എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Friday, July 12, 2013

സുബ്രമണ്യ "ഗീബല്‍സ്" സ്വാമി എന്ന പാണ്ടി തവള !!!

ന്ത്യയില്‍ ഉദിക്കുകയും,അസ്തമിക്കുകയും ചെയ്ത വര്‍ഗീയ വാദികളും,തീവ്ര വാദികളും പാണ്ടി ലോറിക്ക് തലവെച്ച് 'വീര മൃത്യു വരിച്ച' തവളെക്കാളും കൂടുതലായിരിക്കും!!അത്തരം ഒരു പാണ്ടിയായ വര്‍ഗീയ തവളയാണ് സാക്ഷാല്‍ ശ്രീമാന്‍ ആളില്ലാ പാര്‍ട്ടിയുടെ നേതാവ് സുബ്രമണ്യ ഗീബല്‍സ് സ്വാമി എന്ന പാണ്ടി !!!പണ്ടൊക്കെ നേതാക്കന്മാര്‍ കവലകളില്‍ മൈക്ക് കെട്ടി പ്രസംഗം എന്ന പേരില്‍ ചര്‍ദ്ധിക്കുന്നതിനു കൈയ്യടിക്കാന്‍ ഉണ്ടായ ആള്‍ക്കാര്‍ ഇന്ന് ആധുനിക ലോകത്ത്  അതെ നേതാക്കന്മാര്‍ സോഷ്യല്‍ സൈറ്റുകളില്‍ വന്നു ചര്‍ദ്ധിക്കുമ്പോള്‍ ലൈക്കായും,ഷയറായും വാരി തിന്നുന്നു !!

ലോകത്ത് നിലവിലുള്ള എല്ലാ വര്‍ഗീയ,തീവ്രവാദ സംഘങ്ങളും പിന്തുടരുന്നത് ഒരേ ഒരാളുടെ ആശയമാണ്."പൊതുവില്‍ ഒരു ശത്രുവിനെ പൊതു സമൂഹത്തില്‍ കാണിച്ച്" ജനങ്ങളില്‍ ഭയം അടിച്ചേല്‍പ്പിച്ച് മുന്നേറുക എന്ന അതി സുന്ദരമായ ആശയം ലോകത്തിനു പഠിപ്പിച്ച അഡോള്‍ഫ് ഹിറ്റ്‌ലറിന്‍റെ ആശയം!!ഹിറ്റ്ലറിന്റെ അത്തരം ചീഞ്ഞഴുകിയ ആശയം ഇന്നും ലോകത്ത് ഒരു പാട് സംഘടനകള്‍ പിന്തുടരുന്നുണ്ട്.ഇന്ത്യ എന്ന മഹാ രാജ്യത്തും സമൂഹത്തില്‍ ക്യാന്‍സര്‍ പരത്തുന്ന അത്തരം സംഘങ്ങള്‍/വ്യക്തികള്‍ ധരാളമുണ്ട്.

ഹിറ്റലര്‍ എന്ന ക്രൂര ഭരണാധികാരി കേവലം അംഗ ബലവും,ആയുധവും കൊണ്ട് മാത്രമല്ല ജൂതന്മാരെ ജര്‍മ്മനിയില്‍ നിന്നും നിഷ്ക്രൂരമായി ഇല്ലാതാക്കിയത്.അന്ന് പ്രശസ്തിയാര്‍ജ്ജിച്ച നാറിയ ഒരു 'തന്ത്രത്തിന്‍റെ' സഹായത്തോടും കൂടിയാണ്,അതാണ്‌ ഗീബല്‍സിന്‍റെ തന്ത്രം!!!അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ പ്രചരണ മന്ത്രിയായ ജോസഫ് ഗീബല്‍സ് കേവലമൊരു പ്രചാരണ മന്ത്രിമാത്രമായിരുന്നില്ല ഹിറ്റ്ലറിന്.മറിച്ച് അടുത്ത സഹചാരിയും,പ്രസംഗമെന്ന കലയില്‍ കഴിവ് തെളിയിച്ച വ്യക്തികൂടിയായിരുന്നു ഗീബല്‍സ്!! അദ്ദേഹം തെരുവുകളില്‍ ജൂതര്‍ക്കെതിരെ നുണയുടെ കെട്ടുകള്‍ അഴിച്ച് വിട്ടു അത് സമൂഹം ഏറ്റെടുത്തു.ഒരു നുണ നിരന്തരം ആവര്‍ത്തിക്കുകയും,പ്രചരിപ്പിക്കുകയും ചെയ്‌താല്‍  പൊതു ജനം അത് സത്യമാണ് എന്ന് വിശ്വസിക്കും എന്ന തന്ത്രം ഗീബല്‍സ് ലോകത്തിനു  പരിചയപ്പെടുത്തി കൊടുത്തു അത് നന്നായി വിജയിക്കുകയും ചെയ്തു.

ഗീബല്‍സുമാര്‍ ലോകത്തിന്‍റെ അഴുകിയ ചരിത്രത്താളുകളില്‍ ഇന്നും സുഖനിദ്രയിലാണ് എന്ന് നാം ഒരിക്കലും കരുതരുത്,അത്തരം ഗീബല്‍സുമാര്‍ ഒറ്റയും,കൂട്ടവുമായി സമൂഹത്തില്‍ പല ദുഷ്പ്രചരണങ്ങളും നടത്തി അവര്‍ക്ക് വേണ്ട വിളവുകള്‍ കൊയ്തെടുക്കുന്നു,സമൂഹം പോലും അറിയാതെ!!

ഒരു കൂട്ടം ഗീബല്‍സുമാര്‍ വാഴുന്ന ഈ ലോകത്ത് ഇവിടെ 'ശ്രീ സുബ്രമണ്യന്‍ സ്വാമി' എന്ന പാണ്ടി ഗീബല്‍സിനെ പരിചയപ്പെടുത്താതെ തരമില്ല.ഹിറ്റ്ലറിന്റെ അതെ ആശയം ഭാരതത്തിലേക്ക് പറിച്ച് നട്ട സംഘപരിവാര്‍ സംഘടനയില്‍ പെടാത്ത "ജനതാ പാര്‍ട്ടി" എന്ന ഹിന്തുത്വ പാര്‍ട്ടിയുടെ അമരക്കാരനാണ്‌ ഇന്നത്തെ ഗീബല്‍സ് സ്വാമി !!കേരളത്തില്‍ നടന്ന മുസ്ലിം സാമുദായിക സംഘടനയുടെയോ,മതപരവും,ഭൌതികപരവുമായ ബുദ്ധിയില്ലാത്തെ ചില മാപ്പിള കൌമുകള്‍ പ്രവാചക ജന്മദിനത്തിനോ മറ്റോ നടത്തിയ ഫോട്ടോയും പൊക്കി പിടിച്ച് "കേരളത്തില്‍ ഇന്ത്യയെ ആക്രമിക്കാന്‍ പി എഫ് ഐ എന്ന മുസ്ലിം പട്ടാളം കോപ്പ് കൂട്ടുന്നു" എന്ന് ഉളിപ്പില്ലാതെ എഴുതി പൊതുവില്‍ ഒരു ശത്രുവിനെ കാണിച്ച് സമൂഹത്തില്‍ വര്‍ഗീയതയുടെ വിഷ വിത്തുകള്‍ വിതറാന്‍ മാത്രം അധപതിച്ചു പോയി ഗീബല്‍സ് സ്വാമി!!

ഇന്ത്യന്‍ എക്പ്രസ്സിന്റെ Sunday Standardല്‍ അതുല്‍ ലാല്‍ ഏപ്രില്‍ മാസത്തില്‍ എഴുതിയ  "Kerala Police unmasks PFI’s terror face" എന്ന തലക്കെട്ടാണ് ഗീബല്‍സ് സ്വാമിക്ക് പ്രചോദനം!! പി എഫ് ഐ എന്ന സംഘടന ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള വര്‍ഗീയ ,തീവ്രവാദ സംഘടനകള്‍ പോലെ തന്നെ "ഹിഡന്‍ അജണ്ടയുള്ള" സംഘടനയാണ് എന്നത് കേരള ജനതയ്ക്ക് പുതിയ അറിവല്ല എന്ന് എഴുതിയ അതുല്‍ ലാലും,അത് തെറ്റിദ്ധരിപ്പിച്ച് പാടി നടന്ന ഗീബല്‍സ് സ്വാമിക്കും അറിയാതെ പോയത് കേരളാ ജനതയുടെ തെറ്റല്ല!!

ഗീബല്‍സ് സ്വാമി ഫൈസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ചിത്രത്തിനു താഴെ നോര്‍ത്ത് ഇന്ത്യയിലെ മോഡി ഭക്തരും,കേരളത്തിലെ ചില വിവരം കെട്ടവന്മാരും കൂടി കമന്റുകള്‍ കൊണ്ട് "ബാലേഭേഷ്" ഉത്സവമാക്കി മാറ്റി !!അതില്‍ ഒരു നോര്‍ത്ത് ഇന്ത്യക്കാരന്‍റെ ആവലാതിയും,ഒരു കേരളക്കാരന്റെ തനി നിറവും ചുവടെ കാണാം!!


സുബ്രമണ്യ "ഗീബല്‍സ്" സ്വാമിയുടെ വകയും പടന്നക്കാരന്റെ വകയും സക്കാത്തായി നോമ്പ് കാലത്ത് പി എഫ് ഐ/ആര്‍ എഎസ് എസ് എന്ന വര്‍ഗീയ സംഘടനകള്‍ക്ക്  കൊടുത്ത നല്ല പരസ്യമായി രണ്ടു പോസ്റ്റുകളും!! :D

ജയ്‌ ഗീബല്‍സ്

ബെര്‍ലിന്‍ മുതല്‍ ഭാരതം വരെ!!

മഅദനി ഉസ്താദ് മുതൽ ശശികല ടീച്ചർ വരെ

നബിദിനം ബഹു ജോറായി റാലികൾ അതിലും ബഹുജോറായി12 comments:

 1. വിഷസ്വാമി
  നുണയന്‍ സ്വാമി

  ReplyDelete
 2. ആസാമി ഇടക്കിടക്ക് കേരളത്തില്‍ വന്നുപോകാറുണ്ട്‌,പേടിക്കണം,കേരളം വിട്ടാല്‍ എനിക്ക് വേറെ നാടില്ല

  ReplyDelete
 3. സംഭവം എന്തോ ആയിക്കോട്ടെ എഴുതുമ്പോള്‍ അക്ഷരപിശാചു വരാതെ നോക്കണം.. എത്രങ്ങാനും പേര് വായിക്കേണ്ടതാ ?? ആദ്യവരിയിലെ അസ്തമയം തൊട്ടു തുടങ്ങുന്നു സാത്താന്‍റെ വിളയാട്ടം... അവിടുന്നിങ്ങോട്ട് ' തെത്തിദ്ധരിപ്പിച്ച്' ഒരുപാട് തെറ്റുകള്‍..

  #വായിച്ചിട്ട് വേറൊന്നും പറയാന്‍ തോന്നിയില്ലാ.. ഇതുകൊണ്ട് തൃപ്തിപ്പെടണം. :P


  ___
  ഇനി വേറൊരു കാര്യം, ഏതൊരു കാര്യവും എത്ര വൈകി എഴുതിയാലും വായിക്കാന്‍ ആളെ കിട്ടുന്ന പടന്നക്കാരന്‍ ഇങ്ങനെ ധൃതി പിടിച്ചു എഴുതിയത് എന്തിനാണ് എന്ന് മനസ്സിലായില്ല.. ഇതൊരുമാതിരി പടന്നക്കാരന്‍ എഴുതാന്‍ വേണ്ടി എഴുതിയത് പോലെയും ഞാനോരുമാതിരി തുടങ്ങിയില്ലേ ഇനി വായിച്ചേക്കാം എന്ന് വായിച്ചത് പോലെയുമായി പോയി.. :(

  ReplyDelete
 4. ചിലർ മോഡി മോഡി ന്നു ചിലർ പൊപ്പുലർ ഫ്രണ്ട് എന്ന്. ഈ ഗീബത്സ്കളെ കൊണ്ട് തോറ്റ്.

  ReplyDelete
 5. സ്വാമി? അതിന്റെ അർത്ഥം തന്നെ മാറട്ടെ

  ReplyDelete
 6. പറയേണ്ട വിഷയം -ആധികാരികതക്കുറവ് തോന്നുന്നു .
  ധൃതി കൂടിയ എഴുത്ത് പോലെ .
  വായന രേഖപ്പെടുത്തുന്നു .
  :)

  ReplyDelete
 7. കഥ ഇപ്പടി പോകുതാ...കഥ അങ്ങനെയാണ് പറഞ്ഞുപറഞ്ഞു നടന്നുതുമായി ഒരു ബന്ധവും കാണില്ല.കഥയാവുമ്പോള്‍ എന്തും പറയാമല്ലോ

  ReplyDelete
 8. വായന സാക്ഷ്യപ്പെടുത്തുന്നു.
  ഇവിടെ മോഡിയും വിഷയമാകുന്നത് ഫേസ്ബുക്ക് ചർച്ചകളിൽ ആണ് അതാണ്‌ ഇവിടെയും സംഭവിച്ചത്.

  ReplyDelete
 9. ഇനിയിപ്പോ ഫേയ്സ്ബുക്ക് മീഡീയക്കാർ ആ സ്വാമി
  അണ്ണാച്ചിയെ വീണ്ടും പൊക്കിക്കൊണ്ടുവരുമെന്നാ തോന്നുന്നത്

  ReplyDelete
 10. സ്വാമി പറയുന്നതിലും കാര്യമുണ്ട്.മുസ്ലീങ്ങള്‍ ചിന്തിക്കുന്നത് പോലെ ഇവിടത്തെ മറ്റ് മതസ്ഥര്‍ ചിന്തിച്ചാല്‍ അത് ഫാഷിസമാണ് എന്നാണോ പടന്നക്കാരന്‍ കരുതുന്നത്.ഇസ്ലാം സമാധാനത്തിന്‍റെ മതമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല.അത് മുസ്ലീം രാജ്യങ്ങളിലെ വാര്‍ത്തകളില്‍ നിന്ന് എല്ലാവര്‍ക്കും മനസ്സിലാകുന്നുണ്ട്.ഇസ്ലാമിന്റെ സമാധാനം പ്രചരിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേരെ ഇന്ത്യ ഗവര്‍മെന്‍റ് ഈ അടുത്ത് തൂക്കി കൊന്നിരുന്നു.പടന്നകാരന്‍ അറിഞ്ഞു കാണുമല്ലോ.?

  ReplyDelete
 11. മലക്കം മറിയും മിടുക്കൻ സാമി.

  ReplyDelete