ആദ്യഭാഗം വായിക്കുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക.
The Bloody History of Communism-ക്രൂരമായ കമ്മ്യൂണിസ്റ്റ് ചരിത്രം
തുടര്‍ച്ച...
സ്റ്റാലിന്‍ എന്ന കമ്മ്യുണിസ്റ്റ് നരഭോജിയുടെ ക്രൂരത "ഭീകര വാഴ്ച" എന്ന രീതിയാണെന്നും,കൃത്യമായ അടക്കി വാഴേണ്ട ഒരു "കൂട്ടം മൃഗങ്ങളാണ്" സമൂഹം എന്ന് സ്റ്റാലിന്റെ കമ്മ്യൂണിസം ലോകത്തിനു കാണിച്ചു കൊടുത്തു.അതിനിടയിലാണ് എല്ലാ ശാസ്ത്രജ്ഞന്‍മാരേയും ഉള്‍പ്പെടുത്തിക്കൊണ്ട് "വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദത്തോട്"കൂറ് പുലര്‍ത്തണം എന്ന ഉടമ്പടിയില്‍ ഒപ്പുവെക്കാന്‍ നിര്‍ബന്ധിതരായി.അബന്ധമാണെന്ന് അറിഞ്ഞിട്ടും സ്റ്റാലിന്‍ എന്ന ഏകാധിപതിയുടെ മുന്നില്‍ പഞ്ച പുച്ചമടക്കി അവര്‍ ഒപ്പിട്ടു. തികച്ചും തെറ്റായ ഈ ധാരണ അങ്ങനെ ഉന്നത സ്ഥാനത്ത് എത്തിക്കാന്‍ സ്റ്റാലിന്‍ എന്ന ഏകാധിപതിക്ക് കൂടുതല്‍ ഒന്നും ചെയ്യേണ്ടി വന്നില്ല.ക്രൂരതുടെ പര്യായം എന്ന സ്റ്റാലിന്‍ ആയിരത്തി തൊള്ളായിരത്തി അമ്പത്തി മൂന്നില്‍ അന്തരിക്കുമ്പോള്‍ ബാക്കി വെച്ചത് 'നാലപത്തി രണ്ട് ദശലക്ഷം'പച്ച മനുഷ്യരുടെ ശവശരീരങ്ങളും,അതിലിരട്ടി സ്വപ്നങ്ങളുമാണ്.സ്റ്റാലിന്റെ മരണ ശേഷവും ചെമ്പടയുടെ ക്രൂരത തുടര്‍ന്നു.പുതിയ സോവിയറ്റ് നേതാക്കള്‍ സ്വന്തം നാട്ടില്‍ കൂട്ടക്കുരുതിക്ക് അയവു വരുത്തിയെങ്കിലും കമ്മ്യൂണിസ്റ്റ് കാപാലികത അവര്‍ മറ്റു നാടുകളിലേക്ക് കയറ്റുമതിചെയ്തു.1956ല്‍ ഹംഗറിയില്‍ ആരംഭിച്ച മോസ്കോയില്‍ നിന്നും സ്വാതന്ത്രമാവാനുള്ള ശ്രമം ചെമ്പടയുടെ ടാങ്കുകള്‍ അടിച്ചമര്‍ത്തി.1968 ലെ ചെക്ലോസോവാക്യയിലെ ചെറുത്ത് നില്‍പ്പും ചെമ്പട രക്ത രൂക്ഷിതമാക്കി.ശേഷം ചെമ്പട തിരിഞ്ഞത് അഫ്ഗാനിലേക്കായിരുന്നു.ഇന്ന്‍ ലോകത്തെ ഏറ്റവും വലിയ ഭീകരര്‍ എന്ന് നവ കമ്മ്യുണിസ്റ്റുകാരടക്കം വിളിച്ച് കൂവുന്ന 'താലിബാനികളുടെ' ക്രൂരത സ്റ്റേജിലും പേജിലും അലറുന്നവര്‍ ചരിത്രത്തെ "വ്യഭിചരിക്കുന്ന നവ സ്റ്റാലിനിസ്റ്റുകള്‍"ചരിത്രത്തിനു നേരെ 'ചന്തി തിരിഞ്ഞ്' നിന്ന്‍ മുതലക്കണ്ണീര്‍ പൊഴിക്കുമ്പോള്‍ അവരോടൊക്കെ തോന്നുന്നത് വീട്ടിലെ വളര്‍ത്തു മൃഗങ്ങളോട് തോന്നുന്ന സഹതാപം മാത്രം. താലിബാനികളുടെ പ്രവര്‍ത്തനം ഭീകരവാദം എന്ന്‍ പറഞ്ഞു വെള്ളരിപ്രാവുകളാവാന്‍ ശ്രമിക്കുന്ന ക്രൂരത മാത്രം കൈമുതലുള്ളവര്‍ തങ്ങളുടെ "അപ്പൂപന്മാരായ" കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ ചെയ്തികളുടെ അനന്തരഫലഫലമാണ് താലിബാന്‍ എന്ന തീവ്രസംഘടന രൂപപ്പെട്ടത് എന്ന അറിവ് പോലുമില്ലാതെ നാഴികയ്ക്ക് നാല്പതു വട്ടം പുലമ്പുന്നു "ലോകത്ത് സമാധാനം പുലരണം".
രക്ത ദാഹിയായ യക്ഷിയെ പോലെ ചെമ്പട1979 ല്‍ അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യം ആക്രമിച്ചു.അഫ്ഗാനിലെ കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകരുടെ സഹായത്തോടെ വിപ്ലവം സംഘടിപ്പിക്കുകയും മത നേതാക്കളെ കൂട്ടക്കുരുതിക്ക് ഇരയാക്കുകയും ചെയ്തു.പത്തു വര്‍ഷക്കാലം സോവിയറ്റ് രക്ത ദാഹികള്‍ നിരവധി അഫ്ഗാനി പൌരന്മാരെ കൂട്ടക്കുരുതിക്ക് വിധേയരാക്കി.അഫ്ഗാനിലെ നിരവധി ഗ്രാമങ്ങള്‍ സ്റ്റാലിന്റെ അനുയായികള്‍ ചുട്ട് ചാമ്പലാക്കുകയും ചെയ്തു.പ്രധിരോധത്തിനു കല്ലെടുത്തെറിഞ്ഞ കുട്ടികളുടെ വിരലുകള്‍ വെട്ടിമാറ്റുകയും,ചെവികളില്‍കൂടി വെടിയുണ്ട പായിച്ചും ചെമ്പടക്കാര്‍ കൈമുതലുള്ള എല്ലാ ക്രൂരതയും അഫ്ഗാനിലെ സാധാരണ ജനങ്ങളുടെ മേല്‍ പ്രയോഗിച്ചു കൊണ്ടിരുന്നു.അഞ്ച് ദശ ലക്ഷം അഫ്ഗാനിലെ ജനങ്ങള്‍ ക്രൂരതയുടെ പര്യായമായ ചെമ്പടയുടെ കൈകള്‍ കൊണ്ട് മരണം രുചിച്ചു.ഇതിലും വലിയ വിഭാഗം അയല്‍ രാജ്യങ്ങളിലേക്ക് അഭയം തേടി.കൊടും തണുപ്പില്‍ മലനിരകളിലും മറ്റും ആയിരക്കണക്കിന് താല്‍കാലിക ടെന്റുകളില്‍ ലക്ഷക്കണക്കിന് അഫ്ഗാനികള്‍ മരണത്തെ കാത്ത് വര്‍ഷങ്ങളോളം ജീവിതം തള്ളി നീക്കി.സമത്വം,സമാധാനം,നീതി എന്നിവ നടപ്പാക്കാന്‍ ചെയ്ത മനുഷ്യ കശാപ്പുകള്‍ കമ്മ്യൂണിസം എന്ന 'തത്വശാസ്ത്രം' ഒരു 'കാശാപ്പ് ശാസ്ത്രം'മാത്രമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
ഇത്രയൊക്കെ കിരാത ചെയ്തികള്‍ അഫ്ഗാനില്‍ നടമാടിയിട്ടും അഫ്ഗാന്‍ ജനതയുടെ ചെറുത്ത് നില്പില്‍ ചെമ്പടയ്ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല.ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി എട്ടില്‍ ചെമ്പട അഫ്ഗാന്‍ വിടാന്‍ നിര്‍ബന്ധിതരായി.കമ്മ്യൂണിസ്റ്റ് പട അഫ്ഗാന്‍ വിടുമ്പോള്‍ ലോകത്തിനു സമ്മാനിച്ചത് ലക്ഷക്കണക്കിനു നിരപരാധികളായ മനുഷ്യരുടെ ശവങ്ങളും 'താലിബാന്‍' എന്ന തീവ്ര സംഘടനയും.കമ്മ്യുണിസം എന്ന പ്രത്യയശാസ്ത്രം മാനുഷികതയ്ക്ക് മേല്‍ ചൊരിഞ്ഞ അക്രമങ്ങള്‍ക്ക് പിന്നീട് ചെമ്പട പല സാധാരണ വിശദീകരണങ്ങളുമുണ്ടാക്കി.
ചെമ്പടയുടെ അധിനിവേശ സമയത്ത് അഭയാര്‍ത്ഥികളായവര്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ചേക്കേറി. അവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തുടങ്ങിയ സ്വകാര്യ മത സ്ഥാപനങ്ങളാണ് 'താലിബാന്‍'.വിദ്യാര്‍ത്ഥി എന്ന്‍ അര്‍ത്ഥം വരുന്ന 'താലിബ്(طالب)എന്ന അറബി പദത്തില്‍ നിന്നുമാണ് 'താലിബാന്‍' അഥവാ 'വിദ്യാര്‍ത്ഥികള്‍' എന്ന കൂട്ടായ്മ രൂപപ്പെടുന്നത്.ചെമ്പടയെ നേരിടാന്‍ താലിബാന്‍ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയ്ക്ക് വേണ്ട സഹായം ആ സമയത്ത് നല്‍കിയത് ഇന്നത്തെ ലോക പൊലീസായ 'ഫാദര്‍ ലസ്സ് അമേരിക്ക"യാണെന്ന സത്യവും ചരിത്രങ്ങളുടെ പിറകില്‍ മറഞ്ഞിരിപ്പുണ്ട്.സോവിയറ്റ് സേനയുടെ പിന്മാറ്റത്തിന് ശേഷം അവര്‍ വിട്ടേച്ച് പോയ സംസ്കാരശൂന്യമായ പ്രവര്‍ത്തികളും കഞ്ചാവ്,മദ്യം തുടങ്ങിയ ലഹരി ഉപയോഗത്തിന്റെ അതിപ്രസരം കുറയ്ക്കാനും വേണ്ടി പ്രവര്‍ത്തിച്ച താലിബാന്‍ പെട്ടെന്ന് ക്ഷയിച്ച മട്ടിലേക്ക് എത്തിയിരുന്നു.പിന്നീട് താലിബാന്‍ എന്ന സംഘടന പുതിയ കെട്ടിലും,മട്ടിലും സോവിയറ്റ് അധിനിവേശസമയത്ത് നിരവധി പ്രധിരോധ കക്ഷികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച മുല്ല ഉമര്‍ എന്നയാളുടെ കീഴില്‍ ഒരു ചെറിയ സംഘമായി ആയിരത്തി തൊള്ളായിരത്തി തോന്നൂറ്റി നാലില്‍ വീണ്ടും രൂപം കൊണ്ടു.അതാണ് ഇന്ന്‍ കാണുന്ന തീവ്രമായ താലിബാന്‍.ഈ തീവ്ര സംഘടനയെ ലോകത്തിനു സമ്മാനിച്ചത് കമ്മ്യുണിസ്റ്റ് എന്ന കിരാതമായ ത്വത്വശാസ്ത്രമാണ് അവരെ വളര്‍ത്തിയതാകട്ടെ ഫാദര്‍ ലസ്സ് അമേരിക്കയും.ആ സമയത്ത് അഫ്ഗാന്‍ ചെകുത്താന്റെയും,കടലിനുംഇടയില്‍ പെട്ടവരെപോലെയായി.
താലിബാനികളുടെ ക്രൂരതകള്‍ക്കെതിരെ ഇന്ന്‍ വാവിട്ട് കരയുന്ന നവ കമ്മ്യൂണിസ്റ്റ് ആശയം പേറുന്നവര്‍ മറക്കുന്ന സത്യമുണ്ട്.ലോകത്ത് അമ്പത് ദശലക്ഷം മനുഷ്യരെ പട്ടിണിക്കിട്ടും,ചുട്ട് ചാമ്പലാക്കിയും കുരുതി കൊടുത്ത പ്രത്യയ ശാസ്ത്രത്തിലാണുള്ളത് എന്ന സത്യം. നീതിയുടെയും,സമത്വത്തിന്റെയും സുന്ദരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കമ്മ്യൂണിസം കടന്നുവന്നതെങ്കില്‍ അത് മനുഷ്യ വംശത്തിനു നല്‍കിയത് രക്തവും,മരണവും,ഭീതുയുമാണ് എന്നത് ചരിത്ര സത്യം.കമ്മ്യുണിസം സാഹിത്യ ഭാഷയില്‍ പറഞ്ഞാല്‍ ലോകത്തെ ഒരു ഒന്നാംന്തരം"അറവുശാലയാക്കി" മാറ്റി. അതിലെ കശാപ്പുകാര്‍ ,മാര്‍ക്ക്സ്,എന്കെല്സ് ,സ്റ്റാലിന്‍,ലെനിന്‍ പിന്നെ ഈ ഉത്തരവാദിത്വത്തില്‍ മുഖ്യ പങ്കുള്ളയാളാണ് ഡാര്‍വിന്‍.മാക്സ് സൂചിപ്പിച്ച പോലെ കമ്മ്യുണിസ്റ്റ് ആശയങ്ങള്‍ക്ക് പ്രകൃതി ചരിത്രത്തിന്റെ അടിത്തറ പാകിയ ആള്‍.രക്തം പുരണ്ട കൂട്ടക്കുരുതികള്‍ സംഘടിപ്പിക്കുമ്പോളും,വിപ്ലവങ്ങള്‍ സംഘടിപ്പിച്ച് കൂട്ടക്കൊലകള്‍ നടത്തുംമ്പോളും കമ്മ്യുണിസ്റ്റുകാര്‍ സത്യത്തില്‍ ഡാര്‍വിന്റെ സിദ്ധാന്തത്തെ ജീവിതത്തിലേക്ക് കൊണ്ട് വരികയാണ് ചെയ്യുന്നത്. ആ സിദ്ധാന്തം മനുഷ്യരെ മൃഗങ്ങളുടെ വര്‍ഗമായി കാണുകയും,സംഘര്‍ഷവും,സംഘട്ടനങ്ങളുമാണ് മാറ്റമില്ലാ പ്രകൃതി നിയമങ്ങള്‍ എന്ന്‍ വാദിക്കുകയും ചെയ്തു.
"അമ്പത്തൊന്ന് വെട്ട് വെട്ടിയില്ലെങ്കില്‍" - അടുത്ത ഭാഗം തുടരും!!!
നന്നായി പറഞ്ഞു.... കുറച്ചു കൂടി ആഴത്തിലേക്ക് ഇറങ്ങി വിശദമായി എഴുതാമായിരുന്നു. പൊതുവായ ചരിത്ര ഘടകങ്ങൾ തുലോം വ്യക്തമായിരിക്കേ ചരിത്രാന്വേഷകർക്ക് താങ്കളുടെ ലേഖനം ഒരു മുതൽ കൂട്ടാവുമെന്നതിൽ തർക്കമില്ല...
ReplyDeleteതുടരുക ... ആശംസകൾ
J C ഡാനിയേലിനെ ഒതുക്കാന്‍ കരുണാകരനും മറ്റും ശ്രമിച്ചു എന്ന് ഒരാള്‍ എഴുതിയിട്ടും
ReplyDeleteഅത് തെറ്റാണ് എന്ന് പറയാന്‍ ആരും മുന്നോട്ടു വന്നിട്ടില്ല .. അതുപോലെ, ഷബീര്‍ ഭായ് റെഫര്‍ ചെയ്ത സ്ഥലങ്ങള്‍ തെറ്റാണ് എന്നോ, ഈ ചരിത്രം തെറ്റാണ് എന്നോ പറയാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌കാരും വന്നിട്ടില്ല .. അങ്ങനെ ഒരെണ്ണം വരുമെന്ന പ്രതീക്ഷയില്‍ ..
എഴുത്ത് നന്നായി !
കമ്മ്യൂണിസം ഇരച്ചു കയറിയ താലിബാന്‍ - അന്ന് പുകള്‍പെറ്റ മത സമൂഹമായിരുന്നു. കമ്മ്യൂണിസം എന്നും വെറുത്തിരുന്നത് കേവലം കമ്മുനിസ്റ്റ് വിരോദികള്‍ എന്നാ ലേബലില്‍ വരുന്നവരെ ആയിരുന്നില്ല - മതമൂല്യമുള്ള ഒരു സമൂഹത്തെ ആയിരുന്നു ആ വിരോദത്തിനു മുന്നില്‍ ക്രിസ്തീയ-ജൂത-ഇസ്ലാമിക മത സമൂഹത്തെ തള്ളി ചതച്ചു അതിനുള്ള പിന്തുണ ലഭിച്ചത് മതസമൂഹത്തില്‍ നിന്നും തന്നെയായിരുന്നു. അഥവാ കമ്മ്യൂണിസം വളര്‍ന്ന സ്ഥലത്തെല്ലാം ആദ്യം അവര്‍ മത നേതാക്കളെ പിന്തുണച്ചു ക്രമേണ അവരെ നിയന്ത്രണത്തിലാക്കി അവര്‍ അവരെ കൊണ്ട് മതത്തെ വ്യഭിചരിപ്പിച്ചു. ചൈനയിലെ കമ്മുനിസ്റ്റ് നേതാവായിരുന്ന മാവോ സേന്തൂങ്ങ് ഒരു പച്ച മുസ്ലിമായിരുന്നു അദ്ധ്യേഹത്തിന്റെ പിതാവ് മരണം വരെ ആ നാട്ടിലെ കാളിയായിരുന്നു എന്ന് ചരിത്രം പറയുന്നു. മരണം വിതച്ചാലേ കമ്മ്യൂണിസത്തിനു നില നില്‍പ്പുള്ളൂ എന്ന് ഈ ലേഖനം വളരെ വ്യക്തമാക്കുന്നു ഒരടി മുന്നോട്ടു പോകാന്‍ ഒരായിരം തലയരുക്കുന്ന ആ പഴഞ്ചന്‍ ഭവ്തീകവാദത്തിനു അവസാനത്തെ ഇരയില്‍ ഒന്ന് മാത്രമാണ് അമ്പത്തൊന്നു വെട്ടു - ഓര്‍ വെട്ടും ഒരു പക്ഷെ ഒരായിരം പേര്‍ക്കുള്ള മുന്നരിയിപ്പയിരിക്കാം - അതായത് ആശയപരമായി നേരിടാന്‍ അവര്‍ക്കറിയില്ല പകരം അക്രമം മാത്രമേ അവര്‍ക്കറിയൂ എന്നാ ഒരു തരം വ്യാധിയും. കപടതയോ നിന്‍റെ പേരോ കമ്മ്യൂണിസം
ReplyDeleteDear Padannakkaaran,
ReplyDelete//"അമ്പത്തൊന്ന് വെട്ട് വെട്ടിയില്ലെങ്കില്‍" - അടുത്ത ഭാഗം തുടരും!!! //
Requesting you to mention history in deep if this continues. :)
A good effort...
(Old കുട്ടി സഖാവ്) കത്തിക്കയറുന്നുണ്ടല്ലോ :)
ReplyDelete1979 ലെ സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ ആക്രമണത്തെപറ്റി പടന്നക്കാരന്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ വളരെ വിചിത്രമായിരിക്കുന്നു.!!!!!!!!!!!!!!!
ReplyDeleteചരിത്രം വായിക്കാനോ ( ചരിത്ര പുസ്തകങ്ങള്‍ പഠിക്കേണ്ട, ഒന്ന് വെറുതേ മറിച്ചു നോക്കിയാല്‍ എങ്കിലും മതി ) മനസ്സിലാക്കാനോ ശ്രമിക്കാതെ എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത് ?
1978 ലെ സാര്‍ വിപ്ലവത്തെപ്പറ്റിയോ, അതിന്‍റെ തുടര്‍ച്ചയെന്നോണം രൂപം കൊണ്ട അഫ്ഘാന്‍ ജനാധിപത്യ റിപ്പബ്ലിക്കിനെപ്പറ്റിയോ, അവരെ എതിര്‍ത്ത അമേരിക്കന്‍ പിന്തുണയുള്ള മുജാഹിദ് സംഘങ്ങളെക്കുറിച്ചോ ,അതിനേക്കാള്‍ ഉപരിയായി ശീത സമരത്തെപ്പറ്റിയോ , "ദി ഗ്രേറ്റ് ഗെയിം" നെ പ്പറ്റിയോ ഒരക്ഷരം പോലും ഉരിയാടാതെ എങ്ങനെയാണ് അഫ്ഗാന്‍ ആക്രമണത്തെക്കുറിച്ച് പറയാന്‍ കഴിയുന്നത്?
കമ്യൂണിസ്റ്റു വിമര്‍ശനമാണോ താലിബാനെ വെള്ളപൂശാല്‍ ആണോ പടന്നക്കാരന്റെ ലക്‌ഷ്യം എന്നറിയില്ല.
രണ്ടു തന്നെയായാലും സംഭവം അങ്ങേയറ്റം പാളിപ്പോയി എന്ന് മാത്രം.
യുദ്ധങ്ങള്‍ എന്തിന്‍റെ പേരിലായാലും മനുഷ്യക്കുരുതിയില്‍ തന്നെ അവസാനിക്കൂ എന്നത് മാത്രമാണ് ലേഖനത്തിലെ ഏക വസ്തുത.അതിനെ അഭിനന്ദിക്കുന്നു
"ചരിത്രാന്വേഷകർക്ക് താങ്കളുടെ ലേഖനം ഒരു മുതൽ കൂട്ടാവുമെന്നതിൽ തർക്കമില്ല... " എന്ന് അഭിപ്രായപ്പെട്ട സമീര്‍ തിക്കോടിക്ക് ഒരായിരം സ്തുതി ....! :-(
പൊക്കാന്‍ ആളുണ്ടെങ്കില്‍ ഏത് കഴുതക്കും രാജാവാകാം...... ചരിത്രം അറിയാത്ത ഇവന്റെയൊക്കെ മഞ്ഞ ബുദ്ധിയിലാണ് 51 വെട്ടുകള്‍ വേണ്ടത്.
Deleteചരിത്രത്തിന്റെ വികലമായ അവതരണവും അതിനു കുറെ ഹായ് ഹായ് വിളിയും. വിവരമില്ലാത്ത ആരാധക വൃന്ദത്തിന് മേല്‍ എന്ത് ചവച്ചു തുപ്പിയാലും വെള്ളം തൊടാതെ വിഴുങ്ങുന്ന കുറെ കമന്റ്ന്‍ മാരും. മറ്റേ ബോധത്തിന്റെ മഞ്ഞ കണ്ണട വച്ച് നോക്കുന്നവന് എല്ലാം മഞ്ഞയായി തോന്നിയാല്‍ ഞാനാണു ലോകത്തിലെ വലിയ ബ്ലോഗ്ഗര്‍ എന്ന അഹം ബോധം കുറെ കൂട് മായിരിക്കാം പക്ഷെ ചരിത്രം വയിക്കുന്നവര്‍ക്കറിയാം കമ്മ്യൂണിസം എന്താണെന്നും അത് ലോകത്തിനു നല്‍കിയ മൂല്യങ്ങള്‍ എന്താണെന്നും. ഇല്ലെങ്കില്‍ ഇന്ത്യുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു സോഷ്യലിസത്തെ കുറിച്ചെഴുതിയ
ReplyDeleteഏതെങ്കിലും പുസ്തകം വായിക്കുക, കുറച്ചെങ്കിലും മൂള പൊട്ടും മറ്റേ ബോധം അടിച്ചു വച്ച ആ തലയില്‍.
എഴുതിയവന് ലെനിനും ട്രോടെസ്കിയും ആരാണെന്നു പോലും അറിയില്ല. മാര്‍ക്സിസത്തിന്റെ ബൈബിള്‍ ആയ മൂലധനത്തില്‍ എന്താണ് വര്‍ഗസമരം എന്ന് പറഞ്ഞത് പോലും ഇവിടെ കൊടുതിരിക്കുന്നില്ല. എന്നിട്ടും ഏതോ വിവരമില്ലാത്ത ഗ്വാ ഗ്വ വിളിക്കാരന്‍ പറഞ്ഞിരിക്കുന്നു, ചരിത്രം വായിക്കുന്നവന് മുതല്‍കൂട്ടായ എഴുത്തെന്നു. ഫൂ.
ലെനിന് മുന്‍പുണ്ടായ റഷ്യയില്‍ സാര്‍ ചക്രവര്‍ത്തി എന്ന ഒരു ഭരണാധികാരി ഉണ്ടായിരുന്നു സര്‍ ... അന്നത്തെ റഷ്യ എന്തായിരുന്നെന്നു താങ്കള്‍ക്ക് ചരിത്ര പുസ്തകങ്ങ വായിച്ചാലറിയാം, അവിടെ നിന്ന് റഷ്യയെ ലെനിന്‍ എവിടെ എത്തിച്ചു എന്നും ചരിത്രം പറഞ്ഞു തരും. പിന്നെ മഞ്ഞ കണ്ണട വെച്ച വായിക്കുമ്പോള്‍ അതൊന്നും കണ്ടെന്നു വരില്ല, കാരണം കമ്മുനിസ്റ്റ് കാരന്റെ അക്രമം കണ്ടു പിടിക്കാന്‍ ഭൂത കണ്ണാടി വെച്ച് നടക്കുന്നവന് എന്ത് കൃഷിക്കാരനും പാവപ്പെട്ടവനും ???
ഹഹഹ ....!!! ശരിക്കും കുരു പോട്ടിയല്ലേ !!!! ചങ്ങായി മാരെ ചരിത്രം സത്യമായി വിളമ്പിയാല്‍ ദാ താങ്കളെ പോലെ ഇങ്ങനെ കണകുണ വര്‍ത്താനം പറയും !!! ബാക്കി എല്ലാ കാര്യത്തിലും സഹിഷ്ണുത വേണം,ആവിച്കാര ചാതന്ത്ര്യം വേണം എന്ന്‍ വീമ്പ് പറയുന്ന തനിക്കൊക്കെ "കുരുക്കള്‍ പൊട്ടിയൊലിക്കുന്നത് "കാണാന്‍ നല്ല ചേലുണ്ട് ട്ടാ !!! പിന്നെ ഇതിന്റെ അവസാനം എഴുതിയത് കണ്ടില്ലയോ "തുടരും"!!! അപ്പോള്‍ ഇടയ്ക്കിടെ ഇങ്ങനെ പൊട്ടിക്കല്ലേ നമുക്ക് ഒരുമിച്ച് അവസാനം പൊട്ടിക്കാം :)
Deleteനിന്നെക്കാള്‍ വലിയ കമ്മ്യൂണിസ്റ്റ് വിമര്‍ശകന്മാരും മത വാദികളും ഇതിനേക്കാള്‍ വലുതായും വികലമായും കമ്മ്യൂണിസത്തെ ചിത്രീകരിക്കാനും തകര്‍ക്കാനും നോക്കിയിട്ടുണ്ട്. മലയാള മനോരമ പത്രം കേരളത്തില്‍ നിലനില്‍ക്കുന്നത് തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധത കൊണ്ടാണ്. എന്നിട്ട് പറ്റിയിട്ടില്ല കമ്മ്യൂണിസത്തിനെ തകര്‍ക്കാന്‍. പിന്നല്ലേ നിന്റെ ചവറു? ക മ്മ്യൂണിസം എന്നതിന്റെ അടിസ്ഥാന മൂല്യങ്ങള്‍ സ്റ്റാലിനെയും പോള്‍ പോട്ടിനെയും കണ്ടല്ല വിലയിരുത്തേണ്ടത്. അത് മാനവ വിമോചനത്തിന് നല്‍കിയ സംഭാവന ലോകത്തിലെ ഏത് അടിസ്ഥാന പ്രമാണങ്ങളെക്കള്‍ മുകളിലാണ്. അതുകൊണ്ട് തന്നെയാണ് താലിബാന്‍ അല്ല ലോകത്തിലേക്ക് വെളിച്ചം വീശിയ ഇസ്ലാം എന്ന് ബഹു ഭൂരിപക്ഷം അന്യ മതസ്ഥര്‍ വിശ്വസിക്കുന്നതു പോലെ കമ്മ്യൂണിസ്റ്റ് സംഹിതകളെ അന്ഗീകരിക്കുന്നവര്‍ ചെയ്യുന്നതും
Deleteമാർക്സിസം എന്നത് കേവലം ഒരു രാഷ്ട്രീയ സംഹിത മാത്രമല്ല പടന്നക്കാരാ, അത് ഒരു സാമ്പത്തിക സംഹിത കൂടിയാണ്. എഴുതുമ്പോൾ മിനിമം എന്തിനെ പറ്റിയാണ് എഴുതുന്നത് എന്നറിഞ്ഞെങ്കിലും എഴുതുക. കുറെ ചരിത്രമറിയാത്ത ആരാധകർ ഉണ്ടെന്നു കരുതി. എന്തും എഴുതി വിടരുത് . മാതൃഭൂമിയിൽ ശ്രീ ബാലരാമൻ എഴുതിയ ലേഖനത്തിലെ ചില ഭാഗങ്ങൾ :
ReplyDeleteആഗോള കമ്യൂണിസത്തിന്റെ ഉരുക്കുകോട്ട സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് ആറ് വര്‍ഷം തികയുന്ന കാലത്താണ് മുതലാളിത്തത്തിന്റെ വത്തിക്കാനായ വാള്‍സ്ട്രീറ്റുള്ള നാട്ടില്‍ പ്രസിദ്ധീകരിക്കുന്ന 'ന്യൂയോര്‍ക്കര്‍' മാസിക അമ്പരപ്പിക്കുന്ന കവര്‍സ്റ്റോറിയുമായി ഇറങ്ങിയത്. 'ദ റിട്ടേണ്‍ ഓഫ് കാള്‍ മാര്‍ക്‌സ് എന്ന ശീര്‍ഷകത്തിലുള്ള പ്രബന്ധം അമേരിക്കക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നായിരുന്നില്ല: 21-ാം നൂറ്റാണ്ടില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുക കാള്‍ മാര്‍ക്‌സായിരിക്കും- ലേഖനം പറഞ്ഞു.
''മാര്‍ക്‌സ് മുതലാളിത്തത്തെക്കുറിച്ച് പറഞ്ഞതെല്ലാം അക്ഷരംപ്രതി സത്യമാണെന്ന് വാള്‍സ്ട്രീറ്റില്‍ ജീവിക്കുന്ന ഓരോ നിമിഷവും എനിക്ക് കൂടുതല്‍ ഉറപ്പാവുകയാണ്'', പ്രബന്ധമെഴുതിയ 'ന്യൂയോര്‍ക്കറി'ന്റെ ധനകാര്യ ലേഖകന്‍ ജോണ്‍ കാസ്സിഡിയോട് ഇത് പറഞ്ഞത് 1980- കളില്‍ ഓക്‌സ്‌ഫോഡില്‍ ഒപ്പം പഠിച്ച സുഹൃത്താണ്, വാള്‍സ്ട്രീറ്റിലെ കേമപ്പെട്ട ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുദ്യോഗസ്ഥന്‍.
സുഹൃത്ത് തന്നെ കളിയാക്കുകയാണോ എന്ന് സംശയിച്ചപ്പോള്‍ ബാങ്കര്‍ ഒന്നുകൂടി പറഞ്ഞു, ''മാര്‍ക്‌സിനെ കൃത്യമായി വ്യാഖ്യാനിക്കുന്ന ഇക്കണോമിസ്റ്റിനാണ് നൊബേല്‍ പ്രൈസ് കൊടുക്കേണ്ടത്. കാരണം മാര്‍ക്‌സിനെപ്പോലെ ഭംഗിയായി മുതലാളിത്തം പഠിച്ച മറ്റാരുമില്ല.''
അന്നേവരെ മാര്‍ക്‌സിസ്റ്റ് എന്ന ദുഷ്‌പേര് കേള്‍പ്പിച്ചിട്ടില്ലാത്ത കാസ്സിഡി അങ്ങനെയാണ് ലീവെടുത്ത് മാര്‍ക്‌സിന്റെ രചനകള്‍ വായിച്ചതും ഞെട്ടിക്കുന്ന പലതും കണ്ടെത്തിയതും. സങ്കീര്‍ണഗദ്യത്തില്‍ ഒന്നര നൂറ്റാണ്ട് മുമ്പ് മാര്‍ക്‌സ് പറഞ്ഞതെല്ലാം 20-ാം നൂറ്റാണ്ട് അവസാനിക്കുന്ന ദശകത്തില്‍ അക്ഷരംപ്രതി സത്യമായി മാറുന്നു! മാര്‍ക്‌സിന് മുമ്പും പിന്‍പും ജീവിച്ച, മുതലാളിത്ത സാമ്പത്തിക ശാസ്ത്രത്തിലെ ആചാര്യന്മാരൊന്നും ഇതേപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല!!
''മാര്‍ക്‌സിനെ രാഷ്ട്രീയ പ്രവാചകനായി കണ്ടതാണ് തെറ്റ്'' വായന കഴിഞ്ഞപ്പോള്‍ കാസ്സിഡി തീരുമാനിച്ചു. ''മാര്‍ക്‌സ് ഗംഭീരമായി ക്യാപിറ്റലിസം പഠിച്ച വിദ്യാര്‍ഥിയാണ്, മുതലാളിത്തം നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്‌സിന് പ്രസക്തിയുമുണ്ട്.''
ReplyDeleteആ ലേഖനം വന്നത് 1997- ലാണ്. ആ വര്‍ഷം തന്നെയാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ പശ്ചിമേഷ്യ ലേഖകനായിരുന്ന ജെയിംസ് ബുച്ചന്റെ 'ഫ്രോസണ്‍ ഡിസൈര്‍: ദ മീനിങ്ങ് ഓഫ് മണി'യും പുറത്തിറങ്ങിയത്. ആദിമ ഗ്രീക്കുകാരുടെ കാലം മുതല്‍ പണം എന്ന സങ്കല്പത്തിനുണ്ടായ പരിണാമം വിവരിക്കുന്ന ബുച്ചന്‍ 20-ാം നൂറ്റാണ്ട് ആയപ്പോഴേക്കും ലോക വ്യവഹാരങ്ങളില്‍ അത് നേടിയെടുത്ത സ്ഥാനത്തെപ്പറ്റി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പണം ഒരിക്കല്‍ മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും സഫലീകരിക്കാനുള്ള ഉപകരണം മാത്രമായിരുന്നു. പക്ഷേ, ഇന്ന് മനുഷ്യന് മറ്റെന്തിനേക്കാളും മോഹം ജനിപ്പിക്കുന്ന വസ്തുവായി പണം മാറി. പുസ്തകത്തില്‍ മാര്‍ക്‌സിനെപ്പറ്റി ഏറെ പരാമര്‍ശങ്ങളൊന്നുമില്ലെങ്കിലും അതിന്റെ രചനയ്ക്ക് പ്രേരകമായത് വൈകിവായിച്ച മാര്‍ക്‌സാണെന്ന് ബുച്ചന്‍ സമ്മതിക്കുന്നുണ്ട് (മാര്‍ക്‌സ് ഏറ്റവും കൂടുതല്‍ ചിന്തിച്ചത് പണത്തിന്റെ സ്വഭാവത്തെയും ധര്‍മത്തെയും പറ്റിയായിരുന്നു).
ഏതാനും ബുജികളുടെ വായനാലോകത്ത് ഒതുങ്ങി ഈയൊരു ലേഖനവും പുസ്തകവും. ഇതുകൊണ്ടൊന്നും ക്യാപിറ്റലിസത്തിന്റെ ഉരുക്കുകോട്ടകള്‍ കുലുങ്ങിയില്ല. അപ്പോഴാണ് ഏഷ്യന്‍ കടുവകള്‍ എന്ന് വിളിക്കുന്ന പൂര്‍വേഷ്യയിലെ നാല് രാജ്യങ്ങളില്‍ ഓഹരി വിപണികള്‍ മൂക്കുകുത്തിയത്. തൊട്ടുപിന്നാലെ റഷ്യന്‍ കറന്‍സി പ്രതിസന്ധിയും. പതിറ്റാണ്ട് തികയും മുമ്പേ ക്യാപിറ്റലിസത്തിനു പ്രതിസന്ധിയോ എന്ന് സംശയിച്ച 'ഫിനാന്‍ഷ്യല്‍ ടൈംസ്' മുഖപ്രസംഗത്തിന്റെ തലക്കെട്ട് 'ദാസ് ക്യാപിറ്റല്‍ റീവിസിറ്റഡ്' എന്നായിരുന്നു.
അടുത്തവര്‍ഷം, 20-ാം നൂറ്റാണ്ട് അവസാനിക്കുന്ന വേളയില്‍ സഹസ്രാബ്ദത്തിലെ ചിന്തകരില്‍ ഒന്നാമനെ കണ്ടെത്താന്‍ ബി.ബി.സി. ലോകവ്യാപകമായ ഓണ്‍ലൈന്‍ സര്‍വേ നടത്തിയപ്പോള്‍ ഫലം ഇതിലും നാടകീയം. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ഒന്നാം സ്ഥാനത്തെത്തിയത് മാര്‍ക്‌സ്! ഐന്‍സ്റ്റീന്‍ രണ്ടാം സ്ഥാനത്തെത്തി. ന്യൂട്ടനും ഡാര്‍വിനും മൂന്നും നാലും സ്ഥാനങ്ങള്‍ മാത്രം.
ReplyDeleteആ സമയത്തും മാര്‍ക്‌സ് ശത്രുതയോടെ കണ്ട പഠനവിഷയം -മുതലാളിത്തം-സമൃദ്ധിയുടെ പാരമ്യത്തിലായിരുന്നു. വികസിതലോകത്തിന്റെ വ്യവസായ ഉത്പന്നങ്ങള്‍ പിന്നാക്കരാജ്യക്കാരനും കൈയെത്തും ദൂരത്തായി. ഉദാരമായ വായ്പകളും എളുപ്പംകിട്ടുന്ന ക്രെഡിറ്റ് കാര്‍ഡുകളും ഉപഭോക്താക്കളെ തേടിവന്നു. ആഗോളീകരണഫലമായി ഏഷ്യനാഫ്രിക്കന്‍ ദരിദ്രര്‍ക്കും സമ്പന്നരാജ്യകമ്പനികളുടെ വന്‍ശമ്പളമുള്ള തൊഴിലുകള്‍ ലഭിച്ചുതുടങ്ങി. സമ്പദ്‌വ്യവസ്ഥയുടെ മുഴുവന്‍ സൂചികയായ ഓഹരിവിപണികള്‍ നാളെയെന്നൊന്നില്ല എന്ന മട്ടില്‍ അര്‍മാദിക്കുകയായിരുന്നു. അപ്പോള്‍ നിസ്വനായി ജീവിച്ച് മരിച്ച പഴയ ജര്‍മന്‍ ജൂതന്റെ വരട്ടുതത്ത്വവാദം വായിക്കാന്‍ ആര്‍ക്കുണ്ട് നേരം.
കൂടുതൽ വായിക്കാൻ " http://www.mathrubhumi.com/books/article/outside/2301/#storycontent
ReplyDeletehttp://live.wsj.com/video/nouriel-roubini-karl-marx-was-right/68EE8F89-EC24-42F8-9B9D-47B510E473B0.html#!68EE8F89-EC24-42F8-9B9D-47B510E473B0
Marx and Modernity: Key Readings and Commentary : edited by Robert Antonio (available in google e-books)
മാർക്സിയൻ സിദ്ധാന്തങ്ങളുടെ ഘടനാപരമായ മനോഹാരിതയും സ്വപ്നതുല്യമായ ലക്‌ഷ്യവിഭാവനവും പലപ്പോഴും ആഴത്തിൽ പഠിക്കപ്പെടുകയും പ്രകീർത്തിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മാർക്സിയൻ തത്വശാസ്ത്രത്തിന്റെ പ്രായോഗികതയെക്കുറിച്ച് പലപ്രമുഖ സാമ്പത്തിക രാഷ്ട്രതന്ത്രജ്ഞരും സംശയം പ്രകടിപ്പിക്കുകയും അത് ശരിവെക്കുന്ന രൂപത്തിൽ മാർക്സിയൻ തത്വാധിഷ്ടിത രാജ്യങ്ങൾ തകർന്നുപോവുകയും ചെയ്തത് സജീവചരിത്രമായി നമ്മുടെ കണ്മുന്നിലുണ്ട്.
ReplyDeleteമാർക്സിയൻ പടയോട്ടങ്ങളുടെ രക്തപങ്കിലമായ ചരിത്രത്തെ ഒന്നു തൊട്ടുതലോടിയിട്ടേയുള്ളൂ ഈ ചെറുലേഖനം എന്നാണെനിക്ക് തോന്നുന്നത്. കാരണവന്മാർ ചെയ്തുകൂട്ടിയ തുല്യതയില്ലാത്ത നരമേധത്തിന്റെ നിണം മണക്കുന്ന കഥകൾ ചെറുമക്കളെ വെക്കിളി പിടിപ്പിച്ചില്ല്ങ്കിലേ അത്ഭുതമുള്ളൂ!
കണക്കുകൾക്ക് അവലംബം കൊടുക്കുന്നത് വഴി മാത്രമേ സാധുത കിട്ടുന്നുള്ളൂ.