എഴുതാന്‍ എനിക്കറിയില്ലായിരുന്നു (ഇന്നും അറിയില്ല എന്ന ഉറച്ച വിശ്വാസമുണ്ട്)
പ്രവാസത്തിന്‍റെ ഒറ്റപ്പെടല്‍ മനസ്സില്‍ വല്ലാതെ തങ്ങി നിന്നപ്പോള്‍ ഉപമയും,ഉല്‍പ്രേക്ഷയും,വൃത്തവും,അലങ്കാരവും അങ്ങനെ ഒന്നും നോക്കാതെ അറിയുന്ന അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു കാച്ചു കാച്ചി അതാണ് പടന്നക്കാരന്‍ എന്ന ബ്ലോഗിനകത്തുള്ളത്!!
എനിക്ക് മനസ്സില്‍ തോന്നിയത്,കണ്ടത്,കേട്ടത് ജീവിതത്തില്‍ സംഭവിച്ചത് അങ്ങനെ നടന്ന ചെറിയ സംഭവങ്ങളെ അറിയാത്ത ഭാഷയില്‍ അറിയുന്ന ശൈലിയില്‍ കോര്‍ത്തിണക്കി എഴുതി മഹാ സംഭവമാക്കി!! ആ സംഭവം ശിക്കാരി ശംഭുവിനെ പോലെ വിജയിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ!!അങ്ങനെ ബ്ലോഗില്‍ അറുപതിനടുത്ത് ഗുലുമാല്‍ എഴുതി ഒട്ടിച്ചു വെച്ചു!! വായിച്ച് ചിലര്‍ ആശംസകള്‍ വാരി കോരി എറിഞ്ഞു, അത് കണ്ട ഞാന്‍ കോരിത്തരിച്ചു!! ചിലര്‍ പുച്ഛം വിതറി കടിച്ച് കീറാന്‍ വന്നു!! അങ്ങനെ കൊണ്ടും കൊടുത്തും ബൂലോക ജീവിതം സംഭവ ബഹുലമാക്കി!! ബ്ലോഗില്‍ വന്നത് കൊണ്ട് ഒരു സത്യം അറിഞ്ഞു ഞാന്‍ പഠിക്കാത്ത നിരവധി വാക്കുകളും ,അക്ഷരങ്ങളും മലയാള ഭാഷയില്‍ഉണ്ടായിരുന്നു എന്ന സത്യം!!മാതാജീ കുക്കുടം ധാന്യം ബുജിക്കുന്നു എന്നെഴുതുന്നവരും,ഉമ്മാ കോയി അരി തുന്നുന്നു എന്ന് എഴുതുന്നവരും ഉറ്റ ചങ്ങാതിമാരും,ചതിയന്മാരുമായി മാറി മാറി വന്നുഈബൂലോകജീവിതത്തില്‍!!
അക്ഷരം നേരെ എഴുതാന്‍ അറിയാതെ ബ്ലോഗ് എഴുതി എഴുതി ഒരു വഴിക്കായപ്പോള്‍ ഖല്‍ബിലൊരു മോഹം!! അതാണ് പടന്നക്കാരന്‍ എന്ന ഈ പുസ്തകം!!ഇതിനു മുമ്പ് എന്തൊക്കെ എഴുതി എന്ന് ചോദിച്ചാല്‍ പയ്യന്നൂര്‍ കോളേജ് മാഗസിനില്‍ ഒരു ഗവിത ഗാച്ചിയിട്ടുണ്ട് സ്വന്തം ലേഖനം ക്യാമ്പസ് രാഷ്ട്രീയ നാടകത്തില്‍ വേറൊരുത്തന്റെ പേരിലും അടിച്ച് വന്നിട്ടുണ്ട്...അത്ര തന്നെ!!!
എന്‍റെ കോലം കാണുമ്പോള്‍ തന്നെ അഹങ്കാരത്തിനു കയ്യും കാലും വെച്ചവന്‍ എന്നും,ജാഡയുള്ള ജന്തുവെന്നും പലരും പറയുന്നുണ്ട് എന്ന് പലരും പറയുന്നു!!അതൊക്കെ സത്യമായത് കൊണ്ട് ഞാന്‍ മാറ്റാനും പോയില്ല!!എന്തിനാ വെറുതെ ല്ലേ?
വലിയ എഴുത്ത് കാരുടെ എഴുത്തുകള്‍ വായിച്ചവര്‍ക്ക് എന്റെ ബ്ലോഗിലെ വാക്കുകളും ,ശൈലികളും ഒന്നൊന്നര "ടോയ്ലറ്റ് സാഹിത്യം" മാത്രമാണെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല!!ആ ശൈലികളും,അക്ഷരങ്ങളും കൂടി പെറുക്കി കൂട്ടി "പടന്നക്കാരന്‍" എന്ന ബ്ലോഗ് സമാഹാരത്തില്‍ എഴുതി കൂട്ടുകയാണ്!! അനുഗ്രഹിക്കൂ ആശിര്‍'വധി'ക്കൂ!!
സമര്‍പ്പണം
----------------
എഴുതാന്‍ കഴിവ് തന്ന ദൈവത്തിനും,അക്ഷരങ്ങള്‍ പഠിക്കാന്‍ പറഞ്ഞയച്ച മാതാപിതാക്കള്‍ക്കും, അത് പഠിപ്പിച്ച ഗുരുനാഥന്‍ മാര്‍ക്കും,എഴുതാന്‍ എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്റെ സ്വന്തം നാട്ടുകാരായ പടന്നക്കാര്‍ക്കും,മലയാളത്തിലെ ആയിരക്കണക്കിന് ബ്ലോഗര്‍മാരും,എഴുത്ത്കാരും മാത്രമുള്ള ഫൈസ്ബുക്കിലെ "മലയാളം ബ്ലോഗേഴ്സ്" കൂട്ടായ്മയിലെ ഓരോ അംഗങ്ങള്‍ക്കും,ബ്ലോഗ് വായിച്ച് ഫൈസ്ബുക്കില്‍ കൂടി ചങ്ങാത്തം കൂടിയ ആയിരക്കണക്കിന് അറിയാത്ത സുഹൃത്തുക്കള്‍ക്കും,എഴുത്തിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കുന്ന എന്റെ സ്വന്തം ബ്ലോഗ് സുഹൃത്തുക്കള്‍ക്കും ഞാന്‍ ഈ പുസ്തകം സമര്‍പ്പിക്കുന്നു!!!
നന്ദി നന്ദി നന്ദി
--------------------
ആദ്യം സര്‍വ്വ ശക്തനായ ദൈവത്തോട്!!ബ്ലോഗ് ലോകത്തേക്ക് വരാന്‍ തന്നെ കാരണമാവുകയും ഈ പുസ്തകത്തിനു അവതാരിക എഴുതുകയും ചെയ്ത ബഷീര്‍ വള്ളിക്കുന്നിനോടും, മനോഹരമായ കവര്‍ ഡിസൈന്‍ ചെയ്ത് തന്ന ദര്‍ശന ടി വിയുടെ ഇ ലോകം പരിപാടി അവതാരകനുമായ റിയാസ് ടി അലിക്കും,ബ്ലോഗറും സീയെല്ലെസ് പുസ്തകത്തിന്റെ പ്രസാധകരുമായ ലീല എം ചന്ദ്രന്‍ ടീച്ചറോടും, എഴുത്തിലെ തെറ്റുകള്‍ ശരിയാക്കാന്‍ സഹായിച്ച ഓണ്‍ ലൈനിലെ സജീവ മാഗസിനായ "ഇ മഷി"യുടെ എഡിറ്റര്‍ മാരായ ഇതുവരെ നേരിട്ട് കാണാത്ത അരുണ്‍ ചാത്തം പൊന്നത്തും,നാസര്‍ അമ്പഴക്കേലിനും,എഴുതാന്‍ എനിക്ക് ഊര്‍ജ്ജവും പ്രോത്സാഹനവും തരുന്ന എന്‍റെ സ്വന്തം കൂട്ടുകാരായ തസ്ലീം,മനാഫ്,റാസിക്ക്,അഷ്‌റഫ് യു കെ എന്നിവരോടും,നന്മയില്‍ കൂടെയുള്ള എല്ലാ സുഹൃത്തുക്കളോടും സര്‍വ്വോപരി എന്‍റെ പടന്നക്കാരോടും പറയാനുള്ളത് നന്ദി എന്ന വാക്ക് മാത്രം!!!

എഴുതുക....
ReplyDeleteഎല്ലാവിധ ആശംസകളും നേരുന്നു.
ഹൃദയത്തില്‍ നിന്നും ആശംസകള്‍ പ്രീയ കൂട്ടുകാര ...!
ReplyDeleteഇനിയുമുയരട്ടെ നിന്റെ നാമം വാനോളം ...
ഒരു കോപ്പി എടുത്ത് വച്ചൊളു , നേരില്‍ കാണുമ്പൊള്‍
എനിക്ക് നല്‍കാന്‍ ( പൈസ തരൂല്ലാ , പറഞ്ഞേക്കാം )
സന്തൊഷമുണ്ട് , വരികള്‍ അച്ചടിമഷി പുരളുമ്പൊള്‍ അല്ലേ ...
സ്നേഹവും സന്തൊഷവും പ്രീയ മിത്രമേ ..!
Wow!! Hearty congrats..
ReplyDeleteആശംസകള്‍
ReplyDeleteഇനിയുമനേകം പുസ്തകങ്ങളായി പുറത്തുവരട്ടെ
അപ്പൊ ഇനീം വല്ല്യതാവട്ടെ ഈ ബ്ലോഗ്ഗന്‍ ..................... ആശംസാസ് ..
ReplyDeleteഅപ്പൊ ... ആള്‍ ദി ബെസ്റ്റ് ...
ReplyDeleteപറഞ്ഞ പോലെ പുസ്തകം അയക്കാന്‍ മറക്കരുത് ..
വി പി പി
ആശംസകള്‍
ആശംസകള്‍ ജി ..
ReplyDeleteആശംസകള്‍ ഷബീര്‍,
ReplyDeleteദുഫായ്കാര്‍ക്കുള്ള ഫ്രീ ഡെലിവറി എവിടാണ് എന്ന് അറിയിച്ചാല്‍ വന്നു വാങ്ങിക്കൊള്ളാം. :)
ആശംസകള്‍!
ReplyDeleteഈ സാഹിത്യ യാത്ര അനുസ്യുതം തുടരട്ടെ!
ആശംസകള്‍ഷബീരെ
ReplyDeleteഹൃദയത്തിൽ നിന്നും ഒരായിരം ആശംസകൾ ഭായ്.. ഇനിയും ജ്വലിക്കട്ടെ.. :)
ReplyDeleteആശംസകള്‍!
ReplyDeleteപടന്നക്കാരന്‍ ഇത് ജോറായി. സാക്ഷാല്‍ ബഷീര്‍ വള്ളിക്കുന്ന് പോലും ഇത് വരെ ബ്ലോഗ് ലേഖനങ്ങള്‍ പെറുക്കി കൂട്ടി പുസ്തകമാക്കിയിട്ടില്ലെന്നാണ് എന്റെ അറിവ്.. ഉധ്യമത്തിനു ആശംസകള്‍
ReplyDeleteആശംസകൾ ....
ReplyDeleteഎന്റെ ഇരുന്നൂറാം സഹചാരിയായ പടാന്നക്കാരന്റെ പുസ്തകം തുഞ്ചൻ പറാംബിൽ നിന്നും വാങ്ങി.ഇന്നലെ ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.റിയാസ് വരച്ച പോലെ, അമ്പ് കൊള്ളാത്തവർ ചുരുക്കം...
ReplyDelete(ബിസ്മി ഇല്ലാത്ത സൂറത്തിന്റെ മധ്യഭാഗത്തായി ബിസ്മി വരുന്നു എന്ന് പറഞ്ഞത് തെറ്റല്ലേ?)