എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Tuesday, February 19, 2013

The Bloody History of Communism-ക്രൂരമായ കമ്മ്യൂണിസ്റ്റ് ചരിത്രം

ചരിത്രത്തിന്റെ മുഖം പലപ്പോഴും വികൃതമാണ് അതിനെ മണവാട്ടിയെപോലെ സുന്ദരിയാക്കി സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നവരാണ് ചതിയന്മാര്‍.സമാധാനം എന്തെന്ന് അറിയാത്തവര്‍ക്ക് സമാധാനത്തിന്റെ കിരീടവും,ചെങ്കോലും അണിയിച്ച് മാലഖമാരക്കുന്ന ലോകത്താണ് നാമുള്ളത്.സമാധാനത്തിന്റെ വെള്ളരിപ്രാവുകളുടെ വേഷം കെട്ടി ഇന്നത്തെ ചില  അഭിനവ കമ്മ്യൂണിസ്റ്റ്കാര്‍ സമാധാന ദാഹിയായി സമൂഹത്തില്‍ വിലസുമ്പോള്‍ സത്യത്തില്‍ 'പുച്ഛമെന്ന' വികാരം മാത്രമാണ് ആ സമയത്ത് അവരോട്  തോന്നാറുള്ളത്(മനസ്സില്‍ സമാധാനം കാംക്ഷിക്കുന്ന നല്ലവരായ കമ്മ്യൂണിസ്റ്റ് ആശയം പേറുന്നവര്‍ ഇതില്‍ ഉള്‍പ്പെടില്ല എന്നും ഓര്‍മ്മപ്പെടുത്തട്ടെ)കാറള്‍ മാക്ക്സിന്റെ കമ്മ്യൂണിസത്തെ  ഇന്ന് കാണുന്ന കേവല രാഷ്ട്രീയപാര്‍ട്ടിയായി ഒരാള്‍ക്കും നിര്‍വചിക്കാനോ,വിലയിരുത്താനോ സാധിക്കുകയില്ല.വല്ലവരും അങ്ങനെ കാണുന്നുവെങ്കില്‍  ഒന്നുകിലവര്‍  ചരിത്രമറിയാത്ത 'BLOODY  FOOL'അല്ലെങ്കില്‍ നേരത്തെ പറഞ്ഞപോലെ ചരിത്രത്തിന്റെ വികൃതമായ മുഖം മിനുസപ്പെടുത്തി മണ വാട്ടിയാക്കുന്നവര്‍.മത ഗ്രന്ഥങ്ങളും,മതാചാര്യന്മാരേയും കീറിമുറിച്ച് ചര്‍ച്ച ചെയ്യുന്നത് പോലെ തന്നെ കമ്മ്യൂണിസം എന്ന ത്വത്വശാസ്ത്രം കീറിമുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെ.

ചരിത്രത്തില്‍ എറ്റവും കൂടുതല്‍ രക്തം പുരണ്ടത് ഇരുപതാം നൂറ്റാണ്ടിലാണ് ഇരുന്നൂറ്റി അമ്പത് ദശലക്ഷം പച്ച മനുഷ്യര്‍ യുദ്ധം,കൂട്ടക്കുരുതി,രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ കൊല്ലപ്പെട്ടു. കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കപ്പെടുന്ന “ത്വത്വശാസ്ത്രത്തിനാണ്“ മാരകമായ ഈ പൈശാചികതയ്ക്ക് ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വമുള്ളത്.അവര്‍ മുഷ്ടിചുരുട്ടി പറയപ്പെടുന്ന പോലെ സമത്വവും,നീതിയും വാഗ്ദാനം ചെയ്യുന്ന ഈ പ്രത്യയശാസ്ത്രം പക്ഷെ ലോകത്തിനു നല്‍കിയത് മരണവും,ആശങ്കയും ഭീതിയും മാത്രമാണ്.രക്തക്കറ പുരണ്ട കമ്മ്യൂണിസത്തിന്റെ നൂറ്റാണ്ടുകള്‍ പരിശോധിച്ചാല്‍  ഈ ത്വത്വശാസ്ത്രം മനുഷ്യത്വത്തിന് വിതച്ച ദുരിദങ്ങള്‍ കണ്മുന്നില്‍കാണാന്‍ സാധിക്കും.ഭൂതകാലത്തില്‍ നിന്നും ഒന്നും പഠിക്കാക്കാത്ത പക്ഷം ഭാവിയില്‍ സമൂഹത്തിനു സമാനമായ ദുരന്തങ്ങളില്‍ ഒരിക്കലും ഒഴിവാക്കാനാവില്ല.അത് പോലെ കമ്മ്യൂണിസത്തിന്റെ രക്തം പുരണ്ട ചരിത്രം ഓര്‍ക്കാതെ തരമില്ല .

ഇംഗ്ലണ്ടില്‍ താമസിച്ചിരുന്ന രണ്ട്  ജര്‍മ്മന്‍ ത്വത്വജ്ഞാനികള്‍ ലോകത്തെ പിടിച്ച് കുലുക്കിയ പുതിയ ത്വത്വ ശാസ്ത്രം രൂപപെടുത്തി. അതാണു ഇന്ന്‍ കാണുന്ന "കമ്മ്യൂണിസം".കമ്മ്യൂണിസ്റ്റ് ത്വത്വശാസ്ത്രത്തിന്റെ രൂപീകരണം  പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു. ആദ്യമായി ഇവര്‍ ഈ ത്വത്വ ശാസ്ത്രം അവതരിപ്പിച്ചത് അതിനു കുറച്ച് കാലം മുമ്പ് പ്രസിദ്ധീകരിച്ച "കമ്മ്യൂണിസറ്റ്  മാനിഫെസ്റ്റൊയിലാണ്".ഈ രണ്ട് ത്വത്വജ്ഞാനികളില്‍ ഒരാള്‍ "കാള്‍ ഹെണ്ട്രിക്ക്  മാക്സും,മറ്റെയാള്‍ "ഫ്രെഡറിക്ക്എന്കെല്സുമാണ്".ഇവര്‍ രണ്ടു പേരും ഭൌതികത എന്ന ത്വത്വശാസ്ത്രത്തില്‍ 'വിശ്വസിച്ചു'.ഇത് വസ്തുക്കള്‍ അല്ലാതെ മറ്റൊന്നും നിലനിന്നിരുന്നില്ലെന്നു അവകാശപ്പെട്ടു.യഥാര്‍ത്ഥത്തില്‍ ഭൌതികവാദം ഗ്രീക്ക് ചിന്തകനായിരുന്ന ദമോക്കിസ്റ്റ് മുന്നോട്ട് വെച്ച ഒരു പ്രമാണമായിരുന്നു.എന്തായാലും  ഫ്രഞ്ച് വിപ്ലവകാലത്ത് ധാരാളം യുറോപ്പ്യന്‍ ചിന്തകന്മാര്‍ ഭൌതിക വാദത്തെ അലമാരകളില്‍ നിന്നെടുത്ത് പൊടിത്തട്ടി വീണ്ടും പ്രചരിപ്പിക്കുവാന്‍ തുടങ്ങി.അവരുടെ ലക്ഷ്യമാവട്ടെ മത വിശ്വാസികളില്‍ നിന്നും അകലം പാലിക്കുക എന്നതും.മതത്തിനെതിരെ അവര്‍ക്ക് ഉയര്‍ത്തിപ്പിടിക്കാവുന്ന ഏക ത്വത്വശാസ്ത്രം ഭൌതികവാദം മാത്രമാണ്.ഭൌതിക വാദത്തെ പിന്തുണക്കുമ്പോള്‍ മാക്സും ,എന്കെല്സും വൈരുദ്ധ്യാധിഷിടിത രീതിയിലേക്ക് മാറി.ഇത് സംഘര്‍ഷമാണ് പ്രകൃതിയിലെ അടിസ്ഥാന നിയമമെന്ന്അവകാശപ്പെട്ടു.
എന്കെല്സ് & കാറല്‍ മാക്സ്


മതം,മൂല്യങ്ങള്‍,കുടുംബങ്ങള്‍ തുടങ്ങിയവയ്ക്ക് കമ്മ്യൂണിസ്റ്റ് സമൂഹത്തില്‍ സ്ഥാനമേതുമില്ല.ഏതായലും മാര്‍ക്ക്സും,എന്കെല്സും മനുഷ്യപ്രധാനമായ പ്രതിബന്ധത്തെ അഭിമുകീകരിച്ചു .അവര്‍ മനുഷ്യ സമൂഹത്തിന്‍റെ ചരിത്രത്തെ വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദമെന്ന ഭൂതക്കണ്ണാടിയിലൂടെ മാത്രം കണ്ടു.ഈ പ്രക്രിയയില്‍ അവര്‍ ചരിത്രത്തെ വളച്ചൊടിക്കുകയും ചെയ്തു.സ്വാഭാവിക ചരിത്രം ഇതിനു തികച്ചും വിഭിന്നവും.എങ്ങനെ ജീവ ജാലങ്ങള്‍ ഉണ്ടായി? എന്ന ചോദ്യത്തിന് ഭൌതികപരമായ ഉത്തരം നല്‍കിയേ പറ്റൂ.ആ സമയത്ത് ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന ഒരാളാണ് ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത്.അയാളാണ് ഡാര്‍വിന്‍ എന്ന ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന്‍.അദ്ദേഹം "The Origin Of  Species" എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.ജീവി വര്‍ഗങ്ങള്‍ ഉണ്ടായത് ഭൌതികവാദം അവകാശപ്പെടുന്ന പോലെ അദ്ദേഹം വിഷയം ആവര്‍ത്തിച്ചു.ഏതാനും ആകസ്മികത മൂലമാണ് ജീവജാലങ്ങള്‍ ഉണ്ടായത് എന്ന്‍ മാത്രമല്ല നിരവധി വൈരുദ്ധ്യാധിഷ്ടിത സംഘര്‍ഷങ്ങളുടെ ഫലമായാണ് ഈ ആസ്മികതകളെന്നും അദ്ദേഹം യാതൊരു തെളിവുമില്ലാതെ സമര്‍ത്തിച്ചു.ആയത് കൊണ്ട്  പ്രസിദ്ധ ശാസ്ത്രജ്ഞരടക്കം പലരും  അദ്ദേഹത്തിന്‍റെ വാദങ്ങള്‍ ഗൌനിക്കാതിരുന്നത്.(രണ്ടു പേരൊഴികെ,)കാറല്‍ മാക്സും,എന്കെല്സും.ഒര്‍ജിന്‍ ഓഫ് സ്പീഷിയസ് വായിച്ച എന്കെല്സ് മാക്സിനു ഇങ്ങനെ എഴുതി "ഞാന്‍ ഇപ്പോള്‍ വായിക്കുന്ന ഡാര്‍വിന്റെ പുസ്തകം അതിശയകരം തന്നെ.
ഡാര്‍വിന്‍


കമ്മ്യൂണിസത്തിലൂടെ ശാന്തിയും ,നീതിയും എന്ന്‍ വിഭാവനം ചെയ്ത അവര്‍ക്ക് എത്ര മാത്രം അതൊക്കെ ലോകത്തിനു നല്‍കാന്‍ കഴിഞ്ഞു?മാര്‍ക്ക്സിന്റെയും ,എന്കെല്സിന്റെയും സിദ്ധാന്തം സത്യത്തില്‍ ലോകത്തിനു സമ്മാനിച്ചത് രക്തവും,മരണവും മാത്രമാണ്.ഡാര്‍വിന്റെ ആശയത്തോട് കൂടെ മാര്‍ക്കസിന്റെ കമ്മ്യൂണിസം റഷ്യയില്‍ ആദ്യ വിപ്ലവത്തിന് പ്രേരണയായി.വിപ്ലവത്തിന് ശേഷം അധികാരം ലഭിച്ച ലെനിന്‍ എകാധിപ്ത്യത്തിലൂടെ റഷ്യയുടെ മുക്കിലും മൂലയിലും ക്രൂരമായ അക്രമം അഴിച്ചു വിട്ടു.കമ്മ്യൂണിസത്തെ എതിര്‍ക്കുന്ന പതിനായിരകണക്കിന് മനുഷ്യരെ പീഡിപ്പിക്കുകയും,ക്രൂരമായി കൊന്ന് തള്ളുകയും ചെയ്ത ലെനിന് എതിരാളികളോട് തികഞ്ഞ പുച്ഛമായിരുന്നു എന്ന്‍ ഇന്ന്‍ ചരിത്രം പരതിയാല്‍ നമുക്ക് കാണാന്‍ പറ്റും.കമ്മ്യൂണിസത്തിലൂടെ പുതിയ ലോകം സ്വപനം കണ്ട  ക്രൂരനും,ഏകാധിപതിയുമായ ലെനിന്‍ വികലമായ നയങ്ങള്‍ മൂലം ഭക്ഷ്യക്ഷാമം മൂലം കൊല്ലപ്പെട്ടത്  അഞ്ചു ദശലക്ഷം പച്ച മനുഷ്യര്‍.പുരാവസ്തു ഗവേഷകര്‍ സ്ഥിരീകരിക്കുന്ന ഇത്തരം കണക്കുകള്‍ കമ്മ്യൂണിസത്തിന്‍റെ രക്തംപുരണ്ട ക്രൂരമായ ചരിത്രം പുറം ലോകത്തെ അറിയിക്കുന്നു.മതത്തിന്‍റെ ചെയ്തികളിലൂടെയാണ് ലോകത്ത് മനുഷ്യരാശിക്ക് കൂടുതല്‍ അപകടം ഉണ്ടായതെന്ന് തൊണ്ടക്കുഴല്‍  പൊട്ടുന്ന രീതിയില്‍ പേജിലും,സ്റ്റേജിലും കുരയ്ക്കുന്നവര്‍ കാണാതെ പോയ ക്രൂരമായ കൊലപാതകങ്ങള്‍.

ലെനിനെപ്പോലെ തന്നെ ലോക ചരിത്രം കണ്ട ഏറ്റവും കൂടുതല്‍ മനുഷ്യരെ  കൊന്ന കൊടും ക്രൂരനായ ഏകാധിപതിയാണ് "സ്റ്റാലിന്‍".ലെനിന്റെ മരണ ശേഷം അടുത്ത ഏകാധിപതിയായിവാഴാന്‍ സ്റ്റാലിന്‍അധികാരത്തില്‍ വന്നു.മുപ്പതുവര്‍ഷക്കാലം ഏതൊരു ഏകാധിപതിയുംപോലെ തന്നെ ഭീതിയും,പീഡനവും  കൂടെ പ്പിറപ്പാക്കിസോവിയറ്റ് യൂണിയന്‍ ഭരിച്ചു.നാല്‍പത് ദശ ലക്ഷം കൊലപാതകങ്ങള്‍ക്ക് സ്റ്റാലിന്‍ ഉത്തരവാദിയായി.ഏതൊരു എകാധിപതിയേയും പോലെ അധികാരം ഉറപ്പിക്കാന്‍ സ്റ്റാലിന്‍ വളരെ ശ്രദ്ധാലുവായി.തന്റെ എതിരാളികള്‍ ആയിരിക്കുമെന്ന് തോന്നിയവരെയൊക്കെ രാജ്യദ്രോഹിയായും,കമ്മ്യൂണിസ്റ്റ് വിരുദ്ധനായും മുദ്രകുത്തി കൊന്നൊടുക്കി.ലെനിന്‍ തുടങ്ങിവെച്ച പല കാര്യങ്ങളും പൂര്‍ത്തിയാക്കുവാന്‍ സ്റ്റാലിനും തീരുമാനിച്ചു.രാഷ്ട്രത്തിലെ കൃഷിയും,വിളവുകളും കൂട്ടുത്തരവാദിത്വം എന്ന നയത്തിലൂടെ പിടിച്ചെടുത്തു.

ആ സമയം തന്നെ പല പ്രാചാര സിനിമകിളിലൂടെയും മറ്റും സ്റ്റാലിന്‍ തന്‍റെ മുഖം സമൂഹത്തിനു മുന്നില്‍ മിനുസപ്പെടുത്തി.'പൊതു ഉടമ സമ്പ്രദായം'  അടിച്ചേല്‍പ്പിച്ച അദ്ദേഹം കൂട്ടുത്തരവാദിത്വം എന്ന നയത്തിലൂടെ കൃഷിക്കാരുടെ വിളവുകള്‍ പിടിച്ചെടുത്തു. റഷ്യയുടെ കാര്‍ഷിക വിപ്ലവത്തിന്റെ നേതാവായി സ്വയം അവരോധിച്ച സ്റ്റാലിന്‍ അധികാരഭാവം അഭിനയിച്ച് ആര്‍ത്തിപൂണ്ട ചിരിയിലൂടെ പല പ്രചാര സിനിമകളിലും നിറഞ്ഞു നിന്ന് സോവിയറ്റ് കാര്‍ഷിക മേഖലയുടെ നായകനായി.പക്ഷെ സത്യം വളരെ വ്യത്യസ്ഥമായിരുന്നു.ആയിരത്തി തൊള്ളായിരത്തി മുപ്പതുകളില്‍ കാര്‍ഷിക വിളകള്‍ പിടിച്ചെടുക്കുവാന്‍ ആരഭിച്ചു.എല്ലാ കൃഷിയിടങ്ങളില്‍ നിന്നും സ്റ്റാലിന്റെ ചെമ്പട വിളവുകള്‍ പിടിച്ചെടുത്തു.ചില കര്‍ഷകര്‍ സ്വന്തം കുട്ടുംബത്തെ ഊട്ടാന്‍ ഒളിപ്പിച്ചുവെച്ചവയും പിടിച്ചെടുത്തു.കര്‍ഷകരുടെ പണിയായുധം ചെമ്പട കണ്ടുകെട്ടി.ഭക്ഷണം കഴിക്കുവാണോ അവരുടെ മണ്ണില്‍ ജോലി ചെയ്യുവാനോ ഒന്നും അവശേഷിപ്പിച്ചില്ല.

കമ്മ്യൂണിസത്തിനു വളരെ ഉപകാരപ്രദം എന്ന്‍ ലെനിന്‍ വിശേഷിപ്പിച്ച ആ ദുരന്ത ക്ഷാമം വീണ്ടും ഉയര്‍ന്നു വന്നു.ചുരുങ്ങിയ കാലം കൊണ്ട് ഉക്രൈനില്‍ മാത്രം ആറു ദശലക്ഷമാലുകള്‍ക്ക് പട്ടിണി ബാധിച്ചു.കസാഖിസ്ഥാനില്‍ രണ്ടു ദശ ലക്ഷം മനുഷ്യരും പട്ടിണി മൂലം പിടഞ്ഞു മരിച്ചു.റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ആ സമയം തന്നെ ദശലക്ഷകണക്കിനു മനുഷ്യര്‍ ജീവനു വേണ്ടി യാചിച്ചു മരണമടഞ്ഞിരുന്നു.എല്ലും തോലുമായി തീര്‍ന്ന കുട്ടികള്‍ ഒട്ടിയ വയറും,കവിളുമായി മൃഗങ്ങളെ പോലെ മരിച്ച് വീണു.സ്റ്റാലിന്‍ എന്ന ക്രൂരന്‍ തുടങ്ങിവെച്ച ക്ഷാമത്തിന് മറ്റൊരു ദാരുണമായ ഫലവുമുണ്ടായി."നരമാംസഭോജനം"വിശപ്പുമൂലം ഭ്രാന്തമായി അലഞ്ഞവര്‍ ചലവും,ചോരയും ഒലിക്കുന്ന അഴുകിയ ശവശരീരങ്ങള്‍ വരെ ആര്‍ത്തിയോടെ തിന്നാന്‍ തുടങ്ങി.ചില കര്‍ഷകര്‍ കുട്ടികളെ തട്ടികൊണ്ട് പോയി കൊന്നൊടുക്കിയും വിശപ്പടക്കിയ ധാരുണമായ സംഭവങ്ങള്‍ ഉടെലെടുത്തു. ഇത്തരം നരമാംസഭോജികളായ കര്‍ഷകരുടെയും അവര്‍ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ ശവശരീരങ്ങളുടെ ശേഷിപ്പുകള്‍ ബാക്കിയായി.കമ്മ്യുണിസ്റ്റ് ലക്ഷ്യം വെച്ചത് പോലെ സ്റ്റാലിന്റെ ഭരണകാലത്ത് മനുഷ്യര്‍ മൃഗങ്ങളായി മാറി.ഈ സമയങ്ങളിലൊക്കെയും കര്‍ഷകരെ പിടിച്ച് കൊണ്ടുപോയി തലയ്ക്ക് വെടിവെച്ച് കൊല്ലുകയുമുണ്ടായി.
അക്കാലത്ത് പിടിക്കപ്പെട്ട നരഭോജികള്‍


പിടിച്ചു കൊണ്ടുവന്ന കര്‍ഷകരെ ലേബര്‍ ക്യാമ്പുകളില്‍ അയച്ചു.രാഷ്ട്രത്തെ എതിര്‍ത്തിരുന്നവര്‍ എന്ന്‍ മുദ്രകുത്തി ലക്ഷക്കണക്കിന്‌ മനുഷ്യരെ മരണത്തിനു മുന്നില്‍ എറിഞ്ഞു കൊടുത്തു.ക്യാമ്പുകളിലൊക്കെ ഭയാനകമായ സാഹചര്യമൊരുക്കി അവരെ പീഡിപ്പിച്ചു കൊണ്ടിരുന്നു.കത്തുന്ന വെയിലത്തും,കൊടും തണുപ്പിലും യാതൊരു ദയയുമില്ലാതെ കൊല്ലങ്ങളോളം അടിമകളെ പോലെ പണിയെടുപ്പിച്ചു.പ്രതികൂല സാഹചര്യങ്ങളില്‍ പണിയെടുകുന്ന ഇവര്‍ ജീവിക്കുന്ന ശവങ്ങളായി മാറി.

ആയിരത്തി തൊള്ളായിരത്തി മുപ്പത്തിനാലില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെ അവസാനം നടന്ന വോട്ടെടുപ്പില്‍ അപ്രതീക്ഷിതമായ വിധിയാണ് ഉണ്ടായത്.രഹസ്യമായി നടന്ന വോട്ടെടുപ്പില്‍ ആയിരത്തി തൊള്ളായിരം പ്രധിനിധികളില്‍ മുന്നൂര്‍ പേര് സ്റ്റാലിന് എതിരായി വോട്ട് ചെയ്തത് അറിഞ്ഞ സ്റ്റാലിന്‍ ഞെട്ടിപ്പോയി.ബാലറ്റ്പേപ്പറുകള്‍ കത്തിക്കാന്‍ ഉത്തരവിട്ടു.വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സിക്രട്ടറിയായി സ്വയം അവരോധിച്ചു.ശേഷം  സ്റ്റാലിന്റെ രഹസ്യ പോലീസുകാരെ ഉപയോഗിച്ച് ആ 'ചതിക്ക്' സ്റ്റാലിന്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത ആയിരത്തിലധികം പേരെ ആഴ്ചകള്‍ കൊണ്ട്  കൊന്നുകളഞ്ഞു.എന്തിനേറെ തന്നെക്കാള്‍ കൂടുതല്‍ കൈയ്യടി നേടിയവര്‍ എന്ന്‍ തോന്നുന്ന പല നേതാക്കന്മാരേയും സ്റ്റാലിന്‍ കൊന്നുകഴിഞ്ഞിരുന്നു.തന്റെ എതിരാളികളാവുമെന്ന ഭീതിയില്‍ സ്റ്റാലിന്‍ പല നേതാക്കന്മാരെയും തരം താഴ്ത്തി.ഇതിനിടയില്‍ ജര്‍മ്മന്‍ നാസികളുടെ നേതാവും, ഏകാധിപതിയുമായും,ക്രൂരനായ ഹിറ്റ്‌ലര്‍ റഷ്യയെ ആക്രമിച്ചു.ലക്ഷക്കണക്കിന്‌ റഷ്യന്‍ ജനത ഈ യുദ്ധത്തില്‍ ജീവന്‍ വെടിയേണ്ടി വന്നു.ഇതിനിടയിലും സ്റ്റാലിന്‍ സാധാരണക്കാരെ മറുഭാഗത്ത് കൊന്നൊടുക്കികൊണ്ടിരുന്നു.സ്റ്റാലിന്റെ കാലത്തെ പല പൈശാചിക  നരഹത്യകളുടേയും ദൃശ്യങ്ങള്‍  ഈ നൂറ്റാണ്ടില്‍ വെളിച്ചം കണ്ടതാണ്.നിരവധി പൊതു കുഴിമാടത്തില്‍ തലയോട്ടികള്‍ വെടിവെച്ച് തകര്‍ത്ത ലക്ഷക്കണക്കിന്‌ ജനങ്ങളുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതം ഈ നൂറ്റാണ്ടില്‍.

കമ്മ്യുണിസമാണ് മഹത്വമെന്ന് വിളിച്ച് കൂവുന്ന കമ്മ്യൂണിസ്റ്റ്കാര്‍ ലോകത്തിനു നല്‍കിയ സമ്മാനം ഇതൊക്കെയാണ്.പച്ചമനുഷ്യര്‍ക്ക് മൃഗങ്ങളുടെ വിലപോലും കൊടുക്കാതെ പീഡിപ്പിപ്പിച്ചും,വെടിവെച്ചും ക്രൂരമായി കൊന്നൊടുക്കിയ കമ്മ്യൂണിസത്തിന്റെ യഥാര്‍ത്ഥ മുഖം എത്ര വികൃമാണ്.കൃത്യമായി അടക്കി വാഴേണ്ട ഒരു കൂട്ടം മൃഗങ്ങളാണ് സമൂഹമെന്നു കമ്മ്യൂണിസം കരുതി.അങ്ങനെ ജനങ്ങളെ ഭരിക്കുവാന്‍ ഭീതിയും,ഭീഷണിയുമാണെന്ന് അവര്‍ വിശ്വസിച്ചു.പല പാര്‍ട്ടി കോണ്‍ഗസ്സുകളിലും സ്റ്റാലിന് നിര്‍ത്താതെയുള്ള കയ്യടികള്‍ കിട്ടികൊണ്ടിരുന്നു.ആദ്യം നിര്‍ത്തുന്നത് താന്‍ ആവരുതേ എന്ന്‍ ഓരോരുത്തരും ഭീതിമൂലം ആഗ്രഹിച്ചു.

രണ്ടാംഭാഗം വായിക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക 
കമ്മ്യുണിസം Vs താലിബാനിസം
The Bloody  History of Communism എന്ന ഡോക്യു മെന്ററിയുടെസഹായത്തോടെ


33 comments:

 1. Great effort, I need to read it twice or thrice to evaluate it ...

  ReplyDelete
 2. പോളണ്ടിനെ കുറിച്ച് ഒന്നും പറഞ്ഞില്ല :)

  ReplyDelete
 3. ഉണര്‍ന്ന ചരിത്രത്തിലേറെ ഉറങ്ങിക്കിടക്കുന്നവയാണ്

  ReplyDelete
 4. കാലം ആഗ്രഹിച്ചതുകൊണ്ടാണല്ലോ കമ്മ്യൂണിസത്തിനു വൈകാതെ മരണം പുൽകേണ്ടിവന്നത്‌... ?!

  ചോരയുടെ നിറമുള്ള ചിന്തകളെ വിചാരണ ചെയ്യുന്ന പടന്നയിൽനിന്നുള്ള വിപ്ലവത്തിനു ഹൃദയത്തിൽ നിന്നും അഭിവാദ്യങ്ങൾ....!!

  ReplyDelete
 5. നല്ല നിരീക്ഷണം. ആവശ്യമായ ഗൃഹ പാഠം നടത്തിയുള്ള എഴുത്ത് എന്ന് ഒറ്റ വായനയിൽ തന്നെ തെളിയുന്നു...

  കൈ വെച്ചിരിക്കുന്നത് ഒട്ടനവധി വിമർശനം ഏറ്റുവാങ്ങേണ്ടി വന്നേക്കാവുന്ന ഒരു വിഷയമാണെന്ന് പറഞ്ഞു കൊള്ളട്ടെ...

  ബാക്കി ഭാഗങ്ങൾക്കായി പ്രതീക്ഷയോടെ...

  ReplyDelete
 6. അധികാരം, അതല്ലേ ഭരണാധികാരികളെ ഇത്ര ക്രൂരന്മമാര്‍ ആക്കുന്നത്? ഏതു പ്രത്യയ ശാസ്ത്രത്തില്‍ തൂങ്ങി അധികാരത്തില്‍ കേറിയാലും അത് നിലനിര്‍ത്താന്‍ എന്തും ചെയ്യുന്ന ഭരണാധികാരികളെ അല്ലെ നമ്മള്‍ ഇന്നും കണ്ടുകൊണ്ടരിക്കുന്നത്.

  കമ്യുണിസം ഒരു പ്രത്യയശാസ്ത്രം മാത്രമല്ലേ, ഇനി കമ്മ്യൂണിസം കൊണ്ടാണ് ഇത്രയും മനുഷ്യകുരുതി ഉണ്ടായതെങ്കില്‍ മുതലാളിത്ത വ്യവസ്ഥിയില്‍ അധികാരമേറിയവര്‍ പഞ്ചപവങ്ങള്‍ ആയിരിക്കണമല്ലോ. ഏറ്റവും വലിയ മുതലാളിത്ത രാഷ്ടമായ അമേരിക്കയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളെ കശാപ്പു ചെയ്യുന്നത് എന്ന് ഓര്‍ക്കുക. അപ്പോള്‍ അധികാരം നിലനിര്‍ത്താന്‍ ഭരണാധികാരികള്‍ എന്തും ചെയ്യും. അത് ഒരു രാജ്യത്തിന്‍റെ ആയാലും, ലോകത്തിന്‍റെ മുകളില്‍ ഉള്ള മേല്‍കൈ ആയാലും.

  ഏറ്റവും വലിയ ജനാധിപത്യ രാഷ്ടത്തില്‍, അഹിംസയില്‍ അടിയുറച്ചു വിശ്വസിച്ച ഒരു മഹാത്മാവിന്റെ നേത്രത്വത്തില്‍ പിറവിയെടുത്ത പാര്‍ട്ടിയുടെ പുതിയ നേതാകള്‍ പോലും എതിര്‍ക്കുന്നവനെ ഉന്മൂല നാശനം ചെയ്യുന്ന കാഴ്ചയല്ലേ നാം കാണുന്നത്.

  മനുഷ്യകുരുതി, അത് ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് ആയാലും മുതലാളി ആയാലും, രാജാവ്‌ ആയാലും ക്രൂരവും പൈശാചികവും തന്നെയാണ്. ഇനി ഒരു മനുഷ്യകുരുതി ഉണ്ടാകാതെയിരിക്കട്ടെ.

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. സ്റ്റാലിനിസം പ്രായോഗികവല്‍ക്കരിച്ചപ്പോഴാണ് കമ്മ്യൂണിസം പ്രത്യയശാസ്ത്രപരമായി തകര്‍ന്നത്‌. റഷ്യന്‍ വിപ്ലവത്തിന്റെ അനിഷേധ്യ നേതാവ് ലെനിന് പാര്‍ട്ടിയുടെ ചുമതല ട്രോട്സ്കിക്ക് നല്‍കാനായിരുന്നു താല്പര്യമെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. സൈദ്ധാന്തിക തലത്തില്‍ വിപ്ലവത്തെ നിര്‍വചിക്കാന്‍ കഴിയുന്ന ട്രോട്സ്കി സ്റ്റാലിന് പകരം സോവിയറ്റ് യൂണിയന്റെ നേതൃസ്ഥാനത്ത് വന്നിരുന്നെങ്കില്‍ ചരിത്രം വഴിമാറുമായിരുന്നു.

  ReplyDelete
 9. ചോരവീണമണ്ണില്‍ നിന്നുയര്‍ന്നുവന്ന.........

  ReplyDelete
 10. ബാക്കി കൂടെ പോരട്ടെ...

  ReplyDelete
 11. കമ്യൂണിസം എന്താണെന്നും അതു ലോകത്തിന് നല്‍കിയതെന്താണെന്നും വിശദമായി പ്രതിപാദിക്കുന്ന നല്ലൊരു ലേഖനം. ഈ ഉദ്യമത്തിനു പിന്നില്‍ വിശാലമായ പഠനവും പരിശ്രമവുമുണ്ട്. ആശംസകള്‍...

  ReplyDelete
 12. പലതും വായിച്ചതില്‍ നിന്നും മറ്റും ഞാന്‍ മനസ്സിലാക്കിയത് എല്ലാവരും നല്ലവരായ ഒരു മാതൃകാ സമൂഹത്തില്‍ മാത്രമേ കമ്മ്യൂണിസം നടപ്പില്‍ വരുത്താന്‍ കഴിയൂ.

  ReplyDelete
 13. എല്ലാം നന്നായി തന്നെ പറഞ്ഞു പോകാന്‍ കഴിയട്ടെ ആശംസകള്‍ ...

  ReplyDelete
 14. മുതലാളിത്തത്തെ വിമര്‍ശിച്ച കംമ്മ്യൂനിസ്ടുകള്‍ക്ക് ഇന്ന് അതിനുള്ള യോഗ്യതയില്ല . കാരണം അവര്‍ തന്നെ മുതലാളിമാരായല്ലോ :)

  ബാക്കി കൂടെ വായിച്ചിട്ട് വിശദമായ കമന്റിടാം.

  അഭിനന്ദനങ്ങള്‍ ഷബീര്‍ .

  ReplyDelete
 15. ഷബീ , ആഴത്തില്‍ പിന്നൊട്ട് പൊയിട്ടുണ്ട് ..
  മലിനസമായ മനസ്സ് ചായം പൂശി മിനുക്കിയ മുഖം
  കൊണ്ട് മറക്കും പൊലെ പലതും മൂടപെട്ട് അല്ലെങ്കില്‍
  വെളിച്ചം അടുപ്പിക്കാതെ കിടപ്പുണ്ട് ..
  കമ്മ്യൂണസത്തിന്റെ പ്രസക്തീ പലയിടത്തും
  പല രീതികളില്‍ ആഞ്ഞു വീശിയിട്ടുണ്ട് ..
  എത്ര മറച്ച് പിടിച്ചാലും സത്യത്തേ മൂടി വയ്ക്കാനാകില്ല ..
  സത്യസന്ധമല്ലാത്തത് , പുറത്ത് വരും , കാലം വരുത്തും ............
  ചിലര്‍ക്ക് ചിലതു പറയാന്‍ പാടില്ല , ചിലര്‍ക്ക് എന്തും പറയാം ..
  അതാണ് ഇന്നത്തേ ചില കാര്യങ്ങള്‍ , നീ വേറിട്ട് നില്‍ക്കുന്നു കൂട്ടുകാര ..
  അഭിനന്ദനങ്ങള്‍ ഷബീ ..

  ReplyDelete
 16. intresting..adutha gattathinayi waitunnu..:)

  ReplyDelete
 17. പടന്നക്കാരാ നിനക്ക് ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല :)

  ReplyDelete
 18. കമ്മ്യൂണിസം ഇന്ന് വിഷപ്പല്ല് കൊഴിഞ്ഞ പാമ്പാണു. എന്നാലും പേടിക്കണം. ചൈന അവിടെയുണ്ട്. തരം കിട്ടിയാൽ ചൈന ലോകം പിടിച്ചടക്കാൻ നോക്കും. ഇന്ത്യ എന്തായാലും ശ്രദ്ധിക്കണം. പാക്കിസ്ഥാനുമായുള്ള ചൈനയുടെ തന്ത്രപരമായ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് എന്നും ഭീഷണിയാണു. കമ്മ്യൂണിസ്റ്റുകാരുടെ ഒരു പ്രത്യേകത അവർ എന്താണോ ചെയ്യുക അതാണു മറ്റുള്ളവർ ചെയ്യുന്നതായി ആരോപിക്കുക.

  ലേഖനം നന്നായി. കാര്യമാത്രപ്രസക്തമായി എഴുതാൻ ശ്രമിക്കുമല്ലോ.
  ആശംസകളോടെ.

  ReplyDelete
 19. കമ്മ്യൂണിസ്സം സമത്വം പറയുമ്പോള്‍ വര്‍ഗീയതെക്കെതിരെ പറയുമ്പോള്‍ വല്ലാതെ ചിരി വരാറുണ്ട്. തങ്ങള്‍ക്കു വിരുധരായവരെ കൊന്നു തള്ളി സമത്വം പ്രായോഗത്തിലാക്കിയവര്‍ ആന്നു. വര്‍ഗീയതയും സ്വജന പക്ഷപാതവും ഇത്രയും ഉള്ള ഒരു കൂട്ടരെ ലോകത്ത് വേറെ കാണുമോ എന്ന് സംശയമാണ്. എഴുത്തുകാരും കലാകാരും എന്തു കൊണ്ടോ ആ പാര്‍ട്ടിയുടെ കൂടെ നിന്നതിനാല്‍ (പലരും നിര്‍ബന്ധിതാവസ്ഥയില്‍ ആയിരുന്നു എന്നത് വേറെ കാര്യം) അവരെ പാടി പുകഴ്ത്തുന്ന കാവ്യങ്ങള്‍ ധാരാളം ഉണ്ടായി എന്ന് മാത്രം..

  നല്ല രചന.. നല്ല ഹോം വര്‍ക്കുള്ള എഴുത്ത്..

  ReplyDelete
 20. പയ്യന്നൂര്‍ കോളേജില്‍ മുഷ്ടി ചുരുട്ടി മുദ്രാവക്യം വിളിച്ച 'സഖാവ് ഷബീര്‍' തന്നെയാണോ ഇത് എഴുതിയത് ? വിശ്വസിക്കാന്‍ പറ്റുന്നില്ല .
  ജിതേഷ്

  ReplyDelete
  Replies
  1. ജിത്തു, ഡാര്‍വിന്‍ പറഞ്ഞത് കണ്ടില്ലേ? നിരവധി സംഘര്‍ഷങ്ങളില്‍ കൂടിയാണ് വസ്തുക്കള്‍ ഉണ്ടായതെന്ന് !!! അത് പോലെ തന്നെ എന്റെ തലച്ചോറില്‍ നടന്ന നിരവധി സംഘര്‍ഷത്തില്‍ നിന്നും പുതിയ ചിന്തകള്‍ രൂപപ്പെട്ടു :)

   Delete
 21. കേരളത്തില്‍ ഇന്നും മനുഷ്യസ്നേഹം ഉള്ള സമാധാനം കാംഷിക്കുന്ന ഒരുപാട് കമ്മ്യൂണിസ്റ്റുകാര്‌ ഉണ്ട്. അതൊരിക്കലും ഒരു പാര്‍ടിയെ കേന്ദ്രീകരിച്ചുള്ളവര്‍ അല്ല. പാവപ്പെട്ടവന്റെ കൂടെ നിന്ന കമ്മ്യൂണിസ്റ്റ്‌ കാരെ കണ്ടു ആവേശം കൊണ്ട്, അവരുടെ കൂടെ നില്‍കാന്‍ ആഗ്രഹിച്ചു കൂടെ നിന്നവര്‍ അവരുടെ പിന്തലമുരക്കാര്‍ ! എന്നാല്‍ പേരില്‍ സഖാവ് എന്നു കൂട്ടിച്ചേര്‍ത് ദിവസവും രാവിലെ എഴുന്നേറ്റ് ലോകതുള്ളവരെ മുഴുവന്‍ തെറി വിളിച്ചു നാല് ലാല്‍സലാം വിളിയും വിളിച്ചാല്‍ കമ്മ്യൂണിസ്റ്റ്‌ ആയി എന്ന് കരുതുന്നവര്‍ക്ക് ഈ ചരിത്രം ഒരു പാഠം ആണ് .. പണ്ട് മുതലേ കൂടെ നിന്ന ഒരുപാട് മാപ്ളമാര്‍ ഉണ്ട് ഇന്നും കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയില്‍ അവരുടെ വിശ്വാസത്തെ പോലും ചോദ്യം ചെയ്തു (അവഹേളിച്ചു) പടനയിക്കുന്നവര്‍ പറയുന്ന പ്രധാന കാര്യം ആണ്, മതത്തിന്റെ പേരില്‍ രക്തപ്പുഴ ഒഴുകുന്ന കാര്യം.. ഇവരൊക്കെ ഒന്ന് മനസിലാക്കണം, ഒരു ഗുജരാതൊ ഒരു മാരടോ മാത്രമല്ല ഈ ലോകം എന്ന് .. !

  ReplyDelete
 22. കേരളത്തില്‍ ഇന്നും മനുഷ്യസ്നേഹം ഉള്ള സമാധാനം കാംഷിക്കുന്ന ഒരുപാട് കമ്മ്യൂണിസ്റ്റുകാര്‌ ഉണ്ട്. അതൊരിക്കലും ഒരു പാര്‍ടിയെ കേന്ദ്രീകരിച്ചുള്ളവര്‍ അല്ല. പാവപ്പെട്ടവന്റെ കൂടെ നിന്ന കമ്മ്യൂണിസ്റ്റ്‌ കാരെ കണ്ടു ആവേശം കൊണ്ട്, അവരുടെ കൂടെ നില്‍കാന്‍ ആഗ്രഹിച്ചു കൂടെ നിന്നവര്‍ അവരുടെ പിന്തലമുരക്കാര്‍ ! എന്നാല്‍ പേരില്‍ സഖാവ് എന്നു കൂട്ടിച്ചേര്‍ത് ദിവസവും രാവിലെ എഴുന്നേറ്റ് ലോകതുള്ളവരെ മുഴുവന്‍ തെറി വിളിച്ചു നാല് ലാല്‍സലാം വിളിയും വിളിച്ചാല്‍ കമ്മ്യൂണിസ്റ്റ്‌ ആയി എന്ന് കരുതുന്നവര്‍ക്ക് ഈ ചരിത്രം ഒരു പാഠം ആണ് .. പണ്ട് മുതലേ കൂടെ നിന്ന ഒരുപാട് മാപ്ളമാര്‍ ഉണ്ട് ഇന്നും കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയില്‍ അവരുടെ വിശ്വാസത്തെ പോലും ചോദ്യം ചെയ്തു (അവഹേളിച്ചു) പടനയിക്കുന്നവര്‍ പറയുന്ന പ്രധാന കാര്യം ആണ്, മതത്തിന്റെ പേരില്‍ രക്തപ്പുഴ ഒഴുകുന്ന കാര്യം.. ഇവരൊക്കെ ഒന്ന് മനസിലാക്കണം, ഒരു ഗുജരാതൊ ഒരു മാരടോ മാത്രമല്ല ഈ ലോകം എന്ന് .. !

  ReplyDelete
 23. സമ്പൂര്‍ണ്ണ അധികാരം കൈയില്‍ ഒതുങ്ങിയാല്‍ ഏകാധിപതിയുടെ ജനനമായി.......
  ആശംസകള്‍

  ReplyDelete
 24. തങ്ങളുടെ ആശയങ്ങളും തത്വശാസ്ത്രങ്ങളും ഒരു സമൂഹത്തില്‍ പടര്‍ത്താന്‍ വേണ്ടി
  അന്ന് ചെയ്തത് കലാപ കലുഷിതമായ, ദാരിദ്ര്യവും പട്ടിണിയും നിറഞ്ഞ
  ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നായിരുന്നു
  അതില്‍ ഒരളവോളം കമ്മ്യൂണിസം വിജയിച്ചു എന്ന് ചരിത്രം പറയുന്നു ....

  ഇന്നും ചെയ്തുകൊണ്ടിരിക്കുന്നത് അതൊക്കെതന്നെയാണ് എന്ന് ബോധ്യപ്പെടാന്‍
  ഇനിയും ചരിത്രം കഥ പറയേണ്ടി വരും ...!!

  ReplyDelete
 25. THANI BHOORSHAKALUDE VALAATYAAYI MAARIYA SHABEERINNU EPPO COOMUNISAM PUCHAMMAAYI THONNAAM. ENGANEYULLA EZUTHU KONDONNUM THAKARUNNATHALLA COMMUNISAM..

  ReplyDelete
 26. അടുത്ത ഭാഗവും കൂടി വായിക്കട്ടേ..

  ReplyDelete
 27. ഒരു തത്വശാസ്ത്രത്തെ ക്കുറിച്ച് ( ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ ത്വത്വ ശാസ്ത്രം അല്ല ...!!!!) വിമര്‍ശനത്തിനു ശ്രമിക്കും മുന്‍പ് കുറച്ചു കൂടി പഠനങ്ങള്‍ ആകാമായിരുന്നു. ഏതു ഇസത്തിന് ആയാലും നന്മകളും പോരായ്മകളും അത് പിന്തുടരുന്നവരുടെ പിടിപ്പുകേടുകള്‍ കൊണ്ടുണ്ടാകുന്ന തെറ്റുകളും ഉണ്ടാകും.
  ലേഖനം എഴുതുന്നതിനു മുന്‍പ് പഠനങ്ങള്‍ ഒന്നും നടത്തിയതായി തോന്നുന്നില്ല എന്ന് പറയട്ടെ , ക്ഷമിക്കുക.

  ചില അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കാതിരിക്കാന്‍ വയ്യ ( അബദ്ധങ്ങള്‍ അല്ല എന്ന് പറയുന്നെങ്കില്‍ ദയവായി വിശദീകരിക്കുക )

  1. ഇംഗ്ലണ്ടില്‍ താമസിച്ചിരുന്ന രണ്ട് ജര്‍മ്മന്‍ ത്വത്വജ്ഞാനികള്‍ ലോകത്തെ പിടിച്ച് കുലുക്കിയ പുതിയ ത്വത്വ ശാസ്ത്രം രൂപപെടുത്തി. അതാണു ഇന്ന്‍ കാണുന്ന "കമ്മ്യൂണിസം"
  2. ഡാര്‍വിന്റെ "The Origin of Species " നെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍
  3.മതം,മൂല്യങ്ങള്‍,കുടുംബങ്ങള്‍ തുടങ്ങിയവയ്ക്ക് കമ്മ്യൂണിസ്റ്റ് സമൂഹത്തില്‍ സ്ഥാനമേതുമില്ല....!
  4.സോഷ്യലിസം , കമ്യൂണിസം , മാര്‌ക്സിസം ,ലെനിനിസം ,സ്ടാലിനിസം ഇവയുടെ വ്യത്യാസം മനസ്സിലാക്കാനുള്ള കഴിവ് കേട്

  ലേഖനത്തിനു ആധാരമായി പറയുന്ന ഡോക്യുമെന്ററി , അത് നിര്മിക്കാനിടയായ സാഹചര്യം, ചുറ്റുപാടുകള്‍, ഇവയൊന്നും താങ്കള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടില്ല എന്ന് തോന്നുന്നു. (ഡോക്യുമെന്ററി യെങ്കിലും സൂക്ഷ്മമായി രണ്ടു തവണ കാണാമായിരുന്നു )

  ലേഖനത്തിന്‍റെ ഭൂരിഭാഗവും കയ്യാളുന്നത് താങ്കളുടെ മനസ്സിലുള്ള വികാരങ്ങളുടെ തള്ളിച്ചയാണ് , മറിച്ച് വസ്തുതകള്‍ അല്ല.

  എത്ര മറച്ച് പിടിച്ചാലും സത്യത്തേ മൂടി വയ്ക്കാനാകില്ല എന്നത് വളരെ ശരിയാണ്, യോജിക്കുന്നു

  ReplyDelete
 28. ആ കാലഘട്ടത്തെക്കുറിച്ച് എനിക്ക് കാര്യമായ അറിവില്ല. മാക്സിം ഗോര്‍ക്കിയുടെ അമ്മയും വികടര്‍ ഹൂഗോയുടെ പാവങ്ങളും പിറവിയെടുത്ത സാഹചര്യങ്ങള്‍ ഓര്‍ക്കുന്നു. ഒക്കെയും വായിച്ച ചില അറിവുകള്‍ മാത്രം.

  ReplyDelete