ള ഭാഷയാണെന്ന് അറിയാന്‍ വളരെ വൈകിയിരുന്നു. അത് കൊണ്ട്  മറുനാടനായ അദ്ദേഹത്തിനു മേരാ ഹിന്ദി  മാലൂം നഹി...അതാ നിങ്ങള്‍ക്ക് തന്നെ എഴുതാന്‍ തീരുമാനിച്ചത്.
ഇസ് ദുനിയാമേ കോയി നഹീഹെ -"ഈ ദുനിയാവില്‍ കോയികളേ ഇല്ല" പൂവന്‍ കോയികളേയുള്ളൂ എന്ന സത്യം അറിയിക്കാനും കൂടിയാണ് ഈ എഴുത്ത്.

താങ്കള്‍  മുജ്ജന്മ ശത്രുവായ സ്വന്തം അച്ഛനോടുള്ള മല്‍പിടുത്തത്തില്‍  ഫുള്‍ ബുസിയാണെന്ന് അറിയാം.ഇന്ന്‍ കേരളം നേരിട്ട് കൊണ്ടിരിക്കുന്ന 'നീറുന്ന നാറുന്ന കോയി' പ്രശ്നത്തില്‍ (തമിള്‍ നാട്ടിലെ ഇറച്ചിക്കോയി പ്രശ്നമല്ല കേരളത്തിലെ പൂവന്‍ ക്കോയി പ്രശ്നം) കേരളത്തെയും കേരള രാഷ്ട്രീയത്തേയും രക്ഷിക്കാന്‍ താങ്കള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ.തീവണ്ടിയില്‍ പത്തുരൂപക്ക് മൂന്ന് ക്രൈം മാഗസിന്‍ കിട്ടുന്ന കാലത്ത് അതിലെ  ഓരോ പേജും സ്ക്യാന്‍ ചെയ്യുക എന്നത് അക്കാലത്ത് എന്റെ  മെയിന്‍ ഹോബിയായിരുന്നു.അതില്‍ ഏതോ ഒരു ബുക്കില്‍  നിങ്ങളെ "നീലക്കുപ്പായക്കാരനായ" 'നീല'നീലക്കുറുക്കന്‍  എന്നൊക്കെ എഴുതി താങ്കളെ കാമാക്കണ്ണനായ നീല കുറുക്കനാക്കിയത് ഞാന്‍ വിശ്വസിച്ചിരുന്നു.നിങ്ങള്‍ ഒരു സില്‍മാക്കാരനയത് കൊണ്ട്  നിങ്ങളും ഒരു കള്ള കാമാക്കണ്ണന്‍ ആയിരിക്കുമെന്ന്  ഞാനും എല്ലാരേയും പോലെ  വിശ്വസിച്ചു.തലാഖിനോടടുത്ത്  ബീവിയെ മൊഴി ചൊല്ലാനിരക്കുന്ന  നിങ്ങള്‍ പിന്നീട് എല്ലാ പ്രശനവും ചൊല്ലി തീര്‍ത്ത് ബീവിയെ കൂടെകൂട്ടിയപ്പോള്‍ എന്റെ ഖല്‍ബിലും നിങ്ങളോട് പിരിശമുണ്ടായിരുന്നു.ആ ഒരു പിരിശം കൊണ്ട് മാത്രമാണ് ഈ കത്ത്.

സ്വയം കുളിച്ച് വൃത്തിയാക്കി  പരിസരംവൃത്തികേടാക്കുന്ന നാം മലയാളികള്‍ സാക്ഷരതയിലും,വൃത്തിയിലും മാത്രം ഒന്നാം സ്ഥാനത്ത് ആയാല്‍ മതിയോ ബഹു:കായിക മന്ത്രി?  കായികവിഭാഗത്തില്‍  നമ്മുക്ക് നമ്മുടേതായ കഴിവ് തെളിയിക്കേണ്ടതുണ്ട്.ഡല്‍ഹിയിലെ കുട്ടികളാണ് ഇപ്പോള്‍ അതില്‍ മുന്‍പന്തിയില്‍ നമ്മളാകട്ടെ  തൈക്കിളവന്‍മാരേ കൊണ്ട് നമ്മുടെ 'കായിക' ശക്തി  അഡ്ജസ്റ്റ് ചെയത്പോരുന്നു.ഇതൊരര്‍ത്ഥത്തിലും നമുക്ക് ഗുണംചെയ്യുന്ന  പരിപാടിയല്ല.യുവാക്കളിലൂടെ മാത്രമേ 'കായികഫലം' ലഭിക്കുകയുള്ളൂ എന്ന് ദല്‍ഹി നമ്മെ പഠി പ്പിച്ചിട്ടുണ്ട്.

നമ്മുടെ നാട്ടിലെ മന്ത്രിമാരും,തന്ത്രിയും അതി സാഹസികമായി നടത്തുന്ന 'പീഡന കായിക' മത്സരത്തിന്റെ ഫലം ഒരു ഡസനിനടുത്തുള്ള   മലയാളം ചാനല്‍ വഴി ഓരോ മിനുട്ടിലും നമ്മുടെ ഭാവി തലമുറ കണ്ട് പഠിച്ചു  വെച്ചിട്ടുണ്ട് .മത്സരം എങ്ങനെ തുടങ്ങണം,അവസാനിപ്പിക്കണം എന്ന പൂര്‍ണ്ണ  അറിവുകള്‍  ഇല്ലെങ്കില്‍ പോലും  മത്സരത്തിന്റെ നിയമ വശങ്ങളും,എങ്ങനെ റഫറിയേയും,കാണികളേയും ഒരുപോലെ  പറ്റിക്കാം എന്നൊക്കെയുള്ള 'പൊതു അറിവ്' ഏകദേശം പഠിച്ച് വെച്ചിട്ടുണ്ട്.ആയതിനാല്‍ ബഹു :കായിക മന്ത്രി,പീഡനം,ബലാല്‍സംഘം എന്നീ 'കഠിനാദ്വാനമുള്ള കായിക' ഇനങ്ങള്‍  കേരളത്തിലെ സ്കൂള്‍ തലം മുതല്‍ക്കുള്ള കുട്ടികള്‍ക്ക് മത്സരിക്കാനും ,സമ്മാനം നേടാനുമുള്ള ഒരു കായിക മത്സരമായി പ്രഖ്യാപിക്കണ മെന്ന് വിനീതമായി  അപേക്ഷിക്കിക്കുന്നു.ഡല്‍ഹിയിലെ കൌമാരക്കര്‍ക്കും,കേരളത്തിലെ തൈക്കിളവന്മാരായ  രാഷ്ട്രീയക്കാര്‍ക്കും മാത്രമുള്ളതല്ല ഈ കായികാഭ്യാസം എന്ന് താങ്കള്‍ കണ്ടെത്തി ഉചിതമായ തീരുമാനം എടുത്ത് കേരളത്തെ ലോകത്തിനു തന്നെ  മാതൃകയും,പാഠവുമാക്കണമെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തുന്നു.

പടന്ന ക്കാരന്‍ ഷബീര്‍ അലി
പി ഒ  പടന്ന
പിന്‍:671312
ചെറുവത്തൂര്‍ വഴി
കാസര്‍ഗോഡ്‌ ജില്ല
കേരളം
ഇന്ത്യ 


കൊക്കരെക്കോക്കോ:ആയിരക്കണക്കിന് 'ഇറച്ചിക്കോഴികളെ' ഇരുമ്പിന്‍  കൂട്ടില്‍കയറ്റിയാലും,ഒരൊറ്റ 'പൂവന്‍ കോഴിയെ' പോലും മരക്കൂട്ടില്‍ കയറ്റരുത്!!!


9 comments:

 1. അസ്സലായി പടന്നക്കാരാ.... താന്‍ തന്നെ അകത്തോ പുറത്തോ എന്നറിയാന്‍ വാര്‍ത്താപത്രം വായിച്ചു നോക്കുന്ന ആള്‍ക്ക് തന്നെ വേണം ഇത്തരം ഒരു കത്തെഴുതാന്‍...

  ReplyDelete
 2. 'ആക്ഷേപ ഹാസ്യം ' ആണ് ട്രൈ ചെയ്തതെങ്കില്‍, വേണ്ടത്ര അങ്ങട്ടു ആയിട്ടില്ല എന്നാണ് എന്‍റെ അഭിപ്രായം . പിന്നെ 'തന്ത്രിയെ' സ്പെഷല്‍ ആയി കണ്ടതിലും , മദ്രസ്സാ അദ്ധ്യാപകരെ കാണാതെ ഇരുന്നതിലും ഒന്നും എനിക്ക് പരിഭവം ഇല്ല. 'പടന്നക്കാരന്‍റെ ' കണ്ണട അല്ലെ !!

  ReplyDelete
  Replies
  1. തന്ത്രി എന്നുള്ളിടത്ത് അവരവര്‍ മറ്റുമതക്കാരെ അല്ലെങ്കില്‍ മുക്രിയെയോ,പാതിരിമാരെയോ "കണ്ണട" ഇല്ലാതെ കാണണമെന്ന് ആക്ഷേപിക്കുന്നു സോറി അപേക്ഷിക്കുന്നു !! ഹരിദ് താന്‍ ഒരു സംഭവം തന്നെ അല്ല സംഭവയാമി യൂഗോ യൂഗോ തന്നെ!!!

   Delete
 3. അപ്പോ ആരായിരിയ്ക്കും ആസ്ഥാനപരിശീലകന്‍.......???

  ReplyDelete
  Replies
  1. ath chodyam...p ennu peril thudangunnavarkk munganana kodukkaam

   Delete
 4. hhahahahaa...kollaam

  ReplyDelete
 5. ">ആയിരക്കണക്കിന് 'ഇറച്ചിക്കോഴികളെ' ഇരുമ്പിന്‍ കൂട്ടില്‍കയറ്റിയാലും,ഒരൊറ്റ 'പൂവന്‍ കോഴിയെ' പോലും മരക്കൂട്ടില്‍ കയറ്റരുത്!!!"

  കേറ്റിയാലും ഞങ്ങ കൂട് പൊളിച്ചു ഇറങ്ങി വരും .

  പിന്നെ , പണ്ടത്തെ പോലൊന്നുമല്ല ഇപ്പൊ ആക്ഷേപഹാസ്യത്തിന്‍റെ മാര്‍ക്കറ്റ് . ദിത് കണ്ടില്ലേ >>>>> http://shibipni.blogspot.in/2013/02/blog-post_6.html

  ReplyDelete
 6. 'കഠിനാധ്വാനമുള്ള കായിക' ഇനത്തില്‍
  ഇതു പെടുത്താന്‍ പറ്റൂല്ല ഷബീ ..
  കാരണം ഇതില്‍ മികച്ച റേറ്റിംഗ് ഉള്ളത്
  തൈകിളവന്മാര്‍ക്ക് തന്നെ ..
  ആ സ്ഥാനം അവരു വിട്ടു കൊടുക്കൂല്ലാ മോനേ ..
  പിന്നേ ടിവിയുടെയും നെറ്റിന്റെയും അതിപ്രസരത്തില്‍ ,
  നല്ലൊരു തലമുറ വളര്‍ന്നു വരുന്നുണ്ട് ..
  പ്രത്യേക ശിക്ഷണം വേണ്ടീ വരൂല്ലാ ................... :)

  ReplyDelete