എന്നെ പിന്തുടരൂ ഇതുവഴി..

I like it....

Friday, October 18, 2013

ഹൈക്കു

പലിശ
തിന്നു 
തടിച്ച
പാവം 
പണക്കാരന്‍

ഗള്‍ഫ് കാരന്‍
വിരഹ
ദുഖത്താല്‍
വിമാനം
കയറിയവന്‍

കവിത
എഴുതാന്‍
കരുതിയൊരു
കവിത
വിരലില്‍
തങ്ങി
നിന്നു

തുള
തുള
വീണ
ഹൃദയം
തുന്നിക്കെട്ടാന്‍
തുണയാരുമില്ല

കാലന്‍
കരഞ്ഞാല്‍ 
കേള്‍ക്കാത്ത
കാലന്‍
കരയിപ്പിച്ചു

മൌനം
ചിരിച്ചും കരഞ്ഞും
ജീവിതം തീര്‍ത്തു
മരണം വിളിക്കുമ്പോള്‍
മൌനമായി കൂടെ പോയി


17 comments:

  1. ഹൈക്കുകള്‍ ഒരുപാടുണ്ടല്ലോ !!
    കൂടുതല്‍ ഇഷ്ടമായത് 'തുള'-യും, 'മൌന'-വും.

    ആശംസകള്‍ !!

    ReplyDelete
  2. മൗനമായി ഞാനും പോകുന്നു.

    ReplyDelete
  3. നന്നായിരിക്കുന്നു ഹൈക്കു
    മരണം വിളിക്കുമ്പോള്‍
    മൌനമായി കൂടെ പോയി.
    അത്രയേയുള്ളൂ,എല്ലാം ഉപേക്ഷിച്ചുകൊണ്ട്......
    ആശംസകള്‍

    ReplyDelete
  4. മൌനം
    വായിച്ചു
    മനസ്
    മൂകമായി

    കവിയ്ക്കൊരു
    കയ്യടി!

    ReplyDelete
  5. മൌനിയായിപ്പോയി!!

    ReplyDelete
  6. ആ "തുള" കവിതയിലെ വരികൾ കൊള്ളാട്ടോ ..തുള വീണ ഹൃദയം തുന്നിക്കെട്ടാന്‍
    തുണയാരുമില്ല .
    തുള വീഴാതെ നോക്കുക ..
    സ്നേഹപൂർവ്വം....

    ReplyDelete
  7. മൗനം,,,,എനിക്ക് പ്രിയപ്പെട്ടത്,,,

    ReplyDelete
  8. എല്ലാം കലക്കി.. :)

    ReplyDelete
  9. ആറ് ഹൈക്കുകളും കൊള്ളാം കേട്ടൊ ഭായ്

    ReplyDelete
  10. വരികൾ സുന്ദരം ....ആശംസകൾ ....

    ReplyDelete
  11. നല്ല ഹൈക്കുകള്‍ ..നല്ല ആശംസകള്‍ :)

    ReplyDelete
  12. ഹൈക്കു എന്ന് വിശേഷിപ്പിക്കണമെങ്കിൽ പ്രകൃതിയുമായി ബന്ധപ്പെട്ട ചില സൂചനകൾ ഉൾകൊള്ളിക്കണമെന്നും വരികളുടെ വിന്യാസത്തിൽ ചില നിബന്ധനകൾ പാലിക്കണമെന്നും ഒക്കെ എന്നു കേട്ടിട്ടുണ്ട്.

    ReplyDelete
  13. കുറുംകവിതകള്‍ എല്ലാം കൊള്ളാം.

    ReplyDelete
  14. This comment has been removed by the author.

    ReplyDelete